മുംബൈ: ഇന്ത്യൻ ഓഹരി കന്പോളം ആവേശത്തിന്റെ പരകോടിയിൽ. ഇന്നലെ സെൻസെക്സ് ചരിത്രത്തിലാദ്യമായി 30,000നു മുകളിൽ ക്ലോസ് ചെയ്തു. 2015 മാർച്ചിലും ഇക്കൊല്ലവും ഏതാനും തവണ സെൻസെക്സ് 30,000നു മുകളിൽ കയറിയിട്ടുണ്ടെങ്കിലും ക്ലോസിംഗ് മുപ്പതിനായിരത്തിനു താഴെയായിരുന്നു. ഇന്നലെ 30,167.09 വരെ കയറിയ സെൻസെക്സ് ഒടുവിൽ 30,133.35 ൽ ക്ലോസ് ചെയ്തു. ഇന്നലത്തെ നേട്ടം 190.11 പോയിന്റ്. 2015 മാർച്ച് നാലിന് 30,024.74 വരെ സെൻസെക്സ് കയറിയെങ്കിലും ക്ലോസിംഗ് വളരെ താഴെയായിരുന്നു.നിഫ്റ്റി സൂചിക ഇന്നലെയും പുതിയ ഉയരം കുറിച്ചു. 9,367 വരെ ഉയർന്നിട്ട് 9,351.85 എന്ന പുതിയ റിക്കാർഡിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്കിംഗ്, നിഫ്റ്റി മിഡ്കാപ് തുടങ്ങിയവയും പുതിയ ഉയരങ്ങളിലെത്തി. ഓഹരികളുടെ ചുവടുപിടിച്ച് രൂപയും നേട്ടത്തിലാണ്. ഡോളർ ഇന്നലെ 64 രൂപ വരെ താണിരുന്നു. ക്ലോസ് ചെയ്യുന്പോൾ ഡോളർ വില 64.11 രൂപ. ഇരുപതു മാസത്തെ ഏറ്റവും ഉയർന്ന…
Read MoreCategory: Business
രൂപയും ഓഹരികളും കുതിക്കുന്നു; നിഫ്റ്റി റിക്കാർഡിൽ
മുംബൈ: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) നിഫ്റ്റി സൂചിക ഇന്നലെ 9300 പോയിന്റ് കടന്നു റിക്കാർഡിട്ടു. മുൻപത്തെ ഉയർന്ന ക്ലോസിംഗ് നില 9273.9 ആയിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകൾ കുതിപ്പിലായി. നിഫ്റ്റി 88.65 പോയിന്റ് കൂടിയാണ് 9306.6-ലെത്തി ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് 287.4 പോയിന്റ് ഉയർന്ന് 29943.24-ൽ ക്ലോസ് ചെയ്തു. ഇന്നലെ പൊതുവേ കന്പോളങ്ങളെല്ലാം ഉത്സാഹത്തിലായിരുന്നു. തലേന്ന് യൂറോപ്യൻ, അമേരിക്കൻ കന്പോളങ്ങൾ ഉയർച്ച കാണിച്ചതിന്റെ ചുവടു പിടിച്ചാണ് ഏഷ്യൻ കന്പോളങ്ങൾ പ്രവർത്തിച്ചത്. ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ യൂറോ വിരുദ്ധരും തീവ്ര വലതുപക്ഷവും പിന്നിലായതു പല ആശങ്കകളും ഒഴിവാക്കി. റിലയൻസ് ഇൻഡസ്ട്രീസും തുടർച്ചയായ രണ്ടാംദിവസം മേലോട്ടായിരുന്നു. കന്പനിയുടെ നാലാം ത്രൈമാസ ലാഭം (8046 കോടി രൂപ) റിക്കാർഡായതും എണ്ണശുദ്ധീകരണത്തിലെ ലാഭത്തോത് എട്ടു വർഷത്തെ ഉയർന്ന നിലയിലായതും നേട്ടത്തിനു കാരണമായി. ഇന്നലെ ക്ലോസിംഗിൽ റിലയൻസിന്റെ മൊത്തം ഓഹരിമൂല്യം…
Read Moreമെഡ്ട്രോണിക്സ് അത്യാധുനിക സ്റ്റെന്റുകൾ ഇന്ത്യയിലേക്കില്ല
ന്യൂഡൽഹി: ഹൃദയധമനികളിലെ രക്തയോട്ടത്തിനുണ്ടാകുന്ന തടസം നീക്കുന്ന സ്റ്റെന്റുകളുടെ വില കേന്ദ്രസർക്കാർ നിയമം വഴി നിയന്ത്രിച്ചതിനെത്തുടർന്ന് മറ്റൊരു മൾട്ടിനാഷണൽ സ്റ്റെന്റ് നിർമാതാക്കൾകൂടി ഇന്ത്യ വിടാനൊരുങ്ങുന്നു. ഇന്ത്യയിലെ സ്റ്റെന്റ് വിപണിയുടെ 21.3 ശതമാനം വിഹിതം സ്വന്തമായുള്ള മെഡ്ട്രോണിക്സാണ് ഇന്ത്യയിലെ വില്പന ഉപേക്ഷിക്കുന്നത്. വിലനിയന്ത്രണം മൂലമുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി കന്പനി നേരിട്ടും വിതരണക്കാർ വഴിയും കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടർന്നാണു കന്പനി ഇന്ത്യയിലെ വില്പന അവസാനിപ്പിക്കുന്നത്. എന്നാൽ, നിലവിൽ വില്പനയിലുള്ള സ്റ്റെന്റുകളല്ല പിൻവലിക്കുന്നതെന്നും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന സ്റ്റെന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാതിരിക്കുന്നതെന്നുമാണു മെഡ്ട്രോണിക്സിന്റെ വിശദീകരണം. ഇന്ത്യൻ വിപണിയിൽനിന്നു കന്പനി പൂർണമായി പിൻവാങ്ങുകയല്ലെന്നും ഇന്ത്യയിലെ വിപണി വിലക്കനുസരിച്ച് ലാഭം ലഭിക്കുന്ന സ്റ്റെന്റുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്നും അതിൽ വിജയിച്ചാൽ ഇന്ത്യയിലെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തയാറായി ഇന്ത്യയിലേക്കു തിരിച്ചുവരുമെന്നും കന്പനി അറിയിച്ചു. നേരത്തെ ഇന്ത്യൻ വിപണിയിൽ 29 ശതമാനം വിഹിതമുണ്ടായിരുന്ന അബോട്ട് വാസ് കുലാറും…
Read Moreവരുന്നതു പെട്രോളും ഓൺലൈനായി വാങ്ങാവുന്ന കാലം
ന്യൂഡൽഹി: ഡീസലും പെട്രോളുമൊക്കെ ഓൺലൈനായി വാങ്ങാവുന്ന കാലം വരുന്നു. ഇന്ത്യയിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) തുടങ്ങിയ കമ്പനികൾ വഴി ഓൺലൈനായി ഇന്ധനങ്ങൾ വിൽക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. അതും ഹോം ഡെലിവറി. പെട്രോളിയം മേഖലയിലെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് പുതിയ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. പുതിയ തീരുമാനം നടപ്പായാൽ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപയോക്താക്കൾക്ക് കൂടുതൽ ഗുണകരമാകും. പെട്രോൾ പന്പുകളിൽ നീണ്ട ക്യൂവിൽ നിൽക്കേണ്ട ആവശ്യവും വരുന്നില്ല എന്ന് പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ഡിജിറ്റൽ പേമെന്റ് പ്രചാരണത്തിൽ പെട്രോളിയവും പ്രകൃതിവാതകവും പ്രധാന പങ്കാണ് വഹിക്കുന്നത്. പുതിയ പദ്ധതിയനുസരിച്ച് ഉപയോക്താക്കൾക്ക് പെട്രോളിയം ഉത്പന്നങ്ങൾ ഓൺലൈനായി ബുക്ക് ചെയ്യാം. തൊട്ടടുത്തുള്ള മാർക്കറ്റിംഗ് കന്പനികൾക്കാണ് ഉപയോക്താക്കളുടെ വീട്ടിൽ പെട്രോൾ എത്തിച്ചു…
Read Moreബാഹുബലിയുമായി കൈകോർത്ത് എയർടെൽ
ഹൈദരാബാദ്: ബാഹുബലി 2- ദ കൺക്ലൂഷനുമായി സഹകരിച്ച് പുതിയ പ്ലാനുകൾ ഭാരതി എയർടെൽ അവതരിപ്പിച്ചു. 4ജി ഡാറ്റ സൗകര്യത്തോടുകൂടിയ പുതിയ 4ജി സിമ്മാണ് ഒരു പദ്ധതി. സ്പെഷൽ ബാഹുബലി സിമ്മിൽ വരിക്കാർക്ക് സൗകര്യപൂർവം സിനിമ ആസ്വദിക്കാനാകുമെന്ന് എയർടെൽ അവകാശപ്പെടുന്നു. സ്പെഷൽ ബാഹുബലി-2 4ജി റീചാർജ് പായ്ക്കും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയെന്നോ പായ്ക്കിന്റെ പ്രത്യേകതകൾ എന്തെന്നോ പുറത്തു വിട്ടിട്ടില്ല. ബാഹുബലി-2ന്റെ അണിയറ വിശേഷങ്ങളും ബിഹൈൻഡ് ദ സീൻ വീഡിയോകളും എയർടെൽ മൂവീസ് വഴി വരിക്കാർക്ക് ആസ്വദിക്കാനാകുന്ന സൗകര്യങ്ങളാണ് എയർടെൽ നല്കുന്നത്.
Read Moreജിഎസ്ടി: കണക്കുസൂക്ഷിപ്പ് ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്പോൾ സൂക്ഷിക്കേണ്ട വിവരങ്ങളുടെയും രേഖകളുടെയും ആധിക്യം ചെറുകിടക്കാരെ ബുദ്ധിമുട്ടിക്കും.നഷ്ടപ്പെട്ടവ, മോഷണം പോയവ, നശിപ്പിച്ചവ, ഫ്രീ സാംപിൾ നൽകിയവ, ദാനമായി നല്കിയവ എന്നിങ്ങനെ സാധനങ്ങളുടെ വിവരം വെവ്വേറെ സൂക്ഷിക്കണം. ബാക്കിസാധനങ്ങളുടെ പട്ടികയെപ്പറ്റിയും ഏറെ കാര്യങ്ങളാണു നിർദേശിച്ചിട്ടുള്ളത്.ജിഎസ്ടി സംബന്ധിച്ച കരടു ചട്ടങ്ങൾ പുറത്തുവിട്ടപ്പോഴാണ് ഇതുപോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.അസംസ്കൃത പദാർഥങ്ങൾ അടക്കം എല്ലാ സാധനങ്ങളുടെയും കാര്യത്തിൽ ഇതേപോലെ വിപുലമായ രേഖകൾ വേണം. ഇതുമായി ബന്ധപ്പെട്ട കണക്കുപുസ്തകങ്ങൾ തുടർച്ചയായി നന്പരിട്ടു സൂക്ഷിക്കണം. വലിയ കന്പനികൾക്കും സ്ഥാപനങ്ങൾക്കും ഇത്ര വിപുലമായി കണക്കുകളും രേഖകളും സൂക്ഷിക്കുന്നതിനു പ്രയാസമില്ല. അതിനു സഹായിക്കുന്ന എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആർപി) സോഫ്റ്റ്വേറുകൾ കിട്ടാനുണ്ട്.എന്നാൽ, ചെറുകിട സ്ഥാപനങ്ങൾക്ക് ഇആർപി വാങ്ങൽ എളുപ്പമല്ല. അവരുടെ വരുമാനത്തിനു താങ്ങാവുന്നതാകില്ല ഇആർപി സോഫ്റ്റ്വേറിന്റെ വിലയും സർവീസ് നിരക്കും.ഓരോ കാര്യവുമായും ബന്ധപ്പെട്ട ഇൻവോയിസുകൾ, സപ്ലൈ ബിൽ, ഡെലിവറി ചലാൻ, ക്രെഡിറ്റ് നോട്ട്,…
Read Moreക്രൂഡ് ഓയിൽ ഉത്പാദന നിയന്ത്രണം തുടരും: സൗദി
അബുദാബി: ക്രൂഡ് ഓയിൽ ഉത്പാദന നിയന്ത്രണം തുടരുമെന്ന് സൗദി അറേബ്യൻ ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ്. എണ്ണ ഉത്പാദക രാജ്യങ്ങൾ ഈ വർഷം ആദ്യ ആറു മാസത്തേക്ക് ഉത്പാദനത്തിൽ നിയന്ത്രണം തുടരാമെന്ന് സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. മാർക്കറ്റിൽ സ്ഥിരത നിലനിർത്തുന്നതിനു വേണ്ടിയാണ് ഒപെക് രാജ്യങ്ങളുടെ സംയുക്ത തീരുമാനം. ഒപെക്കിൽ അംഗമല്ലാത്ത രാജ്യങ്ങളും ഉത്പാദന നിയന്ത്രണത്തിൽ പങ്കാളികളാകും. പ്രതിദിനം 18 ലക്ഷം ബാരൽ ക്രൂഡ് കുറയ്ക്കാനാണ് ഉത്പാദകരുടെ തീരുമാനം.ആറു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുവെങ്കിലും വിയന്നയിൽ ചേരുന്ന മന്ത്രിമാരുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. അടുത്തമാസമാണ് യോഗം. 2017 ജനുവരി മുതലുള്ള മൂന്നു മാസം ഉത്പാദനത്തിൽ നിയന്ത്രണമേർപ്പെടുത്തി വിലയിൽ സ്ഥിരത കൈവരിക്കാനാകുമെന്നായിരുന്നു ഒപെക്കിന്റെ പ്രതീക്ഷ. എന്നാൽ, ഉത്പാദനം കുറച്ചിട്ടും ലക്ഷ്യസാക്ഷാത്കാരം ഉണ്ടായില്ല. ഇതാണ് നിയന്ത്രണം തുടരാൻ തീരുമാനിച്ചത്. ജനുവരി മുതൽ പ്രതിദിനം 12 ലക്ഷം ബാരൽ കുറയ്ക്കാമെന്ന് ഒപെക് രാജ്യങ്ങൾ നവംബറിൽ…
Read Moreചൈനയിൽ 3.6 ലക്ഷം കോടിയുടെ നികുതി ഇളവ്
ബെയ്ജിംഗ്: ചൈനയിൽ 3.6 ലക്ഷം കോടി രൂപയുടെ (5520 കോടി ഡോളർ) നികുതി ഇളവ്. കാർഷികോത്പന്നങ്ങളുടെയും പ്രകൃതിവാതകത്തിന്റെയും വാറ്റ് (വില്പനനികുതി) 13ൽനിന്ന് 11 ശതമാനമായി കുറച്ചു. ചെറുകിട സ്ഥാപനങ്ങളുടെ ആദായനികുതിയിലും ഇളവു വരുത്തി. സാന്പത്തികവളർച്ച ത്വരിതപ്പെടുത്തുകയാണ് ഉന്നം. ജനുവരി – മാർച്ചിൽ ചൈനീസ് സാന്പത്തികവളർച്ച 6.9 ശതമാനമായിരുന്നു.വിദേശത്തേക്കു പണം അയയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ചൈന അയയ്ക്കുകയും ചെയ്തു.
Read Moreടാപ്പിംഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി റബർവില 141 രൂപയിലേക്ക് താഴ്ന്നു
കോട്ടയം: റബർവില വീണ്ടും താഴ്ന്നു. ആർഎസ്എസ് നാല് ഗ്രേഡിന് ഒരാഴ്ചയ്ക്കുള്ളിൽ നാലു രൂപ ഇടിഞ്ഞ് ഇന്നലെ 141 രൂപയിലെത്തി. ആർഎസ്എസ് അഞ്ച് ഗ്രേഡ് വില 137.50 രൂപയായി കുറഞ്ഞു. റബർ ബോർഡ് പ്രഖ്യാപിത വിലയേക്കാൾ കിലോയ്ക്ക് രണ്ടു രൂപ താഴ്ത്തിയാണ് വ്യാപാരികൾ നൽകുന്നത്. ആർഎസ്എസ് അഞ്ചാം ഗ്രേഡ് റബർ ഇന്നലെ 135 രൂപയ്ക്കാണു വ്യാപാരികൾ വാങ്ങിയത്.കഴിഞ്ഞയാഴ്ച ആഭ്യന്തര വിലയും അന്താരാഷ്ട്ര വിലയും ഒരേ തോതിലായിരുന്നു. വിദേശ മാർക്കറ്റ് അവധിക്കു ശേഷവും ഇന്നലെ ബാങ്കോക്ക് വില 145 രൂപയിൽ തുടരുന്പോഴാണ് ആഭ്യന്തരവില കുത്തനെ താഴ്ന്നത്. ആഭ്യന്തര ഉത്പാദനം നിലച്ചിരിക്കെ വ്യവസായികൾ ആസൂത്രിതമായി വില ഇടിക്കുകയാണ്. അടുത്ത മാസം ടാപ്പിംഗ് പുനരാരംഭിക്കുന്നതിനു മുന്നോടിയായാണു വിലയിടിക്കൽ നീക്കം. ലാറ്റക്സ് വിലയും ഇന്നലെ കിലോയ്ക്ക് ഒരു രൂപ കുറഞ്ഞു.
Read Moreസിയാലിന്റെ മൂന്നാം ടെർമിനലിൽ നിന്നു എയർ ഇന്ത്യയുടെ ദുബായ് ഫ്ളൈറ്റ് പറന്ന് ഉയരും
നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടി(സിയാൽ)ൽ പുതുതായി നിർമിച്ച 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള അന്താരാഷ്ട്ര ടെർമിനൽ (ടി 3) ഇന്നു പൂർണമായും പ്രവർത്തനക്ഷമമാകും. രാവിലെ 9.20ന് എയർ ഇന്ത്യയുടെ ദുബായ് ഫ്ലൈറ്റാണ് ആദ്യം പുറപ്പെടുന്നത്. ഈ ടെർമിനലിൽനിന്നുള്ള ആദ്യത്തെ 1000 യാത്രക്കാർക്ക് സ്വന്തം കാരിക്കേച്ചർ സമ്മാനമായി നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ പറഞ്ഞു. ടി-3യിൽ ചെക്ക് ഇൻ പ്രവർത്തനങ്ങൾ രാവിലെ 6.30ന് തുടങ്ങും. ഉച്ചയ്ക്ക് 12.40ന് എല്ലാ അന്താരാഷ്ട്ര സർവീസുകളും ഇവിടേക്ക് മാറും. ഉച്ചയ്ക്ക് ഒന്നു വരെ അന്താരാഷ്ട്ര ഫ്ലൈറ്റുകളും ടി 1ൽ ആയിരിക്കും വരുന്നത്. ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് രാവിലെ 9.40നും കോലാലന്പൂരിൽനിന്നുള്ള മലിൻഡർ എയർ 10.20നും ദമാമിൽ നിന്നുള്ള ജെറ്റ് എയർലൈൻസ് 11.05നും ടി 3-യിലായിരിക്കും വരുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതിന്റെ മുന്നോടിയായി 150 സിഐഎസ്എഫ് ഭടന്മാർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ടി 3യിലെ സൗകര്യങ്ങൾ…
Read More