ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) ഇനി പാൻ (ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിതമാകും. ഇതോടെ വരുമാനം മറച്ചുവയ്ക്കാൻ പറ്റാതാകും. ആദായനികുതി പിരിവ് കൂടും.ഇപ്പോൾ പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം പാൻ ഉപയോഗിക്കുന്നു. ഇനി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മേഖലയിൽകൂടി ആ ബന്ധിക്കൽ വരുന്പോൾ വ്യാപാരമേഖലയിലെ വരുമാനം സംബന്ധിച്ച വ്യക്തമായ ചിത്രം നികുതിവകുപ്പിനു ലഭിക്കും. ഇപ്പോൾ വ്യാപാരമേഖലയിലെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന വരുമാനം (ആദായം) നിർണയിക്കാൻ സംവിധാനമില്ല. ഉത്പന്നങ്ങളും സേവനങ്ങളും ഒരേ നികുതി ശൃംഖലയിലായതിനാൽ ഓരോരുത്തരും എത്രമാത്രം വ്യാപാരം നടത്തുന്നു എന്നറിയാം. അവരുടെ വാങ്ങലും വില്പനയും ഇതിനിടയിലെ മറ്റു ചെലവുകളും ഒരൊറ്റ കണക്കിന്റെ ഭാഗമായി ലഭിക്കും. ഉത്പന്നത്തിന്റെ ഓരോ വ്യാപാരഘട്ടത്തിലും എടുക്കുന്ന ലാഭം മനസിലായാൽ മൊത്തം വരുമാനവും അറിയാം. അതിനു സഹായിക്കുന്നതാണു പാൻ-ജിഎസ്ടി ബന്ധനം. ജിഎസ്ടി സമ്മേളനം:കോൺഗ്രസ് കൂടിയാലോചിച്ചില്ലെന്ന് കെ.എം. മാണി ന്യൂഡൽഹി: ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി…
Read MoreCategory: Business
എയർ ഇന്ത്യയുടെ ഓഹരിവാങ്ങൽ: ധൈര്യമുള്ളവർക്കേ അതിനു കഴിയൂ: ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ധൈര്യമുള്ളവർക്കേ കഴിയൂ എന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര. വലിയ ബാധ്യതയുള്ള എയർ ഇന്ത്യയെ ഏറ്റെടുക്കാൻ തനിക്കു ധൈര്യം പോരെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ അനുമതി നല്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീലാകാശത്തെ മഹാരാജാവ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന എയർ ഇന്ത്യക്ക് 52,000 കോടി രൂപയുടെ കടമുണ്ട്. ഇക്കാരണത്താൽ കമ്പനിയെ സ്വകാര്യവത്കരിക്കാൻ ബുധനാഴ്ച കേന്ദ്രസർക്കാർ അനുമതി നല്കുകയായിരുന്നു.എയർ ഇന്ത്യക്കുള്ള കടത്തിന്റെ ഏതെങ്കിലും ഭാഗം എഴുതിത്തള്ളുമോയെന്ന് സർക്കാർ ഇതുവരെ വ്യക്തമായ വിവരങ്ങൾ നല്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഏറ്റെടുക്കാൻ ആരും തയാറാവില്ല. “ഞാൻ ധൈര്യമുള്ള വ്യക്തിയാണെന്നാണ് എന്റെ വിശ്വാസം. എന്നാൽ, എയർ ഇന്ത്യയെപ്പോലുള്ള ഒരു സ്ഥാപനം ഏറ്റെടുക്കാൻ ആ ധൈര്യം പോരാ’- ആനന്ദ് മഹീന്ദ്ര പറഞ്ഞു.ജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായി വളർന്ന എയർ ഇന്ത്യയുടെ ഓഹരികൾ…
Read Moreസ്പൈസ്ജെറ്റിനു നന്ദി പറഞ്ഞ് ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കന്പനിയായ സ്പൈസ്ജെറ്റിനു നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാനക്കമ്പനിയായ ബോയിംഗിന് സ്പൈസ്ജെറ്റ് വലിയ ഓർഡർ നല്കിയതിനാണ് ട്രംപ് നന്ദി അറിയിച്ചത്. വിമാനങ്ങൾ വാങ്ങുന്നതു വഴി അമേരിക്കയിൽ ആയിരക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ട്രെപിന്റെ നന്ദിപറച്ചിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്ല പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. സാന്പത്തികമായി ഇന്ത്യ നന്നായി വളരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 205 വിമാനങ്ങൾക്കാണ് സ്പൈസ്ജെറ്റ് ഓർഡർ നല്കിയിരിക്കുന്നത്. 2,200 കോടി ഡോളറിന്റെ ഇടപാട്. ഇത് അമേരിക്കയിൽ 1,32,000 തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് അമേരിക്കൻ വാണിജ്യവകുപ്പിന്റെ റിപ്പോർട്ട്. ട്രംപിന്റെ കൊമേഴ്സ് സെക്രട്ടറി വിൽബർ റോസിന്റെ സ്വകാര്യ കമ്പനി സ്പൈസ്ജെറ്റിൽ 2008ൽ 8.6 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. പിന്നീട് 2010ൽ 12.7 കോടി ഡോളറിന് 30 ശതമാനം ഓഹരികൾ സ്പൈസ്ജെറ്റിനുതന്നെ വിൽക്കുകയായിരുന്നു.
Read Moreറബർ ടാപ്പിംഗ് മേഖല സജീവമാകുന്നു, കുരുമുളകിനു വിലയുയർത്തൽ ശ്രമം
വിപണി വിശേഷം / കെ.ബി. ഉദയഭാനു നിലനിൽപ്പിനായി നഷ്ടം സഹിച്ചും ചെറുകിട കർഷകർ റബർ ടാപ്പിംഗിനിറങ്ങി. കയറ്റുമതി വിപണിയിൽ വെളിച്ചെണ്ണ ചൂടുപിടിച്ചു. കുരുമുളക് വില്പന നിയന്ത്രിച്ച് നിരക്കുയർത്താൻ ഉത്പാദകർ ശ്രമം തുടരുന്നു. കാലാവസ്ഥാ മാറ്റം ചുക്കിന്റെ ഗുണമേന്മയെ ബാധിക്കുമോയെന്ന ആശങ്ക തല ഉയർത്തുന്നു. സ്വർണവിലയിൽ മുന്നേറ്റം. റബർ സാന്പത്തികപ്രതിസന്ധി മറികടക്കാൻ ചെറുകിട കർഷകർ റബർ തോട്ടങ്ങളിലേക്ക് തിരിയുന്നു. വരണ്ട കാലാവസ്ഥ മൂലം ഫെബ്രുവരിയിൽ ടാപ്പിംഗ് നിർത്തിവച്ചതാണ്. കാലാവസ്ഥ അനുകൂലമെങ്കിലും താഴ്ന്ന വില ഉത്പാദകരെ ഒരു പരിധി വരെ രംഗത്തുനിന്ന് പിന്തിരിപ്പിച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ മധ്യകേരളത്തിലെ ഒരു വിഭാഗം ചെറുകിട കർഷകർ ടാപ്പിംഗ് തുടങ്ങി. ഇതിനിടെ കാലവർഷം വീണ്ടും സജീവമായത് പുലർച്ചെയുള്ള ടാപ്പിംഗിനെ ചെറിയ അളവിൽ ബാധിച്ചെങ്കിലും വരുംദിനങ്ങളിൽ വെട്ട് തുടരാനാവുമെന്ന വിശ്വാസത്തിലാണ് കർഷകർ. സംസ്ഥാനത്ത് രണ്ടാം വാരവും ലാറ്റക്സ് 8,500 രൂപയിലാണ്. ജൂലൈ ആദ്യം വ്യവസായികളുടെ…
Read Moreഓരോ തൈയിലും മൂന്നു രൂപയുടെ അധികനിരക്ക്
കോട്ടയം: റബർ വിലയിടിവിലും ഭാരിച്ച കൃഷിച്ചെലവിലും കർഷകർ നട്ടംതിരിയുന്പോൾ റബർതൈ വില്പനയുടെ മറവിൽ റബർ ബോർഡിന്റെ പുതിയ ചൂഷണം.റബർ തൈകൾ തയാറാക്കി വിൽക്കുന്ന നഴ്സറികളിൽനിന്ന് ഓരോ തൈക്കും മൂന്നു രൂപ വീതം റബർ ബോർഡിലേക്കു നഴ്സറികൾ അടയ്ക്കണമെന്നാണു പുതിയ നിർദേശം. ഇതോടെ നഴ്സറികൾ മൂന്നു രൂപ വീതം കർഷകരിൽനിന്ന് അധികം വാങ്ങി റബർ ബോർഡിൽ അടച്ചുതുടങ്ങി. തൈകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നഴ്സറികൾക്ക് ഇനി മുതൽ റബർ ബോർഡിന്റെ സർട്ടിഫിക്കേഷൻ വേണമെന്ന തീരുമാനത്തിന്റെ മറവിലാണു പുതിയ കൊള്ള. റബർ ബോർഡ് ഫീൽഡ് സ്റ്റാഫ് നഴ്സറികൾ സന്ദർശിച്ചു തൈകളുടെ നിലവാരം പരിശോധിച്ചു വില്പനയ്ക്കു യോഗ്യമാണോയെന്നു സർട്ടിഫിക്കേഷൻ നല്കും. സർട്ടിഫിക്കേഷൻ ഇല്ലാത്ത തൈകൾ വിൽക്കാൻ അനുവദിക്കില്ല. ഉത്പാദനം മെച്ചമാകാൻ നല്ല തൈകൾ നടണമെന്നതിനാലാണു സർട്ടിഫിക്കേഷനെന്നു റബർ ബോർഡ് പറയുന്നു. ഈ പരിശോധനയുടെയും സർട്ടിഫിക്കേഷന്റെയും ഭാഗമായാണു മൂന്നു രൂപ വീതം കർഷകരിൽനിന്ന് ഈടാക്കുന്നത്.…
Read Moreഉന്നത വിദ്യാഭ്യാസത്തിൽ ഭാരം
ജിഎസ്ടി കൗണ്ട്ഡൗണ്-5 റ്റി.സി. മാത്യു വിദ്യാഭ്യാസവും ആരോഗ്യവും ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു പറയുന്നെങ്കിലും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ജിഎസ്ടി ബാധ്യത വരുന്നുണ്ട്. അധ്യാപനവുമായി നേരിട്ടു ബന്ധപ്പെടാത്ത കാര്യങ്ങളിലാണത്. ഇപ്പോൾ സേവന നികുതി ബാധകമായ ഇനങ്ങൾക്ക് ഇനി ജിഎസ്ടി നല്കണം. പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ നല്കുന്ന സേവനങ്ങളും അവ വാങ്ങുന്ന സേവനങ്ങളും ജിഎസ്ടിയിൽനിന്നു സന്പൂർണമായി ഒഴിവാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അംഗീകൃത ബിരുദ, ബിരുദാനന്തര ഗവേഷണ പഠനങ്ങളും അതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും അധ്യാപകർക്കും സ്ഥാപനം നല്കുന്ന സേവനങ്ങളും നികുതി വിമുക്തമാണ്. ഔട്ട്സോഴ്സ് ചെയ്താൽ എന്നാൽ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഔട് സോഴ്സ് ചെയ്യുന്ന സേവനങ്ങൾക്കു ജിഎസ്ടി ബാധകമാക്കുന്ന നിലയിലാണ് നികുതി സംബന്ധിച്ച വിജ്ഞാപനം. 1. വിദ്യാർഥികൾക്കും അധ്യാപകർക്കും നല്കുന്ന യാത്രാസൗകര്യം. 2. ഹോസ്റ്റൽ-മെസ് ചാർജുകൾ. 3. കോളജ് കാന്റീനിലെ ഭക്ഷണം. 4. അപേക്ഷാ ഫീസ്. 5. ടെസ്റ്റിംഗിനും…
Read Moreകൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
നെടുന്പാശേരി: ചെറിയ പെരുന്നാളും സ്കൂൾ അവധിയും പ്രമാണിച്ച് ഖത്തറിൽനിന്ന് കേരളത്തി ലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നാല് അധിക സർവീസുകൾ കൂടി നടത്തും. 24, 25, 30 തീയതികളിലും ജൂലൈ ഒന്നിനുമാണ് ദോഹയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുളള അധിക സർവീസുകൾ. ദോഹാ സമയം ഉച്ചയ്ക്ക് 12.45ന് ദോഹയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഐഎക്സ് 574 വിമാനം വൈകുന്നേരം 7.40ന് കൊച്ചിയിലെത്തും. രാത്രി 8.30ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് 9.15ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം ദോഹ സർവീസ് നടത്തുന്ന ഐഎക്സ് 573 വിമാനം രാവിലെ 10ന് പുറപ്പെടും.
Read Moreപഴയ നോട്ടുകൾ ജൂലൈ 20 വരെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം
ന്യൂഡൽഹി: റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകൾ ജൂലൈ 20നു മുന്പ് റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ബാങ്കുകൾക്കും പോസ്റ്റോഫീസുകൾക്കും സർക്കാർ നിർദേശം നല്കി. രണ്ടാം തവണയാണ് സർക്കാർ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ നിർദേശം നല്കുന്നത്. ഡിസംബർ 31നു മുന്പ് നിക്ഷേപിക്കണമെന്നാണ് ആദ്യം നിർദേശിച്ചിരുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലുള്ള റദ്ദാക്കിയ നോട്ടുകൾ റിസർവ് ബാങ്കിന്റെ ശാഖകളിൽ എത്തിക്കണമെന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. മുന്പ് നിക്ഷേപിക്കാതിരുന്നതിന് വ്യക്തമായ കാരണം നിക്ഷേപകർ കാണിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Read Moreകുടിശിക തുകയ്ക്ക് ജിഎസ്ടി: വികസനജോലികളെ ബാധിക്കും
കണ്ണൂർ: പൊതുമരാമത്ത് ജോലി കളുടെ കുടിശിക ബില്ലുകൾ ജിഎസ്ടിയിലേക്കു മാറ്റാനുള്ള സർക്കാർ തീരുമാനം നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. പൊതുമരാമത്ത് പണികൾ നടത്തിയ വകയിൽ കരാറുകാർക്ക് 1600 കോടി രൂപ നൽകാനുണ്ട്. കുടിശിക ബില്ലുകൾ ജിഎസ്ടിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന ഉയർന്ന നികുതി ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. കടുത്ത സാമ്പത്തിക ബാധ്യതയിൽ തുടർപ്രവൃത്തികൾ ഏറ്റെടുത്തു നടത്താനാവില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ദീപികയോടു പറഞ്ഞു കരാർ ഏറ്റെടുക്കുന്ന സമയത്തെ വാറ്റ് സമ്പ്രദായ പ്രകാരമുള്ള നാലു ശതമാനം നികുതിയേ കുടിശിക തുകയ്ക്ക് ഈടാക്കാൻ പാടുള്ളൂവെന്നാണ് കരാറുകാരുടെ ആവശ്യം. ജൂലൈ മുതലുള്ള പ്രവൃത്തികൾക്ക് ജിഎസ്ടി ചുമത്താം. അല്ലെങ്കിൽ ജിഎസ്ടിയിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അധിക നികുതിബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കോൺട്രാക്ടർമാർ ആവശ്യപ്പെടുന്നു. നാല് ശതമാനം നിരക്കിൽ കോമ്പൗണ്ടിംഗ് നടത്തിയ പ്രവൃത്തികളുടെ ബില്ലുകൾക്ക് ജിഎസ്ടിയിൽ 12 ശതമാനം നികുതി നൽകേണ്ടിവരും.…
Read Moreഒരൊറ്റ പരോക്ഷ നികുതി
റ്റി.സി. മാത്യു ജൂൺ 30 അർധരാത്രി ഭാരതം മറ്റൊരു യാത്ര തുടങ്ങുകയാണ്. 1947 ഓഗസ്റ്റ് 14 അർധരാത്രി തുടങ്ങിയതുപോലെ. അന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത് “ഭാഗധേയവുമായുള്ള സംഗമം ഇവിടെ തുടങ്ങുന്നു’ എന്നാണ്. ഒരു രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടുകയായിരുന്നു അവിടെ. ഈ 30ന് അങ്ങനെയൊന്നല്ല. പക്ഷേ, സാന്പത്തികമേഖലയിലും സാധാരണക്കാരുടെ ജീവിതത്തിലും വാണിജ്യ-വ്യവസായ രംഗങ്ങളിലും സർക്കാർ വരുമാനത്തിലുമെല്ലാം വലിയ മാറ്റങ്ങൾ വരുന്നു. അതാണു ചരക്കുസേവന നികുതി (ജിഎസ്ടി) യിലൂടെ സംഭവിക്കുന്നത്. ഒരു രാജ്യം, ഒരു നികുതി ഒരു രാജ്യം, ഒരു നികുതി: ഇതാണു മുദ്രാവാക്യം. ജിഎസ്ടി വരുന്പോൾ രാജ്യത്ത് ഓരോ ഉത്പന്നത്തിനും സേവനത്തിനും ഒരേ നികുതിയേ ഉണ്ടാകൂ. ജമ്മു-കാഷ്മീരിലും കേരളത്തിലും കാറിന് ഒരേ നികുതി, റെഡിമെയ്ഡ് വസ്ത്രത്തിന് ഒരേ നികുതി- ഇതാണു വരുന്നത്. ഇതുവരെ ഓരോ സംസ്ഥാനത്തും ഓരോ നിരക്കായിരുന്നു. വാറ്റ് (മൂല്യവർധിത നികുതി) വന്നപ്പോൾ സംസ്ഥാനങ്ങൾ…
Read More