ആലപ്പുഴ : ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ നഗരസഭയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത നെഹ്റുട്രോഫി വാർഡിൽ കോവിഡ് രോഗബാധിതരായവർക്കും കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്നവർക്കും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ആലപ്പുഴ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിലാണ് വാർഡിലെ 150 കുടുംബങ്ങൾക്ക് 13കൂട്ടം സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യധാന്യകിറ്റ് എത്തിച്ചത്. പുന്നമട ഫിനിഷിങ് പോയിന്റിൽ നടന്ന ചടങ്ങിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ബോട്ട് നിയുക്ത എംഎൽഎ പി പി ചിത്തരഞ്ജൻ ഫ്ലാഗ്ഓഫ് ചെയ്തു. കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ.സനൽകുമാർ , നഗരസഭാ കൗൺസിലർമാരായ കെ കെ ജയമ്മ, ആർ വിനീത, സിപിഐഎം നോർത്ത് ഏരിയ സെക്രട്ടറി വി ബി അശോകൻ എന്നിവർ പങ്കെടുത്തു.’ നാടിനായി നമ്മൾ’ എന്ന കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിൽ 4 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ഭവനസന്ദർശന പരിപാടികൾ നടത്തികൊണ്ടൊരിക്കുകയാണെന്നും രോഗികൾ എന്ന് കണ്ടെത്തുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും അവർക്ക്…
Read MoreCategory: Alappuzha
ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടിൽ
ആലപ്പുഴ: കെ.ആർ ഗൗരിയമ്മയുടെ സംസ്കാരം വൈകിട്ട് ആറിന് ആലപ്പുഴ വലിയചുടുകാട്ടില്‍ നടക്കും. നിലവിൽ ഗൗരിയമ്മയുടെ ഭൗതികശരീരം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൊതുദർശനം. പാസ് ലഭിച്ച മൂന്നൂറോളം പേരാണ് ആദരാജ്ഞലി അർപ്പിക്കുക. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ നടപടികൾ നിയന്ത്രിക്കാൻ ചീഫ് സെക്രട്ടറി നിർദേശവും നൽകി.
Read Moreകോവിഡ് വ്യാപനം രൂക്ഷമാകുന്നതോടൊപ്പം പത്തനംതിട്ടയിൽ ഓക്സിജന്‍ ആവശ്യകതയേറുന്നു; ഒഴിവുള്ളത് 20 ശതമാനം കിടക്കകള്‍
പത്തനംതിട്ട: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ ഓക്സിജന്‍ സഹായത്തോടെയുള്ള ചികിത്സയില്‍ 80 ശതമാനം കിടക്കകളും നിറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളില്‍ നോണ്‍ ഐസിയു വിഭാഗത്തില്‍ 393 കിടക്കകളാണ് ഓക്സിജന്‍ സൗകര്യമുള്ളത്. ഇതില്‍ 79 കിടക്കകള്‍ മാത്രമാണ് ഇന്നു രാവിലെ ഒഴിവുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 25 കിടക്കകളേ ഒഴിവുള്ളൂ. ഓക്സിജന്‍ സഹായത്തോടെ ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ഇന്നലെ രാത്രി കൂടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്കയില്‍ സ്വകാര്യ ആശുപത്രികളിലെ ഓക്സിജന്‍ സംവിധാനമുള്ള മുറികളിലേക്ക് ചിലരെയൊക്കെ മാറ്റേണ്ടിവന്നു. ഐസിയുവില്‍ 214 കിടക്കകളില്‍ 51 എണ്ണം ഒഴിവുണ്ട്. 95 വെന്റിലേറ്ററുകളില്‍ 65 എണ്ണവും ഒഴിവുണ്ട്. രണ്ട് കോവിഡ് ആശുപത്രികളിലായി ഏഴുപേരെ മാത്രമേ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. 24 ഐസിയു കിടക്കകള്‍ ഒഴിവുമുണ്ട്.. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജില്ലയ്ക്ക് ആകെയുള്ള ഐസിയു ആംബുലന്‍സുകള്‍ മൂന്നെണ്ണം…
Read Moreമെഴുവേലി ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പു ചാര്‍ത്തിയത് ഗൗരിയമ്മ; മെഴുവേലിയുമായുള്ള ആത്മബന്ധത്തിന് പിന്നിലെ കഥയിങ്ങനെ…
കോഴഞ്ചേരി: മെഴുവേലിയെന്ന കാര്‍ഷിക ഗ്രാമത്തിന്റെ വികസനത്തിനു കൈയൊപ്പ് ചാര്‍ത്താന്‍ കെ.ആര്. ഗൗരിയമ്മയ്ക്ക് എന്നും താത്പര്യമായിരുന്നു. മെഴുവേലിയോടു ഗൗരിയമ്മയുടെ മനസില്‍ ഉണ്ടായ ആത്മബന്ധമാണ് ഇതിനു കാരണമെന്ന് മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍ അനുസ്മരിക്കുന്നു. ഒരുകാലത്ത് വികസനം എത്തപ്പെടാതെ കിടുന്ന മെഴുവേലിയില്‍ ടാര്‍ റോഡുകളും കെഎസ്ആര്‍ടിസി ബസുകളും എത്തിച്ച് അടിസ്ഥാന സൗകര്യമൊരുക്കിയത് ഗൗരിയമ്മയുടെ ഇടപെടലിലാണ്. തന്റെ സഹോദരി കെ.ആര്. ഗോമതിയമ്മയെ മെഴുവേലിയിലേക്ക് വിവാഹം ചെയ്ത് അയച്ചതു മുതലാണ് ഈ ഗ്രാമത്തോട് അവരുടെ ഉള്ളില്‍ അറിഞ്ഞോ അറിയാതെയോ ഒരു പ്രത്യേക സ്നേഹം ഉടലെടുത്തത്. മെഴുവേലി സ്വദേശി പി.എന്‍. ചന്ദ്രസേനനായിരുന്നു സഹോദരീഭര്‍ത്താവ്.1967 ലും 70 ലും ഇദ്ദേഹം ആറന്മുള മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിച്ചിരുന്നു സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മൃതി മണ്ഡപമായ മൂലൂര്‍ സ്മാരകത്തിന് സര്‍ക്കാരില്‍ നിന്നു ശ്രദ്ധ ഉണ്ടായതും ഗൗരിയമ്മയുടെ ഇടപെടല്‍ കൊണ്ടാണ്. താന്‍ കൈകാര്യം ചെയ്ത എല്ലാം വകുപ്പുകളില്‍…
Read Moreലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ക്രിക്കറ്റ് കളി; ഏഴംഗ സംഘത്തിന് പോലീസിന്റെ ‘വെറൈറ്റി’ ശിക്ഷ; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ക്രിക്കറ്റ് കളിച്ചവർ പോലീസ് പിടിയിൽ. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് സമീപം മഹാദേവിക്കാട് പുളിക്കീഴ് ജംഗ്ഷനിലാണ് സംഭവം.ക്രിക്കറ്റ് കളിച്ച ഏഴുപേരെ തൃക്കുന്നപ്പുഴ പോലീസാണ് പിടികൂടിയത്. ശിക്ഷയായി ഒരു ദിവസത്തെ സാമൂഹിക സേവനം പോലീസ് ഇവർക്ക് നിർദേശിച്ചു.പോലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റേയും ആവശ്യം പറഞ്ഞ് ആളുകളെ ബോധവാന്മാരാക്കുക എന്ന ചുമതലയാണ് പോലീസ് ഇവർക്ക് നൽകിയത്.
Read Moreആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ; കോവിഡ് രോഗിക്കു ദാരുണാന്ത്യം; അമ്പലപ്പുഴയില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അന്പലപ്പുഴ: ആംബുലൻസ് വരാൻ വൈകുമെന്നകാരണത്താൽ കോവിഡ് രോഗിയെ വോളന്റിയർമാർ ബൈക്കിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചതിനു തൊട്ടടുത്ത ദിവസംആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം കോവിഡ് രോഗിയുടെ ദാരുണാന്ത്യം. കരൂർ വെള്ളാഞ്ഞിലി സുരേഷ് ഭവനം സന്തോഷാ(48)ണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം മരിക്കാനിടയായത്. ഇതേ നാട്ടുകാരനായ സുബി(48)ന്റെ ജീവനാണ് പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ കോവിഡ് കെയർ സെന്ററിലെ സന്നദ്ധപ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും ചേർന്ന് ബൈക്കിലിരുത്തി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും സമയോചിത ഇടപെടലാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവരും വൈറലാകുന്നതിനിടെയാണ് ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിക്കാനിടയായത്. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ സന്തോഷിനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പുറക്കാട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ബന്ധുക്കളെ അറിയിച്ചു. മെഡിക്കൽ ഓഫീസർ കണ്ട്രോൾ റൂമിൽ വിളിച്ചതനുസരിച്ച് ഓക്സിജൻ സംവിധാനമുള്ള ആംബുലൻസ് എത്തിയെങ്കിലും…
Read Moreശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ പോകാൻ മാർഗമില്ല; യുവാവിനു തുണയായത് സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും
അന്പലപ്പുഴ: ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽനിന്നും വീട്ടിൽ പോകാൻ മാർഗമില്ലാതിരുന്ന യുവാ വിനു തുണയായി സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും. തിരുവല്ല വള്ളികുന്നം ആലോലി ബിജു ചാക്കോയ്(40)ക്കാണ് ലോക്ക്ഡൗണ്‍ ദിനത്തിൽ സഹായവുമായി ഇവരെത്തിയത്. തടിപ്പണിക്കാരനായ ഇദ്ദേഹം നാലുമാസം മുന്‍പ് മരത്തിൽനിന്നു വീണു പരിക്കേറ്റ് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നടുവിനു ശസ്ത്രക്രിയയും നടത്തി. കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി. തൊട്ടുപിന്നാലെ വാർഡിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് അടിയന്തരമായി ഡിസ്ചാർജ് ചെയ്തത്. എന്നാൽ ലോക്ക് ഡൗണ്‍ ആരംഭിച്ച ഇന്നലെ ഇവർക്ക് വീട്ടിൽപ്പോകാൻ മാർഗമില്ലാതെ ദുരിതമനുഭവിക്കുന്ന വിവരം സന്നദ്ധ പ്രവർത്തകരായ സി.കെ. ഷെരീഫ്, നിസാർ വെള്ളാപ്പള്ളി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഉടൻതന്നെ ആശുപത്രിയിലടക്കം ആംബുലൻസ് അന്വേഷിച്ചെങ്കിലും ലഭ്യമായില്ല. ഒടുവിൽ ഫയർഫോഴ്സ് ജില്ലാ ഓഫീസർ അഭിലാഷിനെ ബന്ധപ്പെട്ടു. ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം കായംകുളത്തുനിന്ന് ഫയർമാൻമാരായ സി.എസ്. അജിത്കുമാർ, ബിജു.ടി. ഏബ്രഹാം. എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സിന്റെ ആംബുലൻസെത്തി…
Read Moreബാരിക്കേഡുകള്‍ സ്ഥാപിച്ച് വ്യാപക പരിശോധന! അതിഥി തൊഴിലാളികള്‍ക്കായി കണ്ട്രോള് റൂം
പത്തനംതിട്ട: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പോലീസും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പ്രാദേശികതലത്തില്‍ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. നിയുക്ത എംഎല്‍എമാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മണ്ഡലാടിസ്ഥാനത്തില്‍ ആരംഭിച്ചു. ബാരിക്കേഡുകള്‍ സ്ഥാപിച്ചുള്ള പരിശോധന പ്രധാന നിരത്തുകളിലെല്ലാം ഉണ്ട്. ലോക്ക്ഡൗണിനോടനുബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്നുറപ്പാക്കാന് ജില്ലാ ഭരണകൂടവും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകണം. ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യവസ്തുക്കള്‍ ഉറപ്പാക്കാനും രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാനും ക്രമീകരണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്കും അടിയന്തര ആവശ്യങ്ങളിലുള്ളവര്ക്കു യാത്രയ്ക്കു തടസമുണ്ടാകരുതെന്ന നിര്‍ദേശവും ഉണ്ട്. ഇന്നു മുതല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഓഫീസുകള്‍, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. കോവിഡ് വ്യാപനം…
Read Moreകൃത്രിമ ക്ഷാമമെന്ന് വരുത്തിതീർക്കൽ; അമ്പലപ്പുഴയിൽ കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് വില വർധിപ്പിക്കുന്നതായി പരാതി
അമ്പലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ മറവിൽ കോവിഡ് പ്രതിരോധ ഉത്പ്പന്നങ്ങൾക്ക് വില വർധിപ്പിക്കുന്നതായി പരാതി. ഉത്പ്പന്നങ്ങൾക്ക് ലഭ്യതക്കുറവെന്ന് വരുത്തി തീർത്താണ് വിതരണക്കാർ വില കൂട്ടുന്നത്. സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ വില വർധിപ്പിച്ചത്. നിർമ്മാണ കമ്പനി വില കൂട്ടിയതാണ് വിപണിയിൽ ഇവയ്ക്ക് വിലകൂടാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്. കോവിഡിന്റെ തുടക്കത്തിൽ 100 മില്ലി സാനിറ്റൈസറിന് 75 മുതൽ 100 രൂപ വരെ വാങ്ങിയിരുന്നു. പിന്നീടത് 50 രൂപയിലെത്തി. എന്നാൽ കഴിഞ്ഞ ദിവസം അത് 70രൂപയായി ഉയർന്നു. സർജിക്കൽ മാസ്ക് 20 മുതൽ 30 രൂപ വരെ വാങ്ങിയിരുന്നത് അഞ്ചു രൂപയായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 10 രൂപയായി ഉയർന്നു. രൂപഭംഗി വരുത്തി 60 രൂപവരെ ചില മാസ്ക്കുകൾക്ക് വില ഈടാക്കുന്നുണ്ട്. പി പി ഇ കിറ്റുകൾക്ക് 25…
Read Moreപ്രണയം വിലക്കിയതിന്റെ പേരിൽ മകൾ ജീവൻ ഒടുക്കി; പിതാവ് മകളുടെ കാമുകന്റെ അമ്മയെ കൊലപ്പെടുത്തി; 2012 ഡിസംബർ 12 ന് നടന്ന സംഭവത്തിലെ വിധിയെത്തി…
ആലപ്പുഴ: പ്രണയം വിലക്കിയതിന്റെ പേരിൽ മകൾ ജീവൻ ഒടുക്കിയതിനെത്തുടർന്ന് പിതാവ് കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പിഴയോടുകൂടിയ ജീവപര്യന്തം കഠിന തടവിന് അഡിഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. കാമുകന്റെ അമ്മയായ പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനിയെ (52) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര പഞ്ചായത്തിൽ പത്താം വാർഡിൽ പനക്കൽ വീട്ടിൽ ഹരിദാസിനാ(56)ണ് ജീവപര്യന്തം കഠിനതടവും ആറുലക്ഷം രൂപ പിഴയടയ്ക്കാനും ആലപ്പുഴ അഡിഷണൽ ഡിഡ്ട്രിക്ട് ആൻഡ് സെഷൻ കോടതി ജഡ്ജ് എ. ഇജാസ് ശിക്ഷിച്ചത്. അടക്കുന്ന പിഴത്തുക കൊല്ലപ്പെട്ട പത്മിനിയുടെ ഭർത്താവ് ശശിധരനും മകൻ അനീഷിനും നൽകാനും കോടതി ഉത്തരവായി. 302-ാം വകപ്പ് പ്രകാരം കൊലപാതകം നടത്തിയതിനു 12 വർഷം(ജീവപര്യന്തം) കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും 449-ാം വകുപ്പ് അനുസരിച്ച് കൊലപാതകം നടത്തുക എന്നലക്ഷ്യത്തോടെ വീടുകയറി അക്രമിച്ചതിനു 10വർഷം കഠിനതടവും ഒരുലക്ഷം…
Read More