എടത്വ: കോവിഡ് രോഗവ്യാപനമോ വെള്ളപ്പൊക്ക ദുരിതമോ തലവടിക്കാർക്ക് പ്രശ്നമല്ല. നദിയിൽ മഴവെള്ളപ്പാച്ചിൽ തുടങ്ങിയാൽ തലവടിക്കാർ ഉൗത്തപിടിത്തത്തിൽ സജീവമാകും. പ്രളയം വന്നാലും വെള്ളപ്പൊക്കം വന്നാലും തലവടിയിലെ യുവാക്കളുടെ പ്രത്യേകതയാണ് നദീതീരങ്ങളിലും ഇടത്തോടുകളിലും വലയുമായി വീശാനിറങ്ങുക. വൻമത്സ്യങ്ങളല്ല ചെറുമത്സ്യങ്ങളാണ് ഇവർക്ക് പ്രിയം. വെള്ളപ്പൊക്കത്തിൽ ജലാശയങ്ങൾ കലങ്ങിമറിയുന്നതോടെ ചെറുമത്സ്യങ്ങൾ കൂട്ടത്തോടെ തീരത്തടുക്കും. പത്തുവലകൾ വീശിയാൽ ഇവർക്ക് ഒരു ചെറുകുട്ട മത്സ്യങ്ങളെ കിട്ടും. പരൽ, കരിനന്തൻ, പള്ളത്തി, ചില്ലാൻ തുടങ്ങിയവയാണ് അധികവും ലഭിക്കുന്നത്. വലവച്ചും തോടുകളിൽ കൂടുംവച്ചും മത്സ്യബന്ധനത്തിൽ ഏർപ്പെടാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ മത്സ്യം പിടിക്കുന്നത് സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. പന്പനദി, ആച്ചൻകോവിലാറ് എന്നിവ സംഗമിക്കുന്ന സ്ഥലമായതിനാൽ വെള്ളപ്പൊക്കം തുടങ്ങുന്നതോടെ മത്സ്യത്തിന്റെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. വലവച്ച് മത്സ്യം പിടിക്കുക മാത്രമല്ല ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും ഗ്രാമീണർ ഒത്തുകൂടാറുണ്ട്. വലയിൽ മഞ്ഞക്കൂരി, പനയാരകൻ, വാള, കരിമീൻ, വളർത്തു മീനുകൾ എന്നിവ…
Read MoreCategory: Alappuzha
റിസർവേഷൻ; റെയിൽവേ പിടിച്ചുവച്ചത് 65,000 കോടി; പണം മടക്കി തന്നില്ലെങ്കിൽ സമര പരിപാടികൾക്കൊരുങ്ങി യാത്രക്കാർ
തിരുവല്ല: 2019 മുതൽ റിസർവ്് ചെയ്ത ലക്ഷക്കണക്കിന് യാത്രക്കാരുടെ ട്രെയിൻ ടിക്കറ്റ്, റിസർവേഷൻ ചാർജ് ഉൾപ്പെടെ 65000 കോടി രൂപ മടക്കി നൽകുന്നതിൽ റെയിൽവേ കാലതാമസം വരുത്തുന്നായി പരാതി. റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽ ടിക്കറ്റ് മുൻകൂട്ടി റിസർവ്് ചെയ്ത 70 ലക്ഷത്തോളം യാത്രക്കാരുടെ പണമാണ് ഇത്തരത്തിൽ തടഞ്ഞുവച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് നാല് മാസം മുന്‍പു മുതൽ മുൻകൂറായി ബുക്ക് ചെയ്ത യാത്രക്കാർക്ക് കോവിഡ്- 19 പശ്ചാത്തലത്തിൽ ട്രെയിനുകൾ റദ്ദാക്കിയതു മൂലം യാത്ര ചെയാൻ കഴിഞ്ഞിരുന്നില്ല. യാത്രക്കാരുടെ പണം മടക്കിനൽകുമെന്ന് റെയിൽവേ പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് എൽജെഡി സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്്ക്കൽ ആവശ്യപ്പെട്ടു. പണം ഉടൻ മടക്കി നൽകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreസുപ്രിയ കൈപിടിച്ചു വിട്ട അന്ധനായ ജോസിന് പെരുന്നാൾ ദിനത്തിൽ സ്നേഹസമ്മാനവുമായി ഇമാം
എടത്വ: കോവിഡ് പ്രതിസന്ധിയിൽ ആഘോഷങ്ങൾ ഒഴിവാക്കി പെരുന്നാൾ ദിനത്തിൽ അന്ധന് സ്നേഹ സമ്മാനവുമായി ഇമാം എത്തി. സുമനസുകളുടെ കാരുണ്യത്താൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കറ്റോട് തലപ്പാലയിൽ ജോസിന് ( 62 ) സൗഹൃദവേദി നിർമിച്ചു നല്കുന്ന സ്വപ്ന ഭവനത്തിലേക്കാണ് പെരുന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സ്നേഹ സമ്മാനവുമായി കെ.ജെ. സലീം സഖാഫി വീയപുരം, സിയാദ് വീയപുരം എന്നിവർ എത്തിയത്. നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് സുപ്രിയയ്ക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു. എന്നാൽ സുപ്രിയ കയറ്റി വിട്ട നൂറ് ശതമാനം കാഴ്ച നഷ്ടപെട്ട വ്യക്തിയെ തേടിയാണ് ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോണ്സണ് വി. ഇടിക്കുളയും സംഘവും തൊട്ടടുത്ത ദിവസം പോയത്. സൗഹൃദ വേദി…
Read Moreകിഴക്കൻ വെള്ളത്തിന്റെ വരവു വർധിച്ചു; കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു; ആശങ്കയിൽ നാട്ടുകാർ
മങ്കൊന്പ്: കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലെ ജലനിരപ്പുയർന്നു തുടങ്ങിയതിനേത്തുടർന്ന് കുട്ടനാട് പ്രളയം ഭീഷണിയിൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയാണ് ജലനിരപ്പുയരാൻ കാരണമായത്. ചൊവ്വാഴ്ച പെയ്ത മഴയെത്തുടർന്ന് കിഴക്കൻവെള്ളമെത്തും മുന്‍പു തന്നെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻവെള്ളത്തിന്റെ വരവും ആരംഭിച്ചതോടെ കുട്ടനാട് വീണ്ടുമൊരു പ്രളയത്തിന്റെ ഭീഷണിയിലാണ്. ഇതിനകം തന്നെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എന്നാൽ മഴ കൂടുതൽ ശക്തി പ്രാപിക്കാത്തത് നേരിയ ആശ്വാസത്തിനു വക നൽകുന്നുണ്ട്. പതിവുപോലെ കുട്ടനാടിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. മുട്ടാർ ഗ്രാമപഞ്ചായത്തിന്റെ ചിലപ്രദേശങ്ങളിലാണ് ഏറ്റവുമധികം ജലനിരപ്പുയർന്നിട്ടുള്ളത്. ഇതിനു പുറമെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ മങ്കൊന്പ്, കൈനകരി ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇപ്പോൾ വെള്ളപ്പൊക്കത്തിന്റെ ആദ്യലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. താഴന്ന പുരയിടങ്ങളോടൊപ്പം, താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും വെള്ളത്തിനടിയിലായിത്തുടങ്ങി. കിടങ്ങറ-മുട്ടാർ റോഡിലെ പഞ്ചായത്ത് ജംഗ്ഷൻ, കുമരംചിറ പള്ളിക്കു സമീപം, ചതുർത്ഥ്യാകരി വികാസ്…
Read Moreപോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നു; കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാതെ മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ
പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തെങ്കില്‍ മാത്രമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍. മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreവെള്ളാപ്പള്ളിയെ ന്യായീകരിക്കാൻ പരസ്യം..! കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി
ആലപ്പുഴ: ചില മാധ്യമങ്ങളിൽ നല്കിയ പരസ്യത്തിലൂടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശാൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എൻഡിപി യോഗം സംരക്ഷണസമിതി കണ്‍വീനർ അഡ്വ. ചന്ദ്രസേനൻ. കൊല്ലം എസ്എൻ കോളജ് സൂവർണജൂബിലി ഫണ്ട് കേസ്, യാഥാർഥ്യമെന്ത്? എന്ന തലക്കെട്ടിൽ വെള്ളാപ്പള്ളി നടേശന്റെ ചിത്രവും ആലേഖനം ചെയ്താണ് പരസ്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മറ്റൊരാളുടെ പേരിലാണ് പരസ്യം വന്നിട്ടുള്ളതെങ്കിൽ പോലും ഇതിൽ കോടതിയലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിത്. പരസ്യത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിരവധി പ്രശ്നങ്ങളുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളുമുണ്ട്. ഇതെല്ലാം കോടതിയിൽ ബോധിപ്പിക്കും. എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിന്റെ സമയം അടുത്തിരിക്കുന്നതിനാലും എസ്എൻ കോളജിൽ ഇന്റർവ്യു നടത്തി ആളെ നിയമിക്കേണ്ടതിനാലുമൊക്കെ അണികളുടെ ഇടയിൽ മുഖം രക്ഷിച്ചെടുക്കേണ്ടത് വെള്ളാപ്പള്ളിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. രാഷ്ട്രീയക്കാർ വരെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയതെന്നും അഡ്വ.…
Read Moreഇപ്പോഴത്തെ മഹസര്‍ രക്ഷപ്പെടാനുള്ള തന്ത്രം മാത്രം; മത്തായിയെ മര്‍ദിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതെന്ന് ഭാര്യ
പത്തനംതിട്ട: മത്തായിയുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് ഇപ്പോള്‍ വനംവകുപ്പ് തയാറാക്കിയിട്ടുള്ള മഹസര്‍ തങ്ങളുടെ ഭാഗം ന്യായീകരിച്ച് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. മത്തായിക്കെതിരെ ഇത്തരമൊരു കേസ് നിലവിലുണ്ടായിരുന്നില്ല. കസ്റ്റഡിയില്‍ നിന്നു മോചിപ്പിക്കാനായി ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ ഭാര്യയും ഒപ്പമുണ്ടായിരുന്നവരും അന്വേഷിച്ചപ്പോഴും കേസിനെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തയാളെ രണ്ടു മണിക്കൂറോളം എവിടെ കൊണ്ടുപോയെന്നും വ്യക്തമല്ല. കസ്റ്റഡിയിലെടുത്തയാളെ സംബന്ധിച്ച വിവരം ജനറല്‍ ഡയറിയില്‍ എഴുതിയിട്ടുമില്ല. കാമറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പോലീസില്‍ വനംവകുപ്പ് പരാതി നല്‍കിയിട്ടില്ല. വനത്തില്‍ അനധികൃതമായി കൈയേറിയതിനു കേസെടുക്കാമെങ്കിലും കാമറ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിന്റെ തെളിവെടുപ്പു നടത്താന്‍ വനംവകുപ്പിന് അധികാരമില്ലെന്നും ബന്ധുക്കളും പ്രദേശവാസികളും ചൂണ്ടിക്കാട്ടി. മത്തായിയെ മോചിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടതും ഭാര്യയുടെ മൊഴിയിലുണ്ട്. ഇതു സംബന്ധിച്ച് എത്തിയ ഫോണ്‍ കോള്‍ പരിശോധിച്ചിട്ടില്ല. മത്തായിയെ മര്‍ദിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്നാണ് ഭാര്യയുടെ ആരോപണം.
Read Moreകുടപ്പനയിലെ കസ്റ്റഡി മരണം; മത്തായി മരിച്ച തീയതിയിലെ മഹസര്‍ തയാറാക്കി; നിയമസാധുതയൊരുക്കി വനംവകുപ്പ്
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിയിരുന്ന യുവകര്‍ഷകന്റെ മൃതദേഹം പിന്നീടു കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പിഴവ് ഒഴിവാക്കി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ തിരക്കിട്ട ശ്രമം. വനംവകുപ്പിന്റെ നടപടിക്രമങ്ങളില്‍ പിഴവുണ്ടായെന്ന ആക്ഷേപം ഉയര്‍ന്നുവെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്ത കഴിഞ്ഞ 28-ാം തീയതി തന്നെ മഹസര്‍ തയാറായിരുന്നുവെന്ന വെളിപ്പെടുത്തല്‍. കേസില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മഹസര്‍ പരിശോധിക്കുകയും ചെയ്തു. മത്തായി വനത്തിനുള്ളില്‍ കടന്ന് മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞു മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞിരുന്നുവെന്നും ഇതു മനസിലാക്കിയ മത്തായിയും മറ്റു രണ്ടുപേരും ചേര്‍ന്ന് കാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്തു നശിപ്പിച്ചുവെന്നുമാണ് വനംവകുപ്പിന്റെ മഹസറിലെ വിശദീകരണം. തെളിവെടുപ്പിനിടെ കുടുംബവീടിനു സമീപമെത്തിച്ച മത്തായി മെമ്മറി കാര്‍ഡ് നശിപ്പിച്ച സ്ഥലം കാട്ടിക്കൊടുക്കാമെന്ന പേരില്‍ മുമ്പോട്ടു പോയി കിണറ്റിലേക്കു ചാടിയെന്നാണ് പറയുന്നത്. മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതും പിന്നീട് മരിച്ചനിലയില്‍…
Read Moreപി. കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം
ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം. നേരത്തെ കേസില്‍ കോടതി വെറുതെവിട്ട പ്രതികള്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസില്‍ പുനരന്വേഷണം നടത്താന്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. സിപിഎം ശക്തികേന്ദ്രമായ പ്രദേശത്ത് പുറത്തു നിന്നുമുള്ള ഒരാള്‍ക്ക് സ്മാരകം നശിപ്പിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
Read Moreമത്തായിയുടെ മരണത്തിലെ ദുരൂഹതകൾ തുടരുന്നു; വനപാലകരെ ചോദ്യം ചെയ്യാതെ പോലീസും
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലായിരുന്ന അരീക്കക്കാവ് സ്വദേശി മത്തായി കുടപ്പനയിലെ കുടുംബവീടിനോടു ചേർന്ന കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ചിറ്റാർ പോലീസ് നടത്തിവന്ന അന്വേഷണം ഇന്നലെ മുതൽ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ഡിവൈഎസ്പി ആർ. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. മത്തായിയുടെ മരണത്തെ സംബന്ധിച്ച് ശരിയായ വിവരം കിട്ടണമെങ്കിൽ വനപാലകരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. അതിന് പക്ഷേ, പോലീസ് തയാറായിട്ടില്ല. മരിക്കുന്നതിന് ഏതാനും മിനിട്ടു മുന്‍പും മത്തായി ഭാര്യ ഷീബയോടും ഒപ്പമുണ്ടായിരുന്നവരോടും അരുണ്‍ എന്നയാളുടെ ഫോണ്‍ മുഖേനെ സംസാരിച്ചിരുന്നു. വനപാലകർക്കൊപ്പമുണ്ടായിരുന്നതായി പറയുന്ന അരുണ്‍ വനംവകുപ്പ് ജീവനക്കാരനല്ല. കോട്ടപ്പാറ സ്വദേശിയായ ഇയാളുടെ ഫോണിൽ നിന്നു വിളിച്ചാണ് മത്തായിയെ വിട്ടയ്ക്കാൻ പണം ആവശ്യപ്പെട്ടത്. കാമറ തകർത്ത സംഭവത്തിൽ അരുണിനും പങ്കുണ്ടായിരുന്നെന്നാണ് വനപാലകർ പറയുന്നത്. അരുണിനെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. മത്തായിയെ ജാമ്യത്തിലിറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്കു വരാൻ…
Read More