പത്തനംതിട്ട: പമ്പാവാലിയില്‍ സ്ത്രീകളെയും കുഞ്ഞിനെയും ആക്രമിച്ച വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നതില്‍ ആന്റോ ആന്റണി എംപി മന്ത്രി കെ. രാജുവിനെ കണ്ട് ആശങ്ക അറിയിച്ചു. കാലിനു സ്വാധീനക്കുറവുണ്ടായിരുന്ന വീട്ടമ്മയെയാണ് ഡെപ്യൂട്ടി റേഞ്ചര്‍ വീടുകയറി ആക്രമിച്ചത്. ഇവരുടെ കാലിന് ഇയാള്‍ ചവിട്ടിയതോടെ ഇപ്പോള്‍ നടക്കാന്‍ പോലുമകാത്ത സ്ഥിതിയിലാണെന്ന് എംപി ചൂണ്ടിക്കാട്ടി. ഇതേ വീട്ടില്‍ അമ്മയുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തെറിഞ്ഞതായും പരാതിയുണ്ട്. സ്ത്രീകളെ ആക്രമിച്ച ഉദ്യോഗസ്ഥനെ ഇത്രയും ദിവസമായിട്ടും സംരക്ഷിച്ചു നിര്‍ത്തുന്ന നടപടി അന്യായമാണ്. പോലീസ് ജാമ്യമില്ലാവകുപ്പു പ്രകാരം എടുത്ത കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി രക്ഷപെടുത്തുകയാണുണ്ടായതെന്ന് എംപി പറഞ്ഞു. ആന്റോ ആന്റണിയുടെ പരാതി ഗൗരവപൂര്‍വം എടുത്തിട്ടുള്ളതാണെന്ന് മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും കെ. രാജു ഉറപ്പു നല്കി.
Read MoreCategory: Alappuzha
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: കേസ് സിബിഐ അടിയന്തരമായി ഏറ്റെടുക്കണം; ഹെഡ് ഓഫീസ് പടിക്കൽ സമരവുമായി നിക്ഷേപകർ
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐ അടിയന്തരമായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സമരത്തിലേക്ക്. നിക്ഷേപകര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്നു മുതല്‍ കോന്നി വകയാറിലെ ഹെഡ് ഓഫീസ് പടിക്കലാണ് സമരം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും സമരം. സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തി. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. ഇതിനകം അഞ്ച് നിക്ഷേപകര്‍ മരണപ്പെട്ടതായും ആക്ഷന്‍ കൗണ്‍സില്‍ ഭാവാഹികള്‍ പറഞ്ഞു. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും നിക്ഷേപകരുടെ മൊഴി എടുക്കുന്നതിലും താമസമുണ്ട്. സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍പേരെയും അറസ്റ്റ് ചെയ്തിട്ടില്ല. രാജ്യത്തിന് പുറേത്തക്കും നിയമ വിരുദ്ധമായി പണം കടത്തിയിട്ടും കണ്ടുപിടിക്കാനായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. 2014 മുതല്‍ പോപ്പുലര്‍ ഗ്രൂപ്പ് തകര്‍ച്ചയിലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.’ പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ ധനവിനിമയ പ്രവര്‍ത്തനങ്ങളും മരവിപ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Read Moreലോക്കൽ കമ്മറ്റി സെക്രട്ടറിയെ മർദിച്ചതായി പരാതി; എസ്ഐ മാപ്പ് പറയണമെന്ന ആവശ്യവുമായി സിപിഎം
തുറവൂർ: സിപിഎം കോസ്റ്റൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രശാന്തിനെ പട്ടണക്കാട് എസ്ഐ മർദിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. അന്ധകാരനഴിയിൽ ഫിഷിംഗ് ഹാർബറിൽ പാസില്ലാതെ കയറാൻ ശ്രമിച്ച എൽസി സെക്രട്ടറിയെ പട്ടണക്കാട് എസ്ഐ തടഞ്ഞിരുന്നു. പാസ് ഇല്ലാത്തവർക്ക് പ്രവേശനം നൽകരുതെന്ന് ഉള്ള ഫിഷറീസ് വകുപ്പിന്റെയും കോസ്റ്റൽ പോലീസിന്റെയും കർശന നിർദേശത്തെത്തുടർന്നാണ് എസ്ഐ എൽസി സെക്രട്ടറിയെ തടഞ്ഞത്. വൈകുന്നേരത്തോടെ എൽസി സെക്രട്ടറി ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും പട്ടണക്കാട് എസ്ഐക്കെതിരെ പരാതി നൽകുകയും ചെയ്തു. എസ്ഐ മാപ്പ് പറയണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ കയ്യേറ്റമോ മറ്റു വാക്കു തർക്കമോ നടന്നിട്ടില്ലെന്നും പാസില്ലാതെ വന്ന അദ്ദേഹത്തെ പറഞ്ഞു വിടാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്ഐ യുടെ വിശദീകരണം.
Read Moreനാട്ടുകാരുടെ പരാതി! അന്വേഷിക്കാന്‍ സബ് കളക്ടറും സംഘവും എത്തി; സംഘത്തിലെ പോലീസുകാരന് മാലിന്യക്കുഴിയില്‍ വീണു
തിരുവല്ല: കടപ്രയിലെ സ്വകാര്യസ്ഥാപനത്തിന്റെ മാലിന്യ പ്ലാന്റിനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാനെത്തിയ തിരുവല്ല സബ് കളക്ടറുടെ സംഘത്തിലെ പോലീസുകാരന് മാലിന്യക്കുഴിയില്‍ കുടുങ്ങി. സംഘം പരിശോധനയ്ക്കെത്തുന്നതറിഞ്ഞ് മണ്ണും പുല്ലു ഉപയോഗിച്ച് മൂടിയിട്ടിരുന്ന കുഴിയിലേക്കാണ് പോലീസുകാരന്റെ കാല് അകപ്പെട്ടത്.ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ ഭാഗമായ ബോര്‍മയുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവയ്ക്കാന്‍ സബ്കളക്ടര്‍ ഉത്തരവായി. മാലിന്യപ്ലാന്റില്‍ നിന്നുള്ള അസഹനീയമായ ദുര്‍ഗന്ധം കാരണമുള്ള ബുദ്ധിമുട്ടും മലിനജലം കോലറയാറിലേക്ക് ഒഴുകിയെത്തുന്നുവെന്ന പരാതിയും അന്വേഷിക്കാനാണ് സബ്കളക്ടറും സംഘവുമെത്തിയത്. സമീപവാസികള്‍ പത്തനംതിട്ട കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പരിശോധനയ്ക്കു സബ് കളക്ടറും സംഘവും വരുന്നുവെന്നറിഞ്ഞതിനേ തുടര്‍ന്ന് മാലിന്യപ്ലാന്റിനു മുകളില്‍ മണ്ണും പുല്ലുകളും മറ്റുമിട്ടു മറച്ചിട്ടിരിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. കോലറയാറിന്റെ കൈവഴിക്കു ചുറ്റും ഉള്ള കിണറുകളിലെ വെള്ളവും മലിനപ്പെടുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
Read Moreമാധ്യമപ്രവർത്തകയെയും ഭർത്താവിനെയും പോലീസ് ഭീഷണിപ്പെടുത്തിയെന്നു പരാതി; പതിനൊന്നാംമൈലിന് സമീപമായിരുന്നു സംഭവം…
ചേർത്തല: മാധ്യമ പ്രവർത്തകയെയും ഭർത്താവിനെയും പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ജന്മഭൂമി ചേർത്തല ലേഖിക ആശയെയും ഭർത്താവ് മുകേഷിനെയും മാരാരിക്കുളം പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പതിനൊന്നാംമൈലിന് സമീപമായിരുന്നു സംഭവം. ആലപ്പുഴ ആർമി കാന്റീനിൽ നിന്നു സാധനങ്ങളും വാങ്ങി വരുന്നവഴി ദേശീയപാതയ്ക്കരികിൽ നിന്ന് ചിപ്സ് വാങ്ങുകയായിരുന്നു ഇരുവരും. ജീപ്പിലെത്തിയ പോലീസ് ഇവരുടെ പുതിയ വാഹനത്തിൽ രജിസ്ട്രേഷൻ നന്പരില്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയും വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വാഹനം തരില്ലെന്ന് പറഞ്ഞതോടെ മുകേഷിന്റെ ലൈസൻസും വാഹനത്തിന്റെ പേപ്പറും പോലീസ് ബലമായി വാങ്ങുകയും ലൈസൻസ് വേണമെങ്കിൽ മാരാരിക്കുളം സ്റ്റേഷനിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായെന്നും കുറ്റവാളികളോടെന്ന പോലെ പൊതുസ്ഥലത്ത് വച്ച് അപമാനിച്ചെന്നും പോലീസുകാർക്കെതിരെ നടപടി വേണമെന്നും കാട്ടി ഇവർ ചേർത്തല ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
Read Moreഅഞ്ചുവയസുകാരിക്കു പീഡനം! പിതാവും സുഹൃത്തും അറസ്റ്റിൽ; ഇതിനുമുന്‍പ് രണ്ടുതവണ ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നു…
ആലപ്പുഴ: അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെയും സുഹൃത്തിനെയും സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച 40 വയസുള്ള പിതാവും 41 വയസുള്ള ഇയാളുടെ സൃഹൃത്തും ചേർന്ന് പീഡിപ്പിച്ചത്. ഇതിനുമുന്‍പ് രണ്ടുതവണ ഇരുവരും കുട്ടിയെ പീഡിപ്പിച്ചിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിവന്ന അമ്മയോടു കുട്ടിതന്നെയാണ് വിവരം പറഞ്ഞത്. തുടർന്ന് അമ്മയും മറ്റ് ബന്ധുക്കളും സൗത്ത് പോലീസിൽ പരാതി നൽകി. സിഐ രാജേഷിന്റെ നേതൃത്വത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
Read Moreശമ്പള കുടിശിക ചോദിച്ചെത്തിയ ജീവനക്കാരികൾക്ക് കടയുടമയുടെയും ഭാര്യയുടെയും വക മർദനം; രാഷ്ട്രീയ സ്വാധീനം പറഞ്ഞ് പോലീസിനു നേരെ ഭീഷണി; ഒടുവിൽ ദമ്പതികളെ പൊക്കി പോലീസ്
അടൂര്‍: ശമ്പള കുടിശിക ചോദിച്ചെത്തിയ ജീവനക്കാരികളായിരുന്ന രണ്ടു സ്ത്രീകളെ മര്‍ദിച്ച കേസില്‍ വസ്ത്ര വ്യാപാരശാല ഉടമയും ഭാര്യയും അറസ്റ്റില്‍. അടൂര്‍ തട്ട റോഡില്‍ സ്ഥാപനം നടത്തുന്ന സിബി, ഭാര്യ അശ്വതി എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണിന് മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇടുക്കി, ചെങ്ങന്നൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകള്‍ കഴിഞ്ഞദിവസം കടയിലെത്തി തങ്ങള്‍ക്കു ലഭിക്കാനുള്ള ശമ്പളം ചോദിച്ചതിന്റെ പേരില്‍ ഉടമയും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഇവരുടെ മൊബൈല്‍ ഫോണും ഉടമ കൈവശപ്പെടുത്തി. തുടര്‍ന്ന് സ്ത്രീകള്‍ അടൂര്‍ പോലീസില്‍ പരാതി നല്കി. വനിതാ പോലീസ് സംഘം കടയില്‍ എത്തി കടയുടമയോട് സ്ത്രീകളുടെ ഫോണ്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും രാഷ്്ട്രീയ ബന്ധം പറഞ്ഞ് പോലീസിനോട് തട്ടിക്കയറിയതായും പറയുന്നു. എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഉടമയെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തില്‍വിട്ടു.
Read Moreനടുറോഡിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച ചങ്ങനാശേരിയിലെ ഗുണ്ടാസംഘത്തിന് സംസ്ഥാനത്താകെ നെറ്റ്വർക്ക്
ചങ്ങനാശേരി: ചങ്ങനാശേരി മോർക്കുളങ്ങര ഭാഗത്ത് മത്സ്യവ്യാപാരം നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലി(27)ന് വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുണ്ടാസംഘത്തിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൊട്ടേഷൻ, ക്രിമിനൽ സംഘങ്ങളുമായി ബന്ധമെന്ന് പോലീസ്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 26ന് ഉച്ചക്ക് ഒന്നിനാണ് രാഹുലിന് കൊട്ടേഷൻ സംഘത്തിന്റെ വെട്ടേറ്റത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ അയ്മനം സ്വദേശി വിനീത് സഞ്ജയ് (33), റഹിലാൽ(32), ആദർശ് (20), വിഷ്ണു (24), രാജീവ് ബൈജു(19), ചങ്ങനാശേരി സ്വദേശികളായ ഉല്ലാസ് (32), സുബിൻ (42), തെള്ളകം സ്വദേശി ബുദ്ധലാൽ(22), തിരുവല്ല പൊടിയാടി സ്വദേശി പ്രമോദ് (42) എന്നിവരെ ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ എട്ടുപേർകൂടി പിടിയിലാകാനുള്ളതായും അന്വേഷണം ഉൗർജിതമാക്കിയതായും പോലീസ് പറഞ്ഞു. കൊട്ടേഷൻ കൃത്യങ്ങൾ നടപ്പാക്കിയശേഷം സംഘങ്ങൾ വിവിധ ജില്ലകളിൽ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കുകയാണ്…
Read Moreഒരു വർഷമായി അകന്ന് കഴിയുകയായിരുന്നെങ്കിലും ഭാര്യയോടുള്ള വിദ്വേഷവും പകയും തീർത്തത് ആസീസ് ഒഴിച്ച്; യുവതിക്ക് സാരമായ പരിക്ക്
പത്തനംതിട്ട: ഭാര്യയോടുള്ള വിദ്വേഷവും പകയുമാണ് പൊതുനിരത്തില്‍ ആസിഡ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് ഭര്‍ത്താവ് ബിനീഷ്. 13 വര്‍ഷം മുമ്പ് ഗുജറാത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിജീഷ് പ്രീജയെ കണ്ടുമുട്ടുന്നത്. അവിടെവച്ചാണ് വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷമായി പിണക്കത്തിലാണ്. ഇവർക്ക് അഞ്ച്, 12 വയസുള്ള രണ്ട് കുട്ടികളുണ്ട്. ഇന്നലെ രാവിലെയാണ് പെരുനാട്ടില്‍ നടുറോഡില്‍ ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണമുണ്ടായത്. പെരുനാട് വെണ്‍കുളം കിഴക്കേതില്‍ പുത്തന്‍വീട്ടില്‍ പ്രീജക്കാണ് (38) കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് ബിനീഷിന്റെ (34) ആക്രമണത്തില്‍ പരിക്കേറ്റത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ പത്തനംതിട്ടയില്‍ എത്തിയ ബിനീഷ് ഓട്ടോയില്‍ പെരുനാട്ടില്‍ എത്തുകയായിരുന്നു. മഠത്തുംമൂഴിയില്‍ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് പ്രീജ. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പിന്തുടര്ന്നെത്തിയ ബിനീഷ് പെരുനാട് പവര്‍ ഹൗസ് റോഡിലെത്തിയപ്പോള്‍ കൈയില്‍ കരുതിയ ആസിഡ് പ്രീജയുടെ ശരീരത്തിലേത്തേക്ക്…
Read Moreപോപ്പുലർ ഫിനാൻസ് തട്ടിപ്പ് : വ്യക്തമായ മറുപടി നൽകാതെ ഉടമ; അന്വേഷണം ജീവനക്കാരിലേക്ക് നീളുന്നു
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക്. കൂടുതല്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള ശാഖകളിലെ മാനേജര്‍മാരടക്കം പ്രതിപ്പട്ടികയിലാകുമെന്ന് സൂചന. മൊഴികളുടെ അടിസ്ഥാനത്തില്‍ പിന്നീട് ഇവരെ മാപ്പുസാക്ഷികളാക്കിയേക്കാമെന്നും പറയുന്നു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതിനു മുമ്പായി നിക്ഷേപത്തട്ടിപ്പിന്റെ പിന്നാമ്പുറം തേടുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്. നിക്ഷേപത്തുക വകമാറ്റിയ രീതികള്‍, പ്രതികളുടെ സ്വത്തുക്കള്‍, വിദേശ ഇടപാടുകള്‍, വിദേശത്തുള്ള നിക്ഷേപം, തിരിമറികള്‍, വന്‍തുക നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ഇവയെല്ലാം ഇഡി അന്വേഷിച്ചുവരികയാണ്. എന്‍ഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇഡി പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേലിനെ ജയിലില്‍ ചോദ്യം ചെയ്തുവരികയാണ്. സ്വത്തുക്കളുടെ കൈമാറ്റം, പണം വിദേശത്തേക്കു കടത്തിയതും സംബന്ധിച്ചാണ് വിവരം തേടുന്നത്. എന്നാല്‍ വ്യക്തമായ മറുപടി റോയിയുടെ ഭാഗത്തുനിന്നു ലഭിക്കാത്ത സാഹചര്യത്തില്‍ നിലവില്‍ റിമാന്‍ഡിലുള്ള മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും. പിന്നാലെ ജീവനക്കാരില്‍ നിന്നു വിവരം തേടാനാണ് ഇഡിയുടെ…
Read More