അമ്പലപ്പുഴ: ഉറുമി പ്രകടനത്തിൽ വിസ്മയംതീർത്ത വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിഷ്യ പാർവതിയാണ് രണ്ടുറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകളും ഉപയോഗിച്ച് 212 തവണ വീശി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്റെയും ആശയുടെയും മകൾ പാർവതി കരുവാറ്റ എസ് എൻ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയാണ്. 6 വയസ്സ് മുതൽ തോട്ടപ്പള്ളി “രുദ്ര കളരി സംഘത്തിൽ”. പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചു വരുന്നു. തെക്കൻ സമ്പ്രദായത്തിലുള്ള ചുവട്, ചെറുവടി, നെടുവടി, കത്തി, രണ്ടുകത്തി, ഉറുമി, വാളും പരിചയും കൂടാതെ വടക്കൻ സമ്പ്രദായത്തിലുള്ള മെയ്യ് പയറ്റ്, മുച്ചാൺ പയറ്റ് മുതലായ അഭ്യാസങ്ങളും പരിശീലിക്കുന്നു. തുടർച്ചയായ പരിശീലനത്തിലൂടെ ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.ലോക്ക്ഡൗൺ സമയം മുതൽ മർമശാസ്ത്രം…
Read MoreCategory: Alappuzha
വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതോ? ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പമ്പു ഹൗസിലെ കുടിവെള്ള ടാങ്കിൽ കൂറ്റൻ അണലി
റാന്നി: പെരുന്തേനരുവി തടയണയിൽ സ്ഥിതി ചെയ്യുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പന്പുഹൗസിൽനിന്നും കൂറ്റൻ അണലിയെ പിടികൂടി. ഇന്നലെ രാവിലെ പന്പുഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കിൽ അകപ്പെട്ട നിലയിൽ അണലിയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ ദ്രുതകർമ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലുപ്പമുള്ള അണലി വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒഴുകിയെത്തിയതാകുമെന്നാണ് നിഗമനം. വെള്ളം ഉയർന്നു കിടന്ന സമയത്ത് പന്പുഹൗസിന്റെ ടാങ്കിലകപ്പെടുകയും പിന്നീട് അതിൽ കുടുങ്ങുകയുമായിരുന്നു. ഇവിടെ നിന്നാണ് എരുമേലി അടക്കം തീർഥാടന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്എഫ്ഒ കെ. ആർ. ദിലീപ് കുമാർ, ബിഎഫ്ഒമാരായ എം. അജയ കുമാർ, ജെ.ആർ രജനീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അണലിയെ പിടികൂടിയത്. ഇതിനെ പിന്നീട് റാന്നിയിലെ ദ്രുതകർമ സേനയുടെ ഓഫീസിലെത്തിച്ചു.പിന്നീട് ശബരിമല വനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Read Moreഇ പോസ് മെഷീൻ തകരാരിൽ, റേഷൻ മുടങ്ങുന്നു; ‘നെറ്റ് വർക്ക് പ്രശ്നത്തിനു ശാശ്വതപരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ
പത്തനംതിട്ട: ഇ പോസ് മെഷീന് തകരാറിലായതോടുകൂടി ജില്ലയിലെ റേഷന്‍ വിതരണം മുടങ്ങി. ശനിയാഴ്ച ആരംഭിച്ച തകരാര്‍ തിങ്കളാഴ്ചയും തുടര്‍ന്നു. ശനിയാഴ്ച റേഷന്‍ വാങ്ങാന്‍ വന്ന കാര്‍ഡ് ഉടമകളോട് നെറ്റ്വര്‍ക്ക് തകരാറുമൂലം ഇ പോസ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും തിങ്കളാഴ്ച രാവിലെ വരാന്‍ പറഞ്ഞ് വ്യാപാരികള്‍ മടക്കി അയച്ചു. ഇന്നലെ രാവിലെ വന്നിട്ടും പ്രശ്നം പരിഹരിക്കാതെ വന്നപ്പോള്‍ വൈകുന്നേരം വരാന്‍ പറഞ്ഞു വീണ്ടും തിരിച്ചയച്ചു. വൈകുന്നേരമെത്തിയ കാര്‍ഡ് ഉടമകള്‍ റേഷന്‍ സാധനം കിട്ടാതെ വന്നപ്പോള്‍ പലസ്ഥലങ്ങളിലും കടയുടമകളുമായി പ്രശ്നങ്ങളുണ്ടായി. നെറ്റ് വര്‍ക്ക് പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പ് നടപടിയെടുക്കുക ഇല്ലെങ്കില്‍ കടകളടച്ചിടാന്‍ അനുവാദം തരിക ഇക്കാര്യത്തിലാണ് ഇനി തീരുമാനം ഉണ്ടാകേണ്ടതെന്ന് ജോണ്സണ് പറഞ്ഞു.
Read Moreഅമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതംമൂലം മരിച്ചു! സംഭവം എടത്വയില്‍
എടത്വ: കിടപ്പുരോഗിയായ അമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതം മൂലം മരിച്ചു. പച്ച കൂട്ടക്കര പരേതനായ മാത്തന് മത്തായിയുടെ ഭാര്യ റോസമ്മ മാത്യുവിന്റെ (കുഞ്ഞമ്മ-85) മരണം കണ്ടുനിന്ന മകള്‍ പച്ച കളത്തില്‍ ജോയിയുടെ ഭാര്യ അന്നമ്മ ജോസഫ് (ലിസിയാമ്മ -54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച രാത്രി 1.30 നാണ് സംഭവം. കിടപ്പുരോഗിയായിരുന്ന റോസമ്മയെ മകള്‍ പരിചരിച്ചുവരികയായിരുന്നു. രാത്രിയില്‍ രോഗം കൂടുതലായതിനെതുടര്ന്ന് റോസമ്മ മരിക്കുകയുമായിരുന്നു. കണ്ടുനിന്ന അന്നമ്മ നെഞ്ചുവേദനയോടെ കുഴഞ്ഞുവീണു. ബന്ധുക്കള്‍ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടക്കും. റോസമ്മയുടെ മക്കള്‍: ബാബു, തങ്കച്ചന്, പരേതയായ വത്സമ്മ, കുഞ്ഞുമോന്, ബിജോയ്, തോമാച്ചന്, സാലിമ്മ. മരുമക്കള്‍: മേരിക്കുട്ടി (അമ്പലപ്പുഴ), റോസമ്മ (കൈനകരി), സജി (അടൂര്‍), മിനി (ചേര്‍ത്തല), എലിസബത്ത് (കോഴഞ്ചേരി), കുഞ്ഞുമോള്‍ (കാട്ടുര്‍), മാത്യു…
Read Moreരഹസ്യവിവരം ശരിയായിരുന്നു! ആ വീട്ടില്‍ നടന്നിരുന്നത് പെൺവാണിഭം; അഞ്ചു സ്ത്രീകളും രണ്ടു യുവാക്കളും പിടിയിൽ
മുഹമ്മ: കായിപ്പുറം കവലയ്ക്കു സമീപം വീടു വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തിയ സംഘം പിടിയിൽ. കലവൂർ നിവർത്തിൽ ബിനു, തലവടി തൈപ്പറമ്പിൽ വിഷ്ണു എന്നിവരാണ് പിടിയിലായ പുരുഷന്മാർ. മാരാരിക്കുളം, കണിച്ചുകുളങ്ങര, കൊമ്മാടി, കോട്ടയം തിരുവാർപ്പ് സ്വദേശിനികളാണ് യുവതികൾ. അഞ്ചു യുവതികളും വീട്ടമ്മമാരാണ്. മുഹമ്മ കായിപ്പുറം കെ.ജി. കവലയ്ക്കു സമീപം പഴയ ആശുപത്രി കെട്ടിടത്തിൽനിന്നാണ് മുഹമ്മ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ബിനു ഈ വീട് ജനുവരി ഒന്നു മുതൽ വാടകയ്ക്ക് എടുത്തിരുന്നതാണെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
Read Moreമനുഷ്യൻ എത്രമാത്രം പരാശ്രയ ജീവിയാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായിരുന്നു ആ കാലം..! അടച്ചിട്ട കാലത്തെ ഓർമപ്പെടുത്തി സജിത് പനയ്ക്കന്റെ ചിത്രങ്ങൾ
പൂച്ചാക്കൽ: സൂക്ഷ്മാണുവിനെ ഭയന്ന് പൊതുവിടങ്ങളിൽ നിന്ന് അടച്ചിട്ട സ്വകാര്യ ഇടങ്ങളിലേക്ക് ഉൾവലിഞ്ഞ കാലത്തെ അനുസ്മരിപ്പിക്കുന്ന കലാസൃഷ്ടികളുമായി ചിത്രകാരൻ. അടച്ചിടൽ കാലം മനുഷ്യൻ എത്രമാത്രം പരാശ്രയ ജീവിയാണ് എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായിരുന്നുവെന്ന് ചിത്രങ്ങൾ വിളിച്ചുപറയുന്നു. ചേർത്തല പള്ളിപ്പുറം സ്വദേശിയായ ചിത്രകാരൻ സജിത് പനയ്ക്കന്റെ ‘ടൈം ആൻഡ് ടൈഡ് ‘ എന്ന ചിത്രപ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ( ഡി.സി കിഴക്കേമുറി ഇടം) നാല് മുതൽ 10 വരെ നടക്കുകയാണ്. കേരള ലളിത കലാഅക്കാദമി ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. 2016 ന് ശേഷം വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 ന്റെ അടച്ചിടൽ കാലത്ത് വരച്ച കലാ സൃഷ്ടികൾ ഇതിലുൾപ്പെടുത്തിയിരിക്കുന്നു. ഈ ആധുനിക യുഗത്തിലും മനുഷ്യജീവിതത്തിലെ സാമൂഹിക രാഷ്്ട്രീയ പാരിസ്ഥിതിക ഇടങ്ങളിൽ എല്ലാം തന്നെ കോവിഡ് സൂക്ഷ്മാണുവിന്റെ ഇടപെടൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എത്രത്തോളം വലുതായിരുന്നു എന്ന്…
Read Moreഅമലിന്റെ 60,000 രൂപയുടെ ഐ ഫോണും എറിഞ്ഞുതകർത്തു ! സഹോദരിയെ ഭർതൃവീട്ടിലാക്കി മടങ്ങുമ്പോൾ നാല് പൊലീസുകാർ ചേർന്ന് നടത്തിയ ക്രൂരത ഇങ്ങനെ…
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ സമഗ്ര അന്വഷണം ആവശ്യപ്പെട്ട് എച്ച് സലാം എം എൽ എ മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് കത്തയച്ചു. വണ്ടാനം മാടവന തോപ്പിൽ പ്രകാശ് ബാബുവിന്റെ മകൻ അമൽ ബാബു (29) വിനാണ് പുന്നപ്ര പൊലീസിൻ്റെ ക്രൂര മർദ്ദനമേൽക്കെണ്ടി വന്നത്. ഡിസംബർ 31ന് രാത്രി സഹോദരിയെ ഭർതൃവീട്ടിലാക്കി മടങ്ങുമ്പോൾ വണ്ടാനം കിണറു മുക്കിന് സമീപം രാത്രി 10.30 ഓടെ ബൈക്കിൽ എത്തിയ അമലിനെ ക്യാമ്പിൽ നിന്നെത്തിയ നാല് പൊലീസുകാർ ചേർന്ന് ലാത്തിക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ജീപ്പിൽ പുന്നപ്ര സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉൾപ്പടെയുള്ള പൊലീസ് കാരും മർദ്ദിച്ചതായി അമൽ പറഞ്ഞു. ദേഹമാസകലം പരിക്കേറ്റ അമൽ ആശുപത്രിയിലെത്തിയപ്പോൾ ബൈക്കിൽനിന്ന് വീണതാണന്ന് പറയണമെന്നറിയിച്ച് ഭീഷണിപ്പെടുത്തിയതായും പറഞ്ഞു. മൂത്രതടസം നേരിട്ട അമലിന്റെ കർണ്ണപുടത്തിനും തകരാറുണ്ട്. അമലിന്റെ 60,000- ത്തോളം രൂപ വിലവരുന്ന…
Read Moreബസിനുള്ളിൽ വച്ച് യുവാവിനെ ആക്രമിച്ചു! ‘യാതൊരു പ്രകോപനവുമില്ലാതെ കത്തിയെടുത്ത് ശരീരത്തിൽ വരഞ്ഞ് മുറിവേൽപ്പിച്ചു’
തുറവൂർ: ഓടികൊണ്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ യുവാവിനെ രണ്ടംഗ സംഘം മൂർച്ചയേറിയ കത്തികൊണ്ടു വരഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി. തുറവൂർ വളമംഗലം തെക്ക് പുല്ലംപ്ലാവിൽ വീട്ടിൽ മണിയപ്പൻ പിള്ളയുടെ മകൻ ഗോപകുമാറി(19)നാണ് പരിക്കേറ്റത്. കഴുത്തിനും നെഞ്ചിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പൊന്നാം വെളി ജംഗ്ഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന “ശിവപാർവതി ” സ്വകാര്യ ബസിൽ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗോപകുമാറിനെയാണ് പിൻസീറ്റിലിരുന്ന രണ്ട് പേർ ആക്രമിച്ചത്. മുൻപരിചയമില്ലാത്ത ഇവർ യാതൊരു പ്രകോപനവുമില്ലാതെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ശരീരത്തിൽ വരഞ്ഞ് മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് ഗോപകുമാർ പട്ടണക്കാട് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. നെഞ്ചിൽ ആഴത്തിലുള്ള മുറിവേറ്റു. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് ബസ് നിറുത്തിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവരുടെ കയ്യിൽ മദ്യക്കുപ്പിയുമുണ്ടായിരുന്നതായി…
Read Moreഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമെന്ന് വെള്ളാപ്പള്ളി
തിരുവല്ല: ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാരിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഈഴവസമുദായം വളരെയേറെ പിന്നിലാണ്. ഒരുപാട് നിവേദനങ്ങളും പരിദേവനങ്ങളുമൊക്ക നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്കൂളിന് ഇതുവരെയും പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്. ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുമ്പോൾതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറെയുള്ള സംഘടിത സമുദായങ്ങൾക്ക് വാരിക്കോരി നൽകാനും മടിയില്ല. സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസവുമായ അയിത്തം കൽപ്പിച്ച് അകറ്റിനിർത്തുന്ന വിഭാഗമായി പിന്നാക്കക്കാർ എത്തിനിൽക്കുന്നു. അവസരവാദ രാഷ്്ട്രീയത്തിൽ സംഘടിത വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താൻ വാരിക്കോരി നൽകാൻ മത്സരിക്കുകയാണ്.പിന്നാക്കവിഭാഗങ്ങളെ സഹായിക്കേണ്ട ബാധ്യതയുള്ള ജനപ്രതിനിധികൾ കൊടുംവഞ്ചനയാണ് കാണിക്കുന്നത്. പിന്നാക്കക്കാർ അവകാശങ്ങളോ ആവശ്യങ്ങളോ ഉന്നയിച്ചാൽ അതിനെ ജാതിയായും മറ്റുള്ളവർ ഉന്നയിച്ചാൽ അതിനെ നീതിയായും കണക്കാക്കുന്ന ദുരവസ്ഥയാണ് നമ്മുടെ ജനാധിപത്യത്തിലേത്. സംഘടിച്ചു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനുമുള്ള…
Read Moreചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കു ശിപാര്‍ശ
പത്തനംതിട്ട: യുവകര്ഷകന് പി.പി. മത്തായി (പൊന്നു) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിലെ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കതെിരെ വകുപ്പുതല നടപടിക്കു സിബിഐ ശിപാര്‍ശ. മത്തായിയെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന്റെ ഭാഗമായി അപകടകരമായ സാഹചര്യത്തില്‍ എത്തിക്കുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്തുവെന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തു വനംവകുപ്പിലേക്ക് കത്തു നല്‍കിയിരിക്കുന്നത്. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രതി ചേര്‍ക്കപ്പെട്ട ഏഴുപേര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. കൂടാതെ വ്യാജരേഖ ചമച്ചതും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനി്ന്നതുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേര്‍ക്കെതിരെ കൂടി നടപടിക്കു ശിപാര്‍ശയുണ്ട്. മത്തായിയുടേത് അനധികൃത കസ്റ്റഡിയെന്ന് കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ വകുപ്പുതല നടപടികളില്‍ നിന്നൊഴിയാന്‍ ഉദ്യോഗസ്ഥര്‍ക്കു ബുദ്ധിമുട്ടാകും. ചിറ്റാറില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന എ.കെ. രാജേഷ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജോസ് വില്‍സണ്‍, വില്യം ഡിക്രൂസ്, ഫോറസ്റ്റ് ഓഫീസര്‍മാരായ അനില്‍ കുമാര്‍,…
Read More