കാലുകള്‍ക്കു തളര്‍ച്ചയും ബലക്ഷയവും പറക്കാന്‍ സാധിക്കാത്ത അവസ്ഥയും! ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ ച​ത്തു​വീ​ഴു​ന്നു, വൈ​റ​സ് ബാ​ധ​യെ​ന്ന് ആ​ശ​ങ്ക

മാ​വേ​ലി​ക്ക​ര: ഓ​ണാ​ട്ടു​ക​ര​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യ ദേ​ശാ​ട​നപ​ക്ഷി​ക​ൾ​ക്ക് വൈ​റ​സ് ബാ​ധ​യെ​ന്നു ആ​ശ​ങ്ക. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പം കൂ​ടു​വ​ച്ചി​രു​ന്ന പ​ക്ഷി​ക​ളി​ൽ ഒ​ന്ന് ഇ​ന്ന​ലെ ച​ത്തു​വീ​ണു. ഇ​തി​ന്‍റെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. മ​റ്റു​ കി​ളി​ക​ൾ​ക്കും ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​താ​യി അ​റി​യു​ന്നു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ വെ​റ്റ​റി​ന​റി വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ക്കി​നോ​ടു സാ​ദൃ​ശ്യ​മു​ള്ള പ​ക്ഷി ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു മു​ന്പാ​ണ് ഇ​വി​ടെ കൂ​ടു​കൂ​ട്ടി​യ​ത്. കാ​ലു​ക​ൾ​ക്കു ഉ​ണ്ടാ​കു​ന്ന ത​ള​ർ​ച്ച​യും ബ​ല​ക്ഷ​യ​വും പ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​മാ​ണ് രോ​ഗ​ല​ക്ഷ​ണം. ച​ത്ത പ​ക്ഷി​യെ ക​ണ്ടെ​ടു​ക്കാ​ൻ വൈ​കി​യ​തി​നാ​ൽ ഇ​ന്ന​ലെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ന്നി​ല്ല. സാ​ന്പി​ളു​ക​ൾ തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ ലാ​ബി​ലേ​ക്കാ​ണ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സു​ച​ന. ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോയെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ സു​ര​ക്ഷ​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്. ഇ​ന്ന​ലെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദേ​ശാ​ട​നപ​ക്ഷി​യു​ടെ രോ​ഗം വ്യ​ക്ത​മ​ല്ലെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ആ​ർ.​വി. ഹ​രി​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​ക​ൾ​ക്കു…

Read More

ചി​റ്റാ​റി​ലെ യു​വാ​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണം; കാ​ക്കി​പ്പ​ട​യെ ര​ക്ഷി​ക്കാ​ന്‍ മറ്റൊരു കാ​ക്കി​പ്പ​ട രംഗത്ത് ; വ​ന​പാ​ല​ക​രെ പ്ര​തി ചേ​ര്‍​ക്കാ​ന്‍ തെ​ളി​വി​ല്ല; അ​സ്വാ​ഭാ​വി​ക മ​ര​ണമെന്ന് എഫ്ഐആർ

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ര്‍​ഷ​ക​നും വ്യ​വ​സാ​യി​യു​മാ​യ മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു മാ​ത്രം കേ​സെ​ടു​ത്ത് പോ​ലീ​സ്. വ​ന​പാ​ല​ക​ര്‍​ക്കെ​തി​രെ വ്യ​ക്ത​മാ​യ മൊ​ഴി മ​രി​ച്ച മ​ത്താ​യി​യു​ടെ ഭാ​ര്യ ന​ല്‍​കു​ക​യും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ള്‍ എ​തി​രാ​കു​ക​യും ചെ​യ്തി​ട്ടും ആ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്് പോ​ലീ​സ്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് വ​ര​ട്ടെ​യെ​ന്നും വ​നം​വ​കു​പ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക​ട്ടേ​യെ​ന്നൊ​ക്കെ പ​റ​ഞ്ഞു പോ​ലീ​സ് ത​ടി​ത്ത​പ്പു​ക​യാ​ണ്. ഇ​ന്ന​ലെ പ​ക​ല്‍ മു​ഴു​വ​ന്‍ നീ​ണ്ട അ​ന്വേ​ഷ​ണം, തെ​ളി​വെ​ടു​പ്പ്, ഉ​ന്ന​ത പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍ ഇ​വ​യ്ക്കെ​ല്ലാം ശേ​ഷം ഒ​രു എ​ഫ്ഐ​ആ​ര്‍ ഇ​ട്ട​ത​ല്ലാ​തെ മ​റ്റൊ​രു അ​ന്വേ​ഷ​ണ​വും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. എ​ഫ്​ഐ​ആ​റി​ലാ​ക​ട്ടെ അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്ന് മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ കു​റി​ച്ച് സൂ​ച​ന​യി​ല്ല. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം കി​ട​ക്കു​ന്നു​വെ​ന്ന വി​വ​രം ചി​റ്റാ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ച​താ​ണ്. ഉ​ട​ന്‍ ത​ന്നെ എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​ര്‍ സ്ഥ​ല​ത്ത് വ​ന്നു. പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്…

Read More

ഇവിടം സേഫ്, ഇതാണു മാതൃക! ത​ക​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രത്തിൽ വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് രോഗം പടരില്ലെന്ന് ആ​ശു​പ​ത്രിയുടെ ഉറപ്പ്

അ​ന്പ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ മോ​ഡ​ൽ കോ​വി​ഡ് സെ​യ്ഫ് ഹോ​സ്പി​റ്റ​ലാ​യി ത​ക​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മാ​റു​ന്നു. ഇ​വി​ടെ വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് രോ​ഗ​മു​ണ്ടാ​കി​ല്ല എ​ന്ന് ഈ ​സ്ഥാ​പ​നം ഉ​റ​പ്പ് ന​ൽ​കു​ന്നു. ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി രോ​ഗി​ക​ൾ ഫ്ര​ണ്ട് ഓ​ഫീ​സി​ലേ​ക്ക് വ​രി​ക. അ​വി​ടെ നി​ന്നും ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കും. തു​ട​ർ​ന്ന് രോ​ഗി​ക​ൾ അ​വ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക വ​ഴി​ക​ളി​ലൂ​ടെ ഡോ​ക്ട​റെ കാ​ണാ​ൻ ഒ​പി യി​ലേ​ക്ക് പോ​ക​ണം. ഡോ​ക്ട​റും രോ​ഗി​യും ത​മ്മി​ൽ വാ​യു​സ​ന്പ​ർ​ക്കം ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഗ്ലാ​സ് പാ​ർ​ട്ടീ​ഷ്യ​നു​ള്ള കി​യോ​സ്കു​ക​ളി​ലൂ​ടെ ഡോ​ക്ട​ർ​ക്ക് രോ​ഗി​യു​ടെ പ്ര​ഷ​ർ നോ​ക്കു​ന്ന​തി​നും സ്റ്റ​ത​സ്കോ​പ് ഉ​പ​യോ​ഗി​ച്ച് രോ​ഗി​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും സാ​ധി​ക്കും. കി​യോ​സ്കി​ലെ ഫി​ക്സ​ഡ് ഗ്ലൗ​സി​ലൂ​ടെ രോ​ഗി​യെ​ആ​വ​ശ്യ​മെ​ങ്കി​ൽ തൊ​ട്ട് പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും. ഡോ​ക്ട​ർ​ക്കും രോ​ഗി​ക്കും പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​തി​നാ​യി ഇ​രു​വ​ശ​ത്തും മൈ​ക്കും സ്പീ​ക്ക​റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഡോ​ക്ട​ർ ഒ​പി ടി​ക്ക​റ്റി​ൽ മ​രു​ന്ന്…

Read More

ജ​ന​ജീ​വി​തം ദു​‌​സ​ഹ​മാ​ക്കി​യി ചേ​ർ​ത്ത​ലയുടെ വ​ട​ക്ക​ൻമേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷം

തു​റ​വു​ർ: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ജ​ന​ജീ​വി​തം ദു​‌​സ​ഹ​മാ​ക്കി​യി. ക​ട​ക്ക​ര​പ്പ​ള്ളി, വ​യ​ലാ​ർ, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന, പാ​ണ​പ​ള്ളി, അ​രൂർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടു​മി​ക്ക താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തൈ​ക്കാ​ട്ട്ശേ​രി കാ​യ​ലോ​ര​ത്തും വ​ള​മം​ഗ​ലം കാ​യ​ലോ​ര​ത്തും താ​മ​സി​ക്കു​ന്ന ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. തൈ​ക്കാ​ട്ടു​ശേ​രി കാ​യ​ലി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലെയും സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തു മൂ​ലം ക​ര​യി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്. പ​ള്ളി​ത്തോ​ട് മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ തോ​ടു​ക​ൾ കൈ​യേ​റി നി​ക​ർ​ത്തി​യ​തു​മൂ​ലം വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ലും വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ലും വെ​ള്ളം ഒ​ഴു​കി​പ്പൊ​കാ​തെ പ്ര​ദേ​ശ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​ന്ധ​കാ​ര​ന​ഴി സ്പി​ൽ​വേ​യു​ടെ മു​ഴു​വ​ൻ​ഷ​ട്ട​റു​ക​ളും തു​റ​ന്നുകി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൊ​ഴി​മു​ഖം മ​ണ്ണു കൊ​ണ്ട് അ​ട​ഞ്ഞി​രി​ക്കു​ന്ന​തി​നാാ​ൽ മ​ഴ പെ​യ്ത് വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കിപ്പോ​കു​ന്നി​ല്ല.

Read More

പത്തനംതിട്ടയിൽ സ​മ്പ​ര്‍​ക്ക​വ്യാ​പ​നം പു​തി​യ ത​ല​ത്തി​ല്‍; പൊ​തു​പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് പോ​സി​റ്റീ​വ് കേ​സു​ക​ള്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​വ്യാ​പ​നം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക്. സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത അ​റി​യു​ന്ന​തി​നു​വേ​ണ്ടി പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ ന​ട​ത്തി​യ സെ​ന്‍റിന​ല്‍ സ​ര്‍​വൈ​ല​ന്‍​സ് പ​രി​ശോ​ധ​ന​യി​ലൂ​ടെ എ​ട്ട് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​വ​രെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​ലേ​ക്കാ​ണ് പൊ​തു​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ​യും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട കേ​സു​ക​ളാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​ര്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്. ര​ണ്ടു​പേ​ര്‍ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​ണെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​മോ രോ​ഗ ഉ​റ​വി​ട​മോ വ്യ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ ജാ​ഗ്ര​ത ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. ടൂ​വീ​ല​ര്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന പൊ​ടി​യാ​ടി സ്വ​ദേ​ശി (59), തി​രു​വ​ല്ല​യി​ലെ ഒ​രു ബാ​ങ്ക് മാ​നേ​ജ​ര്‍ പ​ര​വൂ​ര്‍ സ്വ​ദേ​ശി (34), തി​രു​വ​ല്ല​യി​ല്‍ ജോ​ലി നോ​ക്കു​ന്ന ര​ണ്ട് ക​ള​ര്‍​കോ​ട് സ്വ​ദേ​ശി​ക​ള്‍, തി​രു​വ​ല്ല ആ​ന​പ്ര​മ്പാ​ല്‍ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി (43), പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി (40), പ​ഴ​കു​ളം…

Read More

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ; വനംവകുപ്പ് പറയുന്ന വിശദീകരണം ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ ന​ശി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍. പ​ത്ത​നം​തി​ട്ട ചി​റ്റാ​ര്‍ കു​ട​പ്പ​ന​പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ ടി.​ടി. മ​ത്താ​യി ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.ഇ​തേ​തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു. സ്ഥ​ലം എം​എ​ല്‍​എ​യും ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യ​തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്നു​മെ​ടു​ക്കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ്മ​തി​ച്ച​ത്.

Read More

വണ്ടാനം മെഡിക്ക കോളജിൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് അം​ഗീ​കാ​രം; നി​ത്യേ​ന നൂ​റു മു​ത​ൽ 200 സാ​മ്പി​ളു​ക​ൾ വ​രെ പ​രി​ശോ​ധി​ക്കാം

അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക്കു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്ക് ഐ​സി​എം​ആ​ർ ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്ര മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണ ഉ​പ​ദേ​ശ​ക​സ​മി​തി. വ​ണ്ടാ​ന​ത്തെ സം​വി​ധാ​ന​ങ്ങ​ൾ ഈ ​ഉ​ന്ന​ത സ​മി​തി വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത​ത്. നി​ല​വി​ൽ വ​ണ്ടാ​ന​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ വി​ദ​ഗ്ധോ​പ​ദേ​ശ​ത്തി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. സം​വി​ധാ​നം പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​കു​ന്പോ​ൾ നി​ത്യേ​ന നൂ​റു മു​ത​ൽ 200 സാ​ന്പി​ളു​ക​ൾ വ​രെ പ​രി​ശോ​ധി​ക്കാ​നാ​കും. പ​രി​ശോ​ധ​നാ ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നു​മാ​കും. 15 ല​ക്ഷം രൂ​പ​യാ​ണ് സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി മ​തി​യാ​യ ജീ​വ​ന​ക്കാ​രേ​യും ല​ഭ്യ​മാ​ക്കി​യ ലാ​ബ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജ​യ​ല​ക്ഷ​മി, മൈ​ക്രോ ബ​യോ​ള​ജി പ്ര​ഫ. ഡോ. ​ശോ​ഭ​ക​ർ​ത്ത, അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​അ​നി​ത…

Read More

ജീവനുവേണ്ടി ഒരു തൈ നടാം..! മാ​ന്നാ​ർ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ലെ മ​രം സാമൂഹ്യവിരുദ്ധർ ഉ​ണ​ക്കി; പ​ക​രം തൈ ​ന​ട്ടു ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​ർ

മാ​ന്നാ​ർ:​ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് പ​ട​ർ​ന്നുപ​ന്ത​ലി​ച്ച് നി​ന്നി​രു​ന്ന പേ​ര സാ​മൂ​ഹിക​വി​രു​ദ്ധ​ർ രാ​സ പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​പയോഗി​ച്ച് ഉ​ണ​ക്കി.​ധാ​ര​ളം കാ​യ്ഫ​ല​ത്തോ​ടെ ത​ണ​ലേകി നി​ന്നി​രു​ന്ന ഈ​ മ​രം ഉ​ണ​ക്കി​യ​തി​നെ​തിരേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ന​വ മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ചെ​ട്ടി​കു​ള​ങ്ങ​ര കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന് ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ സം​ഭ​വം എ​ത്തി​യ​ത്.​ ഒ​രാ​ഴ്ച​യി​ൽ ഒ​രു മ​ര​മെ​ങ്കി​ലും ന​ട്ട് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് ആ​ഴ്ച​മ​രം.​ ഈ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ മാ​ന്നാ​റി​ൽ എ​ത്തി ​ഉ​ണ​ങ്ങി​യ മ​ര​ത്തോ​ടു ചേ​ർ​ന്ന് പേരത്തൈ ന​ടു​ക​യും ചെ​യ്തു.​ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​കു​ടെ സാന്നിധ്യ​ത്തി​ൽ ഓ​ട്ടോ തൊ​ഴി​ലാ​ളി ആ​ർ.മു​ര​ളി മ​രം ന​ട്ടു.​ സ​ജി​ത് സം​ഘ​മി​ത്ര,സു​രേ​ഷ്കു​മാ​ർ,ഗോ​പ​ൻ ഗോ​പി​നാ​ഥ്,സി​നു മാ​ങ്കാം​കു​ഴി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ജീ​വേ​നോ​ടെ ക​രി​ച്ചുക​ള​ഞ്ഞ പേ​ര​മ​ര​ത്തി​ന് ആ​ന്ത്യാ​ഞ്ജ​ലി,ജീ​വ​നു​വേ​ണ്ടി ഒ​രു തൈ ​ന​ടാം എ​ന്ന ബോ​ർ​ഡും മ​ര​ത്തി​ൽ ആ​ഴ്ച​മ​രം പ്ര​വ​ർ​ത്ത​ക​ർ തൂ​ക്കി​.

Read More

കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്കയിൽ ജില്ല; വീടുകളിൽ കയറിയിറങ്ങി പണപ്പിരിവ് നടത്തി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ

അ​ന്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് കാ​റ്റി​ൽ​ പ​റ​ത്തി സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ്യാ​പ​ക പ​ണ​പ്പി​രി​വ് സ​ജീ​വം. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ​ക്ക​യ​റി​യു​ള്ള പ​ണ​പ്പി​രി​വ് ഒ​രാ​ഴ്ച മു​ന്പ് ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ച​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വ് കാ​റ്റി​ൽ​പ്പ​റ​ത്തി ഇ​പ്പോ​ഴും വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള പ​ണ​പ്പി​രി​വ് ഉൗ​ർ​ജി​ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും തീ​ര​ദേ​ശ മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ണ​പ്പി​രി​വ് ഉൗ​ർ​ജി​ത​മാ​യി​രി​ക്കു​ന്ന​ത്. പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ചി​കി​ത്സ​യ്ക്കു​മൊ​ക്കെ​യാ​യാ​ണ് ഇ​ത്ത​രം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ പ​ണം ക​ട​മെ​ടു​ത്തി​രു​ന്ന​ത്. നേ​ര​ത്തെ മ​ത്സ്യ​മേ​ഖ​ല സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ൾ ഇ​വ​ർ കൃ​ത്യ​മാ​യി പ​ലി​ശ ഉ​ൾ​പ്പെ​ടെ പ​ണം അ​ട​ച്ചി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ മ​ത്സ്യ​മേ​ഖ​ല കോ​വി​ഡ് ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് നി​ശ്ച​ല​മാ​യ​തോ​ടെ വ​രു​മാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര​ദേ​ശ​ത്ത് സ്ത്രീ​ക​ൾ ഇ​ത്ത​രം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് പ​ണം പ​ലി​ശ​ക്ക് എ​ടു​ത്തി​രു​ന്നു. ചെ​മ്മീ​ൻ പീ​ലിം​ഗി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്ന വ​രു​മാ​നം കൊ​ണ്ട് തു​ക തി​രി​ച്ച​ട​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ചെ​മ്മീ​ൻ പീ​ലിം​ഗ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള…

Read More

പോസ്റ്റോഫീസ് നിക്ഷേപതട്ടിപ്പ്; സിന്ധു പണം തട്ടിയെടുത്തത് പാ​സ്ബു​ക്കും സീ​ലും അ​ടി​ച്ചുമാ​റ്റി

പ​ന്ത​ളം: 3.25 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ല്‍ പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​മ്പ​മ​ണ്‍ താ​ഴം തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ സി​ന്ധു ആ​ര്‍. നാ​യ​രെ(44)​യാ​ണ് പ​ന്ത​ളം സി​ഐ എ​സ് ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2016 മു​ത​ല്‍ 2018 വ​രെ കു​ള​ന​ട പോ​സ്റ്റ് ഓ​ഫീ​സി​ല്‍ പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റായി ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് മൂ​ന്ന് നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നാ​യി 3.25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​തു സം​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട അ​ഡി​ഷ​ണ​ല്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ര​ണ്ടു നി​ക്ഷേ​പ​ക​രി​ല്‍ നി​ന്ന് 15,000, 9000 രൂപ വീ​തം വ്യാ​ജ ഒ​പ്പി​ട്ട് പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​തി. മൂ​ന്നു ല​ക്ഷം രൂ​പ സ്ഥി​രം നി​ക്ഷേ​പം ഇ​ടു​ന്ന പ്ര​ത്യേ​ക സ്‌​കീ​മി​ലേ​ക്ക് 2017 ല്‍ ​ഒ​രാ​ളി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യെ​ങ്കി​ലും പോ​സ്റ്റ് ഓ​ഫീ​സി​ല്‍ അ​ട​ച്ചി​ല്ല. പാ​സ്ബു​ക്കും സീ​ലും അ​ടി​ച്ചു മാ​റ്റി അ​തി​ല്‍…

Read More