ആലപ്പുഴ: സ്കൂട്ടറിൽ ജിമ്മിൽ പരിശീലനത്തിനു പോകുകയായിരുന്ന യുവതിയെ കടന്നുപിടിച്ച ബൈക്ക് യാത്രക്കാരനായ യുവാവ് പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് 2-ാം വാർഡ് എഴുപുന്ന തെക്ക് വെളിയിൽ ബിജുവിന്റെ മകൻ റെബിൻ ഫെർണാണ്ടസിനെ (26) യാണ് അരൂർ പേലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ കൊച്ചു വെളിക്കവലയിലെ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 5.30 നായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നാലെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചശേഷം വാഹനം ഓടിച്ചുപോകുകയായിരുന്നു. ഉടൻ അരൂർ പോലീസ് സ്റ്റേഷനിലെത്തി യുവതി വാഹനത്തിന്റെ നമ്പർ സഹിതം പരാതി നൽകി. നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ അനിൽകുമാർ, സിപിഒമാരായ വിജേഷ്, ബിജോയ്, നിധീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: Alappuzha
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും..! പോലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
അമ്പലപ്പുഴ: പോലീസ് ജീപ്പ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ ഒപ്പം ഉണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. തോട്ടപ്പള്ളി പഴയചിറ വീട്ടില്‍ മഞ്ചേഷ്(35) ആണ് മരിച്ചത്. പുതുവല്‍ വിശ്വന്റെ മകന് വിഷ്ണുവിനാണ്(34) പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ഓടെ ദേശീയപാതയില്‍ കൊട്ടാരവളവില്‍ ആയിരുന്നു അപകടം. എതിര്‍വശത്ത് നിന്ന് വന്ന മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ ജീപ്പ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 12ഓടെ മഞ്ചേഷ് മരിച്ചു. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Moreകന്നുകാലികളിൽ ചർമമുഴ വ്യാപകം; രാത്രിയിലും ചികിത്സ ലഭ്യം; കർഷകർക്കു വിളിക്കാൻ ട്രോൾ ഫ്രീ നമ്പർ
ആലപ്പുഴ: ജില്ലയിലെ കന്നുകാലികളിൽ ചർമമുഴ വ്യാപകമായതോടെ പ്രതിരോധം ഊർജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. വകുപ്പിനു കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും മരുന്നും മറ്റ് സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും 12 ബ്ലോക്കുകളിൽ രാത്രികാല സേവനം ലഭ്യമാണെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ (ഇൻചാർജ് ) ഡോ. എസ്. വിനയകുമാർ, ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ബി. സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറു പശുക്കൾ ചത്തുമുതുകുളം, കഞ്ഞിക്കുഴി ബ്ലോക്കുകളിൽ വെറ്റിനററി യൂണിറ്റിന്റെ സേവനവും ലഭ്യമാണ്. ഈ സേവനം ആവശ്യമുള്ളവർ 1962 എന്ന നമ്പറിൽ ബന്ധപ്പെടണം. ജില്ലയിലെ 28 പഞ്ചായത്തുകളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറു പശുക്കൾ ചത്തു. ഈച്ച, കൊതുക്, ചെള്ള് എന്നിവ മൂലവും രോഗ ബാധയുള്ള മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം. ലക്ഷണങ്ങൾചർമത്തിലുള്ള വൃത്താകൃതിയിലുള്ള തടിപ്പ്, മൂക്കിൽനിന്നും കണ്ണിൽനിന്നുമുള്ള നീരൊലിപ്പ് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.…
Read Moreശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് കളക്ടർമാമന് ചിത്രം വരച്ചുനല്‍കി ഗൗതമി; അമൂല്യ സമ്മാനം ഒരു നിധിപോലെ സൂക്ഷിക്കുമെന്ന് കളക്ടർ കൃഷ്ണതേജ
കായംകുളം: ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് താൻ വരച്ച ചിത്രവുമായി കളക്ടറേറ്റിലെത്തി കളക്ടർക്ക് സമ്മാനിച്ച മുതുകുളം തെക്ക് ചാങ്ങയിൽ വടക്കതിൽ ജി. കൃഷ്ണകുമാറിന്റെയും കലയുടെയും മകൾ ഗൗതമിയെ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ അഭിനന്ദിച്ചു. തന്റെ ചിത്രം വരച്ചു നൽകിയ ഗൗതമിക്ക് കളക്ടർ ഉപഹാരവും നൽകി. ഗൗതമിയെ അഭിനന്ദിച്ചു കളക്ടർ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: “എനിക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. സമ്മാനത്തേക്കാൾ ഉപരിയായി അതെനിക്ക് വലിയ ഒരു പ്രചോദനമാണ് നൽകിയത്. മുതുകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗൗതമിയെന്ന മോളാണ് എനിക്ക് ഈ അമൂല്യമായ സമ്മാനം നൽകിയത്. എസ്എംഎ ബാധിച്ച് ഒന്ന് ഇരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ മോൾ എനിക്ക് ചിത്രം സമ്മാനിക്കാൻ വേണ്ടി മാത്രമായാണ് മുതുകുളത്തുനിന്നു ഇത്രയധികം ദൂരം യാത്ര ചെയ്ത് കളക്ടറേറ്റിലേക്കു വന്നത്. മോളോട് എനിക്കുള്ള സ്നേഹവും നന്ദിയും വാക്കുകൾ കൊണ്ട്…
Read Moreകോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി; ഇനി തീരുമാനം മുഖ്യമന്ത്രിയുടേത്; ജീവനക്കാർ കോടതിയെ സമീപിച്ചാല്‍…
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധി വിഷയത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കു വിട്ടു. റവന്യുവകുപ്പ് ഉന്നതരും മന്ത്രിയും കൂടിയാലോചന നടത്തിയെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറിയത്. വിഷയത്തിലെ രാഷ്്ട്രീയ വിവാദം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.പത്തനംതിട്ട ജില്ലാകളക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. താലൂക്ക് ഓഫീസിലെ 21 ജീവനക്കാരൊഴികെയുള്ളവര് കഴിഞ്ഞ ഫെബ്രുവരി പത്തിന് അവധിയെടുത്തതാണ് വിവാദമായത്. ഇവരില്‍ ഒരുവിഭാഗം മൂന്നാറിലേക്ക് ഉല്ലാസ യാത്ര കൂടി പോയതോടെ വിവാദം ശക്തമായി. ജീവനക്കാരുടെ അവധിയെ ന്യായീകരിച്ചാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കൂട്ടഅവധി കാരണം താലൂക്ക് ഓഫീസിലെത്തിയവര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂട്ട അവധി ഒഴിവാക്കാമായിരുന്നുവെന്നും ഓഫീസ് മേലധികാരിക്ക് ജാഗ്രതാക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സര്‍വീസ് ചട്ടപ്രകാരം അവധിയെടുത്ത ജീവനക്കാര്‍ക്കെതിരേ ഒരു നടപടിക്കും സാധ്യതയില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതു സംബന്ധിച്ച് റവന്യു…
Read Moreതരിശ് നിലത്ത് മാലിന്യം തള്ളും, പിന്നീട് മാലിന്യം മൂടാനെന്ന പേരിൽ മണ്ണിട്ട് മുടും;ചേര്‍ത്തലയില്‍ നിലം നികത്താൻ പുത്തൻ രീതി
ചേര്‍ത്തല: നഗരത്തില്‍ വ്യാപകമായി തണ്ണീര്‍തടങ്ങള്‍ നികത്തുന്നതായി പരാതി.പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് വെള്ളക്കെട്ട് നേരിടുന്ന പ്രദേശങ്ങളിലടക്കം നികത്തുന്നത്രേ. ഇതിനൊപ്പം താലൂക്കില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും സംഭരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ നിറച്ച ചാക്കുകള്‍ തള്ളിയുളള നികത്തല്‍ വലിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. നഗരത്തില്‍ രണ്ടാം വാര്‍ഡില്‍ നിന്നടക്കം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം നികത്തുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സെക്രട്ടറിക്കു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്ന് ഉടമക്ക് നോട്ടീസ് നല്‍കും. നിലവില്‍ വേനല്‍കാലമായതോടെ വരണ്ട പ്രദേശമാണെങ്കിലും മഴക്കാലത്ത് വലിയ വെള്ളക്കെട്ടാകുന്ന ഇടങ്ങളിലാണ് നികത്തുന്നത്. വലിയ ലോറികളിലാണ് മലിന്യചാക്കുകള് എത്തിക്കുന്നതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.മാലിന്യ ചാക്കുകള്‍ തളളിയതിനു ശേഷം പുറമെ പൂഴിമണല്‍ വിരിച്ചാണ് നികത്തുന്നത്.
Read Moreഒറ്റവാക്യത്തിൽ ഒതുങ്ങുന്ന 100 കഥകൾ! ഇമ്മിണി ചെറിയ 100 ഒന്ന്; ലിനു മറിയം ഏബ്രഹാം റിക്കാർഡ് ബുക്കിൽ
ആലപ്പുഴ: കഥാകൃത്തും എഴുത്തുകാരിയുമായ ലിനു മറിയം ഏബ്രഹാമിന്റെ ഇമ്മിണി ചെറിയ 100 ഒന്ന് എന്ന പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി. ഫെഡറൽ ബാങ്ക് മുളകുഴ ശാഖയിൽ മാനേജരായി ജോലി ചെയ്യുന്ന ലിനു മറിയം ഏബ്രഹാമിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇമ്മിണി ചെറിയ 100 ഒന്ന്. ഒറ്റ വാക്യത്തിൽ ഒതുങ്ങുന്ന നൂറ് ചെറിയ കഥകളുടെ സമാഹാരമാണിത്. ഈ ഒരു പ്രത്യേകത കൊണ്ടാണ് ഇമ്മിണി ചെറിയ 100 ഒന്ന് ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്സിൽ ഇടം നേടിയത്. കവിത പോലെ സുന്ദരമായ നൂറ് കഥകളും വായനക്കാരെ ആകർഷിക്കും. സ്ക്കൂൾ പഠനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ മഴവില്ല് എന്ന പുസ്തകം 2007-ൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കാപ്സ്യൂൾ-22 എന്ന കുറുങ്കഥകളുടെ സമാഹാരവും 2020-ൽ പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ വെണ്മണിയിൽ, ഏബ്രഹാം കോശി-ജിജി ഏബ്രഹാം ദമ്പതികളുടെ മകളായ ലിനു മറിയം ഏബ്രഹാം,…
Read Moreഫിഫ്റ്റി ഫിഫ്റ്റി പേര് പോലെ തന്നെ.. ഒരുകോടി രൂപയുടെ ഒന്ന സമ്മാനം കോഴഞ്ചേരിയിൽ; ഭാഗ്യവാൻ തമിഴ്നാട് സ്വദേശി
കോഴഞ്ചേരി: സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിരൂപ തമിഴ്നാട് സ്വദേശിക്ക്. കോഴഞ്ചേരി- തോണിപ്പുഴയിൽ ഇസ്തിരി ജോലി ചെയ്യുന്ന തമിഴ്നാട് കന്പം സ്വദേശി ദീപനാണ് (40) ഭാഗ്യവാൻ.ഇയാൾ വാങ്ങിയ എഫ്ഡി 582 888 എന്ന നമ്പർ ഭാഗ്യക്കുറിക്കാണ് സമാനം ലഭിച്ചത്. കോഴഞ്ചേരി തെക്കേമലയിലെ എം.എ. ശിവരാജൻപിള്ളയെന്ന ഭാഗ്യക്കുറി മൊത്തവ്യാപാരിയിൽനിന്നുള്ള ടിക്കറ്റ് കുറിയന്നൂർ ഏജൻറായ രാമചന്ദ്രൻ നായരിൽ നിന്നാണ് വാങ്ങിയത്. ടിക്കറ്റ് തെക്കേമലയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ ഏല്‍പ്പിച്ചു. ശിവരാജൻപിള്ള ഏജൻസിയിൽ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാംതവണയാണ് സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ 13നു നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയും ഇവിടെ വിറ്റ ടിക്കറ്റിനായിരുന്നു.
Read Moreകോന്നി താലൂക്ക് ഓഫീസിലെ കൂട്ടഅവധിയും അധിക്ഷേപവും: എംഎൽഎയെ അധിക്ഷേപിച്ച ത് ചട്ടലംഘങ്ങളുടെ പരിധിയിൽ; നടപടി ഉറപ്പായി
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ അടക്കം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവവും ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയെ അധിക്ഷേപിച്ചതും ചട്ടലംഘനങ്ങളുടെ പരിധിയിലെന്ന് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥരെ ഏറെക്കുറെ സംരക്ഷിക്കുന്ന തരത്തിലാണ് മേലുദ്യോഗസ്ഥര്‍ ആദ്യം നിന്നതെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ ഗുരുതരമായ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടപടികള്‍ക്കുള്ള സാധ്യതയേറിയത്്. പ്രാഥമികാന്വേഷണം നടത്തിയ പത്തനംതിട്ട എഡിഎമ്മിനെതിരേ പ്രതികരിച്ച സ്ഥലം എംഎല്‍എ കെ.യു. ജനീഷ് കുമാര്‍ നടപടി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്ഥലംമാറ്റം ഉള്‍പ്പെടെ പരിഗണിച്ചേക്കും. എന്നാല്‍ തഹസില്‍ദാര്‍ അടുത്തമാസം വിരമിക്കാനിരിക്കേ നടപടി ഒഴിവാക്കണമെന്നാവശ്യവുമുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നാളെ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന. ജീവനക്കാരുടെ അവധി അനധികൃതമാണെന്ന നിഗമനത്തിലേക്ക് എത്തുന്നില്ലെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുന്ന തരത്തില്‍ കൂട്ടഅവധി എടുക്കാനുണ്ടായ സാഹചര്യം സര്‍വീസ് ചട്ടങ്ങളുടെ പരിധിയിലെ…
Read Moreതെരുവില്‍ ഏറ്റുമുട്ടി കുട്ടനാട്ടിലെ സിപിഎം പ്രവര്‍ത്തകര്‍; രണ്ട് പേർക്ക് പരിക്ക് ; ഏഴ് സിപിഎം അനുഭാവികൾ പോലീസ് പിടിയിൽ
ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കല്‍ കമ്മിറ്റിയംഗം ശരവണന് എന്നിവര്‍ക്കാണു പരിക്കേറ്റത്. സംഭവത്തില്‍ സിപിഎം അനുഭാവികളായ ഏഴ് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ അഞ്ച് പേര് അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാത്രി രാമങ്കരി പഞ്ചായത്ത് ഓഫീസിന് മുന്പില്വച്ചാണ് സംഭവം. സിപിഎം നേതാവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഡിവൈഎഫ്ഐ നേതാക്കളെ 12 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടനാട്ടിലെ സിപിഎമ്മില്‍ ഔദ്യോഗികവിമത പക്ഷങ്ങള്‍ തമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി അനുഭാവികളുടെ പോര് തെരുവിലെത്തിയത്. പരിക്കേറ്റവര്‍ ഔദ്യോഗിക പക്ഷത്തുള്ളവരാണ്. വിമത പക്ഷം ക്വട്ടേഷന്‍ കൊടുത്ത് ആക്രമിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
Read More