സീ​രി​യ​ൽ താ​രം അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണം: കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ ന​ടി അ​പ​ർ​ണ നാ​യ​രു​ടെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കും. അ​പ​ർ​ണ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ർ​ക്ക​ണോ എ​ന്നും പ​രി​ശോ​ധി​ക്കും. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം ഇ​തു​വ​രെ കേ​സി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ജോ​ലി ഒ​രു മാ​സം മു​മ്പ് അ​പ​ർ​ണ രാ​ജി വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ക​ര​മ​ന ത​ളി​യി​ലെ വീ​ട്ടി​ൽ അ​പ​ർ​ണ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ബ​ന്ധു​ക്ക​ൾ ക​ര​മ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​സ​മ​യ​ത്താ​യി​രു​ന്നു തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര​മ​ന പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബ​ന്ധു​ക്ക​ളി​ൽ നി​ന്നു മൊ​ഴി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

പത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നുള്ള ബുദ്ധിയുപദേശിച്ച് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ്ഷെ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. പ​ത്ത് ലൈ​റ്റ് ഉ​ള്ള​വ​ർ ര​ണ്ട് ലൈ​റ്റു​ക​ളെ​ങ്കി​ലും അ​ണ​ച്ച് സ​ഹ​ക​രി​ച്ചാ​ൽ ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഇ​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വാ​ഷിം​ഗ് മെ​ഷീ​ൻ, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണം. വൈ​കു​ന്നേ​രം വൈ​ദ്യു​തി ഉ​പ​ക​ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണം. ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലി​ല്ല. മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​യാ​ൽ എ​ന്തു ചെ​യ്യാ​നാ​കും എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. 3000 ടി​എം​സി വെ​ള്ള​മു​ണ്ടാ​യി​ട്ടും. 300 ടി​എം​സി മാ​ത്ര​മാ​ണ് ജ​ല​സേ​ച​ന​ത്തി​നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ പോ​ലും വി​വാ​ദ​മു​ണ്ടാ​വു​ക​യാ​ണ്. ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഈ ​പ്ര​തി​സ​ന്ധി ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡും…

Read More

ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ കാ​മു​ക​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

ല​ണ്ട​ൻ: ഹാ​രോ​ഡ്‌​സ് മു​ൻ ഉ​ട​മ​യും ഡ​യാ​ന രാ​ജ​കു​മാ​രി​ക്കൊ​പ്പം കാ​റ​പ​ക​ട​ത്തി​ൽ​കൊ​ല്ല​പ്പെ​ട്ട കാ​മു​ക​ൻ ദോദി​യു​ടെ പി​താ​വു​മാ​യ മു​ഹ​മ്മ​ദ് അ​ൽ ഫാ​യി​ദ് (94) അ​ന്ത​രി​ച്ചു. ഈ​ജി​പ്ത്യ​ൻ വ്യ​വ​സാ​യി ആ​യ ഫാ​യി​ദ്, ഫു​ൾ​ഹാം ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ മു​ൻ ഉ​ട​മ കൂ​ടി​യാ​ണ്. സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യി​രു​ന്ന മ​ക​ൻ ദോദി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​യി​രു​ന്നെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന ഫാ​യി​ദ് ഇ​തു തെ​ളി​യി​ക്കാ​ൻ വ​ലി​യ നി​യ​മ​പോ​രാ​ട്ട​മാ​ണു ന​ട​ത്തി​യ​ത്. മു​സ്‌​ലി​മാ​യ ദോദി​യി​ൽ ഡ​യാ​ന​യ്ക്കു കു​ട്ടി ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ബ്രി​ട്ടീ​ഷ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ദോദിയും ഡ​യാ​ന​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ൾ പ​പ്പ​രാ​സി​ക​ൾ പി​ന്തു​ട​രു​ക​യും കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പാ​രീ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദോദിയും ഡ​യാ​ന​യും മ​രി​ച്ചു. മ​ക​ന്‍റെ 26-ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഫാ​യി​ദി​ന്‍റെ മ​ര​ണം.

Read More

കരിപ്പൂരിൽ 44 കോ​ടി​യു​ടെ ല​ഹ​രിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ത്ത​ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 44 കോ​ടി​യു​ടെ കൊ​ക്കെ​യ്‌​നും ഹെ​റോ​യി​നും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം യു​പി​യി​ലേ​ക്ക്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ (ഡി​ആ​ര്‍​ഐ) കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കെ​നി​യ​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഉ​ത്ത​ര​പ്ര​ദേ​ശ് മു​സാ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജീ​വ് കു​മാ​റി​നെ (27) അ​റ​സ്റ്റ് ചെ​യ്ത​ത്. 3.49 കി​ലോ​ഗ്രാം കൊ​ക്കെ​യ്‌​നും 1.296 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു യു​പി​യി​ലെ ഡി​ആ​ര്‍​ഐ യൂ​ണി​റ്റി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഇ​യാ​ള്‍ ഇ​ട​പെ​ട്ട മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​വി​ടെ​നി​ന്ന് ശേ​ഖ​രി​ക്കും. ഇ​യാ​ളു​ടെ നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കും. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​ന്നി​ലേ​റെ ആ​ളു​ക​ള്‍ ഇ​തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. രാ​ജ്യ​ത്തെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കൊ​ക്കെ​യ്ന്‍, ഹെ​റോ​യി​ന്‍ അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ള്‍…

Read More

മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ എ​ട്ടു നോ​മ്പ് തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും

മ​ണ​ര്‍​കാ​ട്: മ​ണ​ര്‍​കാ​ട് വി​ശു​ദ്ധ മ​ര്‍​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. ഇ ​ന്നു സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യോ​ടെ നോ​മ്പാ​ച​ര​ണ​ത്തി​നു തു​ക്ക​മാ​കും. എ​ട്ടി​ന് സ​മാ​പി​ക്കും.നാളെ മു​ത​ല്‍ 14 വ​രെ​ എ​ല്ലാ​ദി​വ​സ​വും ക​ത്തീ​ഡ്ര​ലി​ലെ കു​ര്‍​ബാ​ന​യ്ക്കു മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ര്‍ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ 12ന് ​ഉ​ച്ചന​മ​സ്‌​കാ​ര​വും വൈ​കി​ട്ട് അ​ഞ്ചി​നു സ​ന്ധ്യാ ന​മ​സ്‌​കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ രാ​വി​ലെ 11നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​പ്ര​സം​ഗം. ഒ​ന്ന്, മൂ​ന്ന്, അ​ഞ്ചി​ന് വൈ​കി​ട്ട് 6.30ന് ​ധ്യാ​നം. ഒ​ന്നി​നു വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബ്ബാ​ന​യ്ക്കു എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ. ​തോ​മ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കൊ​ടി​മ​ര​ഘോ​ഷ​യാ​ത്ര​ പ​ള്ളി​യി​ല്‍​നി​ന്നു പു​റ​പ്പെ​ടും. വൈ​കുന്നേരം 4.30നു ​കൊ​ടി​മ​രം ഉ​യ​ര്‍​ത്തും.ര​ണ്ടി​നു വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന​യ്ക്കു പൗ​ലോ​സ് മാ​ര്‍ ഐ​റേ​നി​യോ​സ് മു​ഖ്യ​കാ​ര്‍​ക​ത്വം വ​ഹി​ക്കും. വൈ​കി​ട്ട് 6.30ന്…

Read More

16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ! ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് ഒ​രു​മാ​സം മു​മ്പ്

ബ​ങ്ക​ളം കൂ​ട്ടു​പ്പു​ന്ന​യി​ല്‍ പോ​ക്‌​സോ കേ​സ് പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൂ​ട്ടു​പു​ന്ന സ്വ​ദേ​ശി ത​മ്പാ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്. 16കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ വീ​ട്ടി​ന​ക​ത്ത് ത​മ്പാ​നെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ മെ​യ് മാ​സം ആ​യി​രു​ന്നു ഉ​യ​ര്‍​ന്ന ജോ​ലി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 16കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ബി​യ​റി​ന് പ്രി​യ​മേ​റി​യ​തോ​ടെ വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ മു​ട​ക്കി ഫ്രാ​ന്‍​സ് ! കോ​വി​ഡ് വൈ​ന്‍ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ത്ത​തി​ങ്ങ​നെ…

വൈ​നി​ന്റെ ലോ​ക​ത​ല​സ്ഥാ​ന​മാ​യ ഫ്രാ​ന്‍​സി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന ഒ​രു വാ​ര്‍​ത്ത വൈ​ന്‍ പ്രേ​മി​ക​ളെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ക​യാ​ണ് ഫ്രാ​ന്‍​സ്.​രാ​ജ്യ​ത്ത് ബി​യ​റി​ന് ജ​ന​പ്രീ​തി വ​ര്‍​ധി​ച്ച​തോ​ടെ വൈ​ന്‍ വ്യ​വ​സാ​യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ന്‍ ഉ​ത്പാ​ദ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തു​ക ചെ​ല​വി​ടു​ന്ന​ത്. കോ​വി​ഡ് വ​രു​ത്തി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തും വൈ​നി​ന്റെ അ​മി​തോ​ദ്പാ​ദ​ന​വു​മാ​ണ് ഉ​ത്പാ​ദ​ക​ര്‍​ക്ക് വി​ന​യാ​യ​ത്. വൈ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് പേ​രു കേ​ട്ട ന​ഗ​ര​ങ്ങ​ളാ​യ ബോ​ര്‍​ഡോ​യി​ലും ലാ​ന്‍​ഗ്യു​ഡോ​കി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ് വി​പ​ണി​യി​ല്‍ വൈ​നി​ന് വി​ല​യെ​ന്നും ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഉ​ത്പാ​ദ​ക​ര്‍ പ​റ​യു​ന്നു. റ​ഷ്യ​ന്‍- ഉ​ക്രൈ​ന്‍ യു​ദ്ധ​വും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കും ഇ​ന്ധ​ന​ത്തി​നു​മു​ള്‍​പ്പ​ടെ വി​ല വ​ര്‍​ദ്ധി​ച്ച​തു​മൊ​ക്കെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണ​മാ​യി. ന​ശി​പ്പി​ക്കു​ന്ന വൈ​നി​ല്‍ നി​ന്ന് വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന ആ​ല്‍​ക്ക​ഹോ​ള്‍ സാ​നി​റ്റൈ​സ​ര്‍, സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ള്‍, ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കാ​നാ​കും…

Read More

ഇ​തൊ​രു അ​ടി​പൊ​ടി ഓ​ഫ​റ​ല്ലെ! 199 രൂ​പ​യ്ക്ക് ക​ഴി​ക്കാം അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി; ഒ​റ്റ നി​ബ​ന്ധ​ന മാ​ത്രം…

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​യും കുത്തനെ ഉയരുകയാണ്. ഇ​ങ്ങ​നെ​യു​ള്ളപ്പോൾ തെ​രു​വി​ലെ ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ചെ​റി​യ തു​ക​യ്ക്ക് വ​യ​റും മ​ന​സും നി​റ​യെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​ത്ത​രം ക​ട​ക​ളു​ടെ പ്ര​ത്യേ​ക​ത​യും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഫ​രീ​ദാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഒ​രു തെ​രു​വിലെ ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ര​ന്‍ ത​ന്‍റെ ക​ട​യി​ല്‍ വി​ശ​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് വെ​റും 199 രൂ​പ​യ്ക്ക് ന​ല്‍​കു​ന്ന​ത് അ​ണ്‍​ലി​മി​റ്റ​ഡ് വെ​ജ് താ​ലി​യാ​ണ്. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു സ്ട്രീ​റ്റ് ഫു​ഡ് ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ഈ ​ക​ട. എ​ന്നാ​ല്‍ 199 രൂ​പ​യ്ക്ക് അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി ത​രു​മ്പോ​ള്‍ ഒരു വ്യ​വ​സ്ഥ പാലിക്കേണ്ടതുണ്ട്. താ​ലി പ​ങ്കി​ട്ട് ക​ഴി​ക്കാ​തെ ഒ​റ്റ​ക്ക് അ​വി​ടെ ഇ​രു​ന്ന് ത​ന്നെ ക​ഴി​ക്ക​ണ​മെ​ന്ന​താ​ണ് വ്യവസ്ഥ. ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീ​ഡി​യോ പ്ര​ശ​സ്ത ഫു​ഡ് ബ്ലോ​ഗ​ര്‍ ഫു​ഡി വി​ശാ​ല്‍ യൂ​ട്യൂ​ബി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പ​ങ്കു​വെ​ച്ചു.…

Read More

ആ​ർ​പ്പോ… ഇ​ർ​റോ….

  ആ​ർ​പ്പോ… ഇ​ർ​റോ….കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്. -അനൂപ് ടോം ഓണാഘോഷത്തോടനുബന്ധിച്ച് മേഴ്സി കോളജിൽ എത്തിയ മാവേലി വേഷധാരി വടം വലി മത്സരത്തിൽ – അനിൽ കെ. പുത്തൂർ എറണാകുളം സെന്‍റ് തെരേസാസ് കോളജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന് – ബ്രില്യൻ ചാൾസ്

Read More

ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ ത​ല​യി​ല്‍ ക​ടു​ത്ത വേ​ദ​ന ! ഹെ​ല്‍​മ​റ്റ് ഊ​രി നോ​ക്കി​യ​പ്പോ​ള്‍ ക​ണ്ട​ത് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​നെ; യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍

ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​യ ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്റെ ക​ടി​യേ​റ്റ യു​വാ​വി​ന് അ​ദ്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി രാ​ഹു​ലി​നാ​ണു പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വേ ത​ല​യി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് രാ​ഹു​ല്‍ ഹെ​ല്‍​മ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക​ത്ത് വി​ഷ​പ്പാ​മ്പി​നെ ക​ണ്ട​ത്. വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പാ​ണ് ഹെ​ല്‍​മ​റ്റി​ല്‍ ക​യ​റി​ക്കൂ​ടി​യ​ത്. ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ രാ​ഹു​ലി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ രാ​ഹു​ല്‍ 24 മ​ണി​ക്കൂ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

Read More