വലയിൽ കുടങ്ങി  അ​വ​ശ​നി​ല​യി​ൽ മ​ല​മ്പാ​മ്പ്; പഞ്ചായത്ത് മെമ്പറുടെ ഇടപെടലിൽ വനംവകുപ്പെത്തി മലമ്പാമ്പിനെ രക്ഷപ്പെടുത്തി

അ​രൂ​ർ: ഏ​ഴാം വാ​ർ​ഡി​ൽ കു​റ​ഞ്ഞൂ​ർ പാ​ട​ത്തി​ന് തെ​ക്കു​വ​ശ​മു​ള്ള തോ​ട്ടി​ൻ ക​ര​യി​ലാ​ണ് വ​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ അ​ന​ങ്ങാ​നാ​വാ​തെ അ​വ​ശ​നി​ല​യി​ൽ മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. സം​ര​ക്ഷി​ത ജീ​വി​യാ​യ മ​ല​മ്പാ​മ്പി​ന്‍റെ അ​വ​സ്ഥ​യ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്തം​ഗം സു​മാ ജ​യ​കു​മാ​ർ ആ​ല​പ്പു​ഴ വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ വി​ദ​ഗ്ധ​രെ​ത്തി മ​ല​മ്പാ​മ്പി​നെ ര​ക്ഷി​ച്ചു​കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​റ​ക്കു​ന്ന ചെ​മ്മ​ണ്ണി​ന്‍റെ കൂ​ടെ​യെ​ത്തി​യ​താ​വാം മ​ല​മ്പാ​മ്പ് എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

Read More

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോ​ടി​ക​ളു​ടെ ജോ​ലി ത​ട്ടി​പ്പ് കേ​സ്; മു​ഖ്യ സൂ​ത്ര​ധാ​ര​നെ ക​സ്റ്റ​ഡി​യി​ൽ; പ്രധാന തെളിവ് കണ്ടെത്താനാകാതെ പോലീസ്

മാ​വേ​ലി​ക്ക​ര: ദേ​വ​സ്വം ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​നെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ വ​ട​ക്ക് ചാ​ക്ക​ര കി​ഴ​ക്ക​തി​ൽ ദീ​പു ത്യാ​ഗ​രാ​ജ​നെ (39) അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. കേ​സി​ലെ മ​റ്റു പ്ര​ധാ​ന പ്ര​തി​ക​ളാ​യ ചെ​ട്ടി​കു​ള​ങ്ങ​ര ക​ട​വൂ​ർ ക​ല്ലി​ട്ട​ക​ട​വി​ൽ വി ​വി​നീ​ഷ് രാ​ജ് (32), ചെ​ട്ടി​കു​ള​ങ്ങ​ര പേ​ള പ​ള്ളി​യ​മ്പി​ൽ വി.​അ​രു​ൺ (24) എ​ന്നി​വ​ർ​ക്കൊ​പ്പം ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​ണു ദീ​പു ത്യാ​ഗ​രാ​ജ​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​നാ​യി പൊ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​നി​ടെ വി​നീ​ഷി​നെ​യും അ​രു​ണി​നെ​യും മ​റ്റൊ​രു പ​രാ​തി​യി​ൽ വീ​ണ്ടും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ദീ​പു​ത്യാ​ഗ​രാ​ജ​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച​ത്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ വ്യാ​ജ​സീ​ൽ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു മൂ​ന്നു പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്ന​ത്. ദീ​പു​വി​നെ ക​സ്റ്റ​ഡി​യി​ൽ…

Read More

പ​ട്ടാ​പ്പ​ക​ൽ കലുങ്ക് നിർമാണത്തിനെത്തിച്ച ഇരുമ്പുകമ്പികൾ മോഷ്ടിച്ച് യുവാക്കൾ; മൂ​ന്നാം ദി​നം പ്ര​തി​ക​ൾ കു​ടു​ങ്ങിയതിങ്ങനെ…

പ​ത്ത​നം​തി​ട്ട: റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നു സൂ​ക്ഷി​ച്ച ഇ​രു​മ്പു​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ചു ബൈ​ക്കി​ൽ ക​ട​ത്തി​യ ര​ണ്ടു പ്ര​തി​ക​ളെ മൂ​ന്നാം ദി​നം ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി കീ​ഴ്്‌വായ്പ്പൂ​ര് പോ​ലീ​സ്. കീഴ്‌വായ്പ്പൂ​ര് ചെ​ങ്ങ​രൂ​ർ​ചി​റ ക​ട​മാ​ൻ​കു​ളം റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ക​ലു​ങ്കി​ന്‍റെ പ​ണി​ക്കാ​യി വെ​ട്ടി​ഞ്ഞാ​യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൂ​ക്ഷി​ച്ച 50 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന മൂ​ന്നു മീ​റ്റ​ർ നീ​ള​വും 10 മി​ല്ലി മീ​റ്റ​ർ ക​ന​വു​മു​ള്ള 23 ക​മ്പി​ക​ളാ​ണ് മോ​ഷ്ടി​ച്ചു ക​ട​ത്തി​യ​ത്. 4,500 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. സി​സി​ടി​വി കു​ടു​ക്കിമ​ല്ല​പ്പ​ള്ളി ക​ല്ലൂ​പ്പാ​റ ചെ​ങ്ങ​രൂ​ർ​ചി​റ കു​ന്ന​ക്കാ​ട് വീ​ട്ടി​ൽ എ​ൽ​വി​ൻ രാ​ജ​ൻ (25), കു​ന്ന​ന്താ​നം തോ​ട്ട​പ്പ​ടി മൈ​ല​മ​ൺ ചൂ​ര​കു​റ്റി​ക്ക​ൽ വീ​ട്ടി​ൽ ബി. ​ജി​ബി​ൻ (കാ​ക്ക​മൊ​ട്ട – 24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജി മാ​ത്യു ആ​ൻ​ഡ് ക​മ്പ​നി എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യാ​ണ് ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക​മ്പ​നി സൂ​പ്പ​ർ​വൈ​സ​റു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​റ്റും മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം…

Read More

ബ​സി​ൽ നിന്നിറങ്ങുന്നതിനിടെ മാല പൊട്ടിച്ച് ഓടി മഞ്ജുവും മാലതിയും; പിന്നാലെ ഓടി ഇരുവരേയും പിടിച്ചകത്താക്കി വഹാബ്

അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു സ്ത്രീ​ക​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​നി​ക​ളാ​യ മ​ഞ്ജു, മാ​ല​തി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ കാ​ക്കാ​ഴ​ത്തു വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. കാ​ക്കാ​ഴം ഷൗ​ക്ക​ത്ത് മ​ൻ​സി​ലി​ൽ റം​ലാ​ബീ​വി​യു​ടെ ര​ണ്ട​ര​പ്പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പ​ല്ല​ന​യി​ലെ ബ​ന്ധു​വീ​ട്ടി​ൽനി​ന്ന് മ​ട​ങ്ങി​യ ഇ​വ​ർ കാ​ക്കാ​ഴ​ത്തെ സ്റ്റോ​പ്പി​ലി​റ​ങ്ങി​യ​പ്പോ​ൾ പ്ര​തി​ക​ൾ മാ​ല ക​വ​ർ​ന്ന് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​ഹാ​ബ് എ​ന്ന യു​വാ​വ് പു​റ​കെ ഓ​ടി​യ​പ്പോ​ൾ പ്ര​തി​ക​ൾ കാ​ക്കാ​ഴം സ്കൂ​ളി​ൽ ഒ​ളി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വി​ടെവച്ച് പി​ടി​കൂ​ടി​യ ഇ​വ​രെ പി​ന്നീ​ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റി.

Read More

22 വ​ര്‍​ഷം ഒ​ളി​വി​ല്‍, ഒടുവിൽ പി​ടി​യി​ല്‍; കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച്  കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സ്; പോലീസ് പറ‍യുന്നതിങ്ങനെ

ചേ​ർ​ത്ത​ല: കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ ക​ണ്ണി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി 22 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കോ​ട്ട​യം ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കാ​വ​തി​യാ​ൻ കു​ന്നേ​ൽ വീ​ട്ടി​ൽ സു​നി​ലിനെ (41)യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് സൈ​ബ​ർ സാ​ങ്കേ​തി​ക മി​ക​വി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​ക്കേ​സ് പ്ര​തി​യാ​യി​രു​ന്ന കോ​ട്ട​യം പാ​ലാ കു​ള​ക്കാ​ട് സ്വ​ദേ​ശി​യും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ നാ​ലാം വാ​ർ​ഡ് ന​ടു​വി​ലേ​മു​റി​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ പ്ര​സാ​ദി (ഉ​ണ്ണി-57) ന്‍റെ ​കാ​ഴ്ചശക്തിയാ​ണ് ആ​സി​ഡ് ഒ​ഴി​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. 2000 ഒ​ക്ടോ​ബ​റി​ൽ വാ​ര​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു ആ​സി​ഡ് ആ​ക്ര​മ​ണം.വൈ​ക്കം സ്വ​ദേ​ശി​യെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ വ​ച്ച് ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​സാ​ദ്. ചേ​ർ​ത്ത​ല ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​ വി​നോ​ദ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്ന് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ.​ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി.​ജെ. ആന്‍റ ണി, സി​പി​ഒമാ​രാ​യ സെ​യ്ഫു​ദീൻ, ബി​നു​മോ​ൻ, സി​നോ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​റ​ണാ​കു​ളം…

Read More

വീട്ടിൽ അതിക്രമിച്ചു കയറി  പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിന് 14 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

  പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 11 വ​യ​സു​ള്ള കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​യാ​ൾ​ക്ക് 11 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും. ക​ല്ലൂ​പ്പാ​റ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് ക​ല്ലു​ങ്ക​ൽ സു​നി​ൽ വ​ർ​ഗീ​സി​നെ (39)യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷി​ച്ച​ത്. 14 വ​ർ​ഷം ത​ട​വി​നൊ​പ്പം 1.60 ല​ക്ഷം രൂപ പി​ഴ അ​ട​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണെ​ന്ന​റി​ഞ്ഞ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ച​ത്.   പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്സ​ൺ മാ​ത്യൂ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കീ​ഴ്‌​വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന  ജി. ​സ​ന്തോ​ഷ് കു​മാ​റാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.  

Read More

അ​മ്മ​യും കുഞ്ഞും മ​രി​ച്ച സം​ഭ​വം: രോ​ഗി​പ​രി​ച​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ സൗ​മ്യ​സ്വ​ഭാ​വം കാ​ട്ട​ണം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടിലെ നിർദേശങ്ങൾ ഇങ്ങനെ

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്ത തു​ട​ര്‍​ന്ന് അ​മ്മ​യും കു​ട്ടി​യും തു​ട​ർ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. അ​ബ്ദു​ല്‍ സ​ലാ​മി​നാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ന്‍.​ആ​ര്‍. സ​ജി​കു​മാ​ർ ചെ​യ​ര്‍​മാ​നാ​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ആ​റ് വ​കു​പ്പ് മേ​ധാ​വി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​കാ​ര​ണ​മാ​ണ് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ1. രോ​ഗി​പ​രി​ച​ര​ണ​ത്തി​ലും ബ​ന്ധു​ക്ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​ത്തി​ലും ജീ​വ​ന​ക്കാ​രു​ടെ ​ഭാ​ഗ​ത്തു​നി​ന്നു സൗ​മ്യ​സ്വ​ഭാ​വം ഇ​ല്ലാ​യെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.  2. രോ​ഗീ​പ​രി​ച​ര​ണ​ത്തി​നും ആ​ശ​യ വി​നി​മ​യ​ത്തി​നും വ്യ​ക്ത​മാ​യ പ​രി​ശീ​ല​നം ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ​ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​ക​ണം. 3. അ​ങ്ങ​നെ പ​രി​ശീ​ല​നം ല​ഭ്യ​മാ​യ​വ​രെ സ്ഥാ​ന​ച​ല​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും വേ​ണം. 4. രോ​ഗീ പ​രി​ച​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ കാ​ർ​ഡി​യോ ടോ​ക്കോ ഗ്രാം ​ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. 5. അ​ത്യാ​സ​ന്ന നി​ല​യി​ൽ രോ​ഗി​യെ ചി​കി​ത്സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ രോ​ഗി​യു​ടെ അ​വ​സ്ഥ…

Read More

കണ്ണീരുണാങ്ങാതെ കാർത്തികയിൽ കുടുംബം; അമ്മയുടെ മരണാനന്തര ക്രിയയ്ക്ക് ശേഷം മകൻ ബാത്ത് റൂമിൽ മരിച്ച നിലയിൽ 

എ​ട​ത്വ: ര​ണ്ടാ​ഴ്ച മു​ന്‍​പ് മ​രി​ച്ച മാ​താ​വി​ന്‍റെ ചി​താ​ഭ​സ്മം നി​മ​ജ്ജ​നം ചെ​യ്ത് മ​ട​ങ്ങി​യെ​ത്തി​യ മ​ക​ന്‍ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. കോ​ട്ട​യം ക​ങ്ങ​ഴ ഇ​ല​ക്കാ​ട് കാ​ര്‍​ത്തി​ക​യി​ല്‍ സു​രേ​ന്ദ്ര​ന്‍ (63) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​ന്‍​പ് കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ല്‍ ക​യ​റി​യ സു​രേ​ന്ദ്ര​ന്‍ ഏ​റെ സ​മ​യ​ത്തി​നുശേ​ഷ​വും കാ​ണാ​ഞ്ഞ​തി​നെതു​ട​ര്‍​ന്ന് നോ​ക്കു​മ്പോ​ള്‍ സു​രേ​ന്ദ്ര​ന്‍ കു​ളി​മു​റി​യി​ല്‍ വീ​ണു കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു. വാ​തി​ല്‍ ച​വി​ട്ടി​ത്തു​റ​ന്ന് സു​രേ​ന്ദ്ര​നെ പ​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​കോ​ട്ട​യം ക​ങ്ങ​ഴ കാ​ര്‍​ത്തി​ക​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഭാ​ര്യ: ക​ല. മ​ക്ക​ള്‍: ജി​തി​ന്‍, കൃ​ഷ്ണ​പ്രി​യ.

Read More

പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉദ്യോഗസ്ഥർ; സപ്ലൈകോയുടെ ഗോ​ഡൗ​ണി​ൽനി​ന്നു അ​രി മറിച്ചു വിറ്റ സംഭവത്തിൽ ജീ​വ​ന​ക്കാ​ര​നും സം​ഘ​വും അ​റ​സ്റ്റി​ൽ

മാ​വേ​ലി​ക്ക​ര: സ​പ്ലൈ​കോ​യു​ടെ ത​ട്ടാ​ര​മ്പ​ലം ഗോ​ഡൗ​ണി​ൽനി​ന്നു 40 ചാ​ക്ക് കു​ത്ത​രി​യും 20 ചാ​ക്ക് ഗോ​ത​മ്പും ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര​നും ക​രാ​റു​കാ​ര​നും സ​ഹാ​യി​ക​ളും അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര അ​ശ്വ​നി വീ​ട്ടി​ൽ രാ​ജു (52), ചെ​റു​ത​ന ആ​യാ​പ​റ​മ്പ് പ​ണി​ക്ക​ർ വീ​ട്ടി​ൽ സ​ന്തോ​ഷ് വ​ർ​ഗീ​സ് (61), ഇ​യാ​ളു​ടെ സ​ഹാ​യി ചെ​റി​യ​നാ​ട് കി​ഴ​ക്കും​മു​റി​യി​ൽ പ്ലാ​ന്ത​റ​യി​ൽ വീ​ട്ടി​ൽ സു​കു (54), ലോ​റി ഡ്രൈ​വ​ർ ഹ​രി​പ്പാ​ട് തു​ലാ​മ്പ​റ​മ്പ് കി​ഴ​ക്ക് ന​ക്രാ​ത്ത് കി​ഴ​ക്ക​തി​ൽ വി​ഖി​ൽ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടാ​ര​മ്പ​ലം ഗോ​ഡൗ​ൺ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ചെ​ന്നി​ത്ത​ല ഓ​ഫീ​സി​ൽ ബി​ൽ ത​യാ​റാ​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് മി​നി ലോ​റി​യി​ൽ ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യ​ത്. ക​ട​ത്തി​യ ഭ​ക്ഷ്യ​ധാ​ന്യ ചാ​ക്കു​ക​ൾ ചെ​ങ്ങ​ന്നൂ​രി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽനി​ന്നു ക​ണ്ടെ​ടു​ത്തു. എ​സ്ഐ​മാ​രാ​യ ഇ. നൗ​ഷാ​ദ്, അ​ലി അ​ക്ബ​ർ.​സി.​എ​ച്ച്, എ​സ് സി​പി​ഒമാ​രാ​യ ഷൈ​ജു സി.​എം, ലി​മു മാ​ത്യു, പ്ര​ദീ​പ്.​ജി, വി​നോ​ദ് കു​മാ​ർ.​ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ…

Read More

കാ​പ്പ നി​യ​മം ലം​ഘി​ച്ച് വീ​ട് ക​യ​റി യുവാ​വി​ന് നേ​രെ ആ​ക്ര​മ​ണം: കുപ്ര​സി​ദ്ധ ഗു​ണ്ട അ​ഖി​ൽ അ​സ്കറിനെ കരുതൽ തടങ്കിലാക്കി പോലീസ്

കാ​യം​കു​ളം :കാ​പ്പ നി​യ​മം ലം​ഘി​ച്ച് വീ​ട് ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് ത​റ​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ മൈ​ലോ എ​ന്ന് വി​ളി​ക്കു​ന്ന അ​ഖി​ൽ അ​സ്ക​റി​നെ​യാ​ണ് (30) കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മം, ആ​യു​ധം കൈ​വ​ശം വെ​ക്ക​ൽ, മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2021ൽ ​ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ​നി​ന്ന് കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു ക​ട​ത്തി​യി​രു​ന്ന​തും ആ​യ​ത് ലം​ഘി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ലേ​ക്ക് അ​ഖി​ൽ അ​സ്ക​റി​നെ​തി​രേ കാ​പ്പ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തു​മാ​ണ്. ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​പ്പി​ൽ മേ​ക്ക് ഭാ​ഗ​ത്തു വീ​ട് ക​യ​റി യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ​തി​നാ​ലാ​ണ് ഇ​പ്പോ​ൾ കാ​പ്പാ പ്ര​കാ​രം ക​രു​ത​ൽ…

Read More