പത്തനംതിട്ട: പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വിമതരായി രംഗപ്രവേശം ചെയ്ത സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രാദേശിക ഘടകങ്ങള്‍ നിലയുറപ്പിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായി. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ള വിമതര്‍ക്കെതിരെ അച്ചടക്ക നടപടിക്ക്് അതാത് പാര്‍ട്ടി നേതാക്കള്‍ മുതിര്‍ന്നെങ്കിലും പ്രാദേശികതലത്തില്‍ ഇതിനു കാര്യമായ പ്രയോജനമുണ്ടാകുന്നില്ല. കോണ്‍ഗ്രസിലെ പല പ്രമുഖരും പ്രാദേശിക കമ്മിറ്റികളുടെ പിന്തുണയിലാണ് മത്സരിക്കുന്നത്. ഡിസിസി തലത്തിലുള്ള അച്ചടക്കനടപടിയെ മുഖവിലയ്ക്കെടുക്കാതെ മുന്നോട്ടുപോകാനാണ് പലരുടെയും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധമുള്ള മണ്ഡലം ഭാരവാഹികള്‍ അടക്കം പലയിടത്തും രാജിവച്ചു. പാര്‍ട്ടിയില്‍ നിന്നു രാജിവച്ച് സ്വതന്ത്രരായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചവരുമുണ്ട്. റാന്നിയില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് നേതാവ് ബെന്നി പുത്തന്‍പറമ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എബിന് തോമസിനെതിരെ രംഗത്തുണ്ട്. ബെന്നിക്കെതിരെയുള്ള അച്ചടക്ക നടപടി ഡിസിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെ പിന്തുണയിലാണ് മത്സരമെന്ന് ബെന്നി…
Read MoreCategory: Alappuzha
വിലയില്ല; കാര്‍ഷിക വിളകള്‍ കൃഷിയിടത്തില്‍ ഉപേക്ഷിച്ച് കര്‍ഷകരുടെ പ്രതിഷേധം
പത്തനംതിട്ട: നാടന്‍ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ഉത്പന്നങ്ങള്‍ കൃഷിയിടത്തില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍.അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില ലഭിക്കാതെ വന്നപ്പോള്‍ ആദായമെടുക്കാതെ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്. സര്‍ക്കാര്‍ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ഈ താങ്ങുവിലയ്ക്ക് കാര്‍ഷിക വിളകള്‍ വാങ്ങാന്‍ ഹോര്ട്ടികോര്പോ, സഹകരണ സംഘങ്ങളോ തയാറാകുന്നില്ല. കാര്‍ഷിക വിളകള്‍ വിളവെടുത്തു തലച്ചുമടായി വാഹന സൗകര്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കുകയും അവിടെ നിന്ന് വിപണികളിലെത്തിക്കുമ്പോഴും ഉണ്ടാകുന്ന സാമ്പത്തികച്ചെലവ് പോലും ഉത്പന്നങ്ങള്‍ വിറ്റാല്‍ കിട്ടുന്നില്ലെന്നതാണ് കര്‍ഷകരുടെ പ്രധാന പ്രശ്നം. കാര്‍ഷിക വിളകള്‍ കൃഷിയിടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. കാട്ടുപന്നിയോടും കുരങ്ങിനോടും വേഴാമ്പലിനോടും മല്ലടിച്ച് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് വിളവെടുക്കാതെ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ഉറപ്പാക്കാന്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇല്ല..കൃഷിയിറക്കുന്നതിനും മറ്റും സര്‍ക്കാര്‍ നല്കുന്ന വായ്പകള്‍ വിതരണം…
Read Moreനാടിന്റെ പാട്ടുകാരനും നാട്ടങ്കത്തിന്, വിജയം പാട്ടിലാക്കാൻ ശ്യാംകുമാർ
മങ്കൊന്പ്: കാവാലത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇത്തവണ ഒരു നാടൻ പാട്ടിന്റെ ഈണമുണ്ട്. എല്ലാവരും തെരഞ്ഞെടുപ്പിനു ചൂടുള്ള പ്രചാരണത്തിനിറങ്ങുന്പോൾ പാട്ടും പാടി ജയിക്കാനാണ് ഇവിടെ ഒരു സ്ഥാനാർഥിയുടെ പരിശ്രമം. നാടൻപാട്ടു കലാകാരനും കാവാലം ഗ്രാമപഞ്ചായത്തു 11-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ശ്യാംകുമാറാണ് നാട്ടങ്കത്തിനു കലാപരിവേഷം നൽകുന്നത്. ഇരുചക്ര വാഹനത്തിൽ മത്സ്യവില്പന നടത്തുന്ന ശ്യാമിനെ കാവാലത്തും പരിസരത്തുമുള്ള ജനങ്ങൾക്കു നന്നായറിയാം. നാടൻപാട്ടു കലാകാരൻ എന്ന നിലയിൽ ശ്യാമിനെ കുട്ടനാട്ടിനു വെളിയിലുള്ളവർക്കു പോലും സുപരിചിതനാക്കുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ വേദികളിൽ ശ്യാം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. യുട്യൂബ് ചാനലുകളിലും ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. നാടൻ പാട്ടുകൾക്കു പുറമേ വാദ്യമേളങ്ങളും ശ്യാമിനു വഴങ്ങും. കാവാലത്ത് ബോട്ടുയാത്രയ്ക്കായി എത്തുന്ന മലയാളി വിനോദ സഞ്ചാരികൾക്കും ഇയാൾ സുപരിചിതനാണ്. ഉല്ലാസയാത്രയ്ക്കു കൊഴുപ്പുകൂട്ടാൻ ഇയാളെയും ഇവർ കൂടെക്കൂട്ടും. നാടൻ പാട്ടിനു പുറമെ കൊയ്ത്തു പാട്ട്, ഞാറ്റുപാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയവയുടെയും സൂക്ഷിപ്പുകാരനാണ് ഇയാൾ.…
Read Moreവഴിയില്ല, കുടിവെള്ളവും; തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നീലംപേരൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ നാട്ടുകാർ
മങ്കൊന്പ്: കുടിവെള്ളം പോയിട്ട് സുരക്ഷിതമായ നടപ്പാത പോലുമില്ലാതെ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങൾ തെരഞ്ഞെടുപ്പു ബഹിഷ്കരണ തീരുമാനവുമായി രംഗത്ത്. നീലംപേരൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ കിഴക്കേ ചേന്നങ്കരി പ്രദേശത്തെ 30 ഓളം വീട്ടുകാരാണ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. ചിങ്ങംകരി കോതകരി പാടശേഖരത്തിന്റെ തെക്കേ ചിറയിലെ താമസക്കാരാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. വികസനം എത്തിനോക്കാത്ത പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങൾക്കായി അധികാരികളുടെ കാരുണ്യം കാത്തു കഴിയുന്നത്. 15 വർഷമായി കുടിവെള്ളം കിട്ടാനില്ലാത്ത പ്രദേശത്തേക്ക് എത്താൻ സുരക്ഷിതമായ ഒരു നടപ്പാത പോലുമില്ലെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. സർക്കാർ വക കുടിവെള്ളമില്ലെങ്കിലും ആംബുലൻസ് എത്തുന്ന തരത്തിൽ പ്രദേശത്തേക്ക് ഒരു റോഡെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം. കനകമംഗലം കലുങ്കു മുതൽ കോതകരി പാടത്തിന്റെ പുറംബണ്ടിലൂടെ മൂന്നു മീറ്റർ വീതിയെങ്കിലുമുള്ള റോഡ് നിർമിച്ചാൽ പ്രദേശത്തെ യാത്രാദുരിതത്തിനു പരിഹാരമാകും. നിലവിൽ തോടിനു മറുകരെയുള്ള കനകമംഗലം…
Read Moreസ്ഥാനാർഥിക്കു വീട്ടിലിരിക്കാം; വീഡിയോചിത്രങ്ങൾ വോട്ടുചോദിക്കും!
അമ്പലപ്പുഴ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാനാർഥികൾക്ക് വീട്ടിലിരിന്നും ജനങ്ങളോട് വോട്ടഭ്യർഥിക്കാം. അതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ് അമ്പലപ്പുഴയിലെ യു.സി.വി എന്റർടെയ്ൻമെന്റ് . മുപ്പത് സെക്കൻഡ് മുതൽ രണ്ടു മിനിട്ട് വരെ ദൈർഘ്യമുള്ള വിഡിയോ ചിത്രങ്ങളാണ് നിർമിക്കുന്നത്. സ്ഥാനാർഥികളുടെ വികസന കാഴ്ചപ്പാടുകളും മുമ്പുണ്ടാക്കിയിട്ടുള്ള വികസന നേട്ടങ്ങളും തുറന്നുകാട്ടി ജനങ്ങളോട് വോട്ട് അഭ്യർഥിക്കാം. ഇത് ഫേസ് ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും പ്രാദേശിക ചാനൽ വഴിയും ജനങ്ങളിലേക്കെത്തിക്കും. ഉന്നത ഗ്രാഫിക്സ് സപ്പോർട്ടോടെയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. കോവിഡ് ആയതിനാൽ സ്റ്റുഡിയോ ഫ്ലോറിൽ നിന്നു വിട്ട് സ്ഥാനാർഥികൾ നിൽക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ക്യാമറയിൽ പകർത്തും.ക്രോമാ സക്രീനുകൾ സെറ്റ് ചെയ്താണ് ചിത്രികരണം. സംസ്ഥാന അവാർഡ് ജേതാവ് ബിനു ദാമോദരന്റെ നേതൃത്വത്തിൽ സയീദ് മുഹമ്മദ്, കെ. രാജേഷ് ,സി.ഹരിദാസ് എന്നിവരാണ് ചിത്രീകരണ മേൽനോട്ടം വഹിക്കുന്നത്.
Read Moreആവശ്യപ്പെട്ട വാര്‍ഡുകള്‍ ലഭിച്ചില്ല; കോഴഞ്ചേരിയിൽ സിപിഎം-സിപിഐ പോരാട്ടം
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നു. ആവശ്യപ്പെട്ട വാര്‍ഡുകള്‍ ലഭിക്കാതെ വന്നപ്പോള്‍ എല്‍ഡിഎഫ് സഖ്യത്തില്‍ നിന്നു മാറി സിപിഐ ഒറ്റയ്ക്കു മത്സരിക്കുകയാണ്. സിപിഐയുടെ ആവശ്യപ്രകാരം നാലാം വാര്‍ഡ് ജനതാദള്‍ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ആറ്, രണ്ട് വാര്‍ഡുകള്‍കൂടി അവര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. മുന്‍ വൈസ് പ്രസിഡന്റ് പ്രകാശ് കുമാറിനു പോലും എല്‍ഡിഎഫില്‍ സീറ്റു ലഭിച്ചില്ലെന്നും ഇക്കാരണത്താല്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന സിപിഐ നേതാക്കള്‍ പറഞ്ഞു. ഇരുപാര്‍ട്ടികളുടെയും സംസ്ഥാന കമ്മിറ്റി പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഇരുപാര്‍ട്ടികളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. കോയിപ്രം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും സിപിഎം, സിപിഐ മത്സരമുണ്ട്.
Read Moreപരാതി കോടതിയിൽ എത്തിയിട്ടും നടപടിയില്ല;അറസ്റ്റ് ചെയ്യാൻ ഫേസ്ബുക്ക് ലൈവ് വേണ്ടി വന്നു
തിരുവല്ല: അയല്വീടുകള്ക്കുനേരെ ആക്രമണം നടത്തുകയും സ്ത്രീകളെ സ്ഥിരമായി ശല്യപ്പെടുത്തുകയും ചെയ്യുന്ന ആള്‍ക്കെതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടരെയുള്ള ആക്രമണം ശനിയാഴ്ച രാത്രിയിലും തുടര്‍ന്നപ്പോള്‍ നവമാധ്യമങ്ങളിലൂടെ ലൈവ് നല്കിയതു പോലീസിന് നാണക്കേടാകുമെന്നു കണ്ട് ഉദ്യോഗസ്ഥസംഘം എത്തി ആളെ അറസ്റ്റ് ചെയ്തു. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ ചാമക്കാലായില്‍ ജോണ്‍ ചാക്കോ (65)യെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രിയാണ് ജോണ്‍ ചാക്കോയുടെ വീടിനു സമീപത്തുള്ള ചില വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. പൂതിരിക്കാട്ട് മുല്ലശേരി മലയില്‍ ശ്രീധരന്, തോമ്പില്‍ പുത്തന്‍പുരയില്‍ പ്രകാശ്, പുത്തന്‍പറമ്പില്‍ തോമസ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെയും ചില വീടുകള്‍ക്കുനേരെ ആക്രമണമുണ്ടാകുകയും സ്ത്രീകളെ അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തതോടെ പരാതികൾ ഏറി. പോലീസില്‍ അറിയിച്ചിട്ടും നടപടി ഇല്ലെന്നു കണ്ടതോടെയാണ് സമീപവാസികള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്. തുടര്‍ന്ന് ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.…
Read Moreസ്കൂട്ടർ യാത്രികയുടെ നഷ്ടപ്പെട്ട പഴ്സ് തിരികെ നൽകി സഹോദരങ്ങൾ മാതൃകയായി
മാങ്കാംകുഴി: സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ റോഡിൽ തെറിച്ചുവീണ് നഷ്ടപ്പെട്ട വീട്ടമ്മയുടെ പഴ്സ് തിരികെ നൽകി സഹോദരങ്ങളായ വിദ്യാർഥികൾ മാതൃകയായി. സ്കൂട്ടർ യാത്രികയായ വെട്ടിയാർ പള്ളിമുക്ക് സ്വദേശിനി സരസ്വതിയുടെ പണവും വിലകൂടിയ മൊബൈൽ ഫോണും ഉൾപ്പെടുന്ന പഴ്സ് കുറത്തികാട് സി ഐ സാബുവിന്റെ സാന്നിധ്യത്തിൽ തിരികെ നൽകിയാണ് വെട്ടിയാർ നാലുമുക്ക് തെക്കേതടത്തിൽ തെക്കേതിൽ അനൂപിന്റെ െ മക്കളായ അൽ അമൽ,അൽ അമീൻ എന്നിവർ മാതൃകയായത്. ഇന്നലെ ഉച്ചകഴിഞ്ഞ് കൊല്ലം -തേനി ദേശീയപാതയിൽ നാലുമുക്കിന് സമീപം ഇവർ താമസിക്കുന്ന വീടിന് മുൻ വശത്ത് നിന്നുമാണ് പഴ്സ് കിട്ടിയത്. ഉടൻ തന്നെ വിദ്യാർഥികൾ സമീപ വാസിയായ പഞ്ചായത്ത് അംഗം അഷ്റഫിനെ വിവരമറിയിക്കുകയും പഞ്ചായത്ത് അംഗത്തെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പഴ്സ് ഏൽപ്പിക്കുകയുമായിരുന്നു. പിന്നീട് പഴ്സിന്റെ ഉടമയായ സരസ്വതിക്ക് പൊലീസിന്റെ സാന്നിധ്യത്തിൽ സഹോദരങ്ങൾ പഴ്സ് കൈമാറുകയായിരുന്നു.
Read Moreതുടർച്ചയായ നാശം! അഞ്ചുവർഷമായി ഇടിമിന്നൽ ഭീതിയിൽ ഒരു പ്രദേശം; ജനം ഭീതിയിൽ; നാശമുണ്ടാകാത്ത വീടുകൾ വിരലിലെണ്ണാവുന്നവ
മാവേലിക്കര: അഞ്ചുവർഷമായി ഇടിമിന്നൽ ഭീതിയിൽ ഒരു പ്രദേശം. മാവേലിക്കര നഗരസഭയിൽ 28-ാം വാർഡിലെ ഒരു മേഖലയിലെ ജനങ്ങളാണ് ഇത്തരത്തിൽ ഭീതിയിൽ കഴിയുന്നത്. മേഖലയിൽ ഇടിമിന്നലിൽ നാശമുണ്ടാകാത്ത വീടുകൾ വിരലിലെണ്ണാവുന്നവ മാത്രം. തട്ടാരന്പലം മറ്റം വടക്കുള്ള ഈ മേഖലയിൽ നൂറിലേറെ വീടുകളുണ്ട്. തുലാമാസത്തിലെ ഇടിമിന്നൽ നാശം വിതയ്ക്കുന്നത് പതിവാണെങ്കിലും ഒരു പ്രദേശത്തു മാത്രം കനത്തതോതിൽ നാശമുണ്ടാകുന്നത് ദുരൂഹമായി തുടരുന്നു. കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിലും വ്യാപക നാശമുണ്ടായി. 2015ലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന്് നാട്ടുകാർ പറയുന്നു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷിൻ, ഇലക്ട്രിക് വയറിംഗ്, വീടുകൾ, മതിലുകൾ എന്നുവേണ്ട പ്രദേശത്ത് മിന്നലേൽക്കാത്ത മരങ്ങളും ചുരുക്കമാണ്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കൊന്നും ആയുസില്ല. മാവേലിക്കരയിലെ ഇലക്ട്രി ക് ഉപകരണങ്ങൾ നന്നാക്കുന്ന മിക്കകടകളിലും ഏറ്റവുമേറെ കേസുകൾ വരുന്നതും ഇവിടെനിന്നുതന്നെ. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും വൈദ്യുത ഉപകരണങ്ങളും വൃക്ഷങ്ങളും കത്തിക്കരിഞ്ഞു. മറ്റം വടക്ക് സണ്‍ഡേ സ്കൂളിന്റെ പരിസരമാണിത്.…
Read Moreഅഞ്ച് വര്‍ഷമായി ഇടിമിന്നല്‍ ഭീതിയില്‍ ഒരു പ്രദേശം; ദുരൂഹമായ പ്രതിഭാസം പഠന വിധേയമാക്കണമെന്ന് നാട്ടുകാർ
മാവേലിക്കര: 5 വര്‍ഷമായി ഇടിമിന്നല്‍ ഭീതിയില്‍ ഒരു പ്രദേശം. മാവേലിക്കര നഗരസഭയില്‍ 28-ാം വാര്‍ഡിലെ ഒരു മേഖലയിലെ ജനങ്ങളാണ് ഇത്തരത്തില്‍ ഭീതിയില്‍ കഴിയുന്നത്. ഇവിടെ ഇടിമിന്നലില്‍ നാശമുണ്ടാകാത്ത വീടുകള്‍ വിരലിലെണ്ണാവുന്നവ മാത്രം. തട്ടാരമ്പലം മറ്റം വടക്കുള്ള ഈ മേഖലയില്‍ നൂറിലേറെ വീടുകളുണ്ട്. തുലാമാസത്തിലെ ഇടിമിന്നല്‍ നാശം വിതയക്കുന്നത് പതിവാണെങ്കിലും ഒരു പ്രദേശത്തു മാത്രം കനത്തതോതില്‍ നാശമുണ്ടാകുന്നത് ദുരൂഹമായി തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിലും വ്യാപക നാശമുണ്ടായി. 2015 ലാണ് ഈ പ്രതിഭാസം തുടങ്ങിയതെന്ന്്നാട്ടുകാര് പറയുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷിന്, ഇലക്ട്രിക് വയറിങ്, വീടുകള്‍, മതിലുകള്‍, എന്നുവേണ്ട പ്രദേശത്ത് മിന്നലേല്ക്കാത്ത മരങ്ങളും ചുരുക്കമാണ്. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കൊന്നും ആയുസ്സില്ലാത്ത നിലയാണ്. മാവേലിക്കരയിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ നന്നാക്കുന്ന മിക്കകടകളിലും ഏറ്റവുമേറെ കേസുകള്‍ വരുന്നതും ഇവിടെ നിന്നു തന്നെ. കഴിഞ്ഞ ദിവസത്തെ ഇടിമിന്നലിലും വൈദ്യുത ഉപകരണങ്ങളും വൃക്ഷങ്ങളും കത്തിക്കരിഞ്ഞു. മറ്റം…
Read More