ചേർത്തല: എൽഡിഎഫ് സർക്കാർ സംസ്ഥാനത്താകെ സൃഷ്ടിച്ച വികസന മുന്നേറ്റമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രധാനമായും പരിഗണിക്കുകയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എൽഡിഎഫ് ചേർത്തല നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പ്രക്കാട് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ഥ മേഖലയിലും ഇതേവരെയില്ലാത്ത വികസന മുന്നേറ്റമാണ് സംസ്ഥാനത്താകെ പിണറായി സർക്കാർ സൃഷ്ടിച്ചത്. ജനങ്ങളെയാകെ ഒന്നായി കണ്ടാണ് പദ്ധതികൾ നടപ്പാക്കിയത്. ക്ഷേമപദ്ധതികളിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് ഉണ്ടായത്. ഇങ്ങനെ സംസ്ഥാനത്ത് പുതുചരിത്രം സൃഷ്ടിച്ച സർക്കാരിനെ ആക്ഷേപിക്കാനുള്ള പ്രചാരണങ്ങൾ വിലപ്പോകില്ല. ജില്ലയിൽ എൽഡിഎഫ് വിജയചരിത്രം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് പ്രകടനപത്രിക യു.മോഹനന് നൽകി മന്ത്രി പ്രകാശനംചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.ടി ജിസ്മോൻ അധ്യക്ഷനായി.
Read MoreCategory: Alappuzha
ദുരപരിധി ലംഘിച്ച് സർക്കാർ സ്കൂളിന്റെ ഭൂമി കൈയേറി റോഡ് നിർമാണം; പരാതിയുമായി നാട്ടുകാർ
തുറവൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാർ സ്കൂളിൻ്റെ ഭൂമി കൈയേറി പഞ്ചായത്ത് റോഡ് നിർമിച്ചതായി പരാതി. പട്ടണക്കാട് പഞ്ചായത്തു് ആറാം വാർഡിൽ പ്രവർത്തിക്കുന്ന പട്ടണക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്നാണ് വിവാദമായ റോഡ് നിർമിച്ചിരിക്കുന്നത്. ദൂരപരിധി ലംഘിച്ച് നിർമിക്കുന്ന റോഡിനെതിരെ സ്കൂൾ പിടിഏയും ഹെഡ്മിസ്ട്രസും പഞ്ചായത്തധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാതെ റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയായിരുന്നു. രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രധാന കെട്ടിടത്തോട് ചേർന്നാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡ് നിർമാണം പൂർത്തിയായപ്പോൾ സ്കൂളിൻ്റെ ജനാലകൾ റോഡിലേയ്ക്കേ തുറക്കാൻ കഴിയൂ എന്ന സ്ഥിതിയാണ്. റോഡ് കടന്ന് പോകുന്നതിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലയ്ക്കെടുക്കാനുള്ള ശ്രമം നിലനിൽക്കെയാണ് സ്കൂളിൻ്റെ സ്ഥലത്തിലൂടെ റോഡ് നിർമിച്ചിരിക്കുന്നതെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു. സ്കൂൾ കെട്ടിടവുമായി മുക്കാൽ മീറ്റർ പോലും അകലം റോഡിനില്ലെന്നും ഇവർ പറയുന്നു. ഇത് കുട്ടികളുടെ സുരക്ഷ…
Read Moreകെഎസ്എഫ്ഇയിൽ ബിനാമി പേരില്‍ ചിട്ടി ചേരാനാകില്ല; കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സാധ്യതയും നല്‍കുന്നില്ലെന്ന് ചെയര്മാന്
പത്തനംതിട്ട: കെഎസ്എഫ്ഇയില്‍ യാതൊരു കാരണവശാലും ബിനാമി പേരില്‍ ആര്‍ക്കും ചിട്ടിയില്‍ ചേരാനാകില്ലെന്ന് ചെയര്മാന് അഡ്വ.പീലിപ്പോസ് തോമസ്. അക്കൗണ്ട് വഴിയോ ചെക്ക് മുഖേനയോ ആണ് എല്ലാ പണം കൈമാറ്റവും നടക്കുന്നത്. അക്കൗണ്ടുകള്‍ കെവൈസി ബന്ധിതമാണ്. ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങള്‍ നല്കുന്ന ആള്‍ക്കുമാത്രമേ ചിട്ടിയില്‍ ചേരാന്‍ കഴിയൂ. ഇടപാടുകള്‍ പൂര്‍ണമായും ആദായനികുതി വകുപ്പിന്റെ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ്. കൂടുതല്‍ പണമുണ്ടെങ്കില്‍ ചെക്കായി വാങ്ങും. ചിട്ടിപ്പണം കൊടുക്കുന്നത് ബാങ്ക് അക്കൗണ്ട്, ചെക്ക് എന്നിവ മുഖേനയാണെന്നും ചെയര്മാന് രാഷ്ട്രദീപികയോടു പറഞ്ഞു. ഉദ്യോഗസ്ഥര്ക്കെന്നല്ല, ആര്‍ക്കും ബിനാമി പേരില്‍ ചിട്ടിയില്‍ ചേരാനാകില്ല. കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ കെവൈസി പാലിച്ചു ചിട്ടിയില്‍ ചേരുന്നതിനു നിയമപരമായി ഒരു തടസവുമില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സാധ്യതയും കെഎസ്എഫ്ഇ നല്‍കുന്നില്ല. ഇത്തരം ഒരു ആരോപണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമാണെന്നു പീലിപ്പോസ്…
Read Moreജ്യേഷ്ഠത്തി സിപിഎം ചിഹ്നത്തിൽ, അനുജത്തി ബിജെപി സ്ഥാനാർഥിയും! രാഷ്ട്രീയത്തിലെ ശത്രുത കുടുംബബന്ധത്തിൽ ഇല്ലെന്നു മാത്രം…
കോന്നി: തെരഞ്ഞ െടുപ്പ് ഗോദയിൽ വർഗശത്രുക്കളായ പാർട്ടികൾക്കു വേണ്ടി പോരാടുകയാണ് സഹോദരിമാർ. രാഷ്ട്രീയത്തിലെ ശത്രുത കുടുംബബന്ധത്തിൽ ഇല്ലെന്നു മാത്രം. വിമുക്ത ഭടൻ ഐരവൺ രമേശ് ഭവനത്തിൽ എം.കെ. കൃഷ്ണപിള്ളയുടെ പെൺമക്കളായ പുഷ്പലതയും കെ.എൽ.സുലേഖയുമാണ് രണ്ട് പഞ്ചായത്തുകളിൽ വ്യത്യസ്തി ചേരികളിൽ സ്ഥാനാർഥികളായിരിക്കുന്നത്. മൂത്ത മകൾ പുഷ്പലത സിപിഎം സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ അനുജത്തി സുലേഖ ബിജെപി സ്ഥാനാർഥിയായിട്ടാണ് അങ്കത്തട്ടിലുള്ളത്. അതിർത്തി ഗ്രാമങ്ങളായ കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളിലാണ് ഇവർ മത്സരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് അടുകാട് ഏഴാം വാർഡിൽ സുലേഖയുടെ കന്നിയങ്കമാണ് നടക്കുന്നത്. യുഡിഎഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനും സിപിഎം സ്വതന്ത്ര പുഷ്പ ഉത്തമനുമാണ് പ്രധാന എതിരാളികൾ. വാർഡിൽ ശക്തി തെളിയിക്കാനുള്ള ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. യുഡിഎഫിന് ഇവിടെ റിബൽ സ്ഥാനാർഥിയുമുണ്ട്.അരുവാപ്പുലം 14-ാം വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്ന പുഷ്പലതയ്ക്ക് ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ…
Read Moreവരാൽ കുഞ്ഞാണെന്നാണ് നാട്ടുകാർ കരുതി, പക്ഷേ… ! പന്പാനദിക്കരയിലെ കിണറ്റിൽ വീണ്ടും ഭൂഗർഭ മത്സ്യം
ആറന്മുള: പമ്പാനദിയുടെ സമീപ പ്രദേശത്ത് നിന്നും വീണ്ടും ഭൂഗർഭ മത്സ്യത്തെ ലഭിച്ചു.നീർവിളാകം എകെജിപ്പടിക്ക് സമീപം അയിരുക്കുഴിയിൽ കിഴക്കേതിൽ ജോർജ് ചാക്കോയുടെ വീട്ടിൽ നിന്നാണ് മത്സ്യത്തെ ലഭിച്ചത്. കിണറ്റിൽ നിന്ന് പമ്പ് ചെയ്ത ജലം ടാങ്കിലെത്തിയപ്പോൾ അകപ്പെട്ട മത്സ്യം പൈപ്പിലൂടെയെത്തിയ വെള്ളം പാത്രത്തിൽ ശേഖരിച്ചപ്പോഴാണ് കാണപ്പെട്ടത്. ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്നതും ഒരു വിരലിന്റെ മാത്രം വലിപ്പമുള്ളതുമായ സബ്ടെറാനിൻ വിഭാഗത്തിൽപ്പെട്ട മത്സ്യം നേരത്തെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ കണ്ടെത്തിയിരുന്നു. 2018 നവംബറിൽ പെരിങ്ങരയിൽ നിന്നും 2019 ഓഗസ്റ്റിൽ ചെങ്ങന്നൂരിന് സമീപം ഇടനാട്ടിൽ നിന്നും ഇത്തരം മത്സ്യത്തെ ലഭിച്ചിരുന്നു, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക്സ് ഇതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു. പെരിങ്ങരയിൽ നിന്ന് ലഭിച്ച മത്സ്യത്തിനു ശാസ്ത്രജ്ഞൻ മഹാബലി എന്ന് പേര് നൽകിയിരുന്നു. ക്യാറ്റ് ഫിഷ് എന്ന അപരനാമത്തിലും ഇത് അറിയപ്പെടുന്നുണ്ട്. നീർവിളാകത്ത് നിന്ന് നേരത്തെയും ഇത്തരം മത്സ്യം…
Read Moreപ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന്! അടിപിടിയിൽ വിമുക്തഭടനും സ്ഥാനാര്‍ഥിയുടെ ഭാര്യയ്ക്കും മകനും പരിക്ക്
മാവേലിക്കര: പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഒരു വിമുക്ത ഭടനും എല്‍ഡിഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റു. വിമുക്ത ഭടനും കോണ്‍ഗ്രസ് 18-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റായ ജയ്സണിന്റെ സഹോദരനുമായ പുതിയകാവ് കാവിന്റെ കിഴക്കേതില്‍ രതീഷ്(47), എല്‍ഡിഎഫ് സ്ഥാനാർഥി പുതിയകാവ് ആലിന്റെ തെക്കതില്‍ തോമസ് മാത്യുവിന്റെ (മോനച്ചന്) ഭാര്യ ഷൈനി തോമസ് (50), മകന് ടിനു ഇടിക്കുള തോമസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 6.45 ന് മഞ്ഞാടി റെയില്‍വേ ക്രോസിന് സമീപമായിരുന്നു സംഭവം. ഒമ്പതാം വാര്‍ഡ് ഇടതുമുന്നണി സ്ഥാനാർഥി തോമസ് മാത്യുവും സംഘവും കോവിഡ് മാനദണ്ഡം ലംഘിച്ച് ഭവന സന്ദര്‍ശനം നടത്തിയെന്ന പേരിൽ ഉണ്ടായ തർക്കത്തേത്തുടർന്ന് പത്തോളം വരുന്ന എല്‍ഡിഎഫ് സംഘം തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് വിമുക്ത ഭടനായ രതീഷ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിലെ…
Read Moreമോഷണം പോയ സ്കൂട്ടര്‍ കുളത്തില്‍ ! നോട്ടപ്പുള്ളികൾ സ്ഥലത്തെ പ്രധാന പയ്യൻസ്
ചേര്‍ത്തല: മോഷണം പോയ സ്കൂട്ടർ വീടിനു സമീപമുള്ള കുളത്തിൽ നിന്നും കണ്ടെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രദേശത്തെ ചില യുവാക്കള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാർഡ് കങ്കനുള്ളിത്തറയിൽവീട്ടിൽ ശിവന്റെ ഭാര്യ ധന്യയുടെ സ്കൂട്ടറാണ് കഴിഞ്ഞദിവസം മോഷണം പോയത്. വീടിന്റെ കാര്‍ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ആക്ടിവ സ്കൂട്ടര്‍ രാവിലെ കാണാതാവുകയായിരുന്നു. മോഷവിവരം കാണിച്ച് വീട്ടുകാര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്കൂട്ടർ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീടിനുസമീപം പായൽ മൂടികിടന്ന കുളത്തിൽ നിന്നും കണ്ടെത്തിയത്. സ്കൂട്ടര്‍ തള്ളിക്കൊണ്ട് വന്ന് കുളത്തില്‍ ഇട്ടതാകാമെന്ന് കരുതുന്നു. വീട്ടുകാരോട് വിരോധമുള്ളവരാണ് ഇതിനുപിന്നിലെന്നാണ് പോലീസിന്റെ അനുമാനം. ചേര്‍ത്തല പോലീസ് ഇൻസ്പെക്ടർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ലൈസാദ് മുഹമ്മദ്, പി.എസ്. തങ്കച്ചൻ, സീനിയർ സിപിഒ ശ്യാംകുമാർ, സിപിഒ ഡാരെൽ നെൽസൺ എന്നിവരുടെ നേതൃത്വത്തിലാണ്…
Read Moreചേര്‍ത്തല നഗരസഭ! ഭരണതുടര്‍ച്ചയ്ക്ക് യുഡിഎഫ്, അട്ടിമറിക്കാന്‍ എല്‍ഡിഎഫ്, മോദിയുടെ തണലില്‍ എന്‍ഡിഎ
ചേര്‍ത്തല: ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറി വിജയം നേടാന്‍ എല്‍ഡിഎഫും മോദി സർക്കാറിന്റെ വികസനങ്ങള്‍ കാണിച്ച് പരമാവധി സീറ്റുകള്‍ കൊയ്യാന്‍ എന്‍ഡിഎയും രംഗത്തെത്തിയതോടെ ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും. 35 അംഗ നഗരസഭാ കൗണ്‍സിലില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് ഇടതു-വലത് മുന്നണികളുടെ അവകാശവാദം. ഒരു പതിറ്റാണ്ട് യുഡിഎഫ് ഭരിച്ച ചേര്‍ത്തല നഗരസഭ പിടിച്ചെടുക്കാനായി എല്‍ഡിഎഫ് കച്ചമുറുക്കി ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് മത്സരം ആവേശകൊടുമുടിയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ചെയര്മാന്ന്മാരാണ് നഗരസഭ ഭരിച്ചത്. കോണ്‍ഗ്രസിലെ ഐസക് മാടവനയും പി.ഉണ്ണികൃഷ്ണനും ചെയര്മാന് സ്ഥാനം പങ്കിട്ടു. യുഡിഎഫ് ഭരണത്തിന്റെ അവസാന ഒരു വര്‍ഷം കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ ഉന്നധികാരസമിതി അംഗം വി.ടി. ജോസഫ് ചെയര്‍മാനായി. പിന്നീട് കേരളാകോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോയെങ്കിലും വി.ടി. ജോസഫിന് ഭരണത്തിന്റെ കാലാവധി തികയ്ക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭൂരിപക്ഷമുള്ള നഗരസഭയില്‍ എല്‍ഡിഎഫ് അംഗം ചെയര്‍മാനായ അപൂര്‍വ സംഭവവും ചേര്‍ത്തലയില്‍…
Read Moreഇരവിപേരൂരിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കടന്നു പോകുന്ന അതിവേഗ റെയിൽ: ആശയക്കുഴപ്പം മാറ്റണമെന്ന് ആന്റോ ആന്റണി എംപി
പുല്ലാട്: പ്രളയക്കെടുതിയിൽ ഏറ്റവും ദുരിതം ഏറ്റുവാങ്ങിയ കോയിപ്രം ഇരവിപേരൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കടന്നു പോകുന്ന നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ മാറ്റിയതിൽ ദുരൂഹതയെന്നും ഇതു സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ആന്റോ ആന്റണി എംപി. കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരീലമുക്ക് ജംഗ്ഷനിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി അംഗം മാത്യു കല്ലുങ്കത്തറ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, കെ. ആർ. പ്രസന്നകുമാർ, കുഞ്ഞുമോൻ മണ്ണാരിയേത്ത്, എൻ. കെ. രാഘവൻ, സുനിൽ വൈരോൺ, എം. വി. സാമുവേൽ, ഈശോ കെ. കുറ്റിക്കാട്ടിൽ, ഷാജി നല്ലുമലയിൽ, എ. എം. ഏബ്രഹാം ചെറുവള്ളിയിൽ, രാധാകൃഷ്ണ കുറുപ്പ്, അജിൽ വി. രാജൻ എന്നിവർ പ്രസംഗിച്ചു. അതിവേഗ…
Read Moreആദിലിന്റെ കോവിഡും ഞാനും; ആദിലിനെത്തേടിയെത്തി ആ “മേജർ’ സമ്മാനം
ആദിൽകുമാറെന്ന ഏഴാം ക്ലാസുകാരനെത്തേടി സംവിധായകൻ മേജർ രവി വീട്ടിലെത്തി. ഈ വർഷത്തെ സൗത്ത് ഇന്ത്യൻ ഷോർട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ആദിലിന്റെ കോവിഡും ഞാനും എന്ന ഹൃസ്വചിത്രത്തിന് എക്സലൻസ് പുരസ്കാരം ലഭിച്ചിരുന്നു. ഇതിൽ നേരിട്ട് അഭിനന്ദിക്കാനാണ് മേജർ രവി വീട്ടിലെത്തിയത്. ആൻഡ്രോയ്ഡ് ഫോൺ സമ്മാനമായി നൽകിയാണ് മേജർ രവി മടങ്ങിയത്. ഹൃസ്വചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ആദിലാണ്. ലോക്ക്ഡൗൺ സമയത്ത് യൂട്യൂബിൽ നോക്കിയാണ് എഡിറ്റിംഗ് പഠിച്ചത്. കൊറോണക്കാലത്തെ കുട്ടികളുടെ നഷ്ടങ്ങൾ പറയുന്ന ആത്മനൊമ്പരങ്ങൾ, 2G ഗ്രാൻഡ്ഫാ തുടങ്ങിയ ഹൃസ്വ ചിത്രങ്ങളും ആദിലിന്റേതാണ്. സഹോദരിയുടെ ജന്മദിനത്തിന് സമ്മാനമായി ഒരു ട്രോൾ വീഡിയോ നിർമിച്ചുകൊണ്ടായിരുന്നു ആദിലിന്റെ തുടക്കം. എഡിറ്റിംഗ് മനോഹരമായി ചെയ്യുന്നത് കണ്ട ആദിലിനെ ഇപ്പോൾ വേൾഡ് ഡ്രാമാറ്റിക് സ്റ്റഡിസെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽഎഡിറ്റിംഗ് പഠിക്കാനായി ചേർത്തിരിക്കുകയാണ്. ഡിസംബറിൽ പുതിയ ഷോർട്ട് ഫിലിം റിലീസ് ചെയ്യാനുള്ള…
Read More