കൊച്ചി: ജാതിക്കവിപണിയിലും വിലത്തകർച്ച. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ചുവന്ന ഫ്ലവറിന്റെ വിലയിൽ കിലോഗ്രാമിന് 500 രൂപയാണു കുറഞ്ഞത്. ജാതിക്ക പരിപ്പിന്റെയും പത്രിയുടെയും വിലയിലും ഇടിവുണ്ടായതു കർഷകരെ പ്രതിസന്ധിയിലാക്കി. കേരളത്തിൽ ജാതിക്കാ വ്യാപാരത്തിന്റെ പുതിയ സീസണ് ആരംഭിക്കുന്പോഴാണ് അസാധാരണമായ വിലയിടിവ്. ജാതിക്കൃഷിയുടെയും കച്ചവടത്തിന്റെയും പ്രധാന മേഖലയായ കാലടിയിൽ 1,300 രൂപയ്ക്കാണു മൂന്നാഴ്ച മുമ്പുവരെ ചുവന്ന ഫ്ലവറിന്റെ വ്യാപാരം നടന്നത്. ഇപ്പോഴിത് 800ലേക്കു താണു. കഴിഞ്ഞ വർഷം ഇതേസമയം 1,200നു മുകളിലായിരുന്നു വില. പത്രിയുടെ വില 650ൽനിന്ന് അഞ്ഞൂറിലെത്തി. മഞ്ഞ ഫ്ലവർ ഇപ്പോൾ 1,150 രൂപയ്ക്കാണു കച്ചവടം നടക്കുന്നത്. പരിപ്പിന്റെ വിലയിലും മൂന്നാഴ്ചയ്ക്കിടെ ഇടിവുണ്ടായി. 550 രൂപയുണ്ടായിരുന്ന പരിപ്പ് ഇപ്പോൾ കച്ചവടക്കാർ എടുക്കുന്നതു 400-420 രൂപയ്ക്കാണ്. തൊണ്ടോടുകൂടിയ ജാതിക്കയ്ക്കു കഴിഞ്ഞ മാസം 300 രൂപയായിരുന്നു വില. ഇപ്പോഴത് 200ൽ താഴെ. സീസണ് സജീവമാകുന്നതോടെ വിലയിൽ ഇനിയും ഇടിവുണ്ടാകുമെന്നാണു കച്ചവടക്കാർ പറയുന്നത്. ഇപ്പോഴത്തെ…
Read MoreCategory: Business
റബർ വില 130ലും താഴേക്ക്; വിലസ്ഥിരതാ പദ്ധതി നിശ്ചലം
കോട്ടയം: റബർ വില 130 രൂപയിലും താഴ്ന്നു. റബർ ബോർഡ് വില ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന് 132 രൂപയും അഞ്ചാം ഗ്രേഡിന് 129 രൂപയുമായി കുറഞ്ഞു. വ്യാപാരികൾ കിലോഗ്രാമിനു മൂന്നു രൂപ താഴ്ത്തിയാണു ചരക്കു വാങ്ങിയത്. വ്യാപാരികൾ അതതു ദിവസം ചരക്ക് വിറ്റു തീർക്കുകയാണ്. ഇന്നലെ വിദേശവില 140 രൂപയിലെത്തി. മാർച്ച് അവസാനം 152 രൂപയായിരുന്ന വിദേശവില ഒരു മാസമായി താഴ്ചയിലാണ്. ഇന്തോനേഷ്യയിലും തായ്ലൻഡിലും ഉത്പാദനം കൂടിയെന്നാണു മാർക്കറ്റ് വർത്തമാനമെങ്കിലും തീരുവ അടച്ച് ഇറക്കുമതി ചെയ്യുന്നതിനുള്ള ഭാരിച്ച ചെലവു നോക്കിയാൽ അഭ്യന്തരമാർക്കറ്റിൽനിന്ന് 150 രൂപയ്ക്ക് ഇപ്പോഴും റബർ വാങ്ങാവുന്നതേയുള്ളൂ. റബർ വ്യവസായികൾ ജൂണ്-ജൂലൈ മാസങ്ങളിലേക്ക് എസ്എംആർ 20 റബർ കിലോഗ്രാം 115-120 രൂപ നിരക്കിൽ ഇറക്കുമതിക്കുള്ള കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. തീരുവ ഉൾപ്പെടെയാണ് ഈ നിരക്ക് എന്നതിനാൽ വരുംമാസങ്ങളിലും വില സംഘടിതമായി ഇടിക്കാനാണു ടയർ കന്പനികളുടെ നീക്കം.…
Read Moreചരക്കുസേവന നികുതി 2017 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് 2017 മാർച്ച് 29ൽ സിജിഎസ്ടി, യുടിജിഎസ്ടി, ഐജിഎസ്ടി, സംസ്ഥാനങ്ങൾക്ക് ചരക്കുസേവനനികുതി മൂലം ഉണ്ടാകുന്ന നഷ്ടത്തിന്റെ പരിഹാരബിൽ എന്നീ നാലു ബില്ലുകൾ ലോക്സഭ പാസാക്കി. ഏപ്രിൽ അഞ്ചിന് പ്രസ്തുത ബില്ലുകൾ രാജ്യസഭയും പാസാക്കി. കേന്ദ്രസർക്കാർ തീരുമാനപ്രകാരം ജൂലൈ ഒന്നു മുതൽ ചരക്കുസേവനനികുതി ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്. ചരക്കുസേവന നികുതി ഉപഭോക്തൃ നികുതിയാണ്. അത് ഉപയോഗിക്കപ്പെടുന്ന സംസ്ഥാനത്താണ് നികുതി ബാധകമാകുന്നത്. അതിനാൽ ഏതു സംസ്ഥാനത്താണ് പ്രസ്തുത ചരക്ക് അല്ലെങ്കിൽ സേവനം ഉപയോഗിക്കപ്പെടുന്നത് അവിടെയായിരിക്കും നികുതി ഉണ്ടാകുന്നത്. ഉദാഹരണമായി തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്ക് ചരക്കെത്തിച്ചാൽ കേരളത്തിനാണ് നികുതി ബാധകമാകുന്നത്. നിലവിൽ ഇത് തമിഴ്നാട്ടിനാണ് ബാധകം. നിലവിലുള്ള നികുതിയുമായുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്. ചരക്കുസേവന നികുതി ജമ്മു കാഷ്മീർ ഒഴികെ ഇന്ത്യയിൽ മുഴുവൻ ബാധകമാണ്. അതിനാൽ ജമ്മു കാഷ്മീരിലേക്ക് വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് ചരക്കു സേവന…
Read Moreചൈനയുടെ വ്യോമസ്വപ്നങ്ങൾ ചിറകിലേറ്റി സി-919 ജെറ്റ് പറന്നു
ഷാങ്ഹായ്: ചൈനയുടെ വ്യോമസ്വപ്നങ്ങൾ ചിറകിലേറ്റി സി919 ജെറ്റ് പരീക്ഷണപ്പറക്കൽ നടത്തി. ആഗോള വ്യോമയാന മാർക്കറ്റിൽ ഇടംനേടാനുള്ള ചൈനയുടെ ശ്രമവും സ്വന്തമായി നിർമിച്ച വിമാനത്തിനു പിന്നിലുണ്ട്. വെള്ളയും നീലയും പച്ചയും നിറമണിഞ്ഞ സി919 ജെറ്റ് ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നായിരുന്നു പരീക്ഷണ പറക്കലിനായി ഉയർന്നത്. നാരോ ബോഡി ജെറ്റായ സി919 ബോയിംഗ് 737, എയർബസ് എ320 എന്നിവയോടാണ് വിപണിയിൽ മത്സരിക്കുക. അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ രണ്ടു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ജെറ്റ് വിമാന നിർമാണമേഖലയിൽ നടത്താനാണ് ചൈനയുടെ തീരുമാനം. ഒന്നര മണിക്കൂർ നീണ്ടുനിന്ന ആദ്യ പരീക്ഷണപ്പറക്കലിൽ 3000 അടി ഉയരത്തിൽ വിമാനം 300 കിലോമീറ്റർ ദൂരം സഞ്ചരിച്ചുവെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊമേഴ്സൽ എയർക്രാഫ്റ്റ് കോർപറേക്ഷൻ ഓഫ് ചൈന(കോമാക്)യാണ് സി919 ജെറ്റിന്റെ നിർമാതാക്കൾ. നിർമാണത്തകരാറിനെത്തുടർന്ന് 2014നു ശേഷം രണ്ടു തവണ സി919ന്റെ പരീക്ഷണപ്പറക്കൽ…
Read Moreമൺസൂണിൽ പ്രതീക്ഷയർപ്പിച്ച് വാഹനമേഖല
ന്യൂഡൽഹി: മൺസൂൺ മെച്ചമാകുമെന്ന പ്രവചനത്തിൽ പ്രതീക്ഷയിലാണ് രാജ്യത്തിന്റെ വാഹനവിപണി. ഗ്രാമീണ മേഖലയിലെ വിപണിയിലെ വില്പന ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. നോട്ട് റദ്ദാക്കൽ ഗ്രാമീണ മേഖലയിലെ വാഹനവിപണിയിൽ കടുത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതിക്ക് ഗ്രാമീണ മേഖലയിൽ 17 ശതമാനം വില്പനനേട്ടമാണ് കഴിഞ്ഞ മൺസൂൺ സീസണിലുണ്ടായത്. ഇത് ഈ വർഷവും തുടരാനാകുമെന്ന വിശ്വാസത്തിലാണു കന്പനി. ആഭ്യന്തരവിപണിയിലെ മൊത്ത വില്പനയുടെ മൂന്നിൽഒന്ന് ഗ്രാമീണ വിപണയിൽനിന്നുള്ളതാണ്. നോട്ട് റദ്ദാക്കലിനെത്തുടർന്ന് ഗ്രാമീണ മേഖലയിലെ വില്പനയിൽ 11 ശതമാനം ഇടിവാണ് കഴിഞ്ഞ നവംബറിലുണ്ടായത്. എന്നാൽ, ഡിസംബറിൽ 18 ശതമാനം വില്പനനേട്ടമുണ്ടാക്കാനും സാധിച്ചിരുന്നു. ഹോണ്ടയുടെ ഏറ്റവും പുതിയ മോഡലായ ഡബ്ല്യുആർവിക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും മികച്ച സ്വീകരണമാണു ലഭിക്കുന്നത്. മൺസൂൺ സീസണിൽ ഗ്രാമപ്രദേശങ്ങളിൽ ഡബ്ല്യുആർവിയുടെ വില്പന ഉയർത്താൻ ഉദ്ദേശിക്കുന്നതെന്നും ജ്ഞാനേശ്വർ സെൻ അറിയിച്ചു. കഴിഞ്ഞ സാന്പത്തികവർഷം ഹോണ്ടയുടെ ഗ്രാമീണമേഖലയിലെ വില്പനയിൽ 25 ശതമാനം…
Read Moreഎസ്ബിഐ അടക്കം പ്രമുഖ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ കുറച്ചു
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കം പ്രമുഖ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ കുറച്ചു. എസ്ബിഐ ഒഴിച്ചുള്ള ബാങ്കുകൾ ചില കാലാവധികളിലേതിനു പലിശ കൂട്ടുകയും ചെയ്തു. രണ്ടുവർഷത്തിനു മുകളിൽ മൂന്നുവർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ എസ്ബിഐ 6.75 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി കുറച്ചു. മൂന്നുമുതൽ പത്തുവരെ വർഷത്തേക്കുള്ളതിന് 6.5 ശതമാനത്തിൽനിന്ന് 6.25 ശതമാനമാക്കി. ബാങ്ക് ഓഫ് ബറോഡ ഒരുവർഷം മുതൽ രണ്ടുവർഷം വരെയുള്ളവയുടെ പലിശ ഏഴിൽനിന്ന് 6.9 ശതമാനമാക്കി. രണ്ടുവർഷം മുതൽ മൂന്നുവർഷം വരെയുള്ളതിന് 6.85 ശതമാനത്തിൽനിന്ന് 6.9 ശതമാനമായി പലിശ കൂട്ടി. മൂന്നുമുതൽ അഞ്ചുവരെ വർഷത്തിന് 6.5-ൽ നിന്ന് 6.75 ശതമാനമായി പലിശ കൂട്ടി.
Read More10,000 അമേരിക്കൻ ടെക്കികളെ നിയമിക്കുമെന്ന് ഇൻഫോസിസ്
ബംഗളൂരു: രണ്ടു വർഷത്തിനുള്ളിൽ 10,000 അമേരിക്കൻ ടെക്കികളെ നിയമിക്കുമെന്ന് ഐടി ഭീമൻ ഇൻഫോസിസ്. അമേരിക്കിയിൽ ഇതു കൂടാതെ നാലു ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സെന്ററുകളും സ്ഥാപിക്കുമെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടെക്നോളജി ആൻഡ് ഇന്നൊവേഷൻ മേഖലയിൽ മാത്രമല്ല, പ്രധാന ഇടപാടുകാർക്കുള്ള സേവനങ്ങളും ഇവിടെനിന്നുണ്ടാകും. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യാനയിലായിരിക്കും ഇൻഫോസിസിന്റെ ആദ്യ ഹബ്ബ് പ്രവർത്തനമാരംഭിക്കുക. 2021 ആകുന്പോഴക്ക് ഇവിടെ 2000 അമേരിക്കൻ പൗരർക്കു തൊഴിൽ നല്കും. ഇത് പ്രാദേശിക വരുമാനം ഉയർത്താനിടയാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വീസ നയങ്ങളാണ് ഇൻഫോസിസിന്റെ പുതിയ പദ്ധതികൾ ആരംഭിക്കാൻ പ്രേരിപ്പിച്ചത്. പഠിച്ചിറങ്ങിയ പുതിയ എൻജിനിയർമാരെ കോളജുകളിൽനിന്നു തെരഞ്ഞെടുത്ത് പ്രത്യേക ട്രെയിനിംഗ് നല്കി അമേരിക്കയിലും യുകെയിലും നിയമിക്കാനാണ് ഇൻഫോസിസിന്റെ തീരുമാനം. പടിപടിയായി അമേരിക്കൻ യൂണിവേഴ്സിറ്റികളിൽനിന്നും എൻജിനിയർമാരെ തെരഞ്ഞെടുക്കും. ഇൻഫോസിസിന്റെ തീരുമാനത്തെ…
Read Moreകാഷ് ഇടപാടുകൾക്ക് ആദായനികുതി നിയമത്തിൽ കർശന നിയന്ത്രണങ്ങൾ
കറൻസി വിതരണം കുറയ്ക്കുന്നതിനും ഇക്കോണമിയുടെ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി കള്ളപ്പണ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുംവേണ്ടി കേന്ദ്രസർക്കാർ ബജറ്റിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 2017ലെ ബജറ്റിൽ ഇതിനുവേണ്ടി 269 എസ്ടി എന്നൊരു വകുപ്പ് ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്തു. അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള ഒരു തുകയും ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും പോസ്റ്റ് ഓഫീസുകൾക്കും ബാങ്കുകൾക്കും ഒഴികെ ഒരുത്തർക്കും സ്വീകരിക്കാൻ അധികാരമില്ല. ഏതിടപാടിന്റെ പേരിലാണെങ്കിലും പ്രസ്തുത പരിധിയിൽ കൂടുതൽ തുക കാഷായി സ്വീകരിച്ചാൽ തുല്യമായ തുക പിഴയൊടുക്കേണ്ടിവരും. ആദായനികുതി നിയമത്തിൽ കാഷ് ഇടപാടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു പാലിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്ന ശിക്ഷയും അതിന്റെ വിവരങ്ങളും ചുവടെ ചേർക്കുന്നു.
Read Moreജിഎസ്ടി ഇന്ത്യയുടെ വളർച്ചയെ സഹായിക്കുമെന്ന് ഐഎംഎഫ്
വാഷിംഗ്ടൺ: ജൂലൈ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാകുന്ന ചരക്കു-സേവന നികുതി (ജിഎസ്ടി) രാജ്യത്തെ മധ്യകാല സാന്പത്തികവളർച്ച എട്ടു ശതമാനമാക്കി ഉയർത്തുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). അതേസമയം രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തിലുള്ള അസ്വസ്തതയും ഐഎംഎഫ് രേഖപ്പെടുത്തി. അതിവേഗം വളരുന്ന സാന്പത്തികമേഖലയാണ് ഇന്ത്യയുടേതെന്നാണ് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടാവോ ഷാംഗിന്റെ അഭിപ്രായം. ഇപ്പോഴുള്ള ഇന്ത്യയുടെ അതിവേഗ വളർച്ച തുടരുമെന്നാണ് ഐഎംഎഫിന്റെ വിശ്വാസം. 2016-17 സാന്പത്തികവർഷം 6.8 ശതമാനം വളർച്ചയായിരുന്നെങ്കിൽ 2017-18ൽ അത് 7.2 ശതമാനമായി ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂലൈയിൽ ജിഎസ്ടി നടപ്പിലാകുന്നതോടെ ഇന്ത്യയുടെ മധ്യകാല വളർച്ച എട്ടു ശതമാനമായി ഉയരും. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ്വില താഴ്ന്നു നിൽക്കുന്നതും വളർച്ചയ്ക്കു നേട്ടമാകും. ഇത് വിലക്കയറ്റം കുറയ്ക്കുമെന്നാണു വിലയിരുത്തൽ. സാന്പത്തികസ്ഥിരതയ്ക്ക് പണനയവും കാരണമാകുമെന്നും ഐഎംഎഫ് പറയുന്നു.
Read Moreഇൻകം ടാക്സ് ഇ-ഫയലിംഗ് സൗകര്യവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് ആദായനികുതി വകുപ്പുമായി സഹകരിച്ചു റീട്ടെയിൽ ഇടപാടുകാർക്കായി ഇന്റർനെറ്റ് ബാങ്കിംഗ് വഴിയുള്ള ഓണ്ലൈൻ ഇ-ഫയലിംഗ് സംവിധാനം അവതരിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് വഴി ഇടപാടുകാർക്കു നികുതി അടയ്ക്കൽ, ഇ-വെരിഫിക്കേഷൻ, ടിഡിഎസ് സർട്ടിഫിക്കറ്റ് (ഫോം 26 എ.എസ്) ഡൗണ്ലോഡ് തുടങ്ങിയ സൗകര്യങ്ങൾ “ടാക്സ് സെന്റർ’ എന്ന മെനുവിനു കീഴിൽ ലഭ്യമാണെന്നു ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ (ടെക്നോളജി ആൻഡ് മാർക്കറ്റിംഗ്) ടി.ജി.റാഫേൽ പറഞ്ഞു. സുരക്ഷിതമായ ഇടപാടുകൾക്കായി ആദായനികുതി വകുപ്പ് നടപ്പിലാക്കിയ പുതിയ ഇ-ഫയലിംഗ് വോൾട്ട് സംവിധാനവും സൗത്ത് ഇന്ത്യൻ ബാങ്കിൽ ലഭ്യമാണ്.
Read More