അലങ്കാരമത്സ്യങ്ങളുടെ നിയന്ത്രണം പിൻവലിച്ചു

ന്യൂ​ഡ​ൽ​ഹി: അ​ല​ങ്കാ​രമ​ത്സ്യ​ങ്ങ​ളു​ടെ വ​ള​ർ​ത്ത​ൽ, വി​പ​ണ​നം, പ്ര​ദ​ർ​ശ​നം എ​ന്നി​വ​യ്ക്കു കേ​ന്ദ്രസ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. മീ​നു​ക​ളെ സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ക്രൗ​ണ്‍​ഫി​ഷ്, ബ​ട്ട​ർ​ഫ്ലൈ ഫി​ഷ്, ഏ​ഞ്ച​ൽ ഫി​ഷ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 158 ഇ​നം മ​ത്സ്യ​ങ്ങ​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​വ​യി​ൽ എ​ല്ലാം​ത​ന്നെ സ​മു​ദ്ര മ​ത്സ്യ​ങ്ങ​ളാ​യി​രു​ന്നു. ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഈ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട മീ​നു​ക​ളെ പി​ടി​ക്കാ​നോ, ചി​ല്ലു​ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​നോ പ്ര​ദ​ർ​ശി​പ്പി​ക്കാ​നോ പാ​ടി​ല്ലാ​യി​രു​ന്നു. ഇ​വ​യെ പ്ര​ദ​ർ​ശ​ന​മേ​ള​ക​ളി​ൽ കൊ​ണ്ടു​വ​രു​ന്ന​തു പോ​ലും കു​റ്റ​ക​ര​മാ​ണെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വന്നതോടെ രാജ്യത്തെ അ​ല​ങ്കാ​രമ​ത്സ്യമേഖല പ്രതിസന്ധിയിലായിരുന്നു. ഉത്തരവ് പിൻവലിച്ചതോടെ ലക്ഷക്കണക്കിനു കർഷകർക്ക് ആശ്വാസമാകും.

Related posts