‘സിം​ഗ​പ്പു​ർ വീ​സ ത​ട്ടി​പ്പ്;നൂ​റോ​ളം പേ​ർ​ക്ക് ഒ​രു ല​ക്ഷം വീ​തം പോ​യി! അന്വേഷണം ഊർജിതമാക്കി പോലീസ്

കാ​യം​കു​ളം: സിം​ഗ​പ്പു​രി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്‌​തു ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ്. നൂ​റോ​ളം പേ​ർ ത​ട്ടി​പ്പി​ന​ര​യാ​യെ​ന്നാ​ണ് പ​രാ​തി. ഇ​തേ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക്കെ​തി​രെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​ൽ കാ​യം​കു​ളം ,ആ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ൾ കി​ട്ടി​യി​ട്ടു​ള്ള​ത്. കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്ര​മാ​യി നാ​ല്പ​തോ​ളം പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കാ​യം​കു​ളം സി ​ഐ മു​ഹ​മ്മ​ദ് ഷാ​ഫി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ബ​ന്ധു​വി​നു സിം​ഗ​പ്പു​രി​ൽ എ​ച്ച്ആ​ർ പ​ദ​വി​യി​ൽ ജോ​ലി​യു​ണ്ടെ​ന്നും അ​വ​ർ വ​ഴി വീ​സ ല​ഭി​ക്കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ര​ണ്ടു യു​വ​തി​ക​ളെ ഏ​ജ​ന്‍റു​മാ​രാ​യി നി​യോ​ഗി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് എ​ന്നു പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ആ​ളു​ക​ളി​ൽ​നി​ന്ന് ഒ​രോ ല​ക്ഷം രൂ​പ വീ​ത​മാ​ണ് വാ​ങ്ങി​യെ​ന്നു പ​റ‍​യു​ന്നു. അ​തേ​സ​മ​യം, ത​ട്ടി​പ്പ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ല​ന്നും പ​രാ​തി​ക്കാ​ർ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

Read More

പ​തി​നൊ​ന്നു​കാ​ര​ൻ ജീവനൊടുക്കിയ സം​ഭ​വം: ദു​രൂ​ഹമ​ര​ണ​ത്തി​ന്കേ​സെ​ടു​ത്തു പോലീസ്

തു​റ​വൂ​ർ: പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ വീ​ട്ടി​നു​ള്ളി​ൽ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ന്ധ​കാ​ര​ന​ഴി കൃ​ഷ്ണ​വി​ലാ​സം വീ​ട്ടി​ൽ സു​ഭാ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കി​ട്ട് മു​റി​യി​ൽ ക​യ​റി​യ അ​ന​ന്ത​കൃ​ഷ്ണ​ൻ ഏ​റെ നേ​ര​മാ​യി​ട്ടും പു​റ​ത്തേ​യ്ക്ക് വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വാ​തി​ൽ​ത​ള്ളി​ത്തു​റ​ന്ന് ബ​ന്ധു​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ജീവനൊടുക്കിയനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് . നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ ഉ​ൾ​പ്പ​ടെ ആ​റു പേ​ര്‍​ക്ക് ക​ടി​യേ​റ്റു

ചെ​ങ്ങ​ന്നൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ ഉ​ള്‍​പ്പ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രാ​യ ആ​റു പേ​ര്‍​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു.ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ കെ​എ​സ്ആ​ര്‍​ടി​സ് ബ​സ് സ്റ്റാ​ന്‍​ഡി​നും എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ജം​ഗ്ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​നാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ന​രേ​ഷ്(37), ഓ​ത​റ ഈ​സ്റ്റ് സ്വ​ദേ​ശി പ്ര​സ​ന്ന​ന്‍(47), ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര​ന്‍ വി​നോ​ദ്(46), ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജി​ഷ്ണു(24), ചെ​ങ്ങ​ന്നൂ​ര്‍ നൂ​റ്റ​വ​ന്‍​പാ​റ സ്വ​ദേ​ശി റെ​ജി(52), ഹ​രി​കു​മാ​ര്‍(43) എ​ന്ന​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്ക് പ​റ്റി​യ​വ​ർ ചെ​ങ്ങ​ന്നൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ തേ​ടി. ഇ​വ​ര്‍​ക്കെ​ല്ലാം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തു. കൂ​ടു​ത​ലാ​യി മു​റി​വേ​റ്റ മൂ​ന്ന് പേ​ർ നാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി കു​ത്തി​വ​യ്പ്പ് എ​ടു​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read More

വോട്ടെടുപ്പ് കഴിഞ്ഞിട്ടും സ്ഥാനാർഥികളുടെ പേരിൽ കോ​ൺ​ഗ്ര​സി​ലും സി​പി​എ​മ്മി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ തു​ട​രു​ന്നു

തു​റ​വൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​വും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലും സി​പി​എ​മ്മി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ തു​ട​രു​ന്നു. സിപിഎം കേ​ന്ദ്ര തീ​രു​മാ​ന​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി ചി​ല​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ച​താ​ണ് പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു പ്രാ​വ​ശ്യം മ​ത്സ​രി​ച്ച​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തും എ​ന്ന സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം നി​ല​നി​ൽ​ക്കെ പ​ല​രും മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ങ്ങി​യ​ത് അ​ണി​ക​ൾ​ക്കി​ട​യി​ൽ രൂ​ക്ഷ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ വോ​ട്ട് ചെ​യ്താ​ൽ പ​ല വാ​ർ​ഡു​ക​ളി​ലേ​യും ക​ണ​ക്കു​കൂ​ട്ടലുക​ൾ തെ​റ്റും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തുവ​ന്ന ശേ​ഷം പാ​ർ​ട്ടി​ക​ളി​ൽ ഇ​ത് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​കും. കോ​ൺ​ഗ്ര​സി​ലും ഇ​ത്ത​രം വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. പു​തു​താ​യു​ള്ള​വ​ർ​ക്കു മ​ത്സ​രി​ക്കു​വാ​ൻ സീ​റ്റ് ന​ൽ​കാ​തെ തു​ട​ർ​ച്ച​യാ​യി പ​ല സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​ത് അ​ണി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ചി​ല നേ​താ​ക്ക​ളു​ടെ അ​ണി​ക​ളെ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​പ്പി​ച്ച​ത് ച​ർ​ച്ചാ​വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ൽ…

Read More

കാ​റി​നു സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ അ​ക്ര​മം; രണ്ടു ലക്ഷം രൂപയുടെ നഷ്ടം; പോലീസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

അ​മ്പ​ല​പ്പു​ഴ: കാ​റി​നു സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് യു​വാ​ക്ക​ളെ ഒ​രു സം​ഘം ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വും ഫോ​ണും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ദേ​വ​സ്വം പ​റ​മ്പി​ൽ മ​ധു​വി​ന്‌റെ മ​ക​ൻ അ​ജേ​ഷി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് അ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളും അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് കാ​റി​ൽ വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​റ്റൊ​രു കാ​റി​ന് ഇ​വ​ർ സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ർ​ക്കം ന​ട​ന്ന​ത്. ഒ​ടു​വി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​തി​ർ​വ​ശ​മു​ള്ള ചെ​റു​റോ​ഡി​ലേ​ക്ക് അ​ജേ​ഷ് കാ​ർ ക​യ​റ്റി. പു​റ​കെ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം അ​ജേ​ഷി​നെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ അ​ജേ​ഷി​ന്‍റെ മാ​ല​യു​ടെ ഒ​രു ഭാ​ഗം അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്തു. അ​ജേ​ഷി​ന്‍റെ ഐ​പ്പോ​ഡും ക​വ​ർ​ന്നു. സു​ഹൃ​ത്ത് സു​ഭാ​ഷിന്‍റെ ഫോ​ൺ ന​ശി​പ്പി​ക്കു​ക​യും കാ​റി​നു കേ​ടു​പാ​ടു വ​രു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ കാ​റ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ആ​കെ 2,94,800 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി…

Read More

അടഞ്ഞുകിടന്ന വീട്ടിൽ മോഷണം; ര​ണ്ടു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​നും നഷ്ടപ്പെട്ടു; അന്വേഷണം തുടങ്ങി

അ​മ്പ​ല​പ്പു​ഴ: അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽനി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ​യും ഒ​രു പ​വ​ന്‍റെ ആ​ഭ​ര​ണ​വും മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. നീ​ർ​ക്കു​ന്നം ബാ​ല​വി​ഹാ​റി​ൽ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സു​രേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഇ​വ​ർ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സു​രേ​ഷ് ബു​ധ​നാ​ഴ്ച വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ വാ​തി​ൽ തു​റ​ന്ന് വ​സ്ത്ര​ങ്ങ​ൾ വാ​രി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്ന മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പ​ണ​വും ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന വ​ള​യും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നേ​ത്തു​ട​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ആലപ്പുഴയിൽ നല്ലവിജയം ഉറപ്പെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​;എ​ല്‍​ഡി​എ​ഫ് മു​ന്നേ​റു​മെ​ന്ന്  എ.​എം. ആ​രി​ഫ് എം​പി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും ന​ല്ല വി​ജ​യം ഉ​റ​പ്പെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യും. രാ​വി​ലെ നേ​ര​ത്തെ ത​ന്നെ​യെ​ത്തി വോ​ട്ടു​ചെ​യ്ത ശേ​ഷം പ​ത്ര​പ്ര​തി​നി​ധി​ക​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ലാ​ണെ​ന്നു പ​റ​ഞ്ഞ കെ.​സി. പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കൊ​പ്പം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​വും ഇ​തി​ല്‍ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. രാ​വി​ലെ ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ല്‍ കാ​ണി​ക്കു​ന്ന​ത് വ​ലി​യ ആ​വേ​ശ​മാ​ണ്. കേ​ര​ള ജ​ന​ത​യു​ടെ വി​കാ​രം പ്ര​ക​ട​മാ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും തീ​ര്‍​ച്ച. ഇ​ട​തു​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​തു പോ​ലെ വ​ര്‍​ഗീ​യ കൂ​ട്ടു​കെ​ട്ട് യു​ഡി​എ​ഫി​നി​ല്ല. ഒ​റ്റ​പ്പെ​ട്ട വ​ല്ല നീ​ക്കു​പോ​ക്കു ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധി​ച്ച് പ​രി​ഹ​രി​ക്കു​മെ​ന്നും കെ.​സി. പ​റ​ഞ്ഞു. എ​ന്‍​ഡി​എ​യ്ക്ക് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ല​ഭി​ച്ച സീ​റ്റു​ക​ള്‍ പോ​ലും കൈ​മോ​ശം വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​യ​ര്‍​ന്ന പോ​ളിം​ഗ് കാ​ണി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ ബോ​ധ​മാ​ണെ​ന്നും അ​ത് യൂ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ന​ല്ല വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ട്. സ​ര്‍​ക്കാ​രി​ന്റെ…

Read More

പേടിച്ചിരുന്നില്ലെ, ജനം ഒഴുകിയെത്തി; ബൂ​ത്തു​ക​ളി​ൽ തി​രക്ക്, സാ​മൂ​ഹി​ക അ​ക​ലം മ​റ​ക്കു​ന്നു; ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സാ​മൂ​ഹി​ക അ​ക​ല​ത്തി​ല്‍ ക്യൂ ​നി​ല്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ത്തും തി​ര​ക്ക് വ​ര്‍​ധി​ച്ച​പ്പോ​ള്‍ അ​തെ​ല്ലാം മ​റ​ന്നു. വോ​ട്ടെ​ടു​പ്പി​നു ത​ട​സ​മു​ണ്ടാ​യ ബൂ​ത്തു​ക​ളി​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു സ​മ​യ​മെ​ടു​ത്ത​പ്പോ​ഴാ​ണ് തി​ര​ക്ക് വ​ര്‍​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍ രാ​വി​ലെ മു​ത​ല്‍ ക​ന​ത്ത പോ​ളിം​ഗാ​ണ്. ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ല്‍ 15.3 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ത്തു​മ​ണി​യാ​യ​പ്പോ​ഴേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം 25നു ​മു​ക​ളി​ലെ​ത്തി.സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ് ബൂ​ത്തു​ക​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത്. വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ലാ​യി മ​ത്സ​രി​ക്കു​ന്ന​തും വ​നി​താ വോ​ട്ട​ര്‍​മാ​രു​ടെ വ​ര​വ് കൂ​ടാ​ന്‍ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി. ബൂ​ത്തു​ക​ളി​ല്‍ ഏ​ജ​ന്റു​മാ​രാ​യും സ്ത്രീ​ക​ള്‍ ധാ​രാ​ള​മു​ണ്ട്. വ​യോ​ധി​ക​ര്‍​ക്കും ശാ​രീ​രി​ക അ​വ​ശ​ത​യു​ള്ള​വ​ര്‍​ക്കു​മാ​യി ബൂ​ത്തു​ക​ളി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മു​ണ്ട്. ഇ​വ​ര്‍​ക്ക് ക്യൂ ​നി​ല്‍​ക്കാ​തെ ത​ന്നെ വോ​ട്ടു ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​മു​ണ്ട്. ന​ട​ന്നു ചെ​ല്ലാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്താ​നും ചി​ല​യി​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍ എ​സ്എ​ന്‍​വി സ്‌​കൂ​ളി​ലെ ബൂ​ത്തു​ക​ളി​ലേ​ക്ക് പ​തി​വു​പോ​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി ഡോ​ളി സൗ​ക​ര്യം ചെ​യ്തി​ട്ടു​ണ്ട്. ആലപ്പുഴയിൽ രാവിലെ 10.15 വരെ28 ശതമാനം…

Read More

അ​ല​ങ്കാ​ര മ​ത്സ്യ വി​ൽ​പ്പ​ന​ശാ​ല ആ​ക്ര​മ​ണം; മൂ​ന്ന് യു​വാ​ക്ക​ൾക്കു പ​രി​ക്ക്; മർദനത്തിന് പിന്നിൽ മറ്റൊരു അലങ്കാര മത്‌സ്യവിൽപന സംഘം

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ വി​ൽ​പ​ന​ശാ​ല​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ ചി​കി​ത്സ​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ വ​ണ്ടാ​നം മ​ന്ത​റ ഷാ​ജി​യു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (21), അ​മ്പ​ല​പ്പു​ഴ വ​ട​ക്കു പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ആ​നി​ല​യി​ൽ അ​ബ്ദു​ൾ അ​സീ​സി​ൻ്റെ മ​ക​ൻ അ​ജ്മ​ൽ (21), നാ​ലാം വാ​ർ​ഡി​ൽ നാ​വ​ക്കാ​ട് വീ​ട്ടി​ൽ സ​ണ്ണി​യു​ടെ മ​ക​ൻ റി​ജോ (18) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പെ​ട്രോ​ൾ പ​മ്പി​ന് വ​ട​ക്കു​ഭാ​ഗ​ത്താ​യു​ള്ള മ​റ്റൊ​രു അ​ല​ങ്കാ​ര വി​ൽ​പ​ന​ശാ​ല​യി​ലെ മൂ​ന്നു യു​വാ​ക്ക​ളും വ​ണ്ടാ​നം സ്വ​ദേ​ശി​ക​ളാ​യ 20 ഓ​ളം വ​രു​ന്ന യു​വാ​ക്ക​ളും ചേ​ർ​ന്ന അ​ക്ര​മി സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ക​ട​യി​ൽ ചെ​ല്ലു​ക​യും, വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​ക്ക​ളെ മ​ർ​ദ്ദി​ച്ച് അ​വ​ശ​രാ​ക്കു​ക​യും അ​ക്വേ​റി​യ​വും, അ​തി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​ വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ പു​ന്ന​പ്ര എ​സ്ഐ അ​ബ്ദു​ൾ റ​ഹി​മും, എ​എ​സ്ഐ സി​ദ്ദി​ഖും അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘം…

Read More

 എല്ലാവരേയും കൊണ്ട് എങ്ങോട്ടാ..! ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് പോ​യ വാ​ഹ​നം ആ​രോ​ഗ്യ വ​കു​പ്പ് പി​ടി​കൂ​ടി

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് പി​എ​ച്ച് സെ​ന്‍റ​റി​നു സ​മീ​പ​ത്തു നി​ന്നും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യ വാ​ഹ​നം പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ 18 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു പോ​യ ആ​പ്പേ ട്ര​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പി​എ​ച്ച് സെ​ന്‍റ​റി​ൽ ഈ ​സ​മ​യം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട ഹെ​ൽ​ത്ത് സൂ​പ്പ​ർവൈ​സ​ർ കെ. ​ആ​റു, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​എ​സ് ബി​ജു, ജെ​പി​എ​ച്ച്എ​ൻ അ​നീ​സ, ഡ്രൈ​വ​ർ ജോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. 18 അം​ഗ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യി​ൽ അ​ധി​കം പേ​ർ​ക്കും മാ​സ്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച മു​ന്പ് ഈ ​വാ​ഹ​ന​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ശ്ചി​ത അ​ള​വി​ൽ കൂ​ടു​ത​ൽ ആ​ളെ​ക്ക​യ​റ്റി കൊ​ണ്ടു​പോ​യ​തി​ന് വാ​ഹ​ന ഉ​ട​മ​യ്ക്ക് താ​ക്കീ​ത് ന​ൽ​കി​യ​താ​യി പാ​ണ്ട​നാ​ട് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തു വ​ക​വ​യ്ക്കാ​തെ​യാ​ണ്…

Read More