മലപ്പുറം: രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരേ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക്സ് ആക്ട് 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ജിമ്മുകളിൽ നൽകാൻ ഏജന്റുമാർക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളിൽ…
Read MoreCategory: All News
പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവം; പോലീസിന് വീഴ്ച ഉണ്ടായോ? അന്വേഷിക്കാൻ ഉത്തരവ്
കാട്ടാക്കട: പൂവച്ചലിൽ പത്താം ക്ലാസുകാരനെ വണ്ടിയിടിച്ച് കൊന്ന സംഭവത്തിന്റെ അന്വേഷണത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അഡീഷണൽ എസ്പി സുൽഫിക്കറാണ് അന്വേഷണം നടത്തുക. കുട്ടിയെ കാർ ഇടിച്ച് കൊല്ലുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടും പോലീസ് തുടർ നടപടികൾ വൈകിപ്പിച്ചുവെന്നാണ് പരാതി. പൂവച്ചൽ സ്വദേശിയായ അരുൺ കുമാറിന്റെ യും ഷീബയുടെയും മകനായ ആദിശേഖർ കഴിഞ്ഞ മാസം 30നാണ് കൊല്ലപ്പെട്ടത്. തുടക്കത്തിൽ അപകട മരണം എന്നുകരുതിയ സംഭവം സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന തരത്തിലേക്ക് വന്നത്. കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം തന്നെയെന്നാണ് പോലീസ് അനുമാനിക്കുന്നത്. പ്രതിയായ പ്രിയരഞ്ജൻ അരമണിക്കൂർ കാത്തുനിന്ന് ആദിശേഖർ റോഡിലേക്ക് സൈക്കിളുമായി കയറിയപ്പോഴാണ് കാർ സ്റ്റാർട്ട് ചെയ്ത് അതിവേഗത്തിൽ ഇടിച്ച് തെറിപ്പിച്ചത്. പുളിങ്കോട് ക്ഷേത്ര പരിസരത്ത്…
Read Moreചരിത്രങ്ങളുടെ രാജകുമാരൻ… യുഎസ് ഓപ്പണ്‍ നൊവാക് ജോക്കോവിച്ചിന്
ന്യൂയോർക്ക്: ടെന്നീസ് കോർട്ടിൽ രാജാക്കന്മാരുടെ രാജാവായി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. 2023 യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയായിരുന്നു ജോക്കോവിച്ചിന്റെ കിരീടധാരണം. സ്കോർ: 6-3, 7-6 (7-5), 6-3. കരിയറിൽ ജോക്കോവിച്ചിന്റെ 24-ാം ഗ്രാൻസ്ലാം സിംഗിൾസ് കിരീടമാണിത്. പുരുഷ സിംഗിൾസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം എന്ന നേട്ടം 2023 വിംബിൾഡണിലൂടെ സ്വന്തമാക്കിയ ജോക്കോവിച്ച്, റിക്കാർഡ് പുതുക്കി. ആദ്യ രണ്ടു സെറ്റും നേടിയശേഷം ഇതുവരെ ഒരു ഗ്രാൻസ്ലാം ഫൈനലിൽ തോറ്റിട്ടില്ലെന്ന ചരിത്രം ഇത്തവണയും ജോക്കോവിച്ച് തുടർന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ ഏറ്റവും കൂടുതൽ ടൈബ്രേക്കർ ജയം എന്ന റിക്കാർഡും ജോക്കോവിച്ച് സ്വന്തമാക്കി. 2023 സീസണ് ഗ്രാൻസ്ലാം പോരാട്ടങ്ങളിൽ 17 ടൈബ്രേക്കർ ജോക്കോവിച്ച് ജയിച്ചു. 36…
Read Moreകെട്ടിടത്തിന്റെ 40-ാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് വീണ് അപകടം; ഏഴ് തൊഴിലാളികൾ മരിച്ചു
നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ബൽകം പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇത് ഒരു കൺസ്ട്രക്ഷൻ ലിഫ്റ്റാണെന്നും സാധാരണ എലിവേറ്ററല്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. തൊഴിലാളികൾ വാട്ടർ പ്രൂഫിംഗ് ജോലികൾ പൂർത്തിയാക്കി 40-ാം നിലയിലെ ലിഫ്റ്റിൽ പ്രവേശിച്ചപ്പോൾ രാത്രി 7:30 ഓടെയാണ് ലിഫ്റ്റ് തകരുന്നത്. ഗോഡ്ബന്ദർ റോഡിൽ നിന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൺസ്ട്രക്ഷൻ ലിഫ്റ്റിന്റെ സപ്പോർട്ടിംഗ് കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെല്ലും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തൊഴിലാളികളെ ബേസ്മെന്റ് പാർക്കിംഗിൽ നിന്ന് പുറത്തെടുത്തു. ലിഫ്റ്റ് കേബിൾ എങ്ങനെ തകരാറിലായി എന്നത് വ്യക്തമല്ല. മഹേന്ദ്ര ചൗപാൽ (32), രൂപേഷ് കുമാർ…
Read Moreമണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ നാളെ
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസ ഇന്നു നടക്കും. ഉച്ചനമസ്കാരത്തെത്തുടര്‍ന്ന് 12ന് റാസയ്ക്കുള്ള മുത്തുക്കുടകള്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് അംശവസ്ത്രധാരികളായ വൈദീകരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം കത്തീഡ്രലില്‍നിന്ന് റാസ പുറപ്പെട്ടും. തുടര്‍ന്ന് കല്ക്കുരിശിങ്കലും കണിയാംകുന്ന് കുരിശിന്തൊട്ടിയിലും മണര്‍കാട് കവലയിലെ കുരിശിന്തൊട്ടിയിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലിലേക്ക് റാസ പുറപ്പെടും. കരോട്ടെപള്ളിയില്‍ എത്തി ധൂപപ്രാര്ഥനകള്ക്കു ശേഷം തിരികെ കത്തീഡ്രലിൽ എത്തി വൈദീകര്‍ വിശ്വാസികളെ ആശീര്‍വദിക്കും. റാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി വിശ്വാസികള്‍ ഒഴുകിയെത്തും. കത്തീഡ്രലിന്റെ പ്രധാന മദ്ബഹായില്‍ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്ന നടതുറക്കല്‍ ശുശ്രൂഷ നാളെ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നാളെ 11.30ന് നടക്കുന്ന…
Read Moreപുതുപ്പള്ളിയിലെ വിധിയെഴുത്ത് സര്‍ക്കാരിനെതിരായ പൊതുവികാരം ഉള്ക്കൊണ്ടതാകുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിയുടെ വിധിയെഴുത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെപ്പോലും മനഃസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സിപിഎം തയാറാണോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വി.ഡി.സതീശൻ ചോദിച്ചു. വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യുഡിഎഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെപോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും വി.ഡി.സതീശൻ ആരോപിച്ചു. രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന വി.ഡി.സതീശൻ പ്രത്യാശ…
Read Moreഎല്ലാ വർഷവും മുടങ്ങാതെ ഓണക്കോടി എത്തിച്ചു തരും; ഞാൻ കാത്തിരിക്കാറുണ്ട്
രാജുവേട്ടനെ (മണിയൻപിള്ള രാജു) എപ്പോഴാണ് ആദ്യം പരിചയപ്പെട്ടത് എന്ന കണക്കൊന്നും എനിക്ക് ഓർമയില്ല. എത്രയോ വർഷങ്ങളായി രാജുവേട്ടനുമായുള്ള സ്നേഹബന്ധം തുടങ്ങിയിട്ട്. എല്ലാ കാലത്തും എന്റെ കാര്യങ്ങൾ അദ്ദേഹം വിളിച്ച് അന്വേഷിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി, എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ രാജുവേട്ടനും ചേച്ചിയും എനിക്ക് ഓണക്കോടി എത്തിച്ചു തരുന്നു. ഇതു കിട്ടാനായി ഒരു കൊച്ചു കുട്ടിയെപ്പോലെ എല്ലാ വർഷവും ഞാൻ കാത്തിരിക്കാറുണ്ട്-മഞ്ജു വാര്യർ
Read Moreപീഡന പരാതിയുമായി മുന്‍ കാമുകി രംഗത്ത് ! സൂപ്പര്‍താരം ആന്റണി ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്
മുന്‍ കാമുകി ഗാര്‍ഹിക പീഡനാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫുട്ബോളര് ആന്റണിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരേ നടപടിയുമായി രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഹോട്ടലില്‍ വെച്ചും യാത്രയ്ക്കിടയിലും നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ആന്റണിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബൊളീവിയയ്ക്കും പെറുവിനുമെതിരായ മത്സരങ്ങളില്‍ ആന്റണി ടീമിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി ആന്റണി രംഗത്തെത്തിയിട്ടുണ്ട്. സാവോപോളോ…
Read Moreഎയർ ഹോസ്റ്റസിന്റെ മരണം; ഫ്ലാറ്റിലെ സ്വീപ്പർ അറസ്റ്റിൽ; പ്രതിയുടെ ഭാര്യയേയും പോലീസ് ചോദ്യം ചെയ്യുന്നു
ട്രെയിനി എയർ ഹോസ്റ്റസിനെ മുംബൈ സബർബിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢ് സ്വദേശിനി യായ രൂപാൽ ഓഗ്രേ എയർ ഇന്ത്യ തിരഞ്ഞെടുത്തതിനെ തുടർന്ന് ഈ വർഷം ഏപ്രിലിലാണ് മുംബൈയിലേക്ക് താമസം മാറിയത്. അന്ധേരിയിലെ ഒരു ഫ്ലാറ്റിലാണ് സഹോദരിക്കും കാമുകനുമൊപ്പം ഇവർ താമസിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവരുടെ നാട്ടിലേക്ക് പോയിരുന്നു. ഒഗ്രേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൊസൈറ്റിയിൽ സ്വീപ്പറായി ജോലി ചെയ്യുന്ന 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മുഖ്യപ്രതി വിക്രം അത്വാളിനെയാണ് അറസ്റ്റ് ചെയ്തത്. ഹൗസിംഗ് സൊസൈറ്റിയിലെ സുരക്ഷാ ക്യാമറകൾ സ്കാൻ ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിക്കാരി കൂടിയായ വിക്രം അത്വാളിന്റെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. രൂപാൽ ഫോൺ വിളിക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുംബൈയിലുള്ള അവളുടെ സുഹൃത്തുക്കളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നതായി…
Read More70 വയസ്സുള്ള മമ്മൂക്ക 68 കിലോയുള്ള സ്നേഹയെ പൊക്കിയെടുത്തു ! ക്രിസ്റ്റഫര്‍ സിനിമ തനിക്ക് പാരയായെന്ന് നടന് പ്രസന്ന
മമ്മൂട്ടി നായകനായെത്തിയ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ തമിഴ്നടി സ്നേഹയും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും സ്നേഹ പറഞ്ഞ കാര്യത്തെ കുറിച്ചും തുറന്നുപറയുകയാണ് സ്നേഹയുടെ ഭര്‍ത്താവും നടനുമായ പ്രസന്ന. ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം സ്നേഹ അഭിനയിച്ചതോടെ തനിക്കാണ് പണി കിട്ടിയതെന്ന് പ്രസന്ന പറയുന്നു. ഈ സിനിമയില്‍ മമ്മൂട്ടി ചെയ്തത് താനും ചെയ്യണമെന്ന പറഞ്ഞ് ചലഞ്ചുമായാണ് സ്നേഹ എത്തിയതെന്ന് പ്രസന്ന പറയുന്നു. സിനിമയില്‍ സ്നേഹയുടെ കഥാപാത്രം മരിച്ചുകിടക്കുന്ന ഒരു സീനുണ്ട്. അപ്പോള്‍ സ്നേഹയെ ബെഡ്ഡില്‍ നിന്നും പൊക്കി കൊണ്ട് വന്ന് മമ്മൂക്ക ലിവിംഗ് റൂമിലെ സോഫയില്‍ കിടത്തി കരയുകയും ചെയ്യുന്നുണ്ട്. ഈ സീന്‍ കട്ട് കട്ട് ചെയ്ത് ചെയ്യാമെന്നായിരുന്നു സംവിധായകന് മമ്മൂക്കയോട് പറഞ്ഞത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് ഒറ്റ ഷോട്ടില്‍ സ്നേഹയെ എടുത്ത് കൊണ്ടുപോയി സോഫയില്‍ കിടത്തുകയായിരുന്നു. മമ്മൂക്കയെന്നും അദ്ദേഹത്തിന് 70 വയസ്സോളം പ്രായമുണ്ട്, സ്നേഹക്കാണെങ്കില് 68 കിലോ…
Read More