മോ​ഷ​ണം പോ​യ സ്കൂ​ട്ട​ര്‍ കു​ള​ത്തി​ല്‍ ! നോട്ടപ്പുള്ളികൾ സ്ഥലത്തെ പ്രധാന പയ്യൻസ്

ചേ​ര്‍​ത്ത​ല: മോ​ഷ​ണം പോ​യ സ്കൂ​ട്ട​ർ വീ​ടി​നു സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

പ്ര​ദേ​ശ​ത്തെ ചി​ല യു​വാ​ക്ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് ക​ങ്ക​നു​ള്ളി​ത്ത​റ​യി​ൽ​വീ​ട്ടി​ൽ ശി​വ​ന്‍റെ ഭാ​ര്യ ധ​ന്യ​യു​ടെ സ്കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം പോ​യ​ത്. വീ​ടി​ന്‍റെ കാ​ര്‍ പോ​ര്‍​ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടി​വ സ്കൂ​ട്ട​ര്‍ രാ​വി​ലെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

മോ​ഷ​വി​വ​രം കാ​ണി​ച്ച് വീ​ട്ടു​കാ​ര്‍ ചേ​ര്‍​ത്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ട്ട​ർ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ടി​നു​സ​മീ​പം പാ​യ​ൽ മൂ​ടി​കി​ട​ന്ന കു​ള​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ട്ട​ര്‍ ത​ള്ളി​ക്കൊ​ണ്ട് വ​ന്ന് കു​ള​ത്തി​ല്‍ ഇ​ട്ട​താ​കാ​മെ​ന്ന് ക​രു​തു​ന്നു. വീ​ട്ടു​കാ​രോ​ട് വി​രോ​ധ​മു​ള്ള​വ​രാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​നു​മാ​നം.

ചേ​ര്‍​ത്ത​ല പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ്‌, പി.​എ​സ്. ത​ങ്ക​ച്ച​ൻ, സീ​നി​യ​ർ സി​പി​ഒ ശ്യാം​കു​മാ​ർ, സി​പി​ഒ ഡാ​രെ​ൽ നെ​ൽ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment