അമ്പലപ്പുഴ: സിന്ധു ടീച്ചറിന്റെ അമ്മ മനസിന് നന്ദി. ശിശുക്ഷേമകേന്ദ്രത്തിൽ മാറ്റിപ്പാർപ്പിക്കാൻ ചൈൽഡ് ലൈൻ ഉത്തരവിട്ട തന്റെ വിദ്യാർഥിനിക്ക് താത്കാലിക ഇടമൊരുക്കി തന്നോടൊപ്പം വീട്ടിൽ പാർപ്പിച്ച ഈ അധ്യാപിക അധ്യാപക സമൂഹത്തിനാകെ മാതൃകയാവുകയാണ്. പുന്നപ്ര ഗവ. സിവൈഎംഎ യുപി സ്കൂളിലെ സീനിയർ അധ്യാപികയായ സിന്ധുടീച്ചറാണ് ഏഴാം ക്ലാസിലെ തന്റെ വിദ്യാർഥിനിയെ നെഞ്ചോടു ചേർത്തുപിടിച്ച് സ്നേഹക്കൂടൊരുക്കിയത്. കുടുംബകലഹം മൂലം പിതാവ് മാറിത്താമസിക്കുന്ന ഈ പിഞ്ചു മനസിന് ചേർത്തലയ്ക്കു സമീപം താമസിക്കുന്ന പിതാവിനൊപ്പം കഴിയണമെന്നായിരുന്നു ആഗ്രഹം. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പിതാവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിന് മാതാവ് എതിർപ്പറിയിച്ചു. ഇതോടെ ചൈൽഡ് ലൈൻ അധികൃതർ സ്കൂളിലെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. വയനാട്ടിൽ ജോലിക്കു പോയ പിതാവ് മടങ്ങിവരുന്ന ഒരാഴ്ചക്കാലം മായിത്തറയിലെ ശിശു കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ തന്റെ വിദ്യാർഥിനിയുടെ കുഞ്ഞു മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞ സിന്ധു ടീച്ചർ ഒരാഴ്ചക്കാലം…
Read MoreCategory: Alappuzha
രാവിലെയെത്തിയപ്പോൾ സ്കൂളിന്റെ ഗേറ്റ് കാണാനില്ല; സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
അമ്പലപ്പുഴ: സ്കൂളിൽനിന്ന് ഇരുമ്പുഗേറ്റ് കവർന്ന രണ്ടു പേർ അറസ്റ്റിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു (52) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന ഗേറ്റ് ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരുന്നു. ഇതാണ് ഇരുവരും ചേർന്ന് കവർന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ പിടികൂടിയത്. ഇരുവരെയും കോട തിയിൽ ഹാ ജരാക്കി റിമാൻഡ് ചെയ്തു.
Read Moreആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി; അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി മാറുന്നുവോ ?
അമ്പലപ്പുഴ: അനാസ്ഥയുടെയും ചികിത്സപ്പിഴവിന്റെയും കേന്ദ്രമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാറുന്നുവോ ? അനാസ്ഥ തുടർക്കഥയായിട്ടും നടപടികൾ കടലാസിലൊതുക്കി. കുറ്റക്കാരെ സംരക്ഷിക്കുന്ന റിപ്പോർട്ടുകൾ മാത്രം. ആശുപത്രിയിൽ ഡോക്sർമാരുടെ അനാസ്ഥ മൂലം നിരവധി ജീവനുകൾ പൊലിയുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ നോൺ പ്രാക്ടീസിംഗ് അലവൻസും കൈപ്പറ്റി വീടുകളിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജാശുപത്രിയിൽ ഒ.പി സമയം പൂർത്തിയാകുന്നതിന് മുൻപു തന്നെ ഭൂരിഭാഗം ഡോക്ടർമാരും ഒ.പി പൂർത്തിയാക്കി വീടുകളിൽ അർധരാത്രി വരെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത്. മെഡിക്കൽ കോളേജാശുപത്രിയിൽ ഡോക്ടർമാർ കൃത്യമായി ജോലി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം പോലുമില്ല. ഗർഭിണികളും ശസ്ത്രക്രിയ ആവശ്യമായ മറ്റ് രോഗികളും വീടുകളിലെത്തി ഡോക്ടർമാർക്ക് കൈ നിറയെ പണം നൽകാറുണ്ടെങ്കിലും പ്രസവ സമയത്തോ ശസ്ത്രക്രിയാ സമയത്തോ ഈ ഡോക്ടർമാർ ആശുപത്രിയിൽ കാണാറില്ലെന്നും ആരോപണമുണ്ട്. പി.ജി വിദ്യാർത്ഥികളും…
Read Moreതനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ പണവും ആഭരണവും കവർന്ന കേസ്! യുവതി റിമാൻഡിൽ
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി (35)യെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരുന്നു. രാത്രിയിൽ തനിച്ചു താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി. പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതുകണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട്…
Read Moreമാങ്ങാക്കാര്യം അന്താരാഷ്ട്ര പ്രശ്നമായി; കായംകുളത്ത് മൂന്ന് യുവതികളെ വടിവാളിന് വെട്ടിവീഴ്ത്തി; മുഖത്തും കൈക്കും വെട്ടേറ്റവർ ഗുരുതരാവസ്ഥയിൽ
കായംകുളം : മൂലശ്ശേരി അമ്പലത്തിന് സമീപം അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് സ്ത്രീകൾക്ക് വേട്ടേറ്റു. കായംകുളം കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49 )നമ്പലശ്ശേരീൽ സ്മിത (34 ) നന്ദുഭവനത്തിൽ നീതു (19 ) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആദ്യം കായംകുളം താലുക്ക് ആശുപത്രിയിലും തുടർന്ന്, പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കം കായംകളം പോലിസ് മധ്യസ്ഥതയിൽ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തർക്കവും ആക്രമണവുണ്ടായത്. അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവർ മൊഴി നൽകി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കായംകുളം പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കൈക്കും മുഖത്തും വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
Read Moreനാലുചുറ്റുംനിന്ന് വളഞ്ഞിട്ട് വേട്ടയാടപ്പെടുന്തോറും ശക്തി വര്‍ധിക്കുന്നുവെന്ന് വെളളാപ്പള്ളി നടേശന്
മാവേലിക്കര: നാലുചുറ്റുംനിന്ന് വളഞ്ഞിട്ട് വേട്ടയാടപ്പെടുന്തോറും സമുദായംഗങ്ങളുടെ പിന്തുണ കൊണ്ട് തന്റെ ശക്തി വര്‍ധിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം 5694-ാം നമ്പര്‍ മുളളിക്കുളങ്ങര ശാഖയിലെ ഗുരുക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര യൂണിയന് കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷനായി.
Read Moreക്രിസ്മസ്-ന്യൂഇയർ ആഘോഷത്തിന് കൊഴുപ്പേകാൻ പോണ്ടിച്ചേരി മദ്യം; ആലപ്പുഴ കാർത്തികപ്പള്ളിയിൽ സ്റ്റോക്ക് ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ
ആലപ്പുഴ: കാർത്തികപ്പള്ളി പല്ലന ഭാഗത്തുനിന്ന് 210 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യവുമായി രണ്ടു പേർ പിടിയിൽ. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി വ്യാഴാഴ്ച അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വൻതോതിൽ പോണ്ടിച്ചേരി നിർമിത മദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നുവെന്ന് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ (33 ), തോട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ രാകേഷ് (29) എന്നിവരെ അറസ്റ്റ് ചെയ്തു.ഇവർക്കൊപ്പമുണ്ടായിരുന്ന പുറക്കാട് തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ പ്രവീൺ (37) എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ഇയാൾ നേരത്തെയും ഇത്തരം കേസിൽ പ്രതിയാണ്. ഇവരിൽനിന്നും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 210 കുപ്പികളായി സൂക്ഷിച്ചിരുന്ന 105…
Read Moreകെ.കെ. മഹേശന്റെ മരണം; ഒന്നാം പ്രതി വെള്ളാപ്പള്ളി,തുഷാർ മൂന്നാം പ്രതി; പ്രതികൾക്കെതിരേ ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ
ആലപ്പുഴ: കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ.എൽ. അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജൂഡീഷൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. സുഭാഷ് വാസു അടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി…
Read Moreഹരിതയുടെ ചോക്ലേറ്റ് വാഗ്ദാനത്തിൽ ഉദ്യോഗാർഥികൾ വീണു; വിദേശത്തെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിദേശത്തായിരുന്ന യുവതി പിടിയിൽ. പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് കരൂർ നടുവിലേ മഠത്തിൽ പറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ഹരിത (24) യെയാണ് പുന്നപ്ര പോലീ സ് പിടികൂടിയത്. നെടുമ്പാശേരിയിലെത്തിയ ഇവരെ പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാർഡ് പൂമീൻ പൊഴി പാലത്തിനു സമീപം ശരവണ ഭവനിൽ ശശികുമാറിന്റെ ഭാര്യ രാജിമോൾ ഇതേ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരുടെ സഹോദരന്റെ ഭാര്യയാണ് ഹരിത. വിദേശത്ത് ചോക്ലേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളിൽ ജോലി വാഗ്ദാനം നൽകി പലരില്‍നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് പോലീസ് പറയുന്നത്. ഹരിതയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഎസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന മഹേശന്റെ മരണം: വെള്ളാപ്പള്ളിയേയും തുഷാറിനേയും പ്രതിപ്പട്ടികയിൽ ചേർക്കാൻ നിർദേശം
ആലപ്പുഴ: എസ്എൻഡിപി യോഗം ഭാരവാഹിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായ ബന്ധപ്പെട്ട കേസിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കോടതി നിർദേശം നൽകി. മഹേശന്റെ കുടുംബം നൽകിയ ഹർജി പരിഗണിച്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദേശം നൽകിയത്. 2020 ജൂൺ 24-നാണ് എസ്എൻഡിപി യോഗത്തിന്റെ കണിച്ചുകുളങ്ങര ഓഫീസിൽ മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് മഹേശൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ മൂവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. മഹേശനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഇവരാണെന്നാണ് അദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. മൂന്ന് പേരുടെയും മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു.
Read More