കാണാന്‍ സൂപ്പറാ, പക്ഷേ..! വൃ​ത്തിഹീ​ന​മാ​യ ചുറ്റുപാടിൽ ഐ​സ് മി​ഠാ​യി​ നിർമാണം; നടപടിവേണമെന്നു നാട്ടുകാർ

അ​മ്പ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ഴും വൃ​ത്തിഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഐ​സ് മി​ഠാ​യി​ക​ൾ. ന​ട​പ​ടി​യെ​ടു​ക്കാ​തെ ആ​രോ​ഗ്യവകുപ്പ്. ഭ​ക്ഷ്യ​വ​കു​പ്പു​ക​ൾ. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം ഐ​സ് വി​ൽ​പ്പ​ന വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.​ നി​ല​വി​ൽ പ​ല​യി​ട​ത്താ​യി അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ നി​ർ​മി​ക്കു​ന്ന​ത്. വ​ള​രെ വൃ​ത്തി ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ലി​ന​ജ​ലം വ​രെ ക​ല​ർ​ത്തി​യാ​ണ് . ഇ​ത്ത​രം ഐ​സു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത് എ​വി​ടെ​യൊ​ക്കെ​യാ​ണെ ന്നു ​പോ​ലും ആ​രോ​ഗ്യ വ​കു​പ്പി​നോ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​നോ അ​റി​യി​ല്ല. ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ പ​ക​ർ​ച്ച​വ്യാ​ധി ക്കും ​മ​റ്റും കാ​ര​ണ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യു​ടെ ഉ​ൽ​പ്പാ​ദ​ന​വും വി​ത​ര​ണ​വും ന​ട​ക്കു​ന്ന​ത്. ​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

നിയന്ത്രണം വഴിപാടായി, അകലം ആവിയായി; കോവിഡ് നിരക്ക് കൂടുമ്പോഴും  നിരത്തുകൾ പതിവുപോലെ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​ല​യി​ട​ത്തും വ​ഴി​പാ​ടാ​യി.നി​ര​ത്തു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​നൊ​പ്പം കൂ​ടു​ത​ല്‍ ആ​ളു​ക​ളും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ സാ​ധാ​ര​ണ​നി​ല​യി​ലാ​ണ് എ​ല്ലാ​യി​ട​ത്തും തി​ര​ക്ക്. ക​ട​ക​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ല​വും ഒ​ക്കെ മ​റ​ന്ന മ​ട്ടാ​ണ്. എ​ന്നാ​ല്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ നി​ര​ത്തു​ക​ളി​ലു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ വ​ള​രെ കു​റ​വാ​ണ്. 1000 രൂ​പ പോ​ലും വ​രു​മാ​നം ഇ​ല്ലാ​തെ ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ധ​നം അ​ടി​ക്കാ​നു​ള്ള പ​ണ​വും ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ശ​മ്പ​ള​വും ന​ല്‍​കാ​നു​ള്ള വ​രു​മാ​നം പോ​ലും ഇ​ല്ലെ​ങ്കി​ല്‍ സ​ര്‍​വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക മാ​ത്ര​മേ നി​ര്‍​വാ​ഹ​മു​ള്ളൂ​വെ​ന്ന് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യ്ക്കു​ള്ള കു​ട്ടി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​സു​ക​ളോ​ടി​ച്ച​ത്. എ​സ്എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന 29 ഓ​ടെ കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​മാ​റാ​നാ​ണ് സാ​ധ്യ​ത. വാക്സിനേഷൻ കേന്ദ്രത്തിലും തിരക്ക്പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. മാ​ര്‍​ക്ക​റ്റു​ക​ള്‍,…

Read More

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണിൽ ഇനി വണ്ടി ഓടിക്കേണ്ട!  നിയമം ലംഘിക്കുന്നവരെ നാല് വകുപ്പുകൾ ഇട്ട് പൂട്ടാനൊരുങ്ങി അധികൃതർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ചെ​യ്ത വാ​ർ​ഡു​ക​ളി​ൽ വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​നും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നു​ള്ള യാ​ത്ര​യ്ക്കും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി മാ​ത്ര​മാ​ണ് ഇ​ള​വു​ക​ൾ ഉ​ള്ള​ത്. ഈ ​വാ​ർ​ഡു​ക​ളി​ലെ അ​വ​ശ്യ/ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കാം. പൊ​തു​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു​വ​രെ തു​റ​ക്കാം. ഒ​രേസ​മ​യം അ​ഞ്ചി​ല​ധി​കം പേ​ർ എ​ത്താ​ൻ പാ​ടി​ല്ല. മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. വാ​ർ​ഡി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും നാ​ലി​ല​ധി​കം ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​ത്. ഇ​ത്ത​രം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു പു​റ​ത്തു നി​ന്ന് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ആ​വ​ശ്യ​മാ​യിവ​രു​ന്ന പ​ക്ഷം പോ​ലീ​സ്-​റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ സഹാ​യം തേ​ടാ​വു​ന്ന​താ​ണ്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​രു​ത്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്കു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ​ര​മാ​വ​ധി 20 പേ​ർ​ക്കു പ​ങ്കെ​ടു​ക്കാം. ഈ ​വാ​ർ​ഡ് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ്, പോ​ലീ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണവ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലും നി​യ​ന്ത്ര​ണ​ത്തി​ലു​മാ​യി​രി​ക്കും.…

Read More

‘കടംകേറി കടപൂട്ടേണ്ടി വരുമോ?’ കോവിഡ് രണ്ടാം വ്യാപനത്തിൽ വ്യാപാരികൾ  കടുത്ത ആശങ്കയിൽ

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​നം വ്യാ​പാ​ര​മേ​ഖ​ല​യെ ത​ള​ര്‍​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​നാ​ജ്ഞ​യും ക​ര്‍​ഫ്യൂ​വും ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് വ്യാ​പാ​രി​ക​ളെ​യാ​ണ്. ഇ​തി​നൊ​പ്പം കോ​വി​ഡ് കാ​ല സ്തം​ഭ​നം സ​ര്‍​വ​മേ​ഖ​ല​യി​ലേ​ക്കും ആ​യ​തോ​ടെ വി​പ​ണി​ക​ളി​ലേ​ക്ക് ആ​രു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ര​ണ​വും ഉ​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ നേ​രി​ട്ട് നേ​രി​യ പ്ര​തീ​ക്ഷ കൈ​വ​ന്ന​പ്പോ​ഴാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ളെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. നിയന്ത്രണങ്ങൾ കൂടുന്പോൾക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന​തി​ലൂ​ടെ വ​ന്‍ ന​ഷ്ട​മാ​ണ് വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​യ​ത്. ഇ​ത്ത​വ​ണ അ​ട​ച്ചി​ട​ലി​നു ത​യാ​റ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് വ്യാ​പാ​രി​ക​ള്‍. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ ത​ന്നെ വ്യാ​പാ​രി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​നി​യൊ​രു ലോ​ക്ക് ഡൗ​ണ്‍ നേ​രി​ടാ​നു​ള്ള ക​രു​ത്തി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. വ​രു​മാ​ന​ത്തി​ലെ കു​റ​വ് വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​തി​നി​ടെ കോ​വി​ഡ് ഉ​യ​ര്‍​ത്തി​യ ആ​ശ​ങ്ക​യും വ്യാ​പാ​രി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റ​വു​മ​ധി​കം നേ​രി​ട്ട​തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ചെ​റു​കി​ട, ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല​തും…

Read More

മാ​ന്നാ​റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​രു​ന്നു; പൊതുജനം ആശങ്കയിൽ

മാ​ന്നാ​ർ: മാ​ന്നാ​റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് നി​ര​ക്ക് ഉ​യ​രു​ന്നു പൊ​തു ജ​നം ആ​ശ​ങ്ക​യി​ൽ കോ​വി​ഡ് 19 ര​ണ്ടാം ത​രം​ഗം കേ​ര​ള​ത്തി​ൽ താ​ണ്ഡ​വം ആ​ടു​മ്പോ​ൾ മാ​ന്നാ​റി​ലും പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ വ​ലി​യ ആ​ശ​ങ്ക​യി​ൽ ആ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഒ​രു സ്ത്രീ ​കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പെ​ടു​ക​യും ചെ​യ്ത സ്ഥ​ല​മാ​ണ് മാ​ന്നാ​ർ. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ക്കൊ​ണ്ട് ന​ട​ത്തു​ന്ന ക​ല്യാ​ണം, നി​ശ്ച​യം വീ​ടി​ന്റെ ഗൃ​ഹ പ്ര​വേ​ശ​നം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ കൂ​ടു​ന്ന വ​ലി​യ ജ​ന​ക്കൂ​ട്ടം രോ​ഗ വ്യാ​പ​ന​ത്തി​ന് ഒ​രു കാ​ര​ണ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച 32,ശ​നി​യാ​ഴ്ച 42, ഇ​ങ്ങ​നെ യാ​ണ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം. ക്വാ​റ​ന്‍റൈ​നി​ലും ആ​ളു​ക​ൾ ഉ​ണ്ട്. പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ഇ​നി​യും വ​രാ​നു​ള്ള​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​നി വ​രാ​നു​ള്ള ഫ​ല​ങ്ങ​ളി​ലും പോ​സി​റ്റീ​വ് നി​ര​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ് എ​ങ്കി​ൽ ഒ​രു പ്രാ​ദേ​ശി​ക ലോ​ക്ക് ഡൗ​ണി​ന് പോ​ലും മാ​ന്നാ​റി​ൽ…

Read More

നെ​ടു​വ​രം​കോ​ട് എ​സ്എ​ൻ​ഡി​പി ഓ​ഫീ​സി​ൽ മോ​ഷ​ണം;ഉത്‌സവത്തിന് ശേഷം ലഭിച്ച തുക ഉൾപ്പെടെ നഷ്ടമായത്  38,000 രൂ​പ ക​വ​ർ​ന്നു

ചെ​ങ്ങ​ന്നൂ​ർ: ആ​ല നെ​ടു​വ​രം​കോ​ട് എ​സ്എ​ൻ​ഡി​പി യോ​ഗം 71 -ാം ന​മ്പ​ർ ശാ​ഖ ഓ​ഫീ​സി​ൽ മോ​ഷ​ണം. 38000 രൂ​പ ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് ശാ​ഖ സെ​ക്ര​ട്ട​റി രാ​ജു ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ ക​ത​ക് ചാ​രി​യി​ട്ട​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.​ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ഫീ​സി​നു​ള്ളി​ലെ ര​ണ്ട് അ​ല​മാ​ര​ക​ളും കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ​പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 38000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി. ഫെ​ബ്രു​വ​രി 20 ന് ​മ​ന്ദി​ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ ശേ​ഷ​മു​ള്ള നീ​ക്കി​യി​രി​പ്പ് തു​ക​യും, പ​ത്രി​ക എ​ടു​ത്ത വ​ക​യി​ലും കാ​ണി​ക​വ​ഞ്ചി​യി​ലെ പ​ണ​വും ചേ​ർ​ത്ത് 38000 രൂ​പ​യാ​ണ് ഓ​ഫീ​സി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ‌ ചെ​വാ​ഴ്ച രാ​ത്രി 7.30 ന് ​സെ​ക്ര​ട്ട​റി രാ​ജു ഓ​ഫീ​സ് പൂ​ട്ടി​പ്പോ​യ ശേ​ഷം പി​ന്നീ​ട് ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മ​ണി​ക്കാ​ണ് ഓ​ഫീ​സി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഗു​രു​മ​ന്ദി​ര​ത്തി​ലെ പൂ​ജാ​രി​യും…

Read More

സൈ​ക്കി​ളി​ൽ രാ​ജ്യം ചു​റ്റു​ന്ന ക​ർ​ഷ​ക​ൻ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ! ഭ​ക്ഷ​ണ​ത്തി​നും പ​ണ​ത്തി​നും സന്മ ന​സു​ള്ള​വ​ർ കാ​ര​ണം ഇ​തു​വ​രെ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടി​ല്ല

ആ​ല​പ്പു​ഴ: പ​ച്ച നി​റ​ത്തി​ലു​ള്ള കു​ർ​ത്ത, കാ​വി ത​ല​ക്കെ​ട്ട്, സൈ​ക്കി​ളി​ൽ ര​ണ്ടു ത്രി​വ​ർ​ണ പ​താ​ക​ക​ൾ, ര​ണ്ടു ജോ​ഡി വ​സ്ത്ര​ങ്ങ​ളും ര​ണ്ടു പു​ത​പ്പും ഒ​രു പാ​യ​യും അ​ട​ങ്ങു​ന്ന ഒ​രു ബാ​ഗ്, ഓ​ൾ ഇ​ന്ത്യ ബൈ​സൈ​ക്കി​ൾ ടൂ​റി​സ്റ്റ് എ​ന്ന ബോ​ർ​ഡ്-​ര​ണ്ട​ര വ​ർ​ഷം മു​ന്പ് ഭാ​ര​തം ചു​റ്റാ​നി​റ​ങ്ങു​ന്പോ​ൾ മു​ഹ​മ്മ​ദ് ജ​മാ​ലി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​തു​മാ​ത്രം. റി​പ്പ​യ​ർ ചെ​യ്തെ​ടു​ത്ത ത​ന്‍റെ സൈ​ക്കി​ളി​ൽ ഇ​ന്ത്യ ഉ​ട​നീ​ളം ഇ​തുവ​രെ 59,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച 57 വ​യ​സു​കാ​ര​നാ​യ ജ​മാ​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ ബീ​ച്ചി​നു സ​മീ​പ​മെ​ത്തി​യ​ത്. ആ​ദ്യം ത​ന്നെ എ​തി​ർവ​ശ​മു​ള്ള ലോ​ക​മേ ത​റ​വാ​ട് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന പോ​ർ​ട്ട് മ്യൂ​സി​യ​ത്തി​ൽ ക​യ​റി പ്ര​ദ​ർ​ശ​നം ക​ണ്ടു. പി​ന്നെ ബീ​ച്ചി​നു സ​മീ​പം വി​ശ്ര​മം. 2018 ഓ​ഗ​സ്റ്റ് 15ന് ഛ​ത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗി​ൽ നി​ന്നു​മാ​രം​ഭി​ച്ച യാ​ത്ര​യു​ടെ അ​വ​സാ​ന​ത്തെ ലാ​പ്പി​ലാ​ണ് ജ​മാ​ൽ. ല​ക്ഷ​ദ്വീ​പ് ഒ​ഴി​കെ ഇ​ന്ത്യ​യി​ലു​ള്ള എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഏ​തു സം​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചാ​ലും ര​ണ്ടു സ​ന്ദേ​ശ​ങ്ങ​ളാ​ണ് ജ​മാ​ലി​നു…

Read More

വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​! ക​തി​ർ​മ​ണ്ഡ​പ​വും കുരവയുമി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി വ​ധു​വി​ന് മം​ഗ​ല്യ​സൂ​ത്ര​മ​ണി​യി​ക്കും

അ​ന്പ​ല​പ്പു​ഴ: ക​തി​ർ​മ​ണ്ഡ​പ​വും ആ​ൾ​ക്കൂ​ട്ട​വും ഇ​ല്ലാ​തെ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യ വേ​ദി​യി​ൽ കോ​വി​ഡ് രോ​ഗി വ​ധു​വി​ന് മം​ഗ​ല്യ​സൂ​ത്ര​മ​ണി​യി​ക്കും. നേ​ര​ത്തേ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​രു​ന്ന വി​വാ​ഹം മു​ഹൂ​ർ​ത്തം തെ​റ്റാ​തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന് പ​ക​ൽ 12 നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മി​ന്നു​ചാ​ർ​ത്തു​ന്ന​ത്. വ​ര​ന്‍റെ കോ​വി​ഡ് രോ​ഗി​യാ​യ അ​മ്മ​യും ച​ട​ങ്ങി​നു സാ​ക്ഷി​യാ​കും. വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി​യാ​യ യു​വാ​വും തെ​ക്ക​നാ​ര്യാ​ട് സ്വ​ദേ​ശി​നി​യു​മാ​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​വാ​ഹ​ത്തി​ന് അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തി​യ പ്ര​തി​ശ്രു​ത വ​ര​ന് ക​ഴി​ഞ്ഞദി​വ​സ​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് വ​ണ്ടാ​ന​ത്ത് ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ഹ​വേ​ദി ആ​ശു​പ​ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് ക​ള​ക്ട​റു​ടെ അ​നു​മ​തി​പ​ത്രം വാ​ങ്ങി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് വ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ കൈ​മാ​റി. വ​ധു ഒ​രു ബ​ന്ധു​വി​നൊ​പ്പം മു​ഹൂ​ർ​ത്ത സ​മ​യം ആ​ശു​പ​ത്രി​യി​ൽ എ​ത്തും. വ​ര​നെ​യും അ​മ്മ​യേ​യും പി​പി​ഇ കി​റ്റ് ധ​രി​ച്ച് ഈ ​സ​മ​യം…

Read More

ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദം! നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​; രൂ​പ​മാ​റ്റം വ​രു​ത്തിയ ആ​ഡം​ബ​ര കാ​ർ പി​ടി​ച്ചെ​ടു​ത്തു

അ​മ്പ​ല​പ്പു​ഴ: നി​യ​മവി​രു​ദ്ധ​മാ​യി കാ​റി​നു രൂ​പ​മാ​റ്റം വ​രു​ത്തി അ​ന്ത​രീ​ക്ഷ, ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കി​യ ആ​ഡം​ബ​ര കാ​ർ പി​ടി​ച്ചെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ജേ​ഷി​ന്‍റെ ഫോ​ക്സ് വാ​ഗ​ൻ കാ​റാ​ണ് ആ​ർ​ടി​ഒ പി.​ആ​ർ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ സൈ​ല​ൻ​സ​ർ മാ​റ്റി​യ ശേ​ഷം മ​റ്റൊ​രു ക​മ്പ​നി​യു​ടെ സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ച​തോ​ടെ ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​മാ​യി​രു​ന്നു കാ​റോ​ടു​മ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ കാ​റി​ന്‍റെ ട​യ​റു​ക​ളു​ടെ വീ​ൽ ബെ​യ്സ് ഇ​ള​ക്കി മാ​റ്റി പ​ക​രം ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം അ​ടി​മു​ടി രൂ​പ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.​ നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 18,500 രൂ​പ യു​വാ​വി​ൽനി​ന്ന് പി​ഴ​യീ​ടാ​ക്കി​യ​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ​ര​ൺ കു​മാ​ർ, അ​നു കെ.​ ച​ന്ദ്ര​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

Read More

വാഹനാപകടം! യുവാവിന്‍റെ ജീവിതം ദുരിതപൂർണം; സുമനസുകളുടെ സഹായം തേടുന്നു

അ​മ്പ​ല​പ്പു​ഴ: യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.​പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-)o വാ​ർ​ഡ് പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജു​വി​ന്‍റെ മ​ക​ൻ ര​തീ​ഷ് (27) ആ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന ഷോ​റൂ​മി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ര​തീ​ഷി​ന് ന​വം​ബ​ർ 21ന് ​വൈ​കി​ട്ട് പു​ന്ന​പ്ര ക​പ്പ​ക്ക​ട​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യ​ത്. ഇ​ട​തു​കാ​ലി​നും ഇ​ടു​പ്പെ​ല്ലി​നും ഏ​റ്റ ക്ഷ​തം ശ​രീ​രം ത​ള​ർ​ത്തി.​സു​ഹൃ​ത്തി​ൻ്റെ ബൈ​ക്കി​നു പി​ന്നി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ എ​തി​രെ വ​ന്ന മ​റ്റൊ​രു ബൈ​ക്കിന്‍റെ ഹാ​ൻഡിലിൽ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ര​തീ​ഷി​ന്‍റെ ദേ​ഹ​ത്ത് കെ ​എ​സ് ആ​ർ ടി ​സി ബ​സ് ഇ​ടി​ച്ചു.​ബ​സി​ന്‍റെ മു​ൻ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ടാ​ണ് ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ 95 ദി​വ​സ​ത്തെ ചി​കി​ത്സ​യും ഇ​തി​ന്‍റെ ഭാ​ഗ്മാ​യി മു​ന്നോ​ളം ശ​സ്ത്ര​ക്രി​യ​ക​ളും. ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​നി​യും മൂ​ന്നു​വ​ർ​ഷ​ത്തെ തു​ട​ർ ചി​കി​ത്സ​യും…

Read More