അടൂര്‍: വാഗണര്‍ കാറില്‍ കഞ്ചാവുമായി എത്തിയ യുവാക്കളെ പിന്തുടര്‍ന്ന പോലീസ് പിടികൂടിയത് എട്ടുകിലോഗ്രാം. പള്ളിക്കല്‍ പഴകുളം തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ് (29), പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (26) എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഏനാത്ത് പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.30 ന് ഏനാത്ത് പാലത്തിനു സമീപം് തിരുവനന്തപുരത്ത് നിന്നും കഞ്ചാവുമായി വന്ന വാഗണര്‍ കാറിന് കുറുകെ സിനിമാ സ്റ്റൈലില്‍ പോലീസ് ജീപ്പിട്ടാണ് പ്രതികളെ പിടികൂടിയത്. കാറില്‍ സീറ്റുകളുടെ അടിയിലായി നാല് പ്ലാസ്റ്റിക്് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട്…
Read MoreCategory: Alappuzha
ഒരു മിനിറ്റ് 52 സെക്കൻഡിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞു! സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭ റിക്കാർഡ് തിളക്കത്തിൽ
മാന്നാർ: സ്രാവുകളുടെ വിസ്മയ ലോകത്തിലേക്കു കൈപിടിച്ച കുരുന്നു പ്രതിഭയ്ക്കു ഒടുവിൽ റിക്കാർഡുകളുടെ വിസ്മയനേട്ടം. ദുബായ് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി നിർമൽ 11 വയസിൽ രണ്ടു റിക്കാർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, ഏഷ്യബുക്ക് ഓഫ് റിക്കാർഡ് എന്നിവയിലാണ് ഈ കുരുന്നു പ്രതിഭ ഇടം നേടിയത്. വ്യത്യസ്ത ഇനം സ്രാവുകളെ ചുരുങ്ങിയ സമയത്തിൽ തിരിച്ചറിഞ്ഞാണ് റിക്കാർഡുകളിൽ ഇടം നേടിയിരിക്കുന്നത്. 100ൽ കൂടുതൽ വ്യത്യസ്തയിനം സ്രാവുകളെ തിരിച്ചറിഞ്ഞ് ഇടതടവില്ലാതെ അവയുടെ പേരു വിവരങ്ങൾ, പ്രത്യേകതകൾ എല്ലാം തന്നെ പറയാൻ നിർമലിനാകും. അവയുടെ ചിത്രം കണ്ടാൽ ഏതു വർഗത്തിൽ പെടുന്നവയാണ് എന്നും നിഷ്പ്രയാസം പറയും. ഒരു മിനിറ്റ് 52 സെക്കൻഡിൽ നൂറിലധികം സ്രാവുകളെ തിരിച്ചറിഞ്ഞാണ് റിക്കാർഡ് ബുക്കിൽ ഇടം കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ഇതിന്റെ രേഖകൾ ഈ മെയിൽ വഴി ലഭിച്ചത്. മാന്നാർ…
Read Moreആദ്യ സംഭവമല്ല! ചേര്‍ത്തലയില്‍ വീണ്ടും സ്ത്രീക്ക് നേരെ ആക്രമണം; ഇത്തവണ ഇരയായത് വനിതാ പോലീസ് ഓഫീസര്‍
ചേര്‍ത്തല: ചേര്‍ത്തലയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം തുടര്‍കഥയാകുന്നു. കഴിഞ്ഞദിവസം ആരോഗ്യപ്രവര്‍ത്തകയെ സ്കൂട്ടര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനുപിന്നാലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്കുനേരെയും അക്രമം ഉണ്ടായി. പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നഗരസഭ 25-ാം വാര്‍ഡ് അറക്കത്തറവെളി ചന്ദ്രബാബുവിന്റെ ഭാര്യ അജിതകുമാരിക്കു നേരെയായിരുന്നു അക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ദേശീയ പാതയില്‍ ചേര്‍ത്തല റെയില്വേസ്റ്റേഷനുസമീപമായിരുന്നു സംഭവം. പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോരുകയായിരുന്നു ഇവര്‍. മാല പൊട്ടിക്കാൻ ശ്രമം ദേശീയപാതയിലൂടെ വരുമ്പോള്‍ അജിതകുമാരിയെ പിന്തുടര്ന്ന് ഒരു ബൈക്കും ഉണ്ടായിരുന്നു. ചേര്‍ത്തല റെയില്‍വേസ്റ്റേഷനു സമീപം എത്തിയപ്പോള്‍ സമീപമുള്ള പച്ചക്കറികടയില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങുന്നതിനുവേണ്ടി സ്കൂട്ടറിന്റെ സ്പീഡ് കുറച്ചപ്പോള്‍ ബൈക്കിന്റെ പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിയന്ത്രണം കൈവിടാതെ അക്രമിയുടെ നീക്കത്തെ ചെറുത്തതോടെ മാല സംരക്ഷിക്കാനായി. എന്നാല്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. റെയില്വേസ്റ്റേഷനുപരിസരമുള്ള ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമകാരികള്‍…
Read Moreസജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്..! അമ്പലപ്പുഴ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ; വിശദീകരണം തേടി ഹൈക്കോടതി
അമ്പലപ്പുഴ: സിപിഎം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ തിരോധാനത്തില്‍ പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി . തോട്ടപ്പള്ളി പൊരിയൊന്റെ പറമ്പില്‍ സജീവനെ കാണാതായ സംഭവത്തില്‍ അമ്പലപ്പുഴ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ സജിത സമര്‍പ്പിച്ച ഹേബിയസ് കോർപ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ശാസ്ത്രീയമായ അന്വേഷണം നടക്കുന്നില്ലെന്നും സിപിഎം വിഭാഗീയതയുടെ ഭാഗമാണോ എന്നും സംശയിക്കുന്നതായും അതുകൊണ്ട് കോടതി ഇടപെടണമെന്നും പരാതിക്കാരിക്കുവേണ്ടി അഡ്വ വി പ്രവീണ്‍ കോടതിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് ഉത്തരവിട്ടത്. ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അമ്പലപ്പുഴ സി ഐ, ജില്ലാ പോലീസ് മേധാവി, ഡി ജി പി, ചീഫ് സെക്രട്ടറി എന്നിവരോട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ 29 മുതലാണ്സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്. സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്.…
Read Moreഅഗതികൾക്ക് സാന്ത്വനമായി മധുരിമയുടെ സംഗീത അരങ്ങേറ്റം
നൗഷാദ് മാങ്കാംകുഴി കായംകുളം: അഗതി മന്ദിരത്തിൽ കഴിയുന്നവർക്ക് സാന്ത്വനം പകർന്നുള്ള വിദ്യാർഥിനിയുടെ സംഗീത അരങ്ങേറ്റം വേറിട്ടതായി.കായംകുളം ഹോളി മേരി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി മധുരിമ മനോജിന്റെ സംഗീത അരങ്ങേറ്റമാണ് ശ്രദ്ധേയമായത്. സാധാരണ ആരാധനാലയങ്ങളിലും സംഗീത സദസുകളിലും അരങ്ങേറ്റം കുറിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തോളം അഗതികൾക്ക് സാന്ത്വനമായി സംഗീത മധുരം പകർന്നു നൽകിയാണ് മധുരിമ അരങ്ങേറ്റം കുറിച്ചത്. സ്കൂളിലെ പഠനത്തോടൊപ്പം കഴിഞ്ഞ പത്ത് വർഷമായി മധുരിമ സംഗീതം പഠിക്കുകയായിരുന്നു. മാവേലിക്കര ത്രിമൂർത്തി സംഗീത അക്കാദമി ഡയറക്ടർ ഭരണിക്കാവ് അജയകുമാറിന്റെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിച്ചത്. അരങ്ങേറ്റത്തിൽ കുമാരി ലക്ഷ്മി എസ് അജയ് വയലിനും പള്ളിക്കൽ ശ്രീഹരി മൃദംഗവും തുന്പമണ്‍ ഷാജി ഘടവും താമരക്കുടി രാജശേഖരൻ മുഖർശംഖ് വാദനവും നടത്തി. ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ചന്ദ്രമോഹൻ, നടൻ ടി പി മാധവൻ, ഗാന്ധിഭവൻ…
Read Moreവിവാദങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു; ആലപ്പുഴ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർ പോലീസ് വേഷത്തിൽ വിലസുന്നു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർക്കു കാക്കി യൂണിഫോം അനുവദിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷപം. ഏതാനും വർഷം മുന്‍പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർക്കു നീല യൂണിഫോമാണ് ഉണ്ടായിരുന്നത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കാക്കി യൂണിഫോം ധരിക്കാൻ അനുമതി നൽകിയത്. ഇതിനെതിരേ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. പോലീസ് യൂണിഫോമിനു സമാനമായ കാക്കി നിറത്തിലുള്ള യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന ഉത്തരവിനു മെഡിക്കൽ കോളജാശുപത്രിയിൽ പുല്ലുവില. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക്ഷൻ 21 പ്രകാരം ഇതു കുറ്റകരമാണെന്ന് ഡിജിപി ഉത്തരവിറക്കിയിരുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാരടക്കം നിരവധി പേർ പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിക്കുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണ് ഡിജിപി ഈ ഉത്തരവിറക്കിയത്. ഈ രീതിയിൽ…
Read Moreപാടത്ത് വിൽക്കാനിട്ടിരുന്ന നെല്ല് മോഷണം പോയിട്ട് രണ്ടു വർഷം; മോഷ്ടാക്കൾ ഒളിവില്‍തന്നെ; പോലീസ് ഇരുട്ടിൽ തപ്പുന്നു
എടത്വ: കുട്ടനാട്ടില്‍ പാടശേഖരത്ത് വിളവെടുപ്പിനു ശേഷം വില്‍ക്കാനായി പാടത്തു കൂട്ടിയിട്ടിരുന്ന നെല്ല് മോഷണം പോയിട്ട് രണ്ടു വര്‍ഷം. പ്രതികളെപ്പറ്റി യാതൊരു സൂചനയുമില്ലാതെ പോലീസ് വിയർക്കുന്നു. കുട്ടനാട്ടില്‍ മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഈ മോഷണക്കേസിലെ പ്രതികളെ കണ്ടെത്താനാകാതെ രണ്ടു വര്‍ഷമായിട്ടും പോലീസ് ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാര്‍ പ്രതികളെപ്പറ്റി വ്യക്തമായ സൂചന നല്‍കിയിട്ടും പോലീസ് ഇവരെ പിടിക്കാനോ ചോദ്യം ചെയ്യാനോ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ഒക്ടോബര്‍ 29 നായിരുന്നു തായങ്കരി ചുങ്കം പാടശേഖരത്തില്‍ വിളവെടുപ്പിനുശേഷം സപ്ലൈകോയ്ക്ക് നല്‍കാനായി മൂടിയിട്ടിരുന്ന 70 ക്വിന്റലോളം നെല്ല് മോഷണം പോയത്. എടത്വ കുഴിവേലിക്കളം സിബിച്ചന്റെ ഉടമസ്ഥതയിലുള്ള നെല്ലാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കൊണ്ടുപോകാന്‍ പറ്റാതെ ഏഴ ചാക്കുകളില്‍ നിറച്ചുവെച്ച നെല്ല് പാടത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. പാടശേഖരത്ത് കൂട്ടിയിട്ട നെല്ല് ചാക്കില്‍ വാരിക്കയറ്റി മോഷണം നടത്തണമെങ്കില്‍ മണിക്കൂറുകളുടെ സമയവും നിരവധി…
Read Moreആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് അനാസ്ഥ; സ്വകാര്യ കോഫി സ്റ്റാളുകൾക്ക്ആശുപത്രി വക സൗജന്യ വൈദ്യുതി
അമ്പലപ്പുഴ: സ്വകാര്യ കോഫി സ്റ്റാളുകൾക്ക് ആശുപത്രി വക സൗജന്യ വൈദ്യുതി. നിയമവിരുദ്ധ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണടച്ച് കെഎസ്ഇബി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ മൂന്ന് കോഫി വെൻഡിംഗ് സ്റ്റാളുകൾക്കാണ് ആശുപത്രി അധികാരികൾ സൗജന്യമായി വൈദ്യുതി നൽകുന്നത് . സ്വന്തമായി വൈദ്യുതിലൈൻ സ്ഥാപിച്ച് സ്റ്റാളുകൾ പ്രവർത്തിപ്പിക്കാം എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്ക് പ്രവർത്തിനനുമതി നൽകിയത്. കോഫി സ്റ്റാളുകൾ രണ്ട് വർഷം കൂടുമ്പോൾ ലേലം ചെയ്യണമെന്ന് ഹൈക്കോടതി വിധിയും പുറപ്പെടുവിച്ചിരുന്നു എന്നാൽ ഈ വിധിക്കെതിരെ കോഫി സ്റ്റാൾ ഉടമകൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകി . വിധി വരും വരെ തൽസ്ഥിതി തുടരാൻ കോടതി ഇടക്കാല ഉത്തരവ് നൽകി . ഇതിന്റെ മറപിടിച്ചാണ് കോഫി സ്റ്റാൾ ഉടമകൾ സൗജന്യമായി വൈദ്യുതി ഉപയോഗിക്കാൻ തുടങ്ങിയത് ഇതിന് സുപ്രണ്ട് ഓഫീസിലെ ചിലരുടെ ഒത്താശയുമുണ്ട് . വൈദ്യുത മീറ്റർ പോലും ഇല്ലാതെ വൈദ്യുതി…
Read More21 ഇഞ്ച് നീളം! അടുക്കളത്തോട്ടത്തിൽ കായ്ച്ചത് ഭീമൻ വെണ്ടയ്ക്ക
കുമരകം: അടുക്കളത്തോട്ടത്തിൽ കായ്ച്ച ഭീമൻ വെണ്ടയ്ക്ക കൗതുകമായി. കുമരകം ഇടമന കൊച്ചുമോന്റെ പച്ചക്കറി കൃഷി തോട്ടത്തിലാണ് ആനകൊന്പൻ വിഭാഗത്തിൽപ്പെടുന്ന വെണ്ട ചെടിയിൽ ഭീമൻ വെണ്ടയ്ക്ക ഉണ്ടായത്. 21 ഇഞ്ച് നീളമുണ്ട് വെണ്ടയ്ക്കായ്ക്ക്. മൂന്നു ചുവടുകളിലായി ഇതേ വലുപ്പമുള്ള ധാരാളം വെണ്ടയ്ക്ക ഇതിനോടകം ലdakkanmcsnkdfഭിച്ചു കഴിഞ്ഞു. കൊച്ചുമോന് സുഹൃത്ത് നൽകിയതാണ് ഇവയുടെ വിത്ത്. വേണ്ട മുൻപും കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ വെണ്ടയ്ക്ക ഉണ്ടാകുന്നത് ആദ്യമായാണ്. ജോലിക്കിടയിലുള്ള ഒഴിവു സമയങ്ങളിലാണ് കൊച്ചുമോനും ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജിജിയും കൃഷിക്കായി സമയം കണ്ടെത്തുന്നത്. വെണ്ടകൃഷിക്ക് പുറമെ വീട്ടിലേക്കാവശ്യമായ വിവിധയിനം പച്ചക്കറികളായ തക്കാളി, പടവലം, വഴുതന, പച്ചമുളക്, ചേന, ചേന്പ് എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പൂർണമായും ജൈവ കൃഷി രീതിയാണ്. ഭീമൻ വെണ്ടയ്ക്ക കായ്ച്ചത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്.
Read Moreഅർധരാത്രി ആരോ ശരീരത്ത് പിടിക്കുന്നതു മനസിലാക്കി ഞെട്ടി ഉണർന്നപ്പോൾ..! പതിഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം, പ്രതിക്ക് തടവും പിഴശിക്ഷയും
പത്തനംതിട്ട: അർധരാത്രിയിൽ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അതിക്രമിച്ച് കയറി പതിനഞ്ചുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് സിജോ ഭവനിൽ സിജോ രാജുവിനെ (30)യാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി തടവിനും പിഴ ശിക്ഷയ്ക്കും വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 452- ാം വകുപ്പ് പ്രകാരം അതിക്രമിച്ചു കടന്നതിന് അഞ്ചു വർഷം തടവും 40,000 രൂപ പിഴയും 354-ാം വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടു വർഷം തടവും 20,000 രൂപ പിഴയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചതിന് പോക്സോ ആക്ട് വകുപ്പ് 8 പ്രകാരം മൂന്നു വർഷം തടവും 25,000 രൂപ പിഴയമാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഏറ്റവും കൂടിയ തടവു ശിക്ഷയായ അഞ്ച് വർഷം ജയിൽവാസം അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവിൽ…
Read More