ബെയ്ജിംഗ്: ആലിബാബയുടെ ഉടമ ജാക്ക് മാ ഇനി ചൈനയിലെ സന്പന്നരിൽ ഒന്നാമനല്ല, രണ്ടാമനാണ്. ജാക്ക് മായെ പിന്തള്ളി പുതിയ മാ ഒന്നാം സ്ഥാനത്തെത്തി. ഇന്റർനെറ്റ് കമ്പനിയായ ടെൻസെന്റിന്റെ ഉടമയാണ് പോണി മാ എന്ന മാ ഹ്വാടെംഗ്. കഴിഞ്ഞ ദിവസം ഫോബ്സ് പുറത്തുവിട്ട ചൈനയിലെ സന്പന്നരുടെ പട്ടികയിലാണ് ജാക്ക് മാ രണ്ടാം സ്ഥാനത്താണെന്ന വെളിപ്പെടുത്തലുണ്ടായത്. പോണി മായ്ക്ക് 3,700 കോടി ഡോളറിന്റെ ആസ്തിയുള്ളപ്പോൾ ജാക്ക് മായ്ക്ക് 3,620 കോടി ഡോളറാണുള്ളത്. പോണി മായുടെ കമ്പനി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് വീ ചാറ്റ് ആപ് വഴിയാണ്. 2011ൽ പുറത്തിറക്കിയ വീ ചാറ്റ് ആപ്പിന് ഇതുവരെ 93.80 കോടി സ്ഥിര ഉപയോക്താക്കളുണ്ട്. വീ ചാറ്റിന് ചൈനയിൽ നേരിട്ട് ഏറ്റുമുട്ടേണ്ടിവരുന്നത് ആലിബാബയുടെ അലിപേ പേമെന്റ് ആപ്പിനോടാണ്. വീചാറ്റിന്റെ പേമെന്റ് സംവിധാനത്തിന് 60 കോടി ഉപയോക്താക്കളുള്ളപ്പോൾ അലിപേക്ക് 45 കോടി ഉപയോക്താക്കളാണുള്ളത്.
Read MoreCategory: Business
സെബിയുടെ നീക്കത്തിൽ ഓഹരികൾക്കു ക്ഷീണം
മുംബൈ: കടലാസ് കന്പനികൾക്കെതിരായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നടപടിയെത്തുടർന്ന് ഓഹരിക്കന്പോളത്തിൽ തകർച്ച. നിഫ്റ്റി രണ്ടാഴ്ചയ്ക്കു ശേഷം പതിനായിരത്തിനു താഴെയായി. സെൻസെക്സ് 32000നു താഴെ പോയിട്ട് തിരിച്ചുകയറി. സാന്പത്തിക തിരിമറിക്കു മാത്രമായി തട്ടിക്കൂട്ടിയ 331 കടലാസ് കന്പനികളുടെ വ്യാപാരം സെബി നിർത്തിവയ്പിച്ചു. നികുതിവെട്ടിപ്പ്, വഞ്ചന തുടങ്ങിയവയ്ക്ക് അന്വേഷണം നേരിടുന്നവയാണ് ഈ കന്പനികൾ പലതും. ആദായനികുതിവകുപ്പും വലിയ സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എസ്എഫ്ഐഒയും ആണ് ഈ കന്പനികൾക്കെതിരേ നടപടി ആവശ്യപ്പെട്ടത്. കന്പനികാര്യ മന്ത്രാലയത്തിൽനിന്ന് ഈ കന്പനികൾക്കെതിരേ നടപടിയുണ്ടാകും. വിലക്ക് നേരിട്ടവയിൽ നല്ലപങ്ക് പശ്ചിമബംഗാളിൽനിന്നാണ്. സെൻസെക്സും നിഫ്റ്റിയും ഇന്നലെ രാവിലെ നേട്ടത്തോടെ തുടങ്ങിയിട്ടാണ് താഴോട്ടു പോയത്. സെൻസെക്സ് 259.48 പോയിന്റ് നഷ്ടത്തിൽ 32014.19-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 78.55 പോയിന്റ് താഴ്ന്ന് 9978.55 -ൽ വ്യാപാരം അവസാനിപ്പിച്ചു. സെബി ഉത്തരവ് കന്പോളത്തെ ഞെട്ടിച്ചു. വിലക്കിലായ കന്പനികളെല്ലാം…
Read Moreപ്രത്യേക നിരക്കുകളുമായി ജെറ്റ് എയർവേസ്
നെടുമ്പാശേരി: ജെറ്റ് എയർവേസ് ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര നെറ്റ്വർക്കിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്കാണ് ഇളവുകൾ ലഭിക്കുക. ഇക്കണോമി ക്ലാസിൽ വൺ സ്റ്റോപ്പ് റിട്ടേൺ നിരക്ക് 39,990 രൂപയും പ്രീമിയം ക്ലാസിൽ 99,990 രൂപയുമാണ്. ജെറ്റ് എയർവേസിന്റെ എല്ലാ ആഭ്യന്തര നെറ്റ്വർക്കിൽനിന്നും ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ഈ നിരക്ക് ലഭ്യമാകും. എയർലൈനിന്റെ പുതിയ നോൺ സ്റ്റോപ്പ് സർവീസുകൾക്കും പരിമിത സമയത്തേക്കുള്ള ഈ ഓഫർ ലഭ്യമാണ്. ഒക്ടോബർ 29 മുതലുള്ള ചെന്നൈ-പാരീസ്, ബംഗളൂരു – ആംസ്റ്റർഡാം, മുംബൈ – ലണ്ടൻ – ഹീത്രൂ എന്നിവയ്ക്കെല്ലാം ബാധകമാണ്. ആഭ്യന്തര നെറ്റ്വർക്കിൽ എവിടെ നിന്നായാലും മാറ്റമുണ്ടാകില്ല. രാജ്യത്തെ ഏതു പോയിന്റിൽനിന്നും ആംസ്റ്റർഡാം, പാരീസ് എന്നിവിടങ്ങളിലേക്ക് ഒരേ നിരക്കിൽ യാത്ര ചെയ്യാവുന്ന അവസരമാണ് ലഭിക്കുന്നത്. ദക്ഷിണേന്ത്യയിൽനിന്ന് നേരിട്ട് രണ്ടു നോൺ സ്റ്റോപ്പ് വിമാനങ്ങൾ ഉൾപ്പെടുത്തിയതോടെ യൂറോപ്പിലേക്കും വടക്കേ…
Read Moreകുതിപ്പിന്റെ പാതയിൽ കിതയ്ക്കാതെ ഓഹരിവിപണികൾ
ഓഹരി അവലോകനം / സോണിയ ഭാനു പഞ്ചനക്ഷത്രത്തിളക്കവുമായി തുടർച്ചയായ അഞ്ചാം വാരവും ഇന്ത്യൻ ഓഹരി സൂചികകൾ മുന്നേറി. വിദേശഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയെങ്കിലും ആഭ്യന്തരഫണ്ടുകൾ വിപണിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ട്. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മികവും ആർബിഐ പലിശനിരക്കിൽ വരുത്തിയ ഭേദഗതികളും ഓഹരിസൂചികയിലെ കുതിപ്പിനു മാറ്റു കൂട്ടി. സെൻസെക്സ് പതിനഞ്ച് പോയിന്റും നിഫ്റ്റി 51 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. ബോംബെ സൂചിക അഞ്ചാഴ്ചകൊണ്ട് 1403 പോയിന്റ് ഉയർന്നു. ഇന്ത്യൻ-അമേരിക്കൻ മാർക്കറ്റുകൾ ഒപ്പത്തിനൊപ്പം ചുവടുവയ്ക്കുകയാണ്. തൊഴിൽമേഖലയിൽനിന്നുള്ള അനുകൂല വാർത്തകൾ യുഎസിൽ ഡൗ ജോണ്സ് സൂചികയെ എട്ടാം വാരവും ഉയർത്തി. ഡൗ സൂചിക നവംബറിനു ശേഷം ഇതിനകം 23 ശതമാനം വർധിച്ച് 22,092 പോയിന്റിലെത്തി. പുതിയ പ്രസിഡന്റിന്റെ വരവാണ് യുഎസിൽ നിക്ഷേപതാത്പര്യം ഉയർത്തിയത്. ഡൗ ജോണ്സ് സൂചിക 33 തവണ 2017ൽ റിക്കാർഡ് പുതുക്കി. നിഫ്റ്റി സൂചിക ഈ…
Read More44 രൂപയുടെ ഓണം പ്ലാനുമായി ബിഎസ്എൻഎൽ
കൊച്ചി: ഓണത്തോടനുബന്ധിച്ചു ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിന് ഒരു വർഷമാണു കാലാവധി. 20 രൂപയുടെ സംസാരസമയം, ആദ്യത്തെ മുപ്പതു ദിവസം ഇന്ത്യയിലെവിടെയും ബിഎസ്എൻഎൽ കോളുകൾക്കു മിനിട്ടിന് അഞ്ചു പൈസ, മറ്റു കോളുകൾക്ക് മിനിട്ടിനു പത്തു പൈസ, ഇക്കാലയളവിൽ 500 എംബി ഡാറ്റ എന്നിവയാണു പ്രത്യേകതകൾ. ഒരു മാസത്തിനുശേഷം എല്ലാ കോളുകൾക്കും സെക്കൻഡിന് ഒരു പൈസയും ഒരു ജിബി ഡാറ്റയ്ക്ക് നൂറു രൂപയുമാണു നിരക്ക്. നാലു നന്പറുകളിലേക്കു ഫ്രണ്ട്സ് ആൻഡ് ഫാമിലി സ്കീമും (ബിഎസ്എൻഎൽ മിനിട്ടിനു 10 പൈസ, മറ്റുള്ളത് 20 പൈസ) ഈ പ്ലാനിലുണ്ട്. 110, 200, 500, 1000 രൂപയുടെ റീച്ചാർജിനു മുഴുവൻ സംസാര സമയം ലഭിക്കും. മറ്റു പ്ലാനിലുള്ളവർക്കു 44 രൂപയുടെ ഓണം പ്രീപെയ്ഡ് മൊബൈൽ പ്ലാനിലേക്കു മാറാൻ 123 എന്ന നന്പറിലേക്കു PLAN_ONAM…
Read Moreഇ- വേബിൽ വ്യവസ്ഥയിൽ മാറ്റം വന്നേക്കും
ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ വിലയിരുത്താനും പരാതികൾ പരിശോധിക്കാനും ജിഎസ്ടി കൗൺസിൽ ഇന്നു ചേരും. ഇലക്ട്രോണിക് (ഇ) വേ ബിൽ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകും. ഗുജറാത്ത് അടക്കം വസ്ത്രനിർമാണ മേഖലകളിലെല്ലാം തുണിക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയതിൽ എതിർപ്പുണ്ട്. ഇക്കാര്യത്തിൽ ഗവൺമെന്റ് നിലപാട് മാറ്റുമോ എന്നും ഇന്ന് അറിയാം. വർക് കോൺട്രാക്ടുകൾക്ക് 18 ശതമാനം നികുതി ചുമത്തിയത് 12 ശതമാനമാക്കാൻ തയാറാകുമെന്നും സൂചനയുണ്ട്. ജിഎസ്ടിയിലെ നിർണായകഘടകമായ ഇ-വേ ബിൽ സംബന്ധിച്ച ചട്ടങ്ങളും യോഗത്തിൽ പരിഗണിക്കും.ജിഎസ്ടി നെറ്റ്വർക്ക് ആണ് പുതിയ നികുതിസംവിധാനത്തിന്റെ എല്ലാ ഐടി കാര്യങ്ങളും നോക്കുന്നത്. പക്ഷേ, ഇ-വേ ബിൽ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററി(എൻഐസി)നെ ഏല്പിക്കാനാണ് ആലോചന. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളും കേന്ദ്രധനമന്ത്രി അധ്യക്ഷനുമായ ജിഎസ്ടി കൗൺസിൽ അക്കാര്യവും ഇന്നു തീരുമാനിക്കും. അന്പതിനായിരം രൂപയിലധികം വിലയുള്ള ചരക്കുകൾ കടത്തുന്പോൾ ഇ-വേ…
Read Moreപതഞ്ജലി വസ്ത്രവ്യാപാര രംഗത്തേക്കും
മുംബൈ: സ്വദേശിവത്കരണം മുഖ്യ മുദ്രാവാക്യമായി എടുത്തിരിക്കുന്ന ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്രവ്യാപാര രംഗത്തേക്കുകൂടി തിരിയുന്നു. സ്വദേശി ലേബലിൽത്തന്നെ വസ്ത്രവ്യാപാരമേഖലയും പിടിച്ചടക്കുകയാണ് കന്പനിയുടെ ലക്ഷ്യം. കൈയിലൊതുങ്ങുന്ന വിലയ്ക്ക് ലോകോത്തര നിലവാരമുള്ള സ്വദേശിവസ്ത്രങ്ങൾ അടുത്ത വർഷം മുതൽ വിതരണത്തിനെത്തിക്കാനാണ് തീരുമാനം. മുതിർന്നവർക്കും കുട്ടികൾക്കുമായി വിതരണത്തിനെത്തുന്ന പുതിയ ബ്രാൻഡിലൂടെ ആദ്യവർഷം 5,000 കോടിയുടെ ബിസിനസ് നേടാനാകുമെന്നാണ് പതഞ്ജലിയുടെ പ്രതീക്ഷ. ഇപ്പോഴത്തെ വിവരങ്ങളനുസരിച്ച് പരിധാൻ എന്ന ബ്രാൻഡിലായിരിക്കും പതഞ്ജലിയുടെ വസ്ത്രങ്ങളെത്തുക. എന്നാൽ, ഒന്നിൽ കൂടുതൽ ബ്രാൻഡുകൾ ആവിഷ്കരിക്കാനും സാധ്യതയുണ്ടെന്ന് പതഞ്ജലി വക്താവ് എസ്.കെ. തിജരവാല പറയുന്നു. പരിധാൻ ബ്രാൻഡിന്റെ കീഴിൽ രാജ്യത്താകെ 250 ഒൗട്ട്ലെറ്റുകൾ അടുത്ത വർഷംതന്നെ ആരംഭിക്കും. ഇപ്പോൾ പതഞ്ജലിയുമായി കരാറുള്ള ബിഗ് ബസാറിലും വസ്ത്രങ്ങൾ ലഭ്യമാകും. കൂടാതെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ വഴിയും വിൽക്കാൻ പതഞ്ജലിക്കു പദ്ധതിയുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഉത്തരേന്ത്യയിൽ ഏതാനും കൈത്തെറി ഗ്രാമങ്ങളുമായി…
Read Moreബേനാമിക്കു തടയിടാൻ ആധാർ ആയുധം!
ന്യൂഡൽഹി: ബിനാമി ഇടപാടുകൾക്കും റിയൽ എസ്റ്റേറ്റ് മേഖലയിലെ കുഴൽപ്പണ വിനിമയത്തിനും കടിഞ്ഞാണിടുന്നതിന്റെ ഭാഗമായി സ്ഥലമിടപാടുകളിൽ ആധാർ നിർബന്ധമാക്കുന്നു. പ്രമാണം രജിസ്ട്രേഷൻ, വില്പന എഗ്രിമെന്റ്, പവർ ഓഫ് അറ്റോർണി തുടങ്ങിയവയ്ക്ക് ഇനി മുതൽ ആധാർ കൂടിയേ തീരൂ. വൈകാതെ തന്നെ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനവും നിലവിൽവരും. ഇനി മുതൽ രജിസ്ട്രേഷൻ ഓഫീസിൽ സമർപ്പിക്കുന്ന പ്രമാണങ്ങൾക്കൊപ്പം ഉടമയുടെ ആധാർ രേഖകളും നൽകണം. വ്യാജരേഖകളിലും ബേനാമി ഇടപാടിലും ഭൂമി വാങ്ങുന്നവർ വഞ്ചിതരാകുന്ന പ്രവണത ഏറിവരുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ നയം ഉപകരിക്കും. ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള ഭൂവിഭവ വകുപ്പ്, ഇടപാടുകളിൽ ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരിനു റിപ്പോർട്ടു നൽകിയിരുന്നു.
Read Moreപലിശനിരക്ക് കാൽശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാനയം
ന്യൂഡൽഹി: അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കിയപ്പോൾ റിവേഴ്സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകൾ കുറയാൻ സാധ്യതയുണ്ട്. ഒരു ദശകത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ചില്ലറവിലസൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം (1.47 ശതമാനം). ഇതു ധൈര്യമായി പലിശ കുറയ്ക്കാൻ ഡോ. ഉർജിത് പട്ടേൽ അധ്യക്ഷനായ പണനയ കമ്മിറ്റി(എംപിസി)യെ പ്രേരിപ്പിച്ചത്. പലിശ കുറഞ്ഞാൽ വ്യവസായനിക്ഷേപം കൂടുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.
Read Moreപലിശകുറയ്ക്കൽ പ്രതീക്ഷ ശക്തം
മുംബൈ: റിസർവ് ബാങ്ക് ഇന്നു പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ പരക്കെ ബലപ്പെട്ടു. ഓഹരിവിപണി ഈ പ്രതീക്ഷയിൽ പുതിയ റിക്കാർഡ് കുറിച്ചു. വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ റീപോ നിരക്ക് കുറയ്ക്കും എന്നാണ് മഹാഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കും എന്നാണ് എല്ലാവരും കരുതുന്നത്. അതിനു പ്രധാനമായി പറയുന്ന കാരണം പണപ്പെരുപ്പനിരക്ക് കുറഞ്ഞതാണ്. ഒരു ദശകത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ചില്ലറവിലസൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം (1.47 ശതമാനം). ഇതു ധൈര്യമായി പലിശ കുറയ്ക്കാൻ ഡോ. ഉർജിത് പട്ടേൽ അധ്യക്ഷനായ പണനയ കമ്മിറ്റി(എംപിസി)യെ പ്രേരിപ്പിക്കേണ്ടതാണ്. പലിശനിരക്ക് ഇനിയെങ്കിലും താഴ്ത്തിയില്ലെങ്കിൽ സാന്പത്തികവളർച്ച പിന്നോട്ടടിക്കുമെന്നു ഗവൺമെന്റ് ഭയപ്പെടുന്നു. ജൂലൈയിലെ കാതൽ വ്യവസായങ്ങളുടെ വളർച്ച 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് (0.4%). ജൂലൈയിൽ ഫാക്ടറി ഉത്പാദനം സംബന്ധിച്ച പിഎംഐ 50.7ൽനിന്ന് 47.9ലേക്ക് താണു. ഇതെല്ലാം വ്യവസായവളർച്ച തീരെ…
Read More