ചുങ്കപ്പാറ: പ്രമാദമായ റ്റിഞ്ചു കൊലക്കേസിൽ നിരപരാധിത്വം തെളിയിക്കാനായതിന്റെ ആശ്വാസത്തിലാണ് ടിജിൻ ജോസഫ്. തന്നോടൊപ്പം കഴിഞ്ഞിരുന്ന റ്റിഞ്ചു മരിച്ചതിനുശേഷം അനുഭവിച്ച പീഡനങ്ങളിൽ മനംനൊന്തു കഴിയുന്പോഴാണ് കഴിഞ്ഞ ഞായറാഴ്ച ടിജിനെ തേടി മറ്റൊരു വാർത്ത എത്തിയത്. റ്റിഞ്ചുവിനെ നസീർ കൊലപ്പെടുത്തിയതാണെന്നും ഇയാളെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തതായും അറിഞ്ഞു. തെളിവെടുപ്പിനായി നസീറിനെ കൊണ്ടുവന്നപ്പോഴും ടിജിൻ ഇതു വിശ്വസിച്ചിരുന്നില്ല. നസീറിനെ കണ്ടു പരിചയമുണ്ടെങ്കിലും അടുത്തിടപഴകിയിട്ടില്ലെന്ന് ടിജിൻ പറയുന്നു. ഇത്തരത്തിൽ ഈ സംഭവത്തിന് ഒരു വഴിത്തിരിവ് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ടായിരുന്നു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അതിനു കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നു. കേസിൽ നസീറിനെ ക്രൈംബ്രാഞ്ച് നേരത്തെ തന്നെ സാക്ഷിയായി ചേർത്തിരുന്നു. പിന്നീടാണ് പ്രതിയായത്. ഇയാൾ കോട്ടാങ്ങലിലെ തന്റെ വീട്ടിൽ സംഭവദിവസം എത്തിയിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു കൃത്യം ഇയാളിൽ നിന്നുണ്ടാകുമെന്ന് കരുതിയില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനിടെ തന്നെ അവർ തല്ലിച്ചതച്ചത് ഇപ്പോഴും…
Read MoreCategory: Alappuzha
ഇതാണ്ട ചേര്‍ത്തല പോലീസ്; കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ കുടുക്കിയത് പൊട്ടിയ ഗ്ലാസിലെ രണ്ട് അക്ഷരത്തില്‍ നിന്ന്
ചേർത്തല: കാൽനട യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഓട്ടോയും ഡ്രൈവറെയും പോലീസ് കണ്ടെത്തി. ആദ്യമൊന്നും സമ്മതിക്കാതിരുന്ന ഡ്രൈവര്ക്കുമുന്നില് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയപ്പോള്‍ അവസാനം കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നിന്നും അടർന്നുവീണ പൊട്ടിയ ചില്ലു കഷ്ണത്തിൽ ചേർന്നിരുന്ന രണ്ട് അക്ഷരങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് തുമ്പ് കണ്ടെത്തിയത്. പോലീസ് പറയുന്നത്…ചേർത്തല കാർത്ത്യായനി ബാറിലെ ജീവനക്കാരനായ വാരനാട് നികർത്തിൽ പുരുഷോത്തമൻ (50) ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങി കിഴക്കോട്ടുള്ള റോഡിലൂടെ കഴിഞ്ഞ 11ന് രാത്രി പത്തരയോടെ വീട്ടിലേയ്ക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. പടിഞ്ഞാറു നിന്നു കിഴക്കോട്ട് നടന്നു പോവുകയായിരുന്ന പുരുഷോത്തമനെ പിന്നാലെ വന്ന വാഹനം ഇടിച്ചതെറിപ്പിച്ചു. റോഡിലേക്ക് വീണു തലയ്ക്ക് സാരമായി പരിക്കുപറ്റി ഇപ്പോഴും അബോധാവസ്ഥയിൽ ചികിത്സയിലുള്ള ഇയാളിൽനിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ചേർത്തല പോലീസ് ശാസ്ത്രീയ തെളിവുകൾ…
Read Moreറ്റിഞ്ചുവിന്റെ മരണം; ലോക്കൽ പോലീസ് ക്രൂരമായി മർദിച്ചു; ചോര ഛര്‍ദിച്ച് മെഡിക്കൽ കോളജിൽ ചികിത്സതേടിയ തന്നെ അവിടെയെത്തി എസ്ഐ ഭീഷണിപ്പെടുത്തി ; തുറന്ന് പറച്ചിലുമായി ടിജിൻ
റ്റിഞ്ചുവിന്റെ മരണത്തേ തുടര്‍ന്ന് ക്രൂരമായ പീഡനമാണ് പോലീസില്‍ നിന്നും ടിജിന് ജോസഫിനുണ്ടായത്. തന്റെ വീട്ടില്‍ വച്ചാണ് റ്റിഞ്ചു മരിച്ചതെങ്കിലും തനിക്ക് ഇതില്‍ പങ്കില്ലെന്ന് അന്നും ടിജിന് വ്യക്തമാക്കിയിരുന്നു. സംഭവത്തിനുശേഷം നിരവധി തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ടിജിന് ഇതു വ്യക്തമാക്കുകയും ചെയ്തു. ജോലി നഷ്ടമായതും സ്വന്തം വീട്ടുകാരുടെ പെരുമാറ്റവും കാരണമാണ് ടിഞ്ചു ജീവനൊടുക്കിയെന്നാണ് ടിജിന് വിശ്വസിച്ചിരുന്നത്. തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്ട്ടിലുണ്ടായിരിക്കേ പെരുമ്പെട്ടി സ്റ്റേഷനിലെ എസ്ഐയായിരുന്ന ഷെരീഫ് തന്നെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിച്ചുവെന്ന ടിജിന്റെ പരാതിയില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെരീഫിനെതിരേ അന്വേഷണം വരികയും എസ്ഐയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറെന്ന നിലയില്‍ റ്റിഞ്ചുവിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ പരിചയം പ്രണയമാവുകയായിരുന്നു. അതിന് റ്റിഞ്ചുവിന്റെ വീട്ടുകാര്‍ എതിരായിരുന്നില്ല. വിദേശത്ത് ജോലി കിട്ടിപ്പോയ താന്‍ 3.25 ലക്ഷം മുടക്കിയാണ് റ്റിഞ്ചുവിനെ ബിഎസ്സി നഴ്സിംഗിന്…
Read Moreപമ്പാനദിയിൽ കാട്ടാനയുടെ ജഡം; കുട്ടിക്കൊമ്പൻ വനമേഖലയിലെ കുത്തൊഴുക്കിയിൽ പെട്ടതാകാമെന്ന് വനപാലകർ
റാന്നി: പമ്പാനദിയിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പമ്പാവാലി മൂലക്കയത്താണ് കാട്ടാനയുടെ ജഡം പമ്പാനദിയിലൂടെ ഒഴുകിയെത്തിയത്. ഇന്നലെ രാത്രി ഒമ്പതോടെ നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. കുട്ടിക്കൊമ്പന്റേതാണ് ജഡമെന്നാണ് നിഗമനം. ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. ശക്തമായ ഒഴുക്കില്‍ വനമേഖലയില്‍ നിന്ന് ഒഴുകി വന്നതാണ് ആനയുടെ ജഡമെന്ന് കരുതുന്നു.
Read Moreആംബുലൻസ് അപകടം; ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാഫലം; ലൈസൻസ് റദ്ദാക്കാൻ നടപടി
ചെങ്ങന്നൂർ: എം.സി. റോഡിൽ ഞായറാഴ്ച ഓട്ടോറിക്ഷയുമായിടിച്ചു അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പോലീസ്. ഞായറാഴ്ച രാത്രി ഗുരുതരാവസ്ഥയിലുള്ള കുട്ടികളുമായി അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്നതിനിടെ ചെങ്ങന്നൂർ തേരകത്ത് പടിയിലാണ് അപകടമുണ്ടായത്. കുട്ടികളെ പിന്നീട് മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചു. സംഭവത്തെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പെരിങ്ങനാട് സ്വപ്ന വിലാസത്തിൽ സ്വപ്നകുമാർ (47)-നെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടന്നെത്തിയ ആംബുലൻസ് ആദ്യം എതിരെ വന്ന കാറിൽ തട്ടി. തുടർന്നു കാറിന്റെ പിറകെയുണ്ടായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കുറിച്ചിമുട്ടം തെക്കേകൊല്ലിരേത്ത് പ്രശാന്ത് ഗോപി (30) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയിൽ കാൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാരും, അഗ്നിരക്ഷാസേനയും പോലീസും ചേർന്നു ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ്…
Read Moreഅനുവിന് മടങ്ങേണ്ട, അപകട നിലയിലായ വീട്ടിലേക്ക്…! അച്ഛന്റെ പേരിലുള്ള രണ്ടു സെന്റ് ഭൂമിയിൽ വലിയ വീടൊന്നും വേണ്ട, അടച്ചുറപ്പുള്ള ഒരു വീട്… നിറഞ്ഞകണ്ണുകളോടെ അനു…
ചെങ്ങന്നൂർ : താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ക്യാംപുകൾ വിട്ട് വീടുകളിലേക്കു മടങ്ങി പോകാനുള്ള തിടുക്കത്തിലാണ് എല്ലാവരും. ഇതിനു മുന്നോടിയായി പുരുഷന്മാരും മുതിർന്ന സ്ത്രീകളുമടക്കം പലരും തങ്ങളുടെ വീടുകളിലെത്തി ശുചീകരണത്തിനു തുടക്കവുമായി. എന്നാൽ, മുളക്കുഴ പഞ്ചായത്ത് നാലാം വാർഡിൽ ചെമ്പൻചിറ പുതുവൽ വീട്ടിൽ പ്രഭയുടെ മകൾ പൂർണ ഗർഭിണികൂടിയായ അനു (26 )വിന് വീട്ടിലേക്കുള്ള മടക്ക യാത്രയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയമിടിപ്പു കൂടുകയാണ്. വാസ യോഗ്യമല്ലാത്ത ,അപകട നിലയിലായ വീടിന്റെ സുരക്ഷയെക്കുറിച്ചോർക്കുമ്പോഴാണ് ഭയം. മാനമിരുണ്ടാൽ ഈ സാധു കുംബത്തിന്റെ നെഞ്ചിടിപ്പും ഉയരും. നീളാത്ത് പുഞ്ചയോടു ചേർന്ന താഴ്ന്ന പുരയിടത്തിലാണ് അനുവിന്റെ അപകട നിലയിലായ കൊച്ചു വീട് . ഇവിടെ അനുവിന്റെ ഒന്നരയും ആറും വയസു വീതമുള്ള രണ്ടു പെൺകുട്ടികളും വിധവയായ അമ്മ പ്രഭയും കൊല്ലം സ്വദേശിയായ ഭർത്താവ് രാജേഷുമാണ് താമസം. പിതാവ് സി.കെ.അജി മരിച്ചിട്ട് മൂന്നു…
Read Moreഎന്റെ മോനെ കണ്ടോ? അവൻ എവിടെയാണെങ്കിലും ഒന്നു കണ്ടാല്‍ മതി…! സജീവന്റെ അമ്മ സേതു ചോദിക്കുന്നു….
അമ്പലപ്പുഴ: എന്റെ മോനെ കണ്ടോ? അവനെവിടെയാണെങ്കിലും ഒന്നു കണ്ടാല്‍ മതി… തോട്ടപ്പള്ളിയിലെ പെരിയൊന്റെ പറമ്പിലെത്തുന്നവരോട് അമ്മ സേതുവിന്റെ ചോദ്യമാണിത്. ഈ അമ്മയുടെ നിഷ്ക്കളങ്കതയുടെ കണ്ണീരിനു മുന്നിൽ മനസുരുകാത്തവര് ആരും കാണില്ല. ഏകമകനെ കാണാതായതിന്റെ വേദന ഉള്ളിലൊതുക്കി കഴിയുകയാണ് ഈ 84 കാരിയായ അമ്മ കഴിഞ്ഞ 29 മുതലാണ് സി പി എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്. മത്സ്യത്തൊഴിലാളിയായ സജീവന് അമ്മയ്ക്കു കട്ടന്‍ ചായ തിളപ്പിച്ച് കോടുത്തിട്ടാണ് എന്നും പോകുന്നത്. ചെമ്മീന്‍ പീലിങ് തൊഴിലാളിയായ ഭാര്യ പുലര്‍ച്ചെ ജോലിക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സജീവനാണ് കട്ടന്‍ ചായ ഉണ്ടാക്കികൊടുത്തത്. പതിവുപോലെ ജോലിക്കായി യാത്ര പറഞ്ഞിറങ്ങിയ മകനെ കുറച്ച് പിന്നീടറിയുന്നത് കാണാനില്ലെന്നാണ്. സജീവനെ കാണാതായതിന് പിന്നിലെ ദുരൂഹത തുടരുമ്പോള്‍ നാട്ടുകാര്‍ക്കും പറയാന്‍ ചിലതുണ്ട്. സജീവന് ഒളിവില്‍ കഴിയേണ്ട സാഹചര്യങ്ങള്‍ ഒന്നുമില്ല. പാർട്ടി…
Read More72 മണിക്കൂര്‍, 3600 കിലോ മീറ്റര്‍! കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ ആസാംസ്വദേശിയെ വീട്ടില്‍ എത്തിച്ച് ഹരിപ്പാട്ടെ റെസ്ക്യൂ ടീം
ഹരിപ്പാട്: 72 മണിക്കൂര്‍ കൊണ്ട് 3600 കിലോ മീറ്റര്‍ അകലെയുള്ള വീട്ടില്‍ രോഗിയെ എത്തിച്ച് എമര്‍ജന്‍സി റസ്ക്യൂ ടീം പ്രവര്‍ത്തകര്‍. ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പ്രവര്‍ത്തകരും മെഡിബീറ്റ്സ് എമര്‍ജന്‍സി സര്‍വീസ് ഹരിപ്പാട് ആംബുലന്‍സ് ഡ്രൈവര്‍മാരുമായ അനൂപ് മോഹനന്, അപ്പു രാഹുല്‍, സബിന്‍ പുളുക്കീഴ് എന്നിവരാണ് ദൗത്യം ഏറ്റടുത്ത് വിജയിപ്പിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു പരിക്കേറ്റ ആസാംസ്വദേശിയായ 18 കാരനെ മൂന്നുദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു വീട്ടില്‍ എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്. രാത്രിയും പകലും ഒരേപോലെ മാറി മാറി വാഹനം ഓടിച്ചാണ് ഇവര്‍ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്. ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീമിന്റെ സജീവ പ്രവര്‍ത്തകരാണു ഈ മൂവര്‍ സംഘം. തിങ്കളാഴ്ച രാവിലെ 11.30 നു പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ 11.15 നു ആസാം നാഗയോണ്‍ ജില്ലയിലെ…
Read Moreവിഎസിന്റെ കുപ്പായം..! ആവേശം തിരതല്ലുന്ന പുന്നപ്ര സമര ഓർമകളിൽ ശിവരാജൻ
അമ്പലപ്പുഴ; പ്രായം ഓര്‍മ്മകളെ മറയ്ക്കാത്ത ശിവരാജന് പുന്നപ്ര സമര ചരിത്രം പറയുമ്പോൾ ആവേശം തിരതല്ലുകയാണ്. ശതാബ്ദി നിറവിലും പോരാട്ട വീര്യം തളര്‍ത്താത്ത ഈ വിപ്ലവനക്ഷത്രത്തെ പുതിയ തലമുറ മറന്നു പോയിരിക്കുകയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തിരുവില്ലാമഠത്തില് ടി കെ ശിവരാജന് പുന്നപ്ര സമര ചരിത്രത്തിൻ്റ മായാതെ സൂക്ഷിക്കുന്ന ഓർമ്മകൾ പുതുക്കിയെടുത്തപ്പോള്‍ ആ മുഖത്ത് ആവേശം തിരതല്ലി. തയ്യല്‍ തൊഴിലാളിയായിരുന്ന ശിവരാജന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ ക്യാമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അച്ഛന്റെ മരണശേഷം അമ്മയുടെ സംരക്ഷണയിലാണ് അഞ്ച് ആണ്മക്കള് അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന കുളത്തില്‍ ക്യാമ്പിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുകയും മരുന്ന് എത്തിച്ചു നൽകുകയും ചെയ്യുന്ന ചുമതലയായിരുന്നു ശിവരാജന് ഉണ്ടായിരുന്നത്. വിഎസിന്റെ കുപ്പായം… 1946 ഒക്ടോബര്‍ 23 ന് സര് സിപിയുടെ പിറന്നാള്‍ദിനത്തില്‍ പുന്നപ്ര പനച്ചുവടുള്ള പോലീസ് ക്യാമ്പിലേക്ക്…
Read Moreപ്രളയത്തില്‍ നക്ഷത്ര ആമ ചെങ്ങന്നൂരെത്തി! പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ ഒഴുകി എത്തിയതാവാം എന്നാണു നിഗമനം
ചെങ്ങന്നൂർ: അപൂർവ്വ ഇനത്തിൽപ്പെട്ട സംരക്ഷിത ജീവിയായ നക്ഷത്ര ആമയെ ചെങ്ങന്നൂരിനു സമീപം കണ്ടെത്തി. പോലീസ് എത്തി തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇന്ന് വനം വകുപ്പിനു കൈമാറും. പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാർഡായ പ്രയാർ മുള്ളേലിൽ എം.സി. അജയകുമാറിന്റെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഇതിനെ കണ്ടത്. മഞ്ഞ നിറത്തിലുള്ള പുറന്തോടിൽ നക്ഷത്ര അടയാളത്തോടു കൂടിയ ആമയെ , അജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് ആദ്യം കണ്ടത് . തുടർന്ന് ജീവിയിൽ സംശയം തോന്നിയതിനാൽ വാർഡ് മെമ്പർ ജയിൻ ജിനുവിനെയും പിന്നീട് ചെങ്ങന്നൂർ പോലിസിലും വിവരം അറിയിക്കുകയായിരുന്നു. പമ്പയാറിന്റെ തീരത്തെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസത്തെ കിഴക്കൻ മലവെള്ളപ്പാച്ചലിൽ ആമ ഒഴുകി എത്തിയതാവാം എന്നാണു നിഗമനം. ചെങ്ങന്നൂർ എസ്. ഐ. നിധീഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ജീവി നക്ഷത്ര ആമയാണെന്നു സ്ഥിരീകരിച്ചത്. ഇനി വനം വകുപ്പിനു കൈമാറുന്നതു വരെ ആമയെ…
Read More