ചില അധികാരികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. അതിന് കാരണം ജോലിയിലുള്ള അവരുടെ ശ്രദ്ധയും പൊതുജനത്തോടുള്ള സമീപനവുമാണ്. വളരെ ചുരുക്കം ആളുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ അവര്‍ ദീര്‍ഘകാലം ജനമനസില്‍ നില്ക്കും. അത്തരം ഇടപെടലിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് നിലവിലെ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് തേജ ആലപ്പുഴ കളക്ടറായി ചുമതലയേറ്റത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള അദ്ദേഹം മുമ്പ് കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്മന്റ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍, ആലപ്പുഴ സബ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. ചിത്രത്തില്‍ അദ്ദേഹം തന്റെ കാര്യാലയത്തില്‍ ഇരിക്കുകയാണ്. നീല സാരിയുടുത്ത ഒരു പ്രായമുള്ള സ്ത്രീ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്നതാണ് ചിത്രത്തിലുള്ളത്. കളക്ടര്‍ വളരെ വിനയത്തോടെ തലകുമ്പിട്ടിരിക്കുന്നതും കൂടാതെ ഒരു…
Read MoreCategory: Alappuzha
ഇലന്തൂർ കേസ് വഴിത്തിരിവായി; പത്തനംതിട്ടയിൽ നിന്ന് അഞ്ചുവർഷം മുമ്പ് കാണാതായ ജോൺസന്റെ ഭാര്യ കോട്ടയത്ത്; മറ്റൊരു യുവാവിനൊപ്പം കഴിഞ്ഞത്…
കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചു വർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. തമിഴ്നാട് കന്യാകുമാരി ജില്ലയിലുള്ള കുളച്ചൽ സ്വദേശിയായ ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26 ) ആറന്മുള തെക്കേമലയിൽ താമസിച്ചു വരവേ 2017 ജൂലൈ മുതലാണ് കാണാതായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല . ഇലന്തൂർ നരബലി കേസിനു ശേഷം മുന്‍പ് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം മരവിപ്പിച്ചവയിൽ റിപ്പോർട്ട് തേടി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേരളത്തിലും തമിഴ്നാട്ടിലുമായി നടത്തിയ അന്വേഷണത്തിലാണ് കോട്ടയം കൊടുങ്ങൂർ എന്ന സ്ഥലത്തുനിന്ന് യുവതിയെ കണ്ടെത്തിയത്. 2017 ൽ കാണാതായതിന് ശേഷം ഇവർ ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ…
Read Moreകള്ള് കുടിക്കുന്നതിനിടെ കുപ്പി മാറിയെടുത്തു; നാലംഗസംഘം യുവാവിനെ കള്ള്കുപ്പിക്ക് അടിച്ചു വീഴ്ത്തി; ഇരുപത്തിയൊന്നുകാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് കള്ളുഷാപ്പിൽ നടന്ന സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് ഗുരുതര പരിക്ക്. ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷി (40) നാണ് തലയ്ക്കു പരിക്കേറ്റത്. സംഭവത്തിൽ മൂന്നു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് ബുധനൂർ പെരിങ്ങാട് ശ്രീവിലാസത്തിൽ സജിയുടെ മകൻ അനന്ദു (21), ബുധനൂർ എണ്ണയ്ക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു സുധൻ (22), ബുധനൂർ എണ്ണയ്ക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ ഉദയൻ മകൻ വിശാഖ് (27)എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാനുണ്ട്. എണ്ണയ്ക്കാടുള്ള കള്ളുഷാപ്പിൽ കള്ള് കുടിക്കുന്നതിനിടെ പ്രതികൾക്കു കൊണ്ടുവന്ന കള്ളുകുപ്പി അബദ്ധത്തിൽ മാറി സുരേഷ് എടുത്തതാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇഷ്ടിക കൊണ്ടും കള്ളുകുപ്പി കൊണ്ടും തലയ്ക്ക് അടിയേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാർ പോലീസ്…
Read Moreചരിത്രത്തില്‍ ആദ്യം! സിആർപിഎഫ് വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ചപ്പോൾ ആലപ്പുഴയ്ക്ക് അഭിമാനം
ആലപ്പുഴ: ചരിത്രത്തില്‍ ആദ്യമായി സിആർപിഎഫ് വനിതാ ഓഫീസര്‍മാരെ ഐജി റാങ്കില്‍ നിയമിച്ചപ്പോൾ ആലപ്പുഴയ്ക്ക് അത് അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും മുഹൂർത്തമായി. രണ്ട് വനിതകളിൽ ഒരാളായ ആനി ഏബ്രഹാമിന്റെ മാതാപിതാക്കൾ ആലപ്പുഴക്കാരാണ്. അമ്മ ഏലിയാമ്മ ഏബ്രഹാം ചേർത്തല കൈമാപറമ്പിൽ കുടുംബാംഗമാണ്. പിതാവ് കെ.ജെ. ഏബ്രഹാം ചമ്പക്കുളം കിഴക്കേവേലിത്തറ കുടുംബാഗവും. ഇരുവരും ഭോപ്പാൽ ബിഎച്ച്ഇഎലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഇരുവരും ഭോപ്പാലിലായിരുന്നതിനാൽ ആനി ഏബ്രഹാമിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. മാതാപിതാക്കളുടെ വിരമിക്കലിനുശേഷം മുംബൈയിൽ സ്ഥിരതാമസമാക്കി. ആനിയുടെ മാതൃസഹോദരൻ ജോസഫ് കൈമാപറമ്പൻ ചേർത്തലയിൽ നെടുമ്പ്രക്കാട് പള്ളിക്കു സമീപം താമസിക്കുന്നു. മുംബൈയിലായിരുന്നു സ്ഥിരതാമസമെങ്കിലും മാതാപിതാക്കൾക്കൊപ്പം ആനി നാട്ടിലെത്താറുണ്ടായിരുന്നു. ആനി ഏബ്രഹാമിനൊപ്പം സീമ ധുണ്ടിയയാണ് ഐജിയായി സ്ഥാനക്കയറ്റം നേടിയത്. ദ്രുതകർമ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവിൽ ഡിഐജിയാണ് ആനി. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയിട്ടുണ്ട്. യുഎൻ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ…
Read Moreപ്രഥമാധ്യാപികയുടെ പരാതി, ഇരയായ കുട്ടി എല്ലാം തുറന്നുപറഞ്ഞു ! പോക്സോ കേസ് പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍
ആലപ്പുഴ: നഗരസഭയുടെ കീഴിലെ ഗവൺമെന്റ് സ്കൂള്‍ അധ്യാപകന് കുട്ടികളോട് ലൈംഗിക അതിക്രമങ്ങളും പീഡനശ്രമവും നടത്തിയ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്നും അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണ്‍ സൗമ്യരാജ് ജില്ലാ പോലീസ് മേധാവിക്ക് കത്തുനല്‍കി. പ്രഥമാധ്യാപികയുടെ പരാതി ലഭിച്ചയുടന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ ആർ. വിനീതയുടെ നേതൃത്വത്തില്‍ സ്കൂള്‍ സന്ദര്‍ശിക്കുകയും ഇരയായ കുട്ടികളോടു സംസാരിക്കുകയും ചെയ്തു. ഒപ്പം മറ്റ് അധ്യാപകരിൽനിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അതീവ ഗുരുതരമായ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോക്സോ കേസില്‍ പ്രതിയായ അധ്യാപകൻ എസ്.എസ്. സജിത് കുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവി, സൗത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്.
Read Moreഅഞ്ചു വയസുകാരിയെ 85 വയസുകാരന് അസ്ലീല ചിത്രങ്ങൾകാട്ടി ഉപദ്രവിച്ചു; പോലീസിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്ന ആരോപണവുമായി വീട്ടുകാർ
ചേര്‍ത്തല: അഞ്ചുവയസുകാരിയെ 85 വയസുകാരന് ഉപദ്രവിച്ചെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ ചേര്‍ത്തല പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ ആറിനാണ് പരാതി നല്‍കിയത്. എട്ടിനാണ് പോലീസ് കേസെടുത്തത്. പട്ടണക്കാട് പുതിയകാവിലുളള 85കാരനെതിരേയാണ് പോലീസ് കേസെടുത്തത്. അമ്മൂമ്മ വീട്ടുജോലിചെയ്യുന്ന വീട്ടില്‍ കുട്ടിക്കുനേരേ അതിക്രമമുണ്ടായതായാണ് പരാതി. 85വയസുകാരന്റെ വീട്ടില്‍ വര്‍ഷങ്ങളായി ഇവര്‍ വീട്ടുജോലി ചെയ്യുന്നുണ്ടായിരുന്നു. അമ്മൂമ്മയോടൊപ്പം അവധി ദിവസങ്ങളില്‍ കുട്ടിയും ഇവിടെ പോകുമായിരുന്നുവെന്നും സെപ്റ്റംബര്‍ 22ന് മൊബൈല്‍ ഫോണില്‍ കുട്ടിയെ അശ്ലീലചിത്രങ്ങള്‍ കാണിച്ചുവെന്നും കുട്ടിയുടെ ഫോട്ടോയെടുത്തുവെന്നും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു. സ്കൂളിലെ അധ്യാപികമാരോടു കുട്ടി പറഞ്ഞതായാണ് വിവരം.സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ എഫ്ഐആര്‍ അവ്യക്തമായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും തുടര്‍നടപടി ആവശ്യപ്പെട്ടപ്പോള്‍ പോലീസ് അപമാനിച്ചുവെന്നുമാണ്…
Read Moreസ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയില്ല; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…
ചേർത്തല: പള്ളിപ്പുറം തിരുനല്ലൂരിൽ യുവാവിനെയും വിദ്യാർഥിനിയെയും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡിൽ തിരുനല്ലൂർ കരിയിൽ തിലകന്റെ മകൻ അനന്തകൃഷ്ണൻ (24), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തേക്കിൻകാട്ടിൽ ഷാജിയുടെ മകൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി എലിസബത്ത് (16) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. വീടിനു സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.അനന്തകൃഷ്ണൻ തൂങ്ങിനിൽക്കുന്ന നിലയിലും എലിസബത്ത് നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മൂമ്മ പോലീസിൽ പരാതി നൽകിയതിതുടർന്ന് ടവർ ലോക്കേഷൻ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലാ സ്വദേശിയായ ഷാജിയും കുടുംബവും കുറച്ചുനാളായി തിരുനല്ലൂരിൽ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഎംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ട കലം അനിയും പെൺ സുഹൃത്തും അറസ്റ്റിൽ; ഷംനയുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ
കായംകുളം: 3.01 ഗ്രാം എംഡി എംഎ മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ടയും പെൺ സുഹൃത്തും അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പെരിങ്ങാല ദേശത്തിനകം കണ്ടിശേരി തെക്കതിൽ കലം അനി എന്നുവിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ സുഹൃത്ത് കൃഷ്ണപുരം കാപ്പിൽ മേക്ക് തെക്കടത്ത് കിഴക്കതിൽ ഷംന (30) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് കൃഷ്ണപുരം മേനാത്തേരി ക്ഷേത്രത്തിന് തെക്ക് ഇവർ പിടിയിലായത്. മുഹമ്മദ് കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രത്തിൽനിന്നും 1.13 ഗ്രാമും ഷംന ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും 1.02 ഗ്രാമും ഇരുവരും സഞ്ചരിച്ച കാറിൽനിന്നും 0.86 ഗ്രാമും എംഡിഎംഎ ആണ് കണ്ടെടുത്തത്. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബിനുകുമാറിന്റെയും കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെയും മേൽനോട്ടത്തിൽ ഡാൻസാഫ് ടീമംഗങ്ങളായ എസ്ഐ സന്തോഷ്,…
Read Moreവാട്സപ്പ് വഴി നിരന്തരം അശ്ലീല വീഡിയോകൾ! പരാതിയുമായി സ്ത്രീ; കുടുങ്ങിയത് ആലപ്പുഴ ഹരിപ്പാട് സ്വദേശി
പത്തനംതിട്ട: വാട്സാപ്പിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവിനെ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടി. തന്റെ ഫോണിലേക്ക് നിരന്തരം ഇത്തരം വീഡിയോകൾ അയക്കുന്നതായുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ആലപ്പുഴ ഹരിപ്പാട് സ്വദേശി കുടുങ്ങിയത്. കാർത്തികപ്പള്ളി ഹരിപ്പാട് വെട്ടുവേനി കണിമംഗലത്ത് മുകേഷാ(37)ണ് അറസ്റ്റിലായത്. വാട്സാപ്പ് നമ്പർ കേന്ദ്രീകരിച്ച് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.വി. രമേശ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിദഗ്ധ അന്വേഷണത്തിലൂടെ ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. അന്വേഷണത്തിൽ എസ്ഐ സുനിൽ കുമാർ, എഎസ്ഐ പ്രദീപ് കുമാർ, എസ്സിപിമാരായ ശ്രീകുമാർ, ഹരീഷ് കുമാർ, ജെ. രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Read Moreഎല്ലാം മുകളിലിരുന്ന് ഒരാള്‍ കാണുന്നുണ്ടായിരുന്നു…! ക്ഷേത്രത്തിൽ കയറി തൊഴുത് മോഷണം; കള്ളൻ പിടിയിൽ
ആലപ്പുഴ: അരൂർ ശ്രീകുമാര വിലാസം ക്ഷേത്രത്തിൽ തൊഴുത ശേഷം മോഷണം നടത്തിയ കള്ളൻ പിടിയിലായി. അമ്പലപ്പുഴ സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു മോഷണം നടത്തിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖംമൂടി ധരിച്ചാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്. പ്രതിയെ ഇന്നലെ രാത്രി തന്നെ മാവേലിക്കരയിൽനിന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ശ്രീകോവിലിൽനിന്ന് മോഷ്ടിച്ച 10 പവൻ ആഭരണങ്ങളും ഇയാളിൽനിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Read More