അമ്പലപ്പുഴ: പ്രമാദമായ ചാക്കോവധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ സർക്കാർ കണ്ടുകെട്ടിയ സ്ഥലം സ്വകാര്യവ്യക്തി കൈയേറി വഴിയിട്ടു. വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുള്ള സുകുമാരക്കുറുപ്പ് പണികഴിപ്പിച്ച വീടിന്റെ കിഴക്കേ അതിരാണ് സമീപവാസി കൈയേറിയത്. തുടർന്ന് പ്രദേശത്തെ വണ്ടാനം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ കളക്ടർക്കും അമ്പലപ്പുഴ സിഐക്കും പരാതി നൽകി. ഇയാൾ വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിലേക്ക് നാലടി വീതിയിലാണ് വഴിയുണ്ടായിരുന്നത്. വഴിയുടെ വീതികൂട്ടാനായി സർക്കാർ കണ്ടുകെട്ടിയ സ്ഥലത്തിന്റെ കിഴക്കേ അതിരു കൈയേറി ലോറി കയറാൻ സൗകര്യത്തിൽ ഗ്രാവൽ വിരിക്കുകയായിരുന്നു. നൂറുമീറ്ററോളം നീളത്തിലാണ് വഴിയുടെ വീതികൂട്ടിയത്.വിവരമറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ കൈയേറിയ സ്ഥലത്ത് കുറ്റിയടിച്ചു. ഇതിനോട് ചേർന്ന് പ്രദേശത്തെ യുവാക്കൾ വായനശാല പണിയാനും തീരുമാനിച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ, സർക്കാർ അധീനതയിലുള്ള സ്ഥലത്തിന്റെ തെക്കേ അതിരിൽ പ്രധാനറോഡിനോട് ചേർന്ന് വേലിക്കല്ലുകൾ സ്ഥാപിച്ചതും വിവാദത്തിനു വഴിയൊരുക്കി. പ്രദേശവാസികളായ ചിലർ ഇവിടെയാണ് വാഹനങ്ങൾ പാർക്ക്…
Read MoreCategory: Alappuzha
പരാതി നൽകിയിട്ടും പരിശോധന ഇല്ല! ആശുപത്രിയിലെ ലാബ് അടച്ചിട്ട് ലാബ് ജീവനക്കാർ ഉൾപ്പെടെയുള്ളവര് ഉല്ലാസയാത്രക്ക് പോയി
അമ്പലപ്പുഴ: പരാതി നൽകിയിട്ടും പരിശോധന ഇല്ല, ഉദ്യോഗസ്ഥർക്ക് താൽപര്യം ഉല്ലാസയാത്ര. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിലെ ഉദ്യോഗസ്ഥരാണ് കുടുംബ സമേതം വാഗമണ്ണിൽ ഉല്ലാസയാത്ര നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച് അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുകയും കടകളിലിരുന്ന് കഴിക്കാൻ സൗകര്യം നൽകുകയും ചെയ്യുന്ന ബേക്കറികളിൽ മലിനജലം നിർമാർജനം ചെയ്യാൻ സൗകര്യമൊരുക്കേണ്ടതാണ്. എന്നാൽ അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന പല ബേക്കറികളിലും ഇത്തരമൊരു സൗകര്യമില്ല. മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. ഇതിനെതിരെ മുതിർന്ന മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും അന്വേഷണം നടത്താനോ പരാതി പരിഹരിക്കാനോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. ആലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിലടക്കം ആരോഗ്യ വകുപ്പുദ്യോഗസ്ഥർ ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുമ്പോൾ അമ്പലപ്പുഴയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥർ പരിശോധനകൾ നടത്താതെ ഉല്ലാസയാത്ര നടത്തുകയാണ്. ആശുപത്രിയിലെ ലാബ് അടച്ചിട്ട് ലാബ് ജീവനക്കാർ…
Read Moreഗൗരിയമ്മ യാത്രയായി, കാതു പറിച്ചു കമ്മൽ കവർന്നത് ആരെന്നറിയാതെ….
അമ്പലപ്പുഴ: കാതു പറിച്ചു കമ്മൽ കവർന്നത് ആരെന്നറിയാതെ ഗൗരിയമ്മ യാത്രയായി. അമ്പലപ്പുഴ കോമന കണ്ടൻചേരിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ഗൗരി (85) യാണ് തന്റെ കമ്മൽ കവർന്നത് ആരെന്നറിയാതെ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പട്ടാപ്പകൽ ഇവരുടെ കാതു പറിച്ച് കമ്മൽ കവർന്നത് ഏതാനും മാസം മുന്പാണ്. ഉച്ചയ്ക്ക് ശേഷം ഇവർ വീട്ടിൽ കിടന്നുറങ്ങിയപ്പോഴാണ് മോഷ്ടാവ് ഇവരുടെ കാത് പറിച്ചെടുത്ത് കമ്മൽ കവർന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. ദിവസങ്ങൾക്കു ശേഷമാണ് ഗൗരി ആശുപത്രി വിട്ടത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചില്ല. മോഷണം നടന്ന് മാസങ്ങൾ പിന്നിട്ടും ഈ കേസിലെ പ്രതി ഇന്നും കാണാമറയത്താണ്. തന്നെ ആക്രമിച്ച് കമ്മൽ കവർന്ന മോഷ്ടാവിനെ പിടികൂടുന്നത് കാണണമെന്ന ആഗ്രഹം ബാക്കി വച്ചാണ് ഗൗരിയമ്മ യാത്രയായത്.
Read Moreകാടാണ് കളം..! നാണം തോന്നരുത്, കളിക്കളംതന്നെ; തിരുവല്ല സ്റ്റേഡിയത്തിന്റെ സ്ഥിതി ലജ്ജാകരം; നഗരസഭയുടെ അനാസ്ഥയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്ന് കായികപ്രേമകൾ
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ കായിക തലസ്ഥാനമെന്ന ഖ്യാതി ഉണ്ടായിരുന്ന തിരുവല്ല പട്ടണത്തിന്റെ പബ്ലിക് സ്റ്റേഡിയം ആർക്കും വേണ്ടാത്ത അവസ്ഥയിൽ. കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ നിരവധി താരങ്ങളെയും ഒഫീഷ്യലുകളെയുമൊക്കെ സംഭാവന ചെയ്ത തിരുവല്ലയുടെ മണ്ണിലെ സ്റ്റേഡിയത്തിനുണ്ടായ ദുരവസ്ഥയിൽ വിലപിക്കുകയാണ് കായികപ്രേമികൾ. ലോക ഫുട്ബോളിന്റെ ആരവം ലോകമെങ്ങും ഉയരുന്പോഴും തിരുവല്ലയുടെ സ്വന്തം ഗ്രൗണ്ടിൽ പന്തുരുളാൻ കഴിയാത്തതിന്റെ മനോദുഃഖവും താരങ്ങൾക്കുണ്ട്. ജനകീയ കൂട്ടായ്മയിൽ രൂപംകൊണ്ടതാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയം. എംഎൽഎ ആയിരുന്ന പി.സി.തോമസിന്റെ നേതൃത്വം ഇതിന് ഏറെ സഹായം ചെയ്തു. പിന്നാലെ മാമ്മൻ മത്തായി എംഎൽഎ ആയപ്പോഴും സ്റ്റേഡിയത്തിന്റെ വികസനത്തിനു വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തു. എന്നാൽ, 2015ൽ എത്തിയപ്പോഴേക്കും സ്റ്റേഡിയത്തെ പൂർണമായി തഴഞ്ഞു. പൊതുജനപങ്കാളിത്തത്തോടുകൂടി പവലിയനോടെ നിർമിച്ച സ്റ്റേഡിയങ്ങൾതന്നെ കേരളത്തിൽ കുറവാണ്.പത്തനംതിട്ട, കൊടുമൺ, അടൂർ, ചെങ്ങന്നൂർ തുടങ്ങി തിരുവല്ലയുടെ സമീപ സ്ഥലങ്ങളിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ചു സ്റ്റേഡിയങ്ങൾ…
Read Moreഹരിപ്പാട്ട് എംഡിഎംഎയുമായി പിടിയിലായത് നൈജീരിയൻ സ്വദേശി; അറസ്റ്റിലായതിന്റെ യാതൊരു കൂസലുമില്ലാതെ ചിരിച്ച് സന്തോഷിച്ച് ജോൺ കിലാച്ചി ഓഫറ്റോ
ഹരിപ്പാട്: മയക്കുമരുന്ന് വില്പന യുമായി ബന്ധപ്പെട്ട് വിദേശ പൗരൻ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ നൈജീരിയൻ സ്വദേശിയെയും രണ്ടു തമിഴ്നാട് സ്വദേശികളെയുമാണ് ഹരിപ്പാട് പോലീസ് തമിഴ്നാട്ടിൽനിന്നു പിടികൂടിയത്. മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയായ ജോൺ കിലാച്ചി ഓഫറ്റോ, തിരുപ്പൂർ സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്, 46 കാമരാജ് നഗർ വടിവേൽ (43), തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. 2011 നവംബർ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് എംഡിഎംഎ വില്പന നടത്തുന്നതിനിടയിൽ ഏഴു യുവാക്കൾ പോലീസ് പിടിയിലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വാട്സ്ആപ്, ഗൂഗിൾ പെയ്മെന്റ് തുടങ്ങിയവയിലൂടെ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി…
Read Moreനഗരത്തിലെ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈയാങ്കളി; ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം കൊണ്ട്; പ്രതികളെ കീഴടക്കി പോലീസ്
തിരുവല്ല: തിരുവല്ല കുരിശുകവലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാനെത്തിയ പോലീസുകാരെ കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു (27), കോഴഞ്ചേരി കീഴയാറ പുത്തൻപാറ വീട്ടിൽ പി.എസ്. ജിഷ്ണു (28) എന്നിവരാണ് തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തത്. കുരിശു കവലയിലെ പെട്രോൾ പമ്പിനു സമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.പെട്രോൾ അടിക്കാനായി ബൈpക്കിൽ എത്തിയ യുവാക്കൾ പന്പിലുണ്ടായിരുന്ന മറ്റൊരു കാറിനു തടസമുണ്ടാക്കി. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട കാർ ഡ്രൈവറെ ഇരുവരും ചേർന്ന് മർദിക്കുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. പമ്പ് ജീവനക്കാരും വഴിയാത്രക്കാരും ചേർന്ന് ഇതു തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരേ തിരിഞ്ഞു. സംഭവമറിഞ്ഞ് തിരുവല്ല നഗരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പോലീസുകാർ എത്തിയെങ്കിലും യുവാക്കൾ പോലീസുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. തു ടർന്ന് തിരുവല്ല സ്റ്റേഷനിൽനിന്നു…
Read Moreകോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ സ്ത്രീകളുടെ കടങ്ങളും എഴുതിത്തള്ളണമെന്ന് ബൃന്ദാ കാരാട്ട്
ആലപ്പുഴ: കോടികളുടെ കോർപറേറ്റ് കടങ്ങൾ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ കടങ്ങളും എഴുതിത്തള്ളാൻ തയാറാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. കേന്ദ്രം അംബാനിമാർക്കും അദാനിമാർക്കും മാത്രമുള്ള സർക്കാരായി മാറി. പാർലമെന്റിൽ മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബിൽ പാസാക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ (എഐഡിഡബ്ല്യുഎ) 13-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. രാജ്യത്ത് കോർപറേറ്റ് വർഗീയവാദികൾക്കെതിരേ പുതിയ സ്വാതന്ത്ര്യസമരം നടക്കുകയാണ്. സ്ത്രീസുരക്ഷ പ്രഖ്യാപിക്കുകയും ബലാത്സംഗ പ്രതികളെ വെറുതെ വിടുകയും ചെയ്യുന്ന മോദി സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മാലിനി ഭട്ടാചാര്യ, അഖിലേന്ത്യാ…
Read Moreപമ്പ – നിലയ്ക്കൽ സർവീസിലൂടെ കെഎസ്ആർടിസിക്ക് ചാകരക്കോൾ; ചെയിൻ സർവീസിന്169 ബസുകൾ
പത്തനംതിട്ട: ശബരിമല തീർഥാടകരുമായി പന്പയിലേക്കുള്ള സ്പെഷൽ സർവീസുകൾ കെഎസ്ആർടിസിക്കു ലാഭകരം.മണ്ഡല, മകരവിളക്ക് തീർഥാടനകാലത്ത് പരമാവധി മെച്ചമുണ്ടാക്കാനാണ് ഇത്തവണയും കെഎസ്ആർടിസി ശ്രമിക്കുന്നത്. നിലവിലെ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കുന്നത് തീർഥാടന കാലത്താണ്. പന്പ ബസുകളിലെ അധികനിരക്കാണ് കെഎസ്ആർടിസിക്കു ലാഭകരമാകുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധികനിരക്ക് പിൻവലിച്ചിരുന്നുവെങ്കിലും 2018നുശേഷം ഇത് കടന്നുവന്നു. കോവിഡ് കാലത്തും പിന്നീട് നിരക്ക് വർധന വരുത്തിയപ്പോഴേക്കും നിരക്ക് അധികരിച്ചത് അധികമാരും ശ്രദ്ധിക്കാതെ പോയി. ഇതോടെ ഇത്തവണ അധികനിരക്ക് ഈടാക്കാൻ തടസവുമില്ലാതെയായി. നിലയ്ക്കൽ – പന്പ റൂട്ടിൽ 50 രൂപനിലയ്ക്കല്- പമ്പ ചെയിന് സർവീസാണ് അധികനിരക്കിൽ മുന്പിൽ. 22 കിലോമീറ്ററിന് 50 രൂപയാണ് നിരക്ക്. എസി ബസുകളിൽ ഇത് 80 രൂപയാകും. നിലയ്ക്കലിൽ പ്രധാന ഇടത്താവളം സ്ഥാപിക്കുകയും പാർക്കിംഗ് അവിടേക്ക് മാറ്റുകയും ചെയ്തതോടെ തീർഥാടകരെ എത്തിക്കുന്നതിലേക്ക് പത്തുവർഷം മുന്പ് ചെയിൻ സർവീസ് ആരംഭിക്കുന്പോൾ 10 രൂപയായിരുന്നു നിരക്ക്.…
Read Moreബാങ്കിലെത്തൂ, ഗോളടിക്കൂ, അക്കൗണ്ട് നേടൂ… ലോകകപ്പ് ആവേശത്തിൽ ആലപ്പുഴ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കും
ആലപ്പുഴ: ലോകം മുഴുവൻ കാൽപ്പന്തിന്റെ ആരവം ഉയരുമ്പോൾ കർഷക ഗ്രാമമായ കഞ്ഞിക്കുഴിയിലെ കർഷകരെയും ഒപ്പം ചേർത്ത് കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പുതിയ പദ്ധതിയൊരുക്കുന്നു. ഖത്തർ ലോകകപ്പിന്റെ ആരവവും ആവേശവും ഉയർത്തി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ആകർഷകമായ പരിപാടിയിലൂടെയാണ് ശ്രദ്ധേയമാകുന്നത്. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ മുൻവശത്തു തയാറാക്കിയ പ്രത്യേക ഗോൾ പോസ്റ്റിലേക്ക് ഗോളുകൾ നിറയ്ക്കുന്ന ആളുകൾക്ക് സീറോ ബാലൻസിലൂടെ അക്കൗണ്ട് തുറക്കാമെന്ന പദ്ധതിയാണ് ബാങ്ക് തയാറാക്കിയിരിക്കുന്നത്. കർഷകരാണ് ഏറിയ പങ്കും ഈ പരിപാടിയിൽ പങ്കെടുക്കുന്നത്.പുതു തലമുറയെ സഹകരണ മേഖലയിലേക്ക് ആകർഷിക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രദേശത്ത് ഫുട്ബോൾ ക്ലബുകൾക്ക് ഫുട്ബോളുകൾ ചടങ്ങിൽ വിതരണം ചെയ്തു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്ത് ഫുട്ബോൾ വിതരണം നടത്തി. പ്രഥമ കാർഷിക മിത്രം ജേതാവ് ടി.എസ്.വിശ്വൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക്…
Read Moreഇതിനൊരു പരിഹാരമില്ലേ; റോഡിലാണ് കച്ചവടം, വഴിമുട്ടി വാഹനങ്ങളും യാത്രക്കാരും; ഒന്നുമറിയാതെ കണ്ണടച്ച് പഞ്ചായത്ത് അധികാരികൾ
മങ്കൊമ്പ്: ചമ്പക്കുളം പാലത്തിന്റെ അപ്രോച്ച് റോഡും സമീപപ്രദേശങ്ങളും വഴിവാണിഭക്കാർ കൈയടക്കിയതോടെ അപകടഭീഷണിയെന്നു പരാതി. ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറെ കരയിലുള്ള അപ്രോച്ച് റോഡിലാണ് റോഡ് കൈയടക്കി കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിലധികം മത്സ്യക്കച്ചവടക്കാർ റോഡ് വക്ക് സ്ഥിരമായി കൈവശപ്പെടുത്തിയിരിക്കുകയാണ്. മറ്റു വഴിവാണിഭക്കാരും റോഡിൽ സ്ഥിരസാന്നിധ്യമാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവരും വാഹനങ്ങളും കൂടിയാകുമ്പോൾ റോഡിൽ പലപ്പോഴും ഗതാഗതത്തിന് ഇടമില്ലാത്ത അവസ്ഥയാണ്. കുരുങ്ങിവലഞ്ഞ് ജനംഎസി റോഡിൽ നവീകരണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇരട്ടിയായിട്ടുണ്ട്. എസി റോഡ് വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി സർവീസുകൾ പലതും ഇതുവഴിയാണ് കടന്നുപോകുന്നത്. ഏറ്റവുമധികം ഗതാഗതത്തിരക്കുള്ള വൈകുന്നേരങ്ങളിലാണ് കച്ചവടവും ഏറുന്നത്. ഇതുമൂലം പാലത്തിലും ആറിന്റെ ഇരുകരകളിലുമുള്ള റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചെറിയ അപകടങ്ങളുമുണ്ടാകുന്നു. റോഡിലെ തടസങ്ങൾ വലിയ അപകടങ്ങൾക്കു വഴിതുറക്കുന്നതാണെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, വഴിവാണിഭക്കാരുടെ റോഡ് കൈയേറിയുള്ള കച്ചവടം പ്രദേശത്തെ വ്യാപാരികളുടെ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. പഞ്ചായത്തിന് അനക്കമില്ലനാട്ടുകാരുടെ പരാതി…
Read More