എംഡിഎംഎയു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട​ ക​ലം അ​നിയും പെ​ൺ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ; ഷംനയുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ  എംഡിഎംഎ

കാ​യം​കു​ളം: 3.01 ഗ്രാം ​എംഡി ​എംഎ ​മ​യ​ക്കു​മ​രു​ന്നു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട​യും പെ​ൺ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം ക​ണ്ടിശേ​രി തെ​ക്ക​തി​ൽ ക​ലം അ​നി എ​ന്നുവി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞ് (31), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് തെ​ക്ക​ട​ത്ത് കി​ഴ​ക്ക​തി​ൽ ഷം​ന (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45 നാണ് കൃ​ഷ​്ണപു​രം മേ​നാ​ത്തേ​രി ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് കു​ഞ്ഞ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ൽനി​ന്നും 1.13 ഗ്രാ​മും ഷം​ന ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ൽ നി​ന്നും 1.02 ഗ്രാ​മും ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​റി​ൽനി​ന്നും 0.86 ഗ്രാ​മും എംഡിഎംഎ ആ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​ന്‍റെ അടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പി ബി​നു​കു​മാ​റി​ന്‍റെയും കാ​യം​കു​ളം ഡി​വൈഎ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ സ​ന്തോ​ഷ്, എ​സ്​ഐ ഇ​ല്യാ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷാ​ഫി, ഹ​രി​കൃ​ഷ്ണ​ൻ, അ​ന​സ്, ര​തീ​ഷ്, റ​സീ​ന എ​ന്നി​വ​രും കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്​ഐ ഉ​ദ​യ​കു​മാ​ർ വി, ​എഎ​സ്ഐ ഉ​ദ​യ​കു​മാ​ർ.ആ​ർ, പോ​ലീ​സു​കാ​രാ​യ അ​രു​ൺ, റെ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment