ഹരിപ്പാട്: അടിക്കടിയെന്നോണം കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടും സര്‍ക്കാര്‍ ലാബുകളില്‍ നടത്തുന്ന ടെസ്റ്റുകളുടെ ഫലമറിയാന്‍ കാലതാമസമായതോടെ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ ലാബുകളില്‍ തടിച്ചുകൂടുന്നു. പട്ടണത്തിലെപ്രധാനസ്വകാര്യ ലാബുകളിലാണ് പരിശോധനകള്‍ നടക്കുന്നത്. ഇവിടങ്ങളില്‍ ക്രമാതീതമായി ആള്ക്കാര് തടിച്ചുകൂടിയിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. അതുപോലെ സര്‍ക്കാര്‍ സൗജന്യമായി ചെയ്യുന്ന ടെസ്റ്റുകളായ ആന്റിജന്‍ 300മുതല്‍ 500രൂപവരേയും,ആര്‍ടിപിസിആര്‍ ന്1,500മുതല്‍1,700 വരേയും വാങ്ങുന്നുണ്ട്.സര്‍ക്കാരിന്റെ പുതിയ ഉത്തരവ്കഴിഞ്ഞദിവസംവന്നിരുന്നു. ആര്ടിപിസിആര്ടെസ്റ്റിന് 1,700രൂപയില്‍ നിന്ന് 500രൂപയായി കുറച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ്പഴയ തുകവീണ്ടും ഈടാക്കുന്നത്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട്, കായംകുളം താലൂക്കാശുപത്രിയിലുംആറാട്ടുപുഴ, ചെറുതന, മുതുകുളം, തൃക്കുന്നപ്പുഴ, വീയപുരം എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളിലും ചേപ്പാട്, ചിങ്ങോലി, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പള്ളിപ്പാട്, പത്തിയൂര്‍ എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുമാണ് ദിനംപ്രതി ടെസ്റ്റുകള്‍ നടത്തുന്നത്. പരിശീലനം ലഭിച്ച പ്രത്യേക വിംഗുകളാണ് ടെസ്റ്റ് നടത്തുന്നത്. ആന്റിജന്‍ ടെസ്റ്റിന്റെ പരിശോധനകള്‍ ഇവിടെ വച്ചുതന്നെ നടത്തുന്നതിനാല്‍…
Read MoreCategory: Alappuzha
മകളുടെ ആത്മഹത്യയുടെ പേരിൽ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തി; പ്രതി കുറ്റക്കാരനെന്നു കോടതി; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: മകളുടെ ആത്മഹത്യയുടെ പേരിൽ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. ആലപ്പുഴ പുന്നപ്ര പത്താംവാർഡ് പനയ്ക്കൽ വീട്ടിൽ ഹരിദാസിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി രണ്ട് ജഡ്ജ് എ. ഇജാസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2012 ഡിസംബർ 12ന് രാവിലെ പത്തോടെ പ്രതിയുടെ മകൾ കാമുകനെ വിവാഹം കഴിച്ച് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ഇത് മാതാവ് തടഞ്ഞതിലുള്ള മനോവിഷമത്താൽ കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിലുള്ള വിരോധത്താൽ പ്രതി വടിവാളുമായി പത്മിനിയുടെ വീട്ടിലെത്തി മകനെ കാണാത്തതിനാൽ അമ്മയെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ പത്മിനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ, അഡ്വ. വി.വി. ബൈജു എന്നിവർ ഹാജരായി.
Read Moreഇവിടെ ഇറക്കുന്ന ജോലിയും കയറ്റുന്ന ജോലിയും ഞങ്ങള്‍ക്കുള്ളതാ..! ആശുപത്രി സാമഗ്രികളുടെ ഷിഫ്റ്റിംഗ് സിഐടിയു യൂണിയൻ തൊഴിലാളികള്‍ തടസപ്പെടുത്തിയതായി പരാതി
ചെങ്ങന്നൂർ: ഗവ. ജില്ലാആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളിലെ സാമഗ്രികൾ ബോയ്സ് ഹൈസ്കൂളിലേക്ക് മാറ്റി സ്ഥാപിക്കുന്ന നടപടികളാണ് തടസപ്പെടുത്തി. സിഐടിയു യൂണിയൻ തൊഴിലാളികളാണ് ജോലി തടസ പ്പെടുത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ തന്നെ കരാറുകാരൻ അവരോടൊപ്പം വന്ന ആളുകളെ വച്ച് ഷിഫ്റ്റിംഗ് തുടങ്ങിയിരുന്നു. എന്നാൽ ആ സമയം തന്നെ യൂണിയൻ തൊഴിലാളികൾ എത്തി ജോലി തടസ്പ്പെടുത്തുകയായിരുന്നു. സാധന സാമഗ്രികൾ തങ്ങൾ തന്നെ ഷിഫ്റ്റിംഗ് ചെയ്തു കൊള്ളാം എന്നും, സാധന സാമഗ്രികൾ കയറ്റി ഇറക്ക് ഞങ്ങൾക്ക് അവകാശപ്പെട്ട ഏരിയ ആണെന്നും പറഞ്ഞാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് ആശുപത്രി അധികൃതരും ഇടപെട്ടു. പക്ഷേ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളാണ് അവർ മുൻപോട്ടു വച്ചതെന്ന് ആർഎം ഒ ഡോ. ജിതേഷ് പറഞ്ഞു. നോൺ കോവിഡ് ആശുപത്രിയായതിനാൽ സാധരണ ആൾക്കാർ ചികിത്സ തേടുന്ന ഇടമായതിനാലും…
Read Moreമാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം! രണ്ടു പ്രതികൾ കൂടി കുടുങ്ങി; സ്വർണക്കടത്തിൽ യുവതിയുടെ പങ്കും അന്വേഷണത്തിൽ
മാന്നാർ: സ്വർണ്ണക്കടത്തു സംഘം മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ട് പേർ കുടി അറസ്റ്റിലായതായി സൂചന. കേസിലെ രണ്ടും മൂന്നും പ്രതികൾ പിടിയിലായതയാണ് അറിയുന്നത്. ദുബായിൽ നിന്നുമെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയി യുടെ ഭാര്യ ബിന്ദുവിനെ അർദ്ധരാത്രിയിൽ വീട് ആക്രമിച്ചു ഭീകരന്തരീക്ഷമുണ്ടാക്കി സ്വർണ്ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചെയ്ത പിടി കിട്ടാനുണ്ടായിരുന്നവരിൽ ഒരാൾ ഇന്നലെ അറസ്റ്റിലായിരുന്നു. തിരുവല്ല കടപ്ര വില്ലേജിൽ പരുമല മുറിയിൽ മലയിൽ വടക്കതിൽ സോമേഷ് കുമാർ(39) ആണു പിടിയിലായത്. കൊല്ലം നഗരത്തിൽ വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ ഇൻസ്പെക്ടർ എസ് എച്ച് ഒ എസ്. നുഅമാൻ,എസ് ഐ ജോൺ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ റിയാസ്, സിവിൽ പോലീസ് ഓഫീസർ സിദ്ദിഖ് ഉൾ അക്ബർ എന്നിവർ ചേർന്നാണ് അതിവിദഗ്ധമായി പ്രതിയെ കണ്ടെത്തി പിടി കൂടിയത്. കൊല്ലം സിറ്റി പോലീസിന്റെ സഹായവും ലഭിച്ചിരുന്നു.…
Read Moreകക്കൂസ്മാലിന്യം തള്ളുന്നതിനിടെ പോലീസിനെ കണ്ടു; പിന്നെ ഒന്നു നോക്കിയില്ല, വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി; ഒടുവില്‍…
എടത്വ: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടവരെ എടത്വ പോലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സരിത നിവാസില്‍ ശരത്ത്കുമാര്‍ (41), കഞ്ഞിക്കുഴി മറ്റത്തില്വേളി രാഹുല്‍ (24) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയുടെ രജിസ്ട്രേഷന് പരിശോധിച്ചശേഷം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പിടികൂടിയത്. നൈറ്റ് പെട്രോളിംഗിനിടെ തകഴി-എടത്വ സംസ്ഥാനപാതയില്‍ കേളമംഗലം ബണ്ടിന് സമീപത്തുവെച്ചാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറി എടത്വ പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറിയുമായി ഡ്രൈവറും സഹായിയും എത്തിയത്. പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ ലോറിയില്‍ നിന്ന് രണ്ടുപേര്‍ ഓടിമറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓടി ഓളിച്ചവരെ പ്രദേശത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എടത്വ-തകഴി സംസ്ഥാനപാതയില്‍ മാലിന്യം…
Read Moreപത്തനംതിട്ടയിൽ ഒാക്സിജന്‍ സിലിണ്ടര്‍ കരുതല്‍ ശേഖരം കുറയുന്നു ! ഒപ്പം വാക്സിൻ ക്ഷാമവും…
പത്തനംതിട്ട: കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനയേ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലടക്കം ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവ്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിലിണ്ടറുകള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതു പതിവുള്ളതാണെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. നിലവില്‍ സ്ഥിതി ഗുരുതരമല്ലെന്നും താത്കാലിക പ്രശ്നങ്ങള്‍ പരിഹരിച്ചെന്നുമാണ് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തോജ് ലോഹിത് റെഡ്ഡി പറഞ്ഞു. ജില്ലയില്‍ കോവിഡ് ബാധിച്ചവരെ ചികിത്സിക്കുന്ന രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി. 123 കോവിഡ് രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 15 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ ആവശ്യം ഉണ്ടാകുന്നുണ്ട്. 93 സിലിണ്ടറുകള്‍ ഉണ്ടെങ്കിലും കരുതല്‍ ശേഖരത്തിലുള്ളവയില്‍ ഭൂരിഭാഗവും കാലിയാണ്. അടിയന്തരഘട്ടത്തെ നേരിടാന്‍ കരുതല്‍ ശേഖരത്തിലേക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 26 സിലിണ്ടറുകള്‍ എത്തിച്ചത്. സ്വകാര്യമേഖലയുടെ സഹായത്തോടെ എറണാകുളത്ത് നിന്ന് കൂടുതല്‍ സിലിണ്ടറുകള്‍…
Read Moreപത്തനംതിട്ടയിലെ തപാല്വോട്ടുകണക്കുകള് പരസ്യമാക്കണമെന്ന് ഡിസിസി
പത്തനംതിട്ട: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളും നടന്നതായി ഡിസിസി ആരോപണം. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മറുപടി തന്നില്ല. പരാതിയെ സംബന്ധിച്ച് ഒരന്വേഷണവും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ്. ആരൊക്കെയാണ് വോട്ടര്‍മാര്‍ എന്നറിയാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവകാശമുണ്ട്. പത്തനംതിട്ട ജില്ലയില്‍ വോട്ടേഴ്സ് ലിസ്റ്റ് ഭരണകൂടം രഹസ്യമാക്കിവച്ചു. പരാതി നല്‍കിയിട്ടും മറുപടി ഇല്ല. വരണാധികാരിയെ കണ്ട് പ്രതിഷേധിച്ചപ്പോള്‍ നമ്പര്‍ മാത്രം നല്കി വിശദവിവരം നല്‍കിയില്ല. ഫെസിലിറ്റേഷന്‍ സെന്റില്‍ വോട്ട് ചെയ്തവര്‍ക്ക് വീണ്ടും ബാലറ്റ് അയച്ചത് തെളിവുകള്‍ സഹിതം ബോധ്യപ്പെടുത്തി. മറുപടി നല്‍കിയില്ല. അവസാനം മൂന്നെണ്ണം സമ്മതിച്ചു. അയച്ചതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ ഇപ്പോഴും ജില്ലയില്‍ രഹസ്യമാണ്. ആര് വോട്ട് ചെയ്തു എത്രപേര്‍ വോട്ട് ചെയ്യാനുണ്ട് ഇതൊക്കെ രഹസ്യമാണെന്നാണ് ഭരണകൂടം പറയുന്നത്.…
Read Moreഇരുമ്പുവടി, വടിവാൾ… പട്ടാപ്പകൽ കാർ ആക്രമിച്ചു കവർച്ച; ഒരാൾ പിടിയിൽ; കൊറ്റുകുളങ്ങര റോഡിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…
കായംകുളം : കൊറ്റുകുളങ്ങരയിൽ പട്ടാപ്പകൽ കാറിൽ സഞ്ചരിച്ചവർക്ക് നേരെ ഗുണ്ടാ ആക്രമണം. കാർ യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘം പണം അപഹരിച്ചു. ഒരാളെ പോലീസ് പിടികൂടി. കൊറ്റുകുളങ്ങര സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കിഴക്കേ അയ്യത്ത് വീട്ടിൽ ഷാജഹാനും ഭാര്യ സഹോദരനും മെഡിക്കൽ കോളേജ് ജീവനക്കാരനുമായ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷൻ പൊന്നറ വീട്ടിൽ മുഹമ്മദ് റാഫിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബാങ്കിൽ നിന്നും 9,85000 രൂപയുമായി പോകുന്ന വഴിയിൽ ഇടശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അക്രമം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും ഭാര്യ സഹോദരൻ റാഫിയേയും ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. അക്രമിസംഘം ഷാജഹാന്റെ കൈയിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾ ഉപയോഗിച്ചു വെട്ടുകയും ചെയ്തു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ഒൻപത് ലക്ഷത്തി എൺപത്തിഅയ്യായിരം…
Read Moreപരീക്ഷാദിവസം വിദ്യാർഥി ഉറങ്ങിപ്പോയാൽ സംഭവിക്കുന്നത്…! വിദ്യാർത്ഥിനിക്ക് തുണയായത് പി.ടി.എ പ്രസിഡന്റ്
അമ്പലപ്പുഴ: പരീക്ഷാ ദിനത്തിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിനിക്ക് പി.ടി.എ പ്രസിഡന്റ് തുണയായി. വണ്ടാനം മുക്കയിൽ സ്വദേശിനിയായ പെൺകുട്ടിയാണ് പരീക്ഷയെഴുതിയത്. കാക്കാഴം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ കുട്ടി പത്തു മണി കഴിഞ്ഞിട്ടും പരീക്ഷക്ക് എത്താതിരുന്നതിനെത്തുടർന്ന് അധ്യാപകർ പി.ടി .എ പ്രസിഡന്റ് നസീറിനെ വിവരമറിയിച്ചു. ഇദ്ദേഹം ബൈക്കിൽ വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി ഉറക്കമായിരുന്നു. എസ്.എസ് പരീക്ഷ ബുധനാഴ്ചയാണെന്നാണ് കുട്ടി വീട്ടിൽ പറഞ്ഞിരുന്നത്.ഇന്നലെ പരീക്ഷയില്ലായെന്ന ധാരണയിൽ കുട്ടി ഉറങ്ങുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥിനിയുമായി നസീർ സ്കൂളിലെത്തി. 10.32 ന് കുട്ടി പരീക്ഷാ ഹാളിൽ പ്രവേശിച്ച് പരീക്ഷയെഴുതുകയും ചെയ്തു.
Read Moreപരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെ കമ്പിവടികൊണ്ട് ആക്രമിച്ച് ജോർജ് കുട്ടി; വാകത്താനത്തെ സംഭവ കഥയിങ്ങനെ…
വാകത്താനം: പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്കു കിട്ടിയതു കന്പിവടികൊണ്ടുള്ള അടി. ഒടുവിൽ അക്രമിയെ പോലീസ് കീഴടക്കി. വാകത്താനം കുളത്തിൽ ജോർജ് കുട്ടിയേയാണു പോലീസ് പിടികൂടിയത്. കഴിഞ്ഞ 25നു വാകത്താനത്താണ് സംഭവം. അയൽവാസികളുമായി വഴക്കുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. ലഹരിക്ക് അടിമപ്പെട്ട് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഇയാൾ ഗ്രേഡ് എസ്ഐ ജോണ്സണ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരികുമാർ എന്നിവരെ ആക്രമിച്ചത്. കന്പി വടി കൊണ്ടു തലയ്ക്കു പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പള്ളിക്കൂട്ടമ്മയിൽനിന്നും വാകത്താനം പൊങ്ങന്താനത്ത് വന്നു താമസിക്കുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്വന്തം പിതാവിനെ മർദ്ദിക്കുന്ന ചിത്രങ്ങളും വീഡിയോയും കുറച്ചുനാൾ മുന്‍പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു കാഞ്ഞിരപ്പള്ളി ജയിലിലേക്കു മാറ്റി.
Read More