മൗണ്ടൻവ്യൂ(കലിഫോർണിയ): ജൂഡിക്കു പിന്നാലെ പ്ലേ സ്റ്റോറിൽ പുതിയ മാൽവെറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്ലേ സ്റ്റോറിലെ എണ്ണൂറിലധികം ആപ്ലിക്കേഷനുകളിൽ സേവ്യർ എന്ന മാൽവെറിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍. ട്രെൻഡ് ലാബ്സ് ഇന്റലിജൻസാണ് ഇത്തവണ മാൽവെർ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഫോട്ടോ മാനിപ്പുലേറ്റർ, വാൾപേപ്പർ, റിംഗ്ടോൺ ചേഞ്ചർ തുടങ്ങിയ ആപ്ലിക്കേഷനുകളിലാണ് സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രണ്ടു വർഷത്തിലധികമായി സേവ്യർ മാൽവെർ പ്ലേ സ്റ്റോറിലുണ്ടെന്നാണ് ട്രെൻഡ് ലാബ്സ് പറയുന്നത്. ഈ മാൽവെറിന്റെ സാന്നിധ്യമുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകവഴി ആൻഡ്രോയിഡ് ഉപകരണത്തിൽ കയറ്റിപ്പറ്റി കൂടുതൽ മാൽവെറുകളെ ഡൗൺലോഡ് ചെയ്യാൻ സേവ്യറിനു കഴിയും. പെട്ടെന്നു തിരിച്ചറിയപ്പെടാത്ത തരത്തിലാണ് സേവ്യറിനെ വികസിപ്പിച്ചിരിക്കുന്നത്. അതാണ് കണ്ടെത്താൻ ഇത്ര വൈകിയതും. ജൂഡിയെ അപേക്ഷിച്ച് വളരെ അപകടകാരിയാണ് സേവ്യറെന്നാണ് വിലയിരുത്തൽ. പ്ലേ സ്റ്റോറിൽ 41 ആപ്ലിക്കേഷനുകളിലായിരുന്നു ജൂഡിയുടെ സമീപ്യമുണ്ടായിരുന്നത്. ഇതേത്തുടർന്ന് ആ ആപ്പുകൾ നീക്കംചെയ്യുകയും ചെയ്തു. ലോകമെന്പാടും മാൽവെർ ആക്രമണങ്ങളുടെ സാധ്യത തുടരുന്നതിനാൽ…
Read MoreCategory: Business
കരടിക്കുതിപ്പിൽ തളർന്ന് ഓഹരിവിപണി
ഓഹരി അവലോകനം/സോണിയ ഭാനു ഓഹരിവിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിലേക്കു വഴുതി. ബുൾ തരംഗത്തിനിടെ കരടിക്കൂട്ടങ്ങൾ പാകിയ വിത്തുകൾ കാലവർഷത്തിൽ മുളച്ചുപൊങ്ങുന്നതു കണ്ട് ഫണ്ടുകൾ നിക്ഷേപങ്ങളിൽ ലാഭമെടുപ്പ് നടത്തി. നാലാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് സൂചിക തളരുന്നത്. വിപണി തിരുത്തലിനുള്ള നീക്കത്തിലാണെന്ന കാര്യം മുൻവാരം ദീപിക വ്യക്തമാക്കിയിരുന്നു. ബുൾ തരംഗത്തിനിടയിലെ തിരുത്തൽ വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കുമെന്നതിനാൽ താഴ്ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക് ഫണ്ടുകൾ ഉത്സാഹിക്കും. പ്രതിവാര ചാർട്ടിൽ പ്രമുഖ സൂചികകൾ രണ്ടും ബുള്ളിഷാണ്. അതേസമയം ഡെയ്ലി ചാർട്ട് അല്പം ദുർബലമായത് മുൻനിര ഓഹരികളിലെ ലാഭമെടുപ്പിന് ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു. വരുംദിനങ്ങളിൽ വിപണി ഒരു കണ്‍സോളിഡേഷനു ശ്രമിക്കാം. 9,688ൽനിന്നുള്ള തളർച്ചയിൽ നിഫ്റ്റി 9,564 വരെ ഇടിഞ്ഞെങ്കിലും കഴിഞ്ഞ വാരം സൂചിപ്പിച്ചിരുന്ന 9,560ലെ സപ്പോർട്ട് നാലു പോയിന്റിന് നിലനിർത്തി. സൂചികയ്ക്ക് 80 പോയിന്റ് പ്രതിവാര നഷ്ടം. ഈ വാരം സൂചിക 9,520-9,604 പോയിന്റിൽ സഞ്ചരിക്കാൻ…
Read Moreജിഎസ്ടി: നിർണായക തീരുമാനങ്ങൾ നാളെ
ന്യൂഡൽഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതുസംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ നാളെ യോഗം. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളുമായ ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. ജൂലൈ ഒന്നിനു പുതിയ നികുതിസന്പ്രദായം നടപ്പാക്കണമെന്നതിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണ്. ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളും സമ്മതിച്ചു. എന്നാൽ, ധനകാര്യമേഖലയിലെ സ്ഥാപനങ്ങളും ചില വ്യാപാര സംഘടനകളും അല്പംകൂടി സമയം നീട്ടണമെന്നാവശ്യപ്പെടുന്നു. നികുതി രജിസ്ട്രേഷൻ, പുതിയ രീതിയിലുള്ള സോഫ്റ്റ്വെയർ പരിചയപ്പെടൽ തുടങ്ങിയ കാര്യങ്ങൾക്കായാണു സമയം ആവശ്യപ്പെടുന്നത്. ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കന്പനികൾ, മൊബൈൽ കന്പനികൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഐടി സേവനദാതാക്കൾ, മറ്റ് ഓൺലൈൻ വ്യാപാരികൾ തുടങ്ങിയവരെല്ലാം ഓരോ സംസ്ഥാനത്തും രജിസ്ട്രേഷൻ എടുക്കണം. മാത്രമല്ല, സംസ്ഥാനം തിരിച്ചു വ്യാപാര കണക്കു തയാറാക്കി നികുതി അടയ്ക്കണം. ഇതിനുതക്ക രീതിയിൽ കന്പനികളുടെ കണക്കെഴുത്തുരീതി മാറ്റണം. ഇളവ് ലഭിക്കുമെന്ന ധാരണയിൽ ധാരാളം കന്പനികൾ മാറ്റത്തിന് ഒരുങ്ങിയിട്ടില്ല.…
Read Moreബാങ്കിംഗ് മേഖലയിൽ വീണ്ടും ലയനത്തിനു സാധ്യത
മുംബൈ: അഞ്ച് അസോസ്യേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചതിനു പിന്നാലെ ബാങ്കിംഗ് മേഖലയിൽ ഇനിയും ലയനങ്ങൾക്കു സാധ്യതയേറുന്നു. ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് തുടങ്ങിയ പൊതു മേഖലാ ബാങ്കുകൾ വിജയ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ദേന ബാങ്ക്, യൂക്കോ ബാങ്ക് പോലുള്ള ചെറു ബാങ്കുകളെ ഏറ്റെടുക്കുമെന്നാണ് സൂചന. സാന്പത്തികസ്ഥിരത, നിഷ്ക്രിയ ആസ്തി, സാങ്കേതികവിദ്യാ ഉദ്ഗ്രഥനം, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ തുടങ്ങിയവയാണ് ലയനത്തിന്റെ ഘടകങ്ങൾ. ലയനത്തോടെ ബ്രാഞ്ചുകളുടെ എണ്ണം കുറയുമെങ്കിലും തൊഴിൽ നഷ്ടമുണ്ടാവില്ലെന്നാണ് അധികൃതർ നല്കുന്ന ഉറപ്പ്. കിട്ടാക്കടങ്ങൾ പെരുകുന്നതാണ് ബാങ്കുകളുടെ ലയനത്തിന്റെ അടിസ്ഥാന കാരണം. ലയനത്തോടെ വലിയ ശക്തിയാകുന്നതുവഴി കിട്ടാക്കടത്തിന്റെ തോത് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകൾക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയാണുള്ളത്. 2016-17 സാന്പത്തികവർഷം ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 1,383…
Read Moreയുഎസ് പലിശ കൂട്ടി; സ്വർണം, ക്രൂഡ് താണു
ന്യൂയോർക്ക്: മൂന്നു മാസത്തിനിടയിൽ രണ്ടാം തവണയും അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടി. ഫെഡറൽ റിസർവ് ബോർഡിന്റെ (ഫെഡ്) തീരുമാനം പ്രതീക്ഷിച്ചതുപോലെയായതിനാൽ കന്പോളങ്ങളിൽ കോളിളക്കമുണ്ടായില്ല. ക്രൂഡ് ഓയിൽ വില ഗണ്യമായി താണതും സ്വർണവില താഴോട്ടു നീങ്ങിയതും പ്രതീക്ഷിച്ചതു തന്നെയാണ്. ഡോളറിന്റെ കരുത്ത് വർധിച്ചതിനനുസരിച്ചുള്ള ഇടിവേ സ്വർണത്തിലുള്ളൂ. ഒന്നര ശതമാനം താഴ്ചയാണു സ്വർണം കാണിച്ചത്. ഇന്നലെ വീണ്ടും വ്യാപാരമാരംഭിച്ചപ്പോൾ ഔൺസിന് (31.1 ഗ്രാം) 1252 ഡോളറിലെത്തിയ സ്വർണം 1255 ലേക്കു കയറി. വെള്ളി വിലയും താണുനിന്നു. ക്രൂഡ് ഓയിൽ ഇടിഞ്ഞതിനു പ്രധാന കാരണം വിപണിയിൽ ക്രൂഡ് ലഭ്യത കൂടിയതാണ്. ബ്രെന്റ് ഇനം വീപ്പയ്ക്കു 46.8 ഡോളറിലേക്കും ഡബ്ല്യുടിഐ ഇനം 44.45 ഡോളറിലേക്കും താണു. ഫെഡ് ബാലൻസ് ഷീറ്റിന്റെ വലുപ്പം കുറയ്ക്കുന്ന നടപടി തുടങ്ങുമെന്നു ചെയർപേഴ്സൺ ജാനറ്റ് എലൻ അറിയിച്ചു. 4.2 ലക്ഷം കോടി ഡോളറിന്റെ ഗവൺമെന്റ് കടപ്പത്രങ്ങളും സ്വകാര്യ കടപ്പത്രങ്ങളും…
Read Moreഅവശ്യമരുന്നുകൾക്കു വില വർധിക്കും
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) വരുന്നതോടെ അവശ്യമരുന്നുകൾ മിക്കവയുടെയും വിലയിൽ വർധന ഉണ്ടാകും. ഇപ്പോൾ ഒന്‍പതു ശതമാനം എക്സൈസ് ഡ്യൂട്ടി ഉള്ള സ്ഥാനത്ത് 12 ശതമാനമാണു ജിഎസ്ടി വരുന്നത്. ഇതുവഴി 2.29 ശതമാനം വിലവർധന പ്രതീക്ഷിക്കാമെന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) അറിയിച്ചു. എന്നാൽ, പ്രമേഹരോഗികൾക്കു ലാഭമുണ്ട്. ഇൻസുലിൻ നികുതി അഞ്ചു ശതമാനത്തിലേക്കു കുറയും. ഇപ്പോൾ ഒന്‍പതു ശതമാനമാണു നികുതി. ഇതു 12 ആക്കാനുള്ള ശിപാർശയാണ് മാറ്റിയത്.ഇപ്പോൾ അവശ്യമരുന്നുകൾക്ക് എക്സൈസ് ഡ്യൂട്ടിക്കു മുന്‍പുള്ള പരമാവധി വില്പന വില എൻപിപിഎ നിശ്ചയിച്ചിട്ടുള്ളത്. ഇനി അതിനു പുറമേ ജിഎസ്ടി നിരക്ക് ഈടാക്കണം. ചില ഇനം മരുന്നുകൾക്ക് നികുതി ഭാരം കന്പനികൾ വഹിക്കേണ്ടിവരുമെന്ന് എൻപിപിഎ ചെയർമാൻ ഭുപേന്ദ്ര സിംഗ് പറഞ്ഞു. ഹെപാരിൻ, വാർഫാരിൻ, ഡിൽട്യാസെം, ഡയസെപാം, ഇഞ്ചുപ്രോഫെൻ, പ്രൊപ്രാനോളോൾ, ഇമാറ്റിനിബ് തുടങ്ങിയ അവശ്യമരുന്നുകൾക്കെങ്കിലും നിയന്ത്രിത വില പ്രഖ്യാപിച്ചിട്ടുള്ളതാണ്.
Read Moreകിട്ടാക്കടം: പാപ്പരാക്കൽ നടപടികളിലേക്ക്
മുംബൈ: കിട്ടാക്കടങ്ങൾക്കുനേരേയുള്ള നീക്കം കൂടുതൽ ശക്തമാക്കി. കടക്കുടിശിക വരുത്തിയ വ്യവസായങ്ങളെ പാപ്പരായി പ്രഖ്യാപിച്ച് തുക വീണ്ടെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി. ബാങ്കുകളിൽ ഏഴുലക്ഷത്തിലധികം കോടി രൂപയുടെ വായ്പകളാണ് നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി തരംതിരിച്ചിരിക്കുന്നത്. മൂന്നു മാസത്തിലേറെക്കാലം ഗഡുവും പലിശയും അടയ്ക്കാത്തവയാണ് എൻപിഎ. മിക്കപ്പോഴും ബാങ്കുകൾ കൃത്യമായി എൻപിഎ തരംതിരിവ് നടത്താറില്ല. അങ്ങനെ ചെയ്താൽ ആ വായ്പയുടെ നഷ്ടസാധ്യത കണക്കാക്കി ആനുപാതിക തുക വികയിരുത്തണം. അതു ലാഭം കുറയ്ക്കും. യഥാർഥ എൻപിഎ ഇതിന്റെ ഇരട്ടിവരുമെന്നാണു പലരും കണക്കാക്കുന്നത്.രാജ്യത്തെ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻപിഎ)യുടെ നാലിലൊന്ന് 12 വ്യവസായ സ്ഥാപനങ്ങളുടേതാണെന്നു റിസർവ് ബാങ്ക് കഴിഞ്ഞദിവസം കണ്ടെത്തി. മൊത്തം എൻപിഎ 7.11 ലക്ഷം കോടിയിൽപരം രൂപയാണ്. ഇതിൽ ഒന്നേമുക്കാൽ കോടി 12 കന്പനികളുടേതാണ്. ഇവരിൽനിന്നു പണം ഈടാക്കാൻ ഉടനടി നടപടി തുടങ്ങണം. മൂന്നു മാസത്തിനുള്ളിൽ തിരിച്ചടവിനു വിശ്വസനീയ പദ്ധതി ഉണ്ടാകുന്നില്ലെങ്കിൽ കന്പനികളെ…
Read Moreപുതിയ 500 രൂപ നോട്ട് പുറത്തിറക്കി
ന്യൂഡൽഹി: റിസർവ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി. എ സീരീസിലുള്ള നോട്ടാണ് പുറത്തിറക്കിയത്. നിലവിലെ 500 രൂപ നോട്ട് തുടരും . നിലവിലെ 500 രൂപ നോട്ടിനോട് ഏറെ സാദൃശ്യമുള്ളതാണ് പുതിയ നോട്ടുകളെന്നാണ് സൂചന.
Read Moreദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം: വിലവിവരമറിയാന്‍ മൊബൈല്‍ ആപ്പും എസ്എംഎസും
കൊച്ചി: ഈ മാസം 16 മുതല്‍ നിലവില്‍ വരുന്ന ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലമാറ്റം സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാകാന്‍ മൊബൈല്‍ ആപ്പും എസ്എംഎസ് സംവിധാനവും ഒരുക്കി എണ്ണക്കമ്പനികള്‍. നിലവില്‍ ഡീലര്‍മാര്‍ക്കു മാത്രമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. ദിനംപ്രതിയുള്ള വിലമാറ്റം നടപ്പിലാകുന്ന സാഹചര്യത്തില്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്കും ഇതു ലഭ്യമായിത്തുടങ്ങും. ഉപയോക്താക്കള്‍ക്കു പ്രതിദിന ഇന്ധനവില അറിയാന്‍ എണ്ണക്കമ്പനികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. എസ്എംഎസ് സംവിധാനത്തിലൂടെയും വിലവിവരം അറിയാനാകും. ചണ്ഡീഗഡ്, ജംഷെഡ്പുര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ അഞ്ചു നഗരങ്ങളില്‍ നടപ്പാക്കിയ പൈലറ്റ് പരിപാടിയുടെ വിജയത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്പറേഷന്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിന ഇന്ധനവിലമാറ്റം രാജ്യമാകെ വ്യാപിപ്പിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റത്തിന്റെ പോലും ഗുണഫലം പ്രതിദിന ഇന്ധനവിലമാറ്റം വഴി വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ലഭിക്കും. ഡീലര്‍മാര്‍ക്കു…
Read Moreമുൻകൂർ നികുതിയുടെ ആദ്യഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2016ലെ ഫിനാൻസ് ആക്റ്റ് അനുസരിച്ച് എല്ലാ നികുതിദായകരും നാലു തവണകളായി മുൻകൂർ നികുതി അടയ്ക്കണം. അവ അടയ്ക്കേണ്ട തീയതിയും അടയ്ക്കേണ്ട തുകയും താഴെ പറയുന്നു. മുൻകാലങ്ങളിൽ കന്പനികൾ ഒഴികെയുള്ള എല്ലാ നികുതിദായകരും മുൻകൂർ ആദായനികുതി അടയ്ക്കേണ്ടിയിരുന്നത് മൂന്നു തവണകളായിട്ടായിരുന്നു. ആദ്യ ഗഡുവായ 30 ശതമാനം നികുതി സെപ്റ്റംബർ 15നു മുന്‍പായിട്ടും രണ്ടാമത്തെ ഗഡു ഡിസംബർ15നു മുന്‍പായിട്ടും അവസാന ഗഡു മാർച്ച് 15നു മുന്‍പായിട്ടും ആയിരുന്നു അടയ്ക്കേണ്ടിയിരുന്നത്. കന്പനികളുടെ മുൻകൂർ ആദായനികുതി നാലു തവണകളായിട്ടാണ് മുൻകാലങ്ങളിലും അടയ്ക്കേണ്ടിയിരുന്നത്. അനുമാന നികുതിദായകർ മുൻകൂർ നികുതി 15നു മുന്‍പ് അടയ്ക്കേണ്ടതില്ല ആദായനികുതി നിയമം 44 എഡി അനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനമോ (വിറ്റുവരവ് ചെക്ക് മുഖാന്തരമോ ഡ്രാഫ്റ്റ് മുഖാന്തരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ ആണെങ്കിൽ ആറു ശതമാനം വരുമാനം) അതിൽ…
Read More