പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ർഎ​സ്​എ​സ് സം​ഘ​മാ​ണ് ആ​സൂ​ത്രി​ത കൊ​ല​പാത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് സിപിഎം ​

ചാരുംമൂട്: പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ർഎ​സ്​എ​സ് സം​ഘ​മാ​ണ് ആ​സൂ​ത്രി​ത കൊ​ല​പാത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യി സിപിഎം ചാ​രും​മൂ​ട് ഏ​രി യ​ സെ​ക്ര​ട്ട​റി ബി.​ബി​നു. 2004ൽ ​വ​ള്ളി​കു​ന്നം മു​സ്ലീം പ​ള്ളി​യി​ൽ ക​യ​റി നി​സ്ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന അ​ഷ്റ​ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് സ​മാ​ന​മാ​യി​ട്ടാ​ണ് പ​ട​യ​ണി​വെ​ട്ട് ക്ഷേ​ത്ര​ത്തി​ൽ വി​ഷു ഉ​ത്സ​വ​ദി​വ​സം ആ​ർഎ​സ്എ​സുകാ​ർ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു (15) വി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​പ്പ ചു​മ​ത്തി ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് മാ​റ്റി​ച്ച ആ​ർഎ​സ്എ​സുകാ​ർ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി വ​ള്ളി​കു​ന്ന​ത്ത് താ​വ​ള​മ​ടി​ച്ച​ത് ഇ​തി​ന് ദൃ​ഷ്ടാ​ന്ത​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ​സം​ഘ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ചി​ല ആ​ർഎസ്എ​സ്, ബിജെപി പ്ര​മു​ഖ​ന്മാ​ർ​ക്കാ​ണ്.​ അ ​ഭി​മ​ന്യു​വി​നോ​ടൊ​പ്പം പ​ത്താം ക്ലാ​സ്സി​ൽ പ​ഠി​ക്കു​ന്ന വ​ള്ളി​കു​ന്നം മ​ങ്ങാ​ട്ട് കാ​ശി​നാ​ഥ​ൻ (15), ന​ഗ​രൂ​ർ കു​റ്റി​യി​ൽ ആ​ദ​ർ​ശ് ലാ​ൽ (18) എ​ന്നി​വ​രെ​യും ആ​ർഎ​സ്എ​സ്.​ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെന്നും ബി. ബിനു പ്ര​സ്താ​വ​ന​യി​ൽ പ​റഞ്ഞു.

Read More

ശശിയുടെ പോത്തിനെ അഴിച്ചുകെട്ടി;  ബിജുവും രാജനും ആശുപത്രികിടക്കയിലും; മാവേലിക്കരയിൽ സംഭവിച്ചത്

മാ​വേ​ലി​ക്ക​ര: പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. കു​റ​ത്തി​കാ​ട് ബി​ജു ഭ​വ​നി​ൽ ബി​ജു (44), ഗീ​ത ഭ​വ​നി​ൽ ടി ​രാ​ജ​ൻ (64) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി 8 മ​ണി​യോ​ടെ കു​റ​ത്തി​കാ​ട് കു​ന്നി​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം. ബി​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ശ​ശി വ​ള​ർ​ത്തു​ന്ന മൂ​ന്ന് പോ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ട​ഞ്ഞ​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ര​ണം ശ​ശി​യെ ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ​ശി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പോ​ത്തി​നെ അ​ഴി​ച്ചു കെ​ട്ടാ​ൻ ബി​ജു​വാ​ണ് പോ​യ​ത്. പോ​ത്തു​ക​ളി​ൽ ഒ​ന്ന് ഇ​ട​ഞ്ഞ് ബി​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.റോ​ഡി​ലൂ​ടെ പാ​ഞ്ഞ പോ​ത്തു​ക​ളെ ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​ർ ചി​ത​റി​യോ​ടി. പോ​ത്തി​ന്‍റെ മു​ന്നി​ൽ പെ​ട്ട രാ​ജ​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​യ്ക്ക് പി​ന്നി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ബി​ജു​വി​നെ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യെ​ങ്കി​ലും പോ​ത്തു​ക​ൾ സ​മീ​പ​ത്തെ മ​തി​ൽ​ക്കെ​ട്ടു​ള്ള പ​റ​മ്പി​ൽ ക​യ​റി​യി​രു​ന്നു.…

Read More

യാത്രക്കാരെ ഭീതിയിലാഴ്ത്തി ബോ​ട്ടു​മാ​സ്റ്റ​ർ​ക്കു ക്രൂരമർദനവും ബോട്ടിന് കേടുപാടും; മാസ്ക് ധരിക്കാത്ത ചേട്ടൻ വരുത്തിവച്ച വിനകൾ! 

  മ​ങ്കൊ​മ്പ് : സ​ർ​വീ​സി​നി​ടെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പു ബോ​ട്ടു​മാ​സ്റ്റ​ർ​ക്കു മ​ർ​ദ്ദ​ന​മേ​റ്റ കേ​സി​ലെ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കൈ​ന​ക​രി കു​ട്ട​മം​ഗ​ലം പു​ത്ത​ൻ​ക​ളം വീ​ട്ടി​ൽ ടി. ​സ​ന്തോ​ഷ് (48), ചേ​ർ​ത്ത​ല ക​ഞ്ഞി​ക്കു​ഴി തോ​ട്ടു​ചി​റ​യി​ൽ വി.​സ​ജ​യ​ൻ (41), കൈ​ന​ക​രി കു​ട്ട​മം​ഗ​ലം പു​ത്ത​ൻ​ക​ളം വീ്ട്ടി​ൽ പി.​പി അ​നീ​ഷ് (34), കൈ​ന​ക​രി കു​ട്ട​മം​ഗ​ലം പു​ത്ത​ൻ​ക​ളം വീ​ട്ടി​ൽ ലീ​ലാ​ന​ന്ദ​ൻ (52) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡു ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലേ​കാ​ലോ​ടെ കാ​വാ​ലം പാ​ലോ​ടം ജ​ട്ടി​യി​ൽ വ​ച്ചാ​ണ് ബോ​ട്ടു​മാ​സ്റ്റ​ർ സു​രേ​ഷി​നു മ​ർ​ദ്ദ​ന​മേ​റ്റ​ത്. ബോ​ട്ടു​യാ​ത്ര​യി​ൽ പ്ര​തി​ക​ളി​ലൊ​രാ​ൾ മാ​സ്‌​കു ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം പ്ര​തി​ക​ളും യാ​ത്ര​ക്കാ​രും ത​മ്മി​ലു​ള്ള ക​യ്യാ​ങ്ക​ളി​യി​ലേ​ക്കു നീ​ങ്ങി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ത​ട​സം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷി​നെ പ്ര​തി​ക​ൾ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​രേ​ഷി​നെ പു​ളി​ങ്കു​ന്ന്ു താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പു ബോ​ട്ടി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും സ​ർ​വീ​സ് മു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.  

Read More

വിളവെടുപ്പിന് മുമ്പ് വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ സ്വ​പ്നത്തിന് മേൽ വേ​ന​ൽമ​ഴയുടെ വിളയാട്ടം; ഒ​മ്പതേ​ക്ക​ർ പാടത്തെ നെല്ല് വെള്ളത്തിൽ

എ​ട​ത്വ: പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പി​നു മു​ന്പേ കു​ടും​ബ​ശ്രീ വ​നി​താ കൂ​ട്ടാ​യ്മ​യു​ടെ സ്വ​പ്നം ക​ന​ത്ത മ​ഴ വെ​ള്ള​ത്തി​ലാ​ക്കി. ത​ല​വ​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട എ​ട്ട്യാ​രി​മു​ട്ട്-​കോ​താ​ക​രി പാ​ട​ത്തെ ഏ​ഞ്ച​ൽ ജ​ഐ​ൽ​ജി കു​ടും​ബ​ശ്രീ വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ പു​ഞ്ച​കൃ​ഷി​യാ​ണ് വേ​ന​ൽ​മ​ഴ​യി​ൽ വെ​ള്ള​ത്തി​ലാ​യ​ത്. ഒ​ന്പ​തേ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് ബാ​ങ്ക് വാ​യ്പ​യി​ൽ കൃ​ഷി​യി​റ​ക്കി​യ പാ​ട​ത്തെ വി​ള​വെ​ടു​പ്പി​നു മു​ന്പേ നെ​ല്ല് വെ​ള്ള​ത്തി​ൽ മു​ങ്ങി. വെ​ള്ള​ത്തി​ലാ​യ നെ​ല്ലു കി​ളി​ർ​ത്ത് തു​ട​ങ്ങി​യ​തോ​ടെ വ​നി​ത കൂ​ട്ടാ​യ്മ​യു​ടെ സ്വ​പ്ന​മാ​ണ് പൊ​ലി​ഞ്ഞ​ത്.ഒ​രാ​ഴ്ച​യാ​യി മു​ട്ടോ​ളം വെ​ള്ള​ത്തി​ൽ നെ​ല്ല് മു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. 250 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്തെ വി​ള​വെ​ടു​പ്പ് 12ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. പാ​ട​ത്ത് മു​ട്ടോ​ളം വെ​ള്ളം എ​ത്തി​യ​തോ​ടെ കൊ​യ​ത്തു​യ​ന്ത്രം ഇ​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ വി​ള​വെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ മ​റി​യാ​മ്മ ഈ​പ്പ​ൻ, മ​റി​യാ​മ്മ സ​ജി, ആ​നി​യാ​മ്മ വ​ർ​ഗീ​സ്, സ​നി​ത അ​നി​ൽ, സാ​റാ​മ്മ വ​ർ​ഗീ​സ് അ​ട​ങ്ങി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ച് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യാ​ലും വ​ൻ​ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​മെ​ന്ന് കു​ടും​ബ​ശ്രീ…

Read More

അ​ഭി​മ​ന്യു രാ​ഷ്ട്രി​യ​ക്കാ​ര​ന​ല്ല, അവൻ പാവമായിരുന്നു; വ​ള്ളി​കു​ന്ന​ത്തെ 15 വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പി​താ​വ്

  കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് 15 വ​യ​സു​കാ​ര​ൻ അ​ഭി​മ​ന്യു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പി​താ​വ് അ​മ്പി​ളി കു​മാ​ർ. അ​ഭി​മ​ന്യു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്നും അ​തേ​സ​മ​യം, അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു പ്ര​ശ്ന​ത്തി​നും പോ​കാ​ത്ത​യാ​ളാ​ണ് അ​ഭി​മ​ന്യു. എ​ന്തി​നാ​ണ് അ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ​ന്ന സം​ശ​യി​ക്കു​ന്ന സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യു​മാണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ സ​ഞ്ജ​യ് ദ​ത്തി​നെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Read More

മതിയായില്ലേ, മറ്റൊരു പാലാരിവട്ടത്തിനു കാത്തിരിക്കുവാണോ?തൈ​ക്കാ​ട്ടുശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടക്കെണി

തു​റ​വൂ​ർ.​തൈ​ക്കാ​ട്ട് ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം കൂ​ടു​ന്നു.​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ ​പ്രൊ​ച്ച് റോ​ഡും പാ​ല​വും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന സ്ഥ​ല​ത്തെ ഉ​യ​ർ​ച്ച​താ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​പാ​ല​ത്തി​ലേ​യ്ക്ക് ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പാ​ലം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.​ കൂ​ടാ​തെ.പാ​ല​ത്തി​ന്‍റെ മു​ഗ​ൾ ഭാ​ഗം പൊ​ളി​ഞ്ഞ് കു​ഴി​യാ​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു . പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ത​ല ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലെ പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ് . കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മ്മി​ച്ച പാ​ല​മാ​ണി​ത് . അ​ഞ്ച് വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു .…

Read More

മഴ ചതിച്ചാശാനേ..! ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അപ്പർകുട്ടനാട്ടിൽ നെൽകൃഷി വെള്ളത്തിൽ

മാ​ന്നാ​ർ:​ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി പൂ​ർ​ണ​മാ​യും ന​ശി​ച്ചു.​ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് ക​ർ​ഷ​ക​രെ ക​ണ്ണീ​രി​ലാ​ഴ്ത്ത​ന്ന​ത്. കൊ​യ്യാ​ൻ പ​ക​മാ​യി കൊ​ണ്ടി​രു​ന്ന ഏ​ക്ക​റ് ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലാ​ണ് വെ​ള്ള​ത്തി​ലാ​യി ന​ശി​ച്ച് പോ​യ​ത്.​ചെ​ന്നി​ത്ത​ല പാ​ട​ശേ​ഖ​ര​ത്തി​ലെ ഒ​ന്ന് , ര​ണ്ട് , മൂ​ന്ന് , നാ​ല് എ​ന്നീ ബ്ലോ​ക്കു​ക​ളി​ലു​ള്ള നെ​ൽ​പാ​ട​ങ്ങ​ളി​ൽ കൊ​യ്യാ​ൻ പ്രാ​യ​മാ​യ നെ​ല്ലു​ക​ളാ​ണ് വെ​ള്ളം​ക​യ​റി ന​ശി​ച്ച​ത് ക​ർ​ഷ​ക​ര ആ​കെ​ക​ണ്ണി​രി​ലാ​ഴ്ത്തി.​ മ​ഴ​യി​ൽ വീ​ണ നെ​ല്ലു​ക​ൾ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കി​ളി​ർ​ക്കു​ക​യും ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.​തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ഇ​വ വീ​ണ​ത്. മ​ഴ മൂ​ലം പാ​ട​ത്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വി​ണ് കി​ളി​ർ​ത്ത​ത്. ഇ​നി​യും ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ കി​ട​ന്നാ​ൽ ക​ച്ചി പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വെ​ട്ട​ത്ത​രി ഒ​മ്പ​താം ബ്ലോ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ 130 ഏ​ക്ക​റി​ലു​ള്ള പാ​ട​ശ​ഖ​ര​ത്തെ ര​ണ്ടാം കൃ​ഷി ചു​ഴ​ലി​ൽ കാ​റ്റി​ൽ ന​ശി​ച്ച്…

Read More

‘ഉദ്യോഗസ്ഥ-കരാർ കന്പനി കൂട്ടുകൃഷി ഇനിയും നിർത്താറായില്ലേ..?’ പുനലൂർ മൂവാറ്റുപുഴ റോഡ് നിർമാണത്തിൽ പരാതിപ്രളയം!

റാ​ന്നി: പു​ന​ലൂ​ര്‍ – മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ പ്ലാ​ച്ചേ​രി – കോ​ന്നി റീ​ച്ചി​ല്‍ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു. റോ​ഡുപ​ണി​ക​ള്‍ തു​ട​ങ്ങി​യ​തു മു​ത​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും, നി​ര്‍​മാ​ണ പോ​രാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​യാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ മാ​മു​ക്ക് ജം​ഗ​ഷ​നി​ലെ റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, വ്യാ​പാ​രി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ​തു​ട​ര്‍​ന്ന്, റോ​ഡി​ലെ അ​ട​യാ​ളം വ​രെ ക​രാ​ര്‍ ക​മ്പ​നി മാ​യ്‌​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നു തി​രി​ച്ച​ടി​യാ​യി ക​രാ​ര്‍ ക​മ്പ​നി റോ​ഡു​പ​ണി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ നി​ര്‍​മാ​ണ അ​പാ​ക​ത​യ​ട​ക്കം മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​യും പ​ണി​യു​ടെ പോ​രാ​യ്മ പ​രാ​തി​യാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റാ​ന്നി പൗ​രാ​വ​ലി​യും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സം​സ്ഥാ​ന പാ​ത​യി​ല്‍ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലാ​ണ് നാ​ട്ടു​കാ​രു​ടെ​യും, ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്ന് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ സ​ര്‍​വേ ജോ​ലി​ക​ള്‍…

Read More

കോവിഡിനു കടിഞ്ഞാണിടാൻ…‘പിള്ളേരേ, പറഞ്ഞില്ലാന്നു വേണ്ട, ഏഴിനു മുന്നേ ബീച്ചിൽ നിന്നു കേറിക്കോണം!’

ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബീ​ച്ചു​ക​ളി​ൽ ശ​നി ഞാ​യ​ർ മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്രം ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. വി​വാ​ഹം പൊ​തു ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് ആ​ളു​ക​ളു​ടെ എ​ണ്ണം മു​ൻ​നി​ശ്ച​യ​പ്ര​കാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. വി​വാ​ഹ​വും മ​റ്റു പൊ​തു ച​ട​ങ്ങു​ക​ളു​ടെ​യും സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ ആ​യി ചു​രു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു. വി​വാ​ഹം, പൊ​തു ച​ട​ങ്ങു​ക​ൾ, വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.​ വി​വാ​ഹം ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​രും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഉ​ട​മ​സ്ഥ​രും, പ​ള്ളി പ​രി​പാ​ടി​ക​ൾ ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘാ​ട​ക​രും കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കടകളിലെ…

Read More

ആ​ദ്യ​മൊ​ക്കെ ചെ​റി​യ ജ​ല​ദോ​ഷ​മോ പ​നി​യോ വ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​മാ​യി​രു​ന്നു! കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​നം; മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ല​യി​ൽ കോ​വി​ഡ് അ​തി​വേ​ഗ വ്യാ​പ​നം ന​ട​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ത്ത​ര​ത്തി​ൽ ഒ​രു വ്യാ​പ​നം ര​ണ്ടും മൂ​ന്നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ലാ​ണ് സം​ഭ​വി​ച്ച​തെ​ങ്കി​ൽ ഇ​ന്നി​പ്പോ​ൾ പ്ര​തി​ദി​ന രോ​ഗ​വ്യാ​പ​നം കൂ​ടി​വ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​യ​ട​ക്കം 49 പേ​രി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ, ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ദി​ന വ്യാ​പ​നം നൂ​റി​നു താ​ഴേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ന്നി​പ്പോ​ൾ അ​ത് 250 ക​വി​ഞ്ഞു. വീ​ണ്ടും 500നു ​മു​ക​ളി​ലെ​ത്താ​ൻ അ​ധി​കം ദി​വ​സം വേ​ണ്ടി​വ​രി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 8.16 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യു​ടെ ഇ​പ്പോ​ഴ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. മ​ര​ണ​നി​ര​ക്ക് 0.22 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ങ്കി​ലും ഇ​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ മ​ര​ണം കോ​വി​ഡ് ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്താ​റു​മി​ല്ല. ആ​ദ്യ കോ​വി​ഡ് ത​രം​ഗ​ത്തി​ൽ അ​റു​പ​തും എ​ണ്‍​പ​തും മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ആ​യി​രു​ന്നു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ത് നാ​ല്പ​തി​ൽ താ​ഴെ​യു​ള്ള​വ​രി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്നു. മു​പ്പ​തു​ക​ഴി​ഞ്ഞ​വ​രി​ലും രോ​ഗം വ​ലി​യ തോ​തി​ൽ…

Read More