വിപണി വിശേഷം / കെ.ബി. ഉദയഭാനു അന്താരാഷ്ട്ര വിപണിയിൽ സ്വർണം ട്രോയ് ഔണ്സിന് 1,300-1,375 ഡോളറിനെ ഉറ്റുനോക്കുന്നു. വിവാഹ സീസണായി, ആഭരണകേന്ദ്രങ്ങളിലേക്ക് ശ്രദ്ധതിരിയുന്നു. ഇന്ത്യൻ കയറ്റുമതിക്കാർ രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിലെ മത്സരങ്ങൾക്കു മുന്നിൽ പതറുന്നു. യുദ്ധസാധ്യത ചൈനയിലേക്കുള്ള കപ്പൽകൂലി ഉയർത്താം, ബെയ്ജിംഗിലെ റബർ സ്റ്റോക്ക് ഉയർന്നത് ലോകവിപണിയെ വീണ്ടും സമ്മർദത്തിലാക്കി. ഉത്സവാരവങ്ങൾ കഴിഞ്ഞതോടെ വെളിച്ചെണ്ണ പരുങ്ങലിലാവുമോ? സ്വർണം ആഗോള വിപണിക്കൊപ്പം കേരളത്തിലും സ്വർണം തിളങ്ങാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് പിന്നിട്ട വാരം പവന് 440 രൂപ ഉയർന്നു. 21,880 രൂപയിൽ വില്പനയ്ക്കു തുടക്കംകുറിച്ച പവൻ ശനിയാഴ്ച രണ്ടാം പകുതിയിൽ 22,320 രൂപയായി. ഒരു ഗ്രാമിന്റെ വില 2,735ൽനിന്ന് 2,790ലെത്തി. ലണ്ടൻ, ന്യൂയോർക്ക് എക്സ്ചേഞ്ചുകളിൽ വാരാന്ത്യം ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപത്തിനുത്സാഹിച്ചു. അമേരിക്ക- ഉത്തരകൊറിയ സംഘർഷവും അഫ്ഗാനിസ്ഥാനിലെ പുതിയ സംഭവവികാസങ്ങളും സിറിയയിലെ സ്ഥിതിഗതികളും ഏഷ്യൻ മാർക്കറ്റുകളിൽ ഓപ്പണിംഗ് വേളയിൽ ഇന്ന് ഷോട്ട്…
Read MoreCategory: Business
ആമസോൺ ഡിജിറ്റൽ വാലറ്റിന് റിസർവ് ബാങ്കിന്റെ അംഗീകാരം
മുംബൈ: രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ വാലറ്റ് ആരംഭിക്കാൻ ആമസോൺ ഇന്ത്യയ്ക്ക് റിസർവ് ബാങ്ക് അംഗീകാരം നല്കി. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ ആമസോണിന് ബിസിനസിൽ മുതൽക്കൂട്ടാകുമെന്നു കരുതപ്പെടുന്നു. കമ്പനിയുടെ വെബ്സൈറ്റിൽ നടക്കുന്ന ഇടപാടുകൾക്ക് ഒന്നിൽ കൂടുതൽ ഒഥന്റിഫിക്കേഷൻ നടപടികൾ ആവശ്യമില്ലാ എന്നത് ഇടപാടുകാർക്ക് കൂടുതൽ സൗകര്യമാക്കും. ഇതു കൂടാതെ മറ്റു ഡിജിറ്റൽ വാലറ്റുകൾ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കാഷ് ബാക്ക് ഓഫറുകളും ആമസോൺ മുന്നോട്ടുവയ്ക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ ആമസോൺ പേ സർവീസിൽ ആമസോണിനുള്ളിൽത്തന്നെയുള്ള ഇടപാടുകൾ മാത്രമാണ് അനുവദനീയമായിരുന്നത്. പുതിയ വാലറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ അമസോണേതര ഇടപാടുകളും സാധ്യമാകും. രാജ്യത്ത് പ്രചാരമേറിവരുന്ന ഡിജിറ്റൽ വാലറ്റ് മേഖലയുടെ ഒരു ഓഹരി നേടുക എന്നതുതന്നെയാണ് കമ്പനിയുടെ ഉദ്ദേശ്യം.
Read Moreഅനിശ്ചിതകാല സമയം ചുരുക്കി, അക്കൗണ്ടുകൾ 30നകം ആധാർ ബന്ധിതമാക്കണം
ന്യൂഡൽഹി: 2014 ജൂലൈക്കും 2015 ഓഗസ്റ്റിനുമിടയിൽ വിദേശ ഇടപാടുള്ള ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയ വ്യക്തികൾ അവയെ ആധാർ ബന്ധിതമാക്കാനുള്ള സമയം ഈ 30 വരെ മാത്രം. നേരത്തേ അനിശ്ചിതകാലത്തേക്കു സമയം നീട്ടി നല്കിയിരുന്നു. അതാണ് 30 വരെയാക്കി ചുരുക്കിയത്. അക്കൗണ്ടിനോടനുബന്ധിച്ച് ആവശ്യമായ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങളും ആധാർ നന്പറും നല്കണം. ഇല്ലാത്തപക്ഷം അക്കൗണ്ടുകൾ മരവിപ്പിക്കും. അങ്ങനെ ചെയ്താൽ അക്കൗണ്ട് വഴി ഇടപാടൊന്നും നടത്താനാവില്ല. ഇൻഷ്വറൻസ്, ഓഹരി ഇടപാടുകൾക്കും കെവൈസി നിബന്ധനകൾ പാലിക്കണം. അമേരിക്കയുമായി ഉണ്ടാക്കിയ ഫാറ്റ്ക (ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട്) അനുസരിച്ചാണ് ഇതു നിർബന്ധമാക്കിയത്. നികുതിവെട്ടിപ്പ് പിടികൂടാനും വിവരം കൈമാറാനുമുള്ളതാണ് ഫാറ്റ്ക.
Read Moreഡോളറിനും മറ്റു കറൻസികൾക്കും മേൽ രൂപ കൂടുതൽ ശക്തനാകും
മുംബൈ: ഡോളറിനും മറ്റു കറൻസികൾക്കും മേൽ രൂപ കരുത്തുകാട്ടുമെന്നു കന്പോളവിലയിരുത്തൽ. പ്രമുഖ ധനകാര്യപത്രം നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ഒരു മാസത്തിനകം ഡോളർ 63 രൂപയിലേക്കു താഴുമെന്നു കണക്കാക്കുന്നു. വിദേശനാണ്യ ഡീലർമാരും ഉപദേഷ്ടാക്കളുമാണു സർവേയിൽ പങ്കെടുത്തത്. രൂപ ഉയരുന്നതിന് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്. ഒന്ന്: ഇന്ത്യയിലേക്കു വിദേശനിക്ഷേപ പ്രവാഹം തുടരുന്നു. അമേരിക്കൻ ഫെഡ് അതിവേഗം പലിശ കൂട്ടില്ല എന്നതും ഇന്ത്യയിലെ ഉയർന്ന സാന്പത്തിക വളർച്ചയും ഇവിടം നല്ല നിക്ഷേപസ്ഥലമാണെന്ന വിശ്വാസം പരത്തി. രണ്ട്: ഇന്ത്യ കുറഞ്ഞ പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്നു. സർക്കാരിന്റെ ബജറ്റ് കമ്മിയും നിയന്ത്രിതമാണ്. ഇതു പലിശനിരക്കു മിതമായി നിർത്തുന്നു. ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ ആൾക്കാർ താത്പര്യമെടുക്കുന്നു. മൂന്ന്: ഒക്ടോബറിനു ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കൂട്ടാൻ വിദേശ റേറ്റിംഗ് ഏജൻസികൾ തയാറാകും എന്ന സൂചനയുണ്ട്. റേറ്റിംഗ് കൂട്ടുന്നത് ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കും. ആറു വർഷത്തിനിടയിൽ…
Read Moreഇസാഫിന്റെ ഹൃദയ നിക്ഷേപപദ്ധതിക്കു തുടക്കമായി
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹ്യ നിക്ഷേപപദ്ധതിയായ ഹൃദയ നിക്ഷേപ പദ്ധതിക്ക് തുടക്കമായി. ബാങ്കിന്റെ കാളത്തോട് ശാഖയിൽ നടന്ന ചടങ്ങിൽ ഹൃദയ നിക്ഷേപ പദ്ധതിയിലെ ആദ്യനിക്ഷേപം തൃശൂർ അതിരൂപതയ്ക്കു വേണ്ടി പ്രോക്യുറേറ്റർ ഫാ. ജോയ് മൂക്കനിൽനിന്നും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് സ്വീകരിച്ചു. ചടങ്ങിൽ കാനാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.എ. മോസസ്, മുൻ ചീഫ് എൻജിനീയർ പോൾ ജോസഫ് എന്നിവരും “ഹൃദയ’ നിക്ഷേപപദ്ധതിയിൽ പങ്കാളികളായി. സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മറ്റൊരു ബാങ്കിംഗ് സ്ഥാപനവും ഇതുവരെ നൽകാത്ത അവസരമാണ് ഹൃദയ പദ്ധതിയിലൂടെ ഇസാഫ്, നിക്ഷേപകർക്ക് നൽകുന്നതെന്ന് പോൾ തോമസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. ഏറ്റവും കുറഞ്ഞ കാലാവധി രണ്ട് വർഷവും. മൂന്ന് മാസത്തെ ഇടവേളകളിൽ കൂട്ടുപലിശ നൽകും. നിലവിലുള്ള…
Read Moreനിക്ഷേപകർ ഉത്സാഹത്തിൽ, സൂചികകൾ മികച്ച നിലയിൽ
ഓഹരി അവലോകനം / സോണിയ ഭാനു ഇന്ത്യൻ ഓഹരിവിപണി സാന്പത്തികവർഷത്തിന്റെ ആദ്യദിനങ്ങളിൽ കാഴ്ചവച്ച തിളക്കം ഓപ്പറേറ്റർമാരെ പുതിയ നിക്ഷേപങ്ങൾക്കു പ്രേരിപ്പിച്ചു. ബോംബെ സെൻസെക്സിന് മുൻ വാരം ഇതേ കോളത്തിൽ ദീപിക സൂചിപ്പിച്ച 30,001 റേഞ്ചിൽ പ്രതിരോധം നേരിട്ടു. 29,620ൽനിന്നുള്ള കുതിപ്പിനിടയിലാണ് സൂചിക രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഇതിനിടെ സിറിയയ്ക്കു നേരേയുള്ള അമേരിക്കയുടെ മിസൈൽ ആക്രമണം ആഗോള ഓഹരിവിപണികളിൽ ഞെട്ടലുളവാക്കി. സെൻസെക്സ് 86 പോയിന്റും നിഫ്റ്റി 25 പോയിന്റും പ്രതിവാരനേട്ടത്തിലാണ്. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ വിനിമയനിരക്ക് 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലാണ്. വിനിമയ വിപണിയിലെ ചലനങ്ങളും വ്യാവസായിക മേഖലയിലെ ഉണർവും മുൻനിർത്തി ആർബിഐ പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 64.85ൽനിന്ന് രൂപയുടെ നിരക്ക് 64.19 വരെ മെച്ചപ്പെട്ടു. വിദേശഫണ്ടുകൾ കഴിഞ്ഞ വാരം 1,243.52 കോടി രൂപ നിക്ഷേപിച്ചു. ഈ വർഷം വിദേശനിക്ഷേപം…
Read Moreസിറിയൻ സംഘർഷഭീതി: സ്വർണവും ക്രൂഡും കയറി; ഓഹരികൾ താണു
മുംബൈ/ലണ്ടൻ/ന്യൂയോർക്ക്: സിറിയയിലെ അമേരിക്കൻ മിസൈൽ ആക്രമണം ഓഹരികൾക്കു ക്ഷീണമായി; ഡോളറും താണു. സ്വർണത്തിനും ക്രൂഡ് ഓയിലിനും വില കയറി.ഇന്ത്യൻ ഓഹരിവിപണിയിലെ പ്രധാന സൂചികകളെല്ലാം താണു. സെൻസെക്സ് 221 പോയിന്റ് താണ് 29,706.66ലും നിഫ്റ്റി 63.65 പോയിന്റ് താണ് 9,198.3ലും ക്ലോസ് ചെയ്തു. രൂപ കൂടുതൽ കരുത്തു നേടി. ഡോളറിന് 23 പൈസ കുറഞ്ഞ് 64.28 രൂപയായി. സ്വർണവില രാജ്യാന്തര വിപണിയിൽ ഒരു ശതമാനം കയറി. ഔൺസിന് 1,250 ഡോളറിൽനിന്ന് 1,265ലേക്കാണ് സ്വർണം എത്തിയത്. ക്രൂഡ് വിലയും ഒരു ശതമാനത്തോളം വർധിച്ചു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 55.28 ഡോളറും ഡബ്ല്യുടിഐ ഇനം 52.19 ഡോളറുമായി. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ എന്നിവയുമായി ഡോളറിന്റെ നിരക്ക് താണു. റഷ്യൻ റൂബിളും ഒരു ശതമാനത്തോളം താണു. 2015നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഈ ദിവസങ്ങളിൽ റൂബിൾ. എന്നാൽ റഷ്യൻ…
Read Moreബാങ്കിൽനിന്നു നിക്ഷേപത്തുക പിൻവലിക്കുന്നതിന് ബാധകമല്ല
ന്യൂഡൽഹി: പ്രതിദിന പണമിടപാടിനു രണ്ടുലക്ഷം രൂപ പരിധി വച്ചിട്ടുള്ളത് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിന്ന് പണം പിൻവലിക്കുന്നതിനു ബാധകമല്ല. പ്രത്യക്ഷനികുതികൾക്കായുള്ള കേന്ദ്ര ബോർഡ് (സിബിസിടി) ഇതു സംബന്ധിച്ചു വിശദീകരണം പുറത്തിറക്കി. ആദായനികുതി നിയമത്തിൽ 269 എസ്ടി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്താണ് പണമിടപാടിനു പരിധി വച്ചത്. ഒരു ദിവസം ഒരു കാര്യത്തിനായി രണ്ടുലക്ഷത്തിൽ കൂടുതൽ രൂപ കൈമാറിയാൽ തത്തുല്യ തുക പിഴയായി ഈടാക്കും. ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പോസ്റ്റ്ഓഫീസ് സേവിംഗ്സ് ബാങ്കിലും നിന്നു പണം പിൻവലിക്കുന്നതിനു പരിധി ബാധകമല്ലെന്നു വിശദമാക്കി വിജ്ഞാപനം ഉടനേ പുറപ്പെടുവിക്കും. ഈ സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കുന്നതിനു പരിധി വച്ചിട്ടില്ല. ഗവൺമെന്റിൽ പണമടയ്ക്കുന്നതിനും പരിധി ബാധകമല്ല. കന്പനികളും മറ്റും മൂലധന (കാപ്പിറ്റൽ) ഇനത്തിൽ വരുന്ന പതിനായിരം രൂപയിൽ കൂടുതലുള്ള ചെലവ് കറൻസിയായി കൈകാര്യം ചെയ്താൽ അതിനു തേയ്മാന കിഴിവോ നിക്ഷേപസംബന്ധിയായ സബ്സിഡിയോ ലഭിക്കുന്നതല്ല. റവന്യൂ ചെലവുകളും…
Read Moreകേരളത്തിൽ 300 കോടിയുടെ നിക്ഷേപത്തിന് വീഗാലാൻഡ് ഡെവലപ്പേഴ്സ്
കൊച്ചി: വിഗാർഡ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ വീഗാലാൻഡ് ഡെവലപ്പേഴ്സ് നടപ്പു സാന്പത്തികവർഷം കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്തും. കൊച്ചിയിൽ മൂന്നു ഭവനപദ്ധതികളാണ് നിർമാണമാരംഭിക്കുന്നതെന്ന് വിഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നാലു വർഷം മുന്പ് നിർമാണ മേഖലയിലേക്കു കടന്ന വീഗാലാൻഡ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ കെട്ടിട നിർമാണത്തോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്ന പുതിയ ലോഗോ അവതരിപ്പിച്ചു. ഗായകൻ ജി. വേണുഗോപാലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ജി. വേണുഗോപാൽ അഭിനയിച്ച നാലു പരസ്യചിത്രങ്ങളുടെ പ്രകാശനം വീസ്റ്റാർ മാനേജിംഗ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. എറണാകുളം കലൂരിൽ പെറ്റ്യൂണിയ-ബിഗോണിയ, തൃപ്പൂണിത്തുറയിൽ കിംഗ്സ് ടൗണ്, കാക്കനാട് ഗ്രീൻ ക്ലൗഡ്സ് എന്നിവയാണ് വീഗാലാൻഡിന്റെ പൂർത്തിയാക്കിയ പദ്ധതികൾ.195 ഫ്ലാറ്റുകളാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ 220 ഫ്ളാറ്റുകളുടെ നിർമാണമാണ് ലക്ഷ്യമിടുന്നത്. കൊച്ചിയിൽ ഹോട്ടൽ റിനൈയിൽ നടന്ന…
Read Moreഎസ്ബിഐ ബേസ് റേറ്റ് 0.15 ശതമാനം കുറച്ച് 9.1 ശതമാനമാക്കി
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ പലിശയ്ക്കുള്ള അടിസ്ഥാന നിരക്ക് (ബേസ് റേറ്റ്) 0.15 ശതമാനം കുറച്ച് 9.1 ശതമാനമാക്കി. നിരക്ക് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാണ്. കഴിഞ്ഞ ഏപ്രിൽ ഒന്നിനു മുന്പ് എടുത്ത വായ്പകൾക്ക് ബേസ് റേറ്റാണ് ആധാരം. പിന്നീടുള്ള വായ്പകൾക്കു ബാധകമായ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) മാറ്റമില്ല. ജനുവരി മുതൽ ഒരു വർഷ വായ്പയ്ക്ക് എട്ടും മൂന്നുവർഷ വായ്പയ്ക്ക് 8.15 -ഉം ശതമാനമാണ് എംസിഎൽആർ. 90 ശതമാനം ചില്ലറ വായ്പകൾക്കും ബേസ് റേറ്റാണ് ആധാരം.
Read More