ആലപ്പുഴ: ചേർത്തലയിൽ ക്വട്ടേഷൻ ആക്രമണങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 12 ഓളം പേരെയാണ് വിവിധ കേസുകളിലായി ചേർത്തല പോലീസ് പിടികൂടിയത്. വഴി തർക്കം മുതൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ വരെയാണ് ക്വട്ടേഷൻ സംഘങ്ങൾ ആക്രമണം നടത്തുന്നത്. പ്രദേശത്തെ അസാന്മാർഗിക പ്രവൃത്തികൾ ചോദ്യം ചെയ്തതിന്റെ പേരിൽ വയലാർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഇല്ലന്തറച്ചിറ വീട്ടിൽ ഷൈജുവിനെ ആക്രമിച്ച കേസിൽ പിടികൂടിയത് എട്ടു പേരേയാണ്. സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ഷൈജുവിനെ പ്രതികൾ ഇരുന്പുപൈപ്പ് കൊണ്ട് അടിച്ചുവീഴ്ത്തുകയും വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈജു ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വഴിത്തർക്കത്തിന്റെ പേരിൽ അഭിഭാഷകൻ അയൽവാസിയായ യുവാവിനെ വകവരുത്താൻ കൊടുത്ത ക്വട്ടേഷൻ ഏറ്റെടുത്തത് കുപ്രസിദ്ധ ഗുണ്ട നേതാവ് കഞ്ചൻ രാഗേഷും സംഘവുമാണ്.
Read MoreCategory: Alappuzha
മാവേലിക്കരയിലെ ആ കാൽപ്പാട് കടുവയുടേതോ? പുതുശേരിയമ്പലം ഭാഗത്തുനിന്ന് കടുവയുടേതിന് സാമ്യമുള്ള കാൽപ്പാടുകൾ
മാവേലിക്കര: കഴിഞ്ഞ ദിവസം സിസിടിവി കാമറയിൽ മാർജാര വംശത്തിലുള്ള കടുവയുടേതിനോ പുലിയുടേതിനോ സമാനമായ രാത്രികാല സിസിടിവി ദൃശ്യം കണ്ടെത്തിയ മേഖലയിൽ വന്യമൃഗത്തിന്റേതിനു സാമ്യമുള്ള കാൽപ്പാടുകൾ കണ്ടെത്തിയതായി നാട്ടുകാർ. കാൽപ്പാടുകൾ പുലിയുടേതോ കടുവയുടേതോ ആകാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. കാൽപ്പാടുകൾ കൂടി കണ്ടെടുത്തതോടെ ജനം ഭീതിയിലാണ്. ഇന്നലെ രാത്രി നായകൾ അകാരണമായി ബഹളം വയ്ക്കുന്നതും കുരയ്ക്കുന്നതും ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് കാൽപ്പാടുകൾ കണ്ടെത്തിയതെന്ന് പറയുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഫോറസ്റ്റ് അധികൃതർ ഗൃഹനാഥനെ അറിയിച്ചത് കാട്ടുമാക്കാൻ ഇനത്തിൽപെട്ട ജീവിയാണെന്നായിരുന്നു. എന്നാൽ കാൽപ്പാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച രാത്രി 8.20 ഓടെ പുതുശേരിയന്പലം സ്വദേശിയായ ഫോട്ടോഗ്രാഫറുടെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാർ അടുക്കള ഭാഗത്തെ പടിയിൽ ഇരിക്കുന്പോൾ മതിൽ ചാടി കുതിച്ച് വലിയ വലിപ്പമുള്ള എന്തോ ഒന്ന് പോകുന്നത് കണ്ടു. പുലി അല്ലെങ്കിൽ കടുവപോലെ മാർജാര വംശത്തിൽപെട്ട…
Read Moreപോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി; തിരുവല്ലയിൽ നടന്ന സംഭവം ഇങ്ങനെ
തിരുവല്ല: ഒരുമാസമായി പോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി. ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ക്വാറന്റൈനിലാക്കി. ഒളിവിലായിരുന്ന ഇയാള്‍ക്ക് കോവിഡ് ഉണ്ടെന്നു തിരിച്ചറിഞ്ഞതോടെ ആരോഗ്യവകുപ്പ് ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തി. മദ്യപാനം ചോദ്യം ചെയ്തതിനു ചെറുമകളെ വെട്ടിപരിക്കേല്പിച്ച കേസിലെ പ്രതിയെയാണ് കൊറോണ കുരുക്കിയത്. നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റതില്‍ കമലാസനനാണ് (76) കുടുങ്ങിയത്. കോവിഡ് സ്ഥിരീകരിച്ച കോച്ചിരിമുക്കത്തെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട കമലാസനന്റെ സ്രവം കഴിഞ്ഞയാഴ്ച പരിശോധയക്കായി എടുത്തിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഞായറാഴ്ച വൈകുന്നേരത്തോടെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ 12 പേരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധന വരും ദിവസങ്ങളില്‍ നടത്തുമെന്ന് നെടുമ്പ്രം പ്രാഥമികാരോഗ്യ കേന്ദ്രം…
Read Moreമത്തായിയുടെ മരണം; ‘വനപാലകര്‍ക്കെതിരേ നരഹത്യയ്ക്കു കേസെടുത്തേക്കും; പ്രാഥമിക റിപ്പോര്‍ട്ട് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ യുവകര്ഷകന് പി.പി. മത്തായി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ വനപാലകർക്കെതിരെ നരഹത്യയ്ക്കു കേസ് ചുമത്തിയേക്കും. ഐപിസി 304 വകുപ്പു പ്രകാരമുള്ള കുറ്റകൃത്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍ ചുമത്താന്‍ കഴിയുന്നതെന്നാണ് പോലീസ് അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശമെന്നു പറയുന്നു. കസ്റ്റഡിയിലിരിക്കുന്നയാള് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് 306 വകുപ്പു കൂടി ചുമത്താന്‍ കഴിയുമോയെന്നതും പരിഗണിക്കുകയാണ്. അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിക്കും. ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വനപാലകര്ക്കുണ്ടായ വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. കൂടാതെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറല്‍ ഡയറിയിലെ കുറിപ്പുകള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഇവ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുമായി അന്വേഷണസംഘം ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആര്.…
Read Moreകള്ളനും കാത്തിരുന്നോ പതിനാല് ദിനം? ക്വാറന്റൈൻ കഴിഞ്ഞ് പുറത്തുപോയ പ്രവാസിയുടെ വീട്ടിൽ മോഷണം; അഞ്ചരപ്പവനും പണവും കവർന്നു
‘കായംകുളം : ഹോം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് പ്രവാസിയായ വീട്ടുടമ പുറത്തുപോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മോഷണം. വീടിനുള്ളിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണ്ണാഭരണവും ഐഫോണും മറ്റുമാണ് കവർന്നത്. കായംകുളം കൃഷ്ണപുരം ഞക്കനാൽ ശ്രീശൈലത്തിൽ രതീഷ് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നു അഞ്ചേകാൽ പവൻ സ്വർണ്ണാഭരണങ്ങളും ഡയമെണ്ട് കമ്മലും പണവും ഐഫോണുമാണ് മോഷ്ടിച്ചത്. ഗൾഫിൽ നിന്നെത്തിയ രതീഷ് ചന്ദ്രൻ ഈ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇദ്ദേഹം കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലെ ഭാര്യവീട്ടിലേക്ക് വീട് പൂട്ടി പോയി. ഈ സമയമാണ് മോഷണം നടന്നത്. കതകടയ്ക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ രണ്ടു പേർ നടന്നു പോകുന്നതുകണ്ടു. സംശയം തോന്നി പോലീസിൽ അറിയിച്ചതിനെ…
Read Moreമാവേലിക്കരയിലെ ക്യാമറയിൽ പതിഞ്ഞതു പുലി?പട്ടിയേക്കാൾ വലിപ്പം, മിന്നൽ വേഗത്തിൽ പോയത് മതിൽ ചാടിക്കടന്ന് ;ആശങ്കയിൽ ജനം
മാവേലിക്കര: തട്ടാരന്പലത്തിന് സമീപം പുതുശേരിയന്പലത്തിലെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഞായറാഴ്ച രാത്രി 8.20 ഓടെ വീട്ടിലെ അടുക്കള വാതിൽപ്പടിയിൽ ഇരിക്കുന്പോൾ പുരയിടത്തിലൂടെ എന്തോ കുതിച്ചു ചാടിപ്പോകുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ ചാട്ടംകണ്ടപ്പോൾ പുലിയാണെന്ന സംശയം വീട്ടുകാർക്ക് ഉണ്ടായി. ഇതിനെ തുടർന്ന് വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോളാണ് പുലിയെന്ന് സംശയിക്കത്തക്ക ജീവിയെന്ന് വ്യക്തമാകുന്നത്. ദൂരെനിന്ന് ഓടിവന്ന് മതിലിലൂടെ കുതിച്ചു പോകുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്. ജീവിക്ക് പട്ടിയേക്കാൾ വലിപ്പം തോന്നിക്കുന്നുണ്ട്. രാത്രിയായതിനാൽ ദൃശ്യം കൂടുതൽ വ്യക്തവുമല്ല. സംഭവം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇതിനെ കണ്ടാൽ വിവരം അറിയിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞതായി വീട്ടുടമസ്ഥൻ അറിയിച്ചു.
Read Moreഈ പാവയ്ക്ക കയ്ക്കില്ല! ഗന്റോല പാവയ്ക്ക കൃഷിയിൽ വിജയഗാഥയുമായി റുബീന…
ചാരുംമൂട് : പാവക്കയ്ക്ക് ഗുണം ഏറെയാണെങ്കിലും പലരും കഴിക്കാൻ മടിക്കുന്നത് കയ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇവിടെ കയ്പ്പില്ലാത്ത പാവക്ക ഇനമായ ഗന്റോല വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ വിജയകരമായി കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് കർഷകയും വീട്ടമ്മയുമായ റുബീന . നൂറനാട് പാലമേൽ മുതുകാട്ടുകര മുറിയിലെ സൽമാൻ മൻസിലിൽ റുബിനയാണ് വീട്ടുവളപ്പിൽ ഗന്റോലം കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്. ആസാമിലും കർണാടകയിലെ ഗോണി കുപ്പയിലും കർഷകർ ധാരാളമായി ഇത് കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ വയനാട്ടിലും ഗന്റോല കൃഷി വ്യാപകമാണ്. കിലോയ്ക്ക് 200 രൂപയോളമാണ് ഇതിന് വിപണയിലെ വില. എന്നാൽ നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നത് അപൂർവമാണ്. നടീൽ വസ്തു കിഴങ്ങ് ഇനമായതിനാൽ ഒരിക്കൽ നട്ട് പരിപാലിച്ചാൽ വർഷങ്ങളോളം വളർന്ന് വിളവ് ലഭിക്കുമെന്ന പ്രത്യേകതയും ഈ കയ്പ്പില്ലാത്ത പാവക്ക കൃഷിയെ വേറിട്ട ുനിർത്തുന്നു. ഗന്റോലയ്ക്ക് പോഷക ഒൗഷധ ഗുണങ്ങൾ ഏറെയാണ്. വീടിനോട്…
Read Moreമത്സ്യ ബന്ധനത്തിനും വിപണനത്തിനും ലോക്ഡൗൺ; ഉണക്കമീനു തീവില..!
മാന്നാർ: മലാളികളുടെ തീൻ മേശയിലെ ഒഴിച്ച് കൂടാനാവാത്ത വിഭങ്ങളിൽ ഒന്നായ മത്സ്യത്തിന് ലോക്ഡൗണ്‍ ആയതോടെ പകരം വയ്ക്കനാൻ ഉണക്കമീനെ തേടുന്നവർക്ക് കൈ പൊള്ളുന്നു. ഒരു സമയത്ത് ആരും തിരിഞ്ഞു നോക്കാത്ത ഉണക്ക മീൻ ഇപ്പോൾ മലയാളികൾക്ക് പ്രിയമാക്കിയത് കോവിഡും തുടർന്നുണ്ടായ മത്സ്യബബന്ധന ലോക്ഡൗണുമാണ്. ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ മത്സ്യങ്ങൾ എത്തുന്നത് കൊല്ലം,ആലപ്പുഴ ജില്ലകളിൽ നിന്നാണ്. എന്നാൽ ഈ രണ്ട് ജില്ലകളിലും ട്രോളിംഗിനൊപ്പം കോവിഡ് നിയന്ത്രണങ്ങളും വന്നതോടെ മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ ഈ ജില്ലകളിലെ മത്സ്യത്തിന്റെ മൊത്തവില്പന കേന്ദ്രങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നായി ധാരാളം മീനുകൾ വാഹനങ്ങളിൽ എത്തിയിന്നു.കോവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ഇവിടങ്ങളിലെ വിൽപ്പനയും നിർത്തിവച്ചു.ഇതോടെ മത്സ്യങ്ങൾ കിട്ടാക്കനിയായകുകയും ഈ സ്ഥാനങ്ങൾ ഉണക്ക മീനുകൾ കൈയ്യടക്കുകയും ആയിരുന്നു. ഇത് മുതലെടുത്ത് ഉണക്കമീനുകൾക്ക് തീ വിലയായി.സാധരണ ഉണക്കമീനുകൾ ആയ കുറിച്ചി, കടവരാൽ, പാന്പാട,…
Read Moreഇതെന്തു കോവിഡ് നിയന്ത്രണം…? കടകൾക്ക് നിയന്ത്രണം; പാതയോര വിൽപ്പനയ്ക്ക് നിയന്ത്രണമില്ല !
ഹരിപ്പാട്: കോവിഡ് മഹാമാരിയെ തുടർന്ന് നഗര-ഗ്രാമ വ്യത്യാസമില്ലാതെ കടകൾ തുറക്കാനും അടക്കാനും സമയം നിശ്ചയിക്കുകയും ശീതീകരിച്ച കച്ചവട സ്ഥാപനങ്ങളിൽ തെർമൽ സ്കാനറും സാധാരണ കടകളിൽ സാനിട്ടൈസറും തുടങ്ങി പലവിധ നിയന്ത്രണങ്ങൾ ആരോഗ്യ വകുപ്പും- പോലീസും ചേർന്നു ഏർപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ബാധകമല്ലാത്ത നാട്ടിൽ പ്രവവത്തിക്കുകയാണ് വഴിവാണിഭക്കാർ. ഭക്ഷണ സാധനങ്ങൾ തുടങ്ങി കോവിഡ് പ്രതിരോധത്തിന് മുഖം മറക്കാനുള്ള മാസ്ക് വരെ റോഡരികിൽ വിൽക്കുന്നു. ആരും ചോദിക്കാനില്ല; ഒരു നിയന്ത്രണവുമില്ല. ആലപ്പുഴയ്ക്കും ഹരിപ്പാടിനും മധ്യേ മിനിലോറികളിലും ഉന്തുവണ്ടികളിലുമായി ഏതാണ്ട് നൂറിലധികം പേരാണ് ദേശീയപാതയ്ക്കിരു വശവുമായി കച്ചവടം നടത്തുന്നത്. ഈ വാഹനങ്ങളിലേറെയും സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ കച്ചവടം ചെയ്യുന്നവയാണ്. കടവാടകയോ വൈദ്യുതി ചാർജോ മറ്റ് അനുബന്ധ ചെലവുകളോ ഇല്ലാതെ നടത്തുന്ന വഴിവാണിഭത്തിൽ വിലയുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. നിമിഷം പ്രതി വില കൂടിയും കുറഞ്ഞുമിരിക്കും. വിലകുറച്ചു വിൽക്കുന്നവയിൽ നല്ലൊരു പങ്ക്…
Read Moreമണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാക്കളെ കണ്ടെത്താനായില്ല
തിരുവല്ല: മണിമലയാറ്റില്‍ ഇന്നലെ രാത്രി കാണാതായ യുവാക്കള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. തിരുവല്ല കുറ്റൂര്‍ കലയിത്ര മാത്യുവിന്റെ മകന് ജോയല്‍ മാത്യു (21), കുറ്റൂര്‍ പാറയില്‍ ഏബ്രഹാമിന്റെ മകന് ജിബിന്‍ ഏബ്രഹാം (23) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. . കുറ്റൂര്‍ റെയില്‍വേ പാലത്തിന്റെ തൂണില്‍ ഇരുന്നിരുന്ന അഞ്ചു പേരില്‍ ഒരാള്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പറയുന്നത്. കാല് കഴുകുന്നതിനായി താഴേയ്ക്കിറങ്ങിയ ആള് ഒഴുക്കില്പ്പെട്ടുവെന്നുമാണ് രക്ഷപെട്ടവര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട മൂന്നു പേര് നീന്തി കരകയറി. രണ്ടു പേര് കൂടി തങ്ങള്ക്കൊപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടവരാണ് അറിയിച്ചത്.
Read More