അമ്പതുകാരന് മുപ്പത്തിനാലുകാരി ഭാര്യയെ സംശയം; ഭർത്താവ് വെട്ടി വീഴ്ത്തിയത് കൈവിരലുകൾ

ചെ​ങ്ങ​ന്നൂ​ർ: ഭാ​ര്യ​യെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​ലാ, പെ​ണ്ണു​ക്ക​ര വ​ട​ക്കും​മു​റി​യി​ൽ വെ​ള്ളു​രേ​ത്ത് ക​ല്ലു​മ​ഠ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ(50) ആ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൻ്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത് ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി 11 ഓ​ടെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്ത് വ​ച്ച് ഇ​യാ​ൾ ഭാ​ര്യ ഗോ​പി​ക കൃ​ഷ്ണ (34)യെ ​അ​ക്ര​മി​ച്ച​ത്. പ്ര​തി യു​വ​തി​യെ വ​ടി​വാ​ൾ​കൊ​ണ്ട് ഇ​രു​കൈ​ക​ളി​ലും വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ട​തു കൈ​യു​ടെ ചൂ​ണ്ടു​വി​ര​ൽ അ​സ്ഥി​ക്കും വ​ല​തു​കൈ​ത​ണ്ട​ക്കും, കൈ​വെ​ള്ള​യി​ലും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​ൻ്റെ പി​ടി​യി​ലാ​യ​ത്.ഇ​തി​നു മു​മ്പ് പ്ര​തി യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ള്ള​താ​യും ഇ​യാ​ൾ​ക്ക് ഭാ​ര്യ​യോ​ടു​ള്ള സം​ശ​യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ ഇ​ന്ന് ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.  

Read More

ക​രു​വാ​റ്റ  ബാങ്ക് ക​വ​ർ​ച്ച:  മൂന്നാമത്തെ പ്രതിയും പോലീസ് പിടിയിൽ; അ​ന്വേ​ഷ​ണം ഫ​ല​പ്രാ​പ്തി​യി​ൽ

ഹ​രി​പ്പാ​ട്: മൂ​ന്നു പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​തോ​ടെ ക​രു​വാ​റ്റ ബാ​ങ്ക് ക​വ​ർ​ച്ച കേ​സി​ന്റെ അ​ന്വേ​ഷ​ണം ഫ​ല​പ്രാ​പ്തി​യി​ൽ. സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട ക​ട്ട​കോ​ട് പാ​റ​ക്കാ​ണി മേ​ക്കും ക​ര​യി​ൽ ആ​ൽ​ബി​ൻ രാ​ജ് (38) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. കോ​യ​മ്പ​ത്തൂ​രി​ൽ ഉ​ള്ള ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹ​രി​പ്പാ​ട് സി​ഐ ആ​ർ. ഫ​യാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സാ​ഹ​സി​ക​മാ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം പി​ടി​യി​ലാ​യി. മ​റ്റു ര​ണ്ടു പ്ര​തി​ക​ളാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി അ​പ്പു​ണ്ണി എ​ന്ന് വി​ളി​ക്കു​ന്ന ഷൈ​ബു, തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഷി​ബു എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ആ​ണ്. ആ​ൽ​ബി​ൻ രാ​ജി​ന്റെ ബ​ന്ധു​വി​ന്റെ കോ​യ​മ്പ​ത്തൂ​രി​ൽ ഉ​ള്ള വീ​ട് കു​റ​ച്ചു നാ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തൊണ്ടിമുതൽ…തി​രു​വ​ന​ന്ത​പു​രം, കാ​ട്ടാ​ക്ക​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ…

Read More

പാ​ച​കവാ​ത​ക ട്ര​ക്കി​ൽ തീ​പി​ടിത്തം; വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി ഫ​യ​ർ​ഫോ​ഴ്സ്

ചെ​ങ്ങ​ന്നൂ​ർ: വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി ഫ​യ​ർ​ഫോ​ഴ്സ്. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ ജം​ഗ്ഷ​നി​ൽ പാ​ച​ക വാ​ത​ക​വു​മാ​യി വ​ന്ന ട്ര​ക്കി​ൽ നി​ന്നും ഉ​യ​ർ​ന്ന തീ​യും പു​ക​യും യ​ഥാ​സ​മ​യം അ​ണ​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യ​ത്. എം​സി റോ​ഡി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മു​ള​ക്കു​ഴ ജം​ഗ്ഷ​നി​ൽ എ​റ​ണാ​കു​ള​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പാ​ച​ക​വാ​ത​വു​മാ​യി പോ​യ ട്ര​ക്കി​ന്‍റെ ക്യാ​ബി​നി​ൽ ആ​ണ് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്. ക്യാ​ബി​ൻ ഭാ​ഗ​ത്തു​നി​ന്ന് ശ​ബ്ദ​ത്തോ​ടു കൂ​ടി തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് വ​ണ്ടി നി​ർ​ത്തി. ഒ​പ്പം സ​ഹാ​യി​യും പു​റ​ത്തി​റ​ങ്ങി. സ​മീ​പ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ചു. ചെ​ങ്ങ​ന്നു​രി​ൽ നി​ന്നും അ​സി. ഫ​യ​ർ ഓ​ഫീ​സ​ർ എം.​കെ.​ശം​ഭു ന​മ്പൂ​തി​രി, ഫ​യ​ർ ഓ​ഫീ​സ​ർ മോ​ഹ​ന​ൻ, ലീ​ഡിം​ഗ് ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ എം.​കെ സു​ജി​ൻ, ലാ​ൽ കു​മാ​ർ, രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ ഇ​രി​ക്കു​ന്ന ഭാ​ഗ​ത്തേ​ക്ക് തീ ​പ​ട​രാ​തെ യ​ഥാ​സ​മ​യം…

Read More

ജനറലും സ്ത്രീ സംവരണവും; ഭാര്യയും ഭർത്താവും മാറിമാറി മത്‌സരിക്കേണ്ടെന്ന് കെപിസിസി

പ​ത്ത​നം​തി​ട്ട: വാ​ര്‍​ഡു​ക​ള്‍ സം​വ​ര​ണ​മാ​കു​മ്പോ​ള്‍ ഭാ​ര്യ​യും ജ​ന​റ​ലാ​കു​മ്പോ​ള്‍ ഭ​ര്‍​ത്താ​വു​ം തു​ട​ര്‍​ച്ച​യാ​യി മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​തി​നെ​തി​രെ കെ​പി​സി​സി സ​ര്‍​ക്കു​ല​ര്‍. ഒ​രേ വാ​ര്‍​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ള്ള ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. അ​മ്പ​തു​ശ​ത​മാ​നം വ​നി​താ​സം​വ​ര​ണം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ജ​ന​റ​ല്‍ സീ​റ്റു​ക​ളി​ല്‍ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നും സ​ര്‍​ക്കു​ല​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. അ​സാ​ന്മാ​ര്‍​ഗി​കം, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, രാ​ഷ്ട്രീ​യേ​ത​ര ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ളി​ല്‍ പ്ര​തി​യാ​യ​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം ലം​ഘി​ച്ച​വ​ര്‍​ക്കും വി​പ്പ് ലം​ഘി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വോ​ട്ടു ചെ​യ്തു ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ര്‍​ക്കും 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ച് പാ​ര്‍​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ര്‍​ക്കും സീ​റ്റ് ന​ല്‍​ക​രു​തെ​ന്നും സ​ര്‍​ക്കു​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് അ​താ​ത് വാ​ര്‍​ഡ്, മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ര​മാ​വ​ധി അ​തേ വാ​ര്‍​ഡി​ല്‍ ഉ​ള്ള​വ​രാ​ക​ണം. വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​രും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​കു​ക​യും വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം…

Read More

‘ഓപ്പറേഷനിടെ’ മോഷ്ടാവിനു ബോധം പോയി..! മൂന്ന് മണിക്കൂറിന് ശേഷം ബോധം വന്നപ്പോൾ വീണ്ടും കട്ട് ചെയ്ത് തുടങ്ങി; കരുവാറ്റ കവർച്ച രണ്ടു ദിവസത്തേക്കു നീണ്ടതിനു പിന്നിൽ..!

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മോ​ഷ​ണം ര​ണ്ടു ദി​വ​സ​ത്തേ​ക്ക് നീ​ണ്ട​ത് ‘ഓ​പ്പ​റേ​ഷ​നി’​ടെ മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ൾ ബോ​ധ​ര​ഹി​ത​നാ​യ​തു മൂ​ലം. മു​ഖ്യ​പ്ര​തി ആ​ൽ​ബി​ൻ രാ​ജ് മ​ണി​ക്കൂ​റു​ക​ളോ​ളം ബോ​ധ​ര​ഹി​ത​നാ​യ​ത് മോ​ഷ​ണം ഒ​രു ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ളാ​ൻ കാ​ര​ണ​മാ​യ​താ​യി ചോ​ദ്യം ചെ​യ്യ​ലി​നി​ടെ കൂ​ട്ടു പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഷൈ​ബു പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. വിശ്രമിച്ച് പതിയെ…ഷൈ​ബു​വി​ന്‍റെ ഹ​രി​പ്പാ​ട്ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഓ​ഗ​സ്റ്റ് 29ന് ​രാ​ത്രി ക​വ​ർ​ച്ച​യ്ക്കാ​യി ക​രു​വാ​റ്റാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. നേ​ര​ത്തെ ത​ന്നെ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന ഗ്യാ​സ് ക​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പ​റ​ക്കോ​ട് ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും ബാ​ങ്കി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ത്തി. തു​ട​ർ​ന്ന് വാ​തി​ൽ ഭ​ദ്ര​മാ​യി ബ​ന്ധി​ച്ച ശേ​ഷം ജ​ന​ൽ​പ്പാ​ളി അ​റു​ത്തു മാ​റ്റി സൗ​ക​ര്യ​പ്ര​ദ​മാ​യി പു​റ​ത്തേ​ക്ക് പോ​കു​വാ​നു​ള്ള വ​ഴി ഉ​ണ്ടാ​ക്കി. ജ​ന​ലും അ​ട​ച്ചു ഭ​ദ്ര​മാ​ക്കി.തു​ട​ർ​ന്ന് സി​സി​ടി​വി അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ അ​റു​ത്തു​മാ​റ്റി ലോ​ക്ക​ർ ത​ക​ർ​ക്കു​വാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. എ​ന്നാ​ൽ സ​മ​യം ഏ​റെ…

Read More

സുഖകരം, സുരക്ഷിതം വാട്ടർ ടാക്സി; 10 പേർക്ക് കയറാം, മണിക്കൂറിന് 1500 നിരക്കിൽ ചാർജ്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന ജ​ല​ഗ​താ​ത​ഗ വ​കു​പ്പ് പു​തു​താ​യി നി​ര്‍​മി​ച്ച് നീ​റ്റി​ലി​റ​ക്കു​ന്ന വാ​ട്ട​ര്‍ ടാ​ക്‌​സി​യു​ടേ​യും കാ​റ്റാ​മ​റൈ​ന്‍ ബോ​ട്ട് സ​ര്‍​വീ​സി​ന്റേ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. മ​ണി​ക്കൂ​റി​ല്‍ 15 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​വു​ന്ന ഈ ​ബോ​ട്ടി​ല്‍ ഒ​രേ സ​മ​യം പ​ത്ത് പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. കാ​റ്റാ​മ​റൈ​ന്‍ രീ​തി​യി​ല്‍ 70 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ലാ​ണ് വാ​ട്ട​ര്‍ ടാ​ക്‌​സി​യു​ടെ നി​ര്‍​മാ​ണം. സം​ഘ​മാ​യും വ്യ​ക്തി​ഗ​ത​മാ​യും ടാ​ക്‌​സി​ക​ള്‍ ബു​ക്ക് ചെ​യ്യാം. മ​ണി​ക്കൂ​റി​ല്‍ 1500 രൂ​പ​യാ​ണ് നി​ര​ക്ക്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വ​ഗ​തി മ​റൈ​ന്‍ എ​ന്ന സ്ഥാ​പ​ന​മാ​ണ് ബോ​ട്ട് നി​ര്‍​മി​ച്ച​ത്. 175 കു​തി​ര ശ​ക്തി​യു​ള്ള ഡീ​സ​ല്‍ എ​ഞ്ചി​നാ​ണ് ബോ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ആ​എ​സ് ക്ലാ​സി​ല്‍ എ​യ​റോ ഡ​യ​നാ​മി​ക്‌​സ് രീ​തി​യി​ലാ​ണ് ബോ​ട്ടി​ന്റെ നി​ര്‍​മാ​ണം. ഇ​ന്‍​ഡ്യ​ന്‍ ര​ജി​സ്റ്റ​ര്‍ ഓ​ഫ് ഷി​പ്പിം​ഗി​ന്‍റെ കാ​റ്റാ​മ​റൈ​ന്‍ രീ​തി​യി​ല്‍ നി​ര്‍​മി​ച്ച​തി​നാ​ല്‍ ബോ​ട്ടി​ലെ യാ​ത്രാ സു​ഖ​വും ഏ​റെ​യാ​ണ്.

Read More

ദമ്പതികളുടെ നോ​ട്ടി​ര​ട്ടി​പ്പ് കേ​സ്:‍ രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ളിൽ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടുന്നെന്ന് ആക്ഷേപം

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ല്‍ മൂ​ന്നാ​ഴ്ച മു​മ്പ് ക​ണ്ടെ​ത്തി​യ നോ​ട്ടി​ര​ട്ടി​പ്പ് സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേഷണം ​വ​ഴി​മു​ട്ടി​യ നി​ല​യി​ല്‍. ചി​ല രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ങ്ങ​ള്‍ കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ച്ച​താ​യി ആ​ക്ഷേ​പം. കു​റ്റ​പ്പു​ഴ​യി​ല്‍ ഹോം ​സ്‌​റ്റേ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സം​ഘ​മാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കൊ​ടു​ങ്ങൂ​ര്‍ സ്വ​ദേ​ശി സ​ജി, ചെ​മ്പേ​ലി സ്വ​ദേ​ശി ഷി​ബു, ഭാ​ര്യ നി​മി​ഷ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃത്വ​ത്തി​ലാ​ണ് സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​വ​ര്‍ പി​ടി​യി​ലാ​യെ​ങ്കി​ലും ഇ​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. കു​ടും​ബ​സ​മേ​തം വാ​ട​ക​വീ​ടെ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ഇ​വ​ര്‍ നോ​ട്ടി​ര​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്.യ​ഥാ​ര്‍​ഥ നോ​ട്ടി​നൊ​പ്പം ക​ള്ള​നോ​ട്ടും ചേ​ര്‍​ത്ത് ന​ല്‍​കി​യാ​ണ് ക​ബ​ളി​പ്പി​ക്ക​ല്‍. വെ​റും ക​ട​ലാ​സു​ക​ള്‍ നോ​ട്ടു​കെ​ട്ടു​ക​ളി​ല്‍ തി​രു​കി ക​ബ​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നോ​ട്ടി​ര​ട്ടി​പ്പ് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന പ​ല​രെ​യും സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചെ​ങ്കി​ലും തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Read More

അ​ടി​യു​ടെ ആ​ഘാ​ത​ത്തിൽ ചെ​വി​യി​ലൂ​ടെ ര​ക്തം ഒലിച്ചു;മൊബൈലിലെ സഹോദരിമാരുടെ ചിത്രങ്ങൾ കണ്ട് ചോദിച്ചത് അനാവശ്യം;പന്തളത്ത് ദ​ളി​ത് വി​ദ്യാ​ര്‍​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​രമ​ര്‍​ദ​നം

പ​ന്ത​ളം: വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ജം​ഗ്ഷ​നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര മ​ര്‍​ദ്ദ​നം. പ​ന്ത​ളം ഇ​ട​യാ​ടി​ക്ക് സ​മീ​പം കു​ര​മ്പാ​ല അ​ജീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​ജീ​ഷി​ന് (17) ആ​ണ് മ​ര്‍​ദ്ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ അ​ജീ​ഷ് കു​മാ​ര്‍ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ജീ​ഷി​നെ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് ശി​വ​ന്‍​കു​ട്ടി സി​ഐ​ക്ക് പ​രാ​തി ന​ല്‍​കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​യാ​ടി പ​മ്പി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ന്‍ നി​ന്ന അ​ജീ​ഷി​നെ അ​തു​വ​ഴി വ​ന്ന പോ​ലീ​സ് അ​രി​കി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് മ​ര്‍​ദി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ള​ത്തു​ണ്ടാ​യ മാ​ല​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് എ​ത്തി​യ പോ​ലീ​സാ​ണ് വി​ദ്യാ​ര്‍​ഥി​യെ മ​ര്‍​ദി​ച്ച​തെ​ന്ന് പ​റ​യു​ന്നു. നീ​യാ​ണോ​ടാ ഇ​വി​ടത്തെ മാ​ല​മോ​ഷ​ണ​ക്കാ​ര​ന്‍ എ​ന്ന് പ​റ​ഞ്ഞ് ഇ​രുക​വി​ളി​ലും ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്താ​ല്‍ ചെ​വി​യി​ലൂ​ടെ ര​ക്തം വ​ന്ന​താ​യി അ​ജീ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ അ​ജീ​ഷി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് സ​ഹോ​ദ​രി​മാ​രു​ടെ ചി​ത്രം…

Read More

ലോക്കർ പൊളിക്കാൻ 24 മണിക്കൂർ; ഒടുവിൽ മീൻ ത്രാസിൽ തൂക്കി വീതംവയ്പ്..! കരുവാറ്റ ബാങ്ക് കവർച്ച കേസിലെ പ്രതികളെ കുടുക്കിയത് പോലീസിന്‍റെ ഈ തന്ത്രം

ഹ​രി​പ്പാ​ട്. ക​രു​വാ​റ്റ​യി​ലെ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്നു നാ​ല​ര കി​ലോ സ്വ​ര്‍​ണ​വും നാ​ല​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ അ​ശ്രാ​ന്ത പ​രി​ശ്ര​മം. തെ​ളി​വു​ക​ള്‍ അ​വ​ശേ​ഷി​പ്പി​ക്കാ​തെ ന​ട​ത്തി​യ ക​വ​ര്‍​ച്ച​യി​ല്‍ സ്ഥി​രം മോ​ഷ​ണ​ക്കേ​സ് പ്ര​തി​ക​ളെ, അ​തി​ല്‍ ത​ന്നെ അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രെ ചു​റ്റി​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ര​ണ്ടാം​പ്ര​തി ഹ​രി​പ്പാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം കൈ​പ്പ​ള്ളി വീ​ട്ടി​ല്‍ ഷൈ​ബു( അ​പ്പു​ണ്ണി-39), മൂ​ന്നാം പ്ര​തി തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട പാ​വോ​ട് വ​ഴി​യി​ല്‍ ത​മ്പി കോ​ണം മേ​ലെ​പ്ലാ​വി​ട വീ​ട്ടി​ല്‍ ഷി​ബു (43) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​ത്തി​ലെ ഒ​ന്നാം​പ്ര​തി​യെ​ന്ന് ക​രു​തു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന മോ​ഷ്ടാ​വ് കാ​ട്ടാ​ക്ക​ട ക​ട്ട​ക്കോ​ട് പാ​റ​ക്കാ​ണി മേ​ക്കും​ക​ര ആ​ല്‍​ബി​ന്‍ രാ​ജി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. കണ്ടുമുട്ടിയതു ജയിലിൽഅ​ബ്കാ​രി കേ​സി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​മ്പോ​ളാ​ണ് ഒ​ന്നാം​പ്ര​തി​യും ര​ണ്ടാം…

Read More

ശബരിമല തീ​ര്‍​ഥാ​ട​ന​കാ​ലം പ​ടി​വാ​തി​ല്‍​ക്ക​ലെ​ത്തി​; പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി​ക​ളി​ല്‍ മെ​ല്ലെപ്പോ​ക്ക്

റാ​ന്നി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന പാ​ത​ക​ള്‍ കാ​ടു​മൂ​ടി​യി​ട്ടും ക​ണ്ണ​ട​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്. തീ​ര്‍​ഥാ​ട​ന​പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വൈ​കു​ന്ന​തി​നൊ​പ്പംവ​ശ​ങ്ങ​ളി​ലെ കാ​ട് തെ​ളി​ക്കു​ന്ന ജോ​ലി​ക​ളും വൈ​കു​ക​യാ​ണ്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളെ​ല്ലാം ത​ന്നെ കാ​ടും വ​ള്ളി പ​ട​ര്‍​പ്പു​ക​ളും നി​റ​ഞ്ഞ് കാ​ല്‍​ന​ട​യാ​ത്ര​യ്ക്കു​പോ​ലും സ്ഥ​ലം മ​തി​യാ​കാ​ത്ത സ്ഥി​തി​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ടു​വെ​ട്ടാ​ന്‍ ക​രാ​ര്‍ ന​ല്കി​യാ​ണ് പ​ണി​ക​ള്‍ ന​ട​ത്തി​വ​ന്നി​രു​ന്ന​ത് . എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കൊ​റോ​ണാ​യും, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും പ​ഴി​ചാ​രി റോ​ഡി​ലെ കാ​ടു​ക​ള്‍ നീ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.പ​മ്പ​യി​ലേ​ക്ക് ഇ​ത്ത​വ​ണ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യേ ക​ട​ത്തി​വി​ടൂ​വെ​ന്ന​തി​നാ​ല്‍ അ​നു​ബ​ന്ധ റോ​ഡു​ക​ളി​ലെ പ​ണി​ക​ള്‍ നീ​ളാ​നാ​ണ് സാ​ധ്യ​ത. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മെ​ല്ലെപ്പോ​ക്ക് ന​യം തു​ട​രു​ക​യാ​ണ്. റാ​ന്നി​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ സാ​ധാ​ര​ണ​നി​ല​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്താ​ണ് ന​ട​ത്താ​റു​ള്ള​ത്. ഈ ​പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ഴി​യു​ന്ന​ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 17 റോ​ഡു​ക​ളാ​ണ് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​നു മു​മ്പാ​യി ന​ന്നാ​ക്കാ​റു​ള്ള​ത്. ഇ​തോ​ടൊ​പ്പം റാ​ന്നി​യി​ല്‍ അ​ഞ്ച് റോ​ഡു​ക​ള്‍ കൂ​ടി ഈ ​ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യി​ട്ടു​ള്ള കാ​ടു​ക​ളും…

Read More