അന്പലപ്പുഴ: നീലാംബരിക്കു പഠിച്ച് ഉന്നത നിലയിലെത്തണം. എന്നാൽ കിടക്കാൻ വീടുമില്ല, പഠിക്കാൻ ടെലിവിഷനുമില്ല. തകർന്നടിഞ്ഞ ഷെഡിനുള്ളിൽ തന്റെ ആഗ്രഹങ്ങൾ ഒതുക്കി വെക്കുകയാണ് ഈ വിദ്യാർത്ഥിനി. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് അപ്പാത്തിക്കരി മോഹന കൃഷ്ണൻ കവിത ദന്പതികളുടെ ഏക മകൾ നീലാംബരിയുടെ ഓണ്‍ലൈൻ പഠനമാണ് ടെലിവിഷനും സ്മാർട്ട് ഫോണുമില്ലാത്തതിനാൽ മുടങ്ങിയത്. വണ്ടാനം തീരദേശത്ത് മാതാവിനൊപ്പമായിരുന്നു കവിത താമസിച്ചിരുന്നത്. പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിന് നടുക്ക് തകർന്നടിഞ്ഞ ഷെഡിൽ 1,500 രൂപ വാടക നൽകിയാണ് ഈ കുടുംബം താമസിക്കുന്നത്. മുൻവശം തറപ്പാള കൊണ്ട് മറച്ചിരിക്കുകയാണ്. ഷട്ടർ നിർമാണ തൊഴിലാളിയായ മോഹന കൃഷ്ണനും വീട്ടുജോലി ചെയ്തു വരുന്ന കവിതയും വാടക നൽകാൻ തന്നെ ബുദ്ധിമുട്ടുകയാണ്. ഇതിനിടയിലാണ് നാലാം ക്ലാസ് വിദ്യാർഥിനിയായ മകളുടെ ഓണ്‍ലൈൻ പഠനം ആരംഭിച്ചത്. എന്നാൽ വീട്ടിലെ ടെലിവിഷൻ തകരാറിലായിട്ട് എട്ടു മാസമായതോടെ മകളുടെ പഠനം ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.…
Read MoreCategory: Alappuzha
പോലീസും ആരോഗ്യവകുപ്പും കൺഫ്യൂഷനിൽ…ചെന്നിത്തലയിൽ യുവദമ്പതികൾ വീടിനുള്ളിൽ മരിച്ച സംഭവം; യുവതിക്ക് കോവിഡ്; പോലീസുകാർ ഉൾപ്പെടെ നിരവധി പേർ ക്വാറന്റൈനിൽ
മാന്നാർ: തിരിച്ചറിവിന്റെ പ്രായത്തിനു മുന്‍പേ കാമുകനുമായി ഒളിച്ചോടുകയും പിന്നീട് പോലീസ് പിടിയിലാകുകയും കേസിൽ കുടുങ്ങി രണ്ടാകുകയും ചെയ്തവരാണ് പിന്നീട് വിവാഹിതരായി ഇപ്പോൾ ആത്മഹത്യയിലേക്ക് എത്തിയത്. പോക്സോ കേസിൽ ജിതിൻ ജയിലിലും പ്രായപൂർത്തിയാകാത്തതിനാൽ ദേവിക ബാലിക സദനത്തിലും ആയി പിന്നീടുള്ള രണ്ട് വർഷങ്ങൾ.എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെ തളർത്തിയില്ല.ജയിലിൽ നിന്ന് എത്തിയ ശേഷം പ്രായപൂർത്തിയാകും വരെ കാത്തിരുന്നു.തുടർന്ന് കഴിഞ്ഞ മാർച്ചിൽ ഇരുവരും വിവാഹിതരായി. ചെന്നിത്തലയിൽ വാടക വീടെടുത്ത് താമസവും തുടങ്ങി. ദേവികയ്ക്ക് എറണാകുളത്തെ ഒരു മാളിൽ ജോലിയുണ്ടായിരുന്നുവെങ്കിലും ലോക്ഡൗണിൽ ഇത് ഇല്ലാതായി.പെയിന്റിംഗ് തൊഴിലാളിയായ യുവാവിന് ലോക്ഡൗണിന് ശേഷം വല്ലപ്പോഴുമാണ് തൊഴിൽ ലഭിച്ചത്. സാന്പത്തികമായ ബുദ്ധിമുട്ടുകൾ ഇവരെ ശരിക്കും വലച്ചിരുന്നു. ദേവിക എഴുതിയ ആത്മഹത്യക്കുറിപ്പിൽ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു.ജിതിന്റെ കുറിപ്പിൽ സാന്പത്തിക പ്രശ്നങ്ങളാൽ വേണ്ടത്ര രീതിയിൽ ഭാര്യയെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുക്കുന്നു. ഇരുവരും പരസ്പര ധാരണയാൽ…
Read Moreസത്യമേവ ജയതേ..! മഹേശന്റെ മരണം; അന്വേഷണസംഘം ക്രൈംബ്രാഞ്ചിന്റെയും മൊഴിയെടുക്കും; കാരണം ഇതാണ്…
ചേർത്തല: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തും. മഹേശൻ മരിക്കുന്നതിന് മുൻപ് തയാറാക്കിയ കത്തിലും ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് അയച്ച കത്തിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇതേ തുടർന്നാണ് അവരുടെ മൊഴി രേഖപ്പെടുത്തുകയെന്ന് ചേർത്തല ഡിവൈഎസ്പി കെ. സുഭാഷ് പറഞ്ഞു. മാരാരിക്കുളം സിഐ എസ്. രാജേഷിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ഇതുവരെ എഴുപതോളം പേരുടെ മൊഴികൾ എടുത്തിട്ടുണ്ട്. ഇവ ഒത്തുനോക്കി സംശയ ദൂരികരണവും അന്വേഷണ സംഘം നടത്തുന്നുണ്ട്. അതേ സമയം അന്വേഷണം ലോക്കൽ പോലീസിൽ നിന്നു മാറ്റി പ്രത്യേക സംഘം അന്വേഷിക്കണമെന്ന മഹേശന്റെ വീട്ടുകാരുടെ ആവശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് ഡിവൈഎസ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreഒരു പഞ്ചായത്തിൽ രണ്ടു കേസുകൾ; രണ്ടു വാർഡുകൾ അടച്ചു; സാമൂഹികവ്യാപന ഭീതിയിൽ കുട്ടനാട്
മങ്കൊന്പ് : സന്പർക്കത്തിലൂടെ ഒരേ ദിവസം രണ്ടുപേർക്കു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിൽ സാമൂഹിക വ്യാപന ഭീതി. ഒരേ പഞ്ചായത്തിൽ തന്നെ കുഴഞ്ഞുവീണു മരിച്ച ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ചതും മറ്റൊരാളിൽ രോഗബാധ കണ്ടെത്തിയതുമാണ് ആശങ്കയിലാക്കുന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ച ഗൃഹനാഥന്റെ പരിശോധനാഫലം പോസിറ്റീവായത് തികച്ചും അപ്രതീക്ഷിതമായിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്ന ഇദ്ദഹത്തിന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് ഇദ്ദേഹത്തെ പരിശോധിച്ച പുളിങ്കുന്ന് താലൂക്കാശുപത്രിയിലെ ഡോക്ടർ പറഞ്ഞിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദ്ദേശമുള്ളതിനാൽ മാത്രമാണ് സ്രവം പരിശോധയ്ക്കെടുത്തത്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരികെയാണ് ഫലം പോസിറ്റീവാണെന്ന അറിയിപ്പു ലഭിച്ചത്. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഒപ്പം ജോലി ചെയ്തവരും, ആശുപത്രിയിലെത്തിച്ചവർ, മരണവാർത്തയറിഞ്ഞ് വീ്ട്ടിലെത്തിയവർ തുടങ്ങി നൂറുകണക്കിനാളുകൾ ആശങ്കയുടെ നിഴലിലാണ്.അതേസമയം ഗ്രാമപഞ്ചായത്തിലെ അഞ്ച്, 14, 15 വാർഡുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എന്നാൽ രോഗബാധ സ്ഥിരീകരിച്ചവർ…
Read Moreകാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിഞ്ഞുമുങ്ങി; രക്ഷകരായി ബോട്ട് ജീവനക്കാർ
ആലപ്പുഴ: വള്ളം മുങ്ങി അപകടത്തിൽപെട്ടവർക്ക് രക്ഷകരായി ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ. വേന്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്താണ് ഇന്നലെ വള്ളം കാറ്റിൽപ്പെട്ട് മുങ്ങിയത്. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് എത്തി രക്ഷപ്പെടുത്തി. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53), രാജീവ് (44), മനു(30), ബിനു(35) എന്നിവരെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. കാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റൊരു വള്ളം നിയന്ത്രണം വിട്ട് ഒഴുകി നടന്നു. വിവരമറിയിച്ചതനുസരിച്ചാണ് എസ് 52 യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മയിൽ നിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുന്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു.
Read Moreപത്തനംതിട്ട നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണിൽ; കോവിഡ് സ്ഥിരീകരിച്ച മത്സ്യ മൊത്തവ്യാപാരിക്കു രാഷ്ട്രീയന്ധം; സമ്പർക്കപ്പട്ടിക വിപുലം; ഒരാഴ്ചയ്ക്കിടെ നൂറു പേരിൽ കോവിഡ്
പത്തനംതിട്ട: കുന്പഴ മാർക്കറ്റിലെ മത്സ്യ മൊത്തവ്യപാരിക്കും ചില്ലറ വില്പനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും സന്പർക്കപ്പട്ടികയിൽപ്പെട്ടവരെ പൂർണമായി കണ്ടെത്താനായിട്ടില്ലെങ്കിലും ഇതു വിപുലമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മത്സ്യമൊത്ത വ്യാപാരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനും കൂടിയായതിനാൽ സന്പർക്കപട്ടിക വിപുലമാണ്. ഇതിൽ സിപിഎം ജില്ലാ നേതാക്കളടക്കം ഉൾപ്പെടുന്നു. യോഗത്തിൽ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിൽ പോകുകയാണ്. 42 കാരനായ ഇദ്ദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നിനാണ് ഇയാളിൽ രോഗലക്ഷണങ്ങൾ പ്രകടമായത്. രണ്ടിനു രാവിലെ കുന്പഴ മാർക്കറ്റിൽ നടന്ന പൊതുപരിശോധനയിൽ സ്രവം പരിശോധനയ്ക്കെടുത്തിരുന്നു. അന്നുതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. കോവിഡ് പരിശോധന വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും സ്രവം അയച്ചിട്ടുണ്ടെന്ന് അറിയിച്ചതിനാൽ മരുന്നുവാങ്ങി വീട്ടിലേക്കു പോയി. പിന്നീട് ആറിനു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലായി. രോഗം സ്ഥിരീകരിച്ചതിനേ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇയാൾക്ക്…
Read Moreമരം ഒരു വരം..!വിദ്യാവനത്തിലൂടെ വൃക്ഷത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കാനാവുമെന്ന് മന്ത്രി കെ.രാജു
അടൂർ: വിദ്യാർഥികളില്‍ വനത്തിന്റെയും വൃക്ഷങ്ങളുടെയും പ്രാധാന്യം മനസിലാക്കി നല്‍കുക എന്നതാണ് വിദ്യാവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജു. അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനങ്ങള്‍ സംരക്ഷിക്കുകയെന്ന സന്ദേശമാണു വനമഹോത്സവം മുന്നോട്ടുവയ്ക്കുന്നത്. വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം നിലമ്പൂരിലെ കരിമ്പുഴയില്‍ 226 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ പ്രഖ്യാപിച്ചു. തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നാലു ലക്ഷം വൃക്ഷതൈകള്‍ നട്ടാണ് വനമഹോത്സവം ജൂലൈ ഒന്നിന് ആരംഭിച്ചത്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഈ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങള്‍ 90 ശതമാനത്തില്‍ അധികം പൂര്ത്തിയായികഴിഞ്ഞുവെന്നും മന്ത്രി കെ.രാജു പറഞ്ഞു. വിദ്യാവനം പദ്ധതിയുടെ ഭാഗമായി അടൂര്‍ ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ മന്ത്രി കെ.രാജു, ചിറ്റയം ഗോപകുമാര്‍…
Read Moreനട്ട് നശിപ്പിച്ചത് ലക്ഷങ്ങൾ; മൂന്നുവർഷത്തെ ബ്ലോക്ക് പ്ലാന്റേഷൻ പദ്ധതി ഏഴുമാസം കൊണ്ട് പാതിവഴിയിൽ ഉപേക്ഷിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
പൂച്ചാക്കൽ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന ബ്ലോക്ക് പ്ലാന്റേഷൻ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഏകദേശം മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കേണ്ട പദ്ധതി ഏഴുമാസം പൂർത്തിയാകും മുന്‍പ് ഉപേക്ഷിച്ചു. പദ്ധതി നടപ്പിലാക്കാത്തതുമൂലം ലക്ഷങ്ങൾ നഷ്ടമായെന്നും ആക്ഷേപം. ഫലവൃക്ഷത്തൈകൾ നട്ട സ്ഥലം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി അടുത്ത പദ്ധതിക്കായി തയാറെടുക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു. പെരുന്പളം പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലായി 29 ലക്ഷം രൂപയോളമാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇതിൽ ചില വാർഡുകൾ ഒഴികെ ഭൂരിഭാഗം വാർഡുകളിലും പദ്ധതി ഉപേക്ഷിച്ച മട്ടാണ്. പെരുന്പളം പഞ്ചായത്ത് ഒന്‍പതാം വാർഡ് അരയുകുളങ്ങര ന്യു സൗത്ത് റോഡിൽ ധർമേടത്ത് (കൊട്ടങ്ങാപറന്പ്) സ്വകാര്യ വ്യക്തിയുടെ 50 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽപ്പെടുത്തി കഴിഞ്ഞ ജനുവരിയിലാണ് പദ്ധതി തുടങ്ങിയത്. 1200 ഓളം ഫലവൃക്ഷത്തൈകളും ഒൗഷധസസ്യങ്ങളും തൊഴിലുറപ്പു തൊഴിലാളികളെ നിർത്തിയാണ്…
Read Moreറമ്പുട്ടാൻ വാങ്ങാൻ തമിഴ്നാട്ടിലെ വ്യാപാരികൾ കേരളത്തിലേക്ക്; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട: റന്പൂട്ടാൻ വിളവെടുപ്പു കാലമായതോടെ ജില്ലയിലെ പല ഭാഗങ്ങളിലും തമിഴ്നാട്ടിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരെത്തി ത്തുടങ്ങി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇവർക്ക് സംസ്ഥാനാതിർത്തി കടന്നുള്ള വരവിന് നിയന്ത്രണമുങ്കെിലും പച്ചക്കറി, പലചരക്ക് വാഹനങ്ങളിലാണ് പലരും എത്തുന്നത്. കൃത്യമായ രേഖകളും ക്വാറന്റൈനിലുമല്ലാതെയാണ് പലരും ജില്ലയുടെ പല ഭാഗങ്ങളിലും വീടുകൾ കയറിയിറങ്ങി റന്പൂട്ടാൻ മരങ്ങൾക്ക് വിലയിടുകയും വലയിടുകയും ചെയ്യുന്നതെന്ന് പറയുന്നു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരും വിപണനത്തിനു വേണ്ടി പുറത്തിറങ്ങിയിട്ടുണ്ട്. ഇത്തരക്കാരുമായുള്ള സന്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നാണ് പലരും കേരളത്തിലേക്കെത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മൊത്തക്കച്ചവടക്കാർ മെച്ചപ്പെട്ട വില നൽകുമെന്നതിനാൽ ഇവർക്ക് റന്പൂട്ടാൻ നൽകാനാണ് ഏറെപ്പേർക്കും താത്പര്യം. കേരളത്തിൽ എറണാകുളത്തു മാത്രമാണ് റന്പൂട്ടാന്‍ വിപണിയുള്ളത്. മറ്റു ജില്ലകളിൽ വിപണനം കുറവാണെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. റന്പൂട്ടാൻ കർഷകരിൽ നിന്നു നേരിട്ട് വാങ്ങാൻ ഹോർട്ടികോർപ് സ്റ്റാളുകൾ തുറന്നെങ്കിലും ഇവിടങ്ങളിൽ വില്പന നടത്താൻ കർഷകർക്കു…
Read Moreതുറമുഖവികസനം ‘കടലാസിൽ’; തോട്ടപ്പള്ളിയിലെ പുലിമുട്ടിനുള്ളിൽ അടിഞ്ഞുകൂടിയ മണൽ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണി
അമ്പലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്ത് പുലിമുട്ടിനുള്ളിൽ അടിഞ്ഞുകൂടിയ മണൽ മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയായി മാറുന്നു. അടിഞ്ഞുകൂടിയ മണൽ വള്ളങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നതാണ് പ്രശ്നം. ഇന്നലെ മത്സ്യ ബന്ധനം കഴിഞ്ഞ് തുറമുഖത്തേക്കു കയറിയ വളളം പുലിമുട്ടിലെ മണൽത്തിട്ടയിലിടിച്ച് തോട്ടപ്പള്ളി സ്വദേശി ദേവരാജൻ മരണമടഞ്ഞിരുന്നു. 2011 ഫെബ്രുവരി 28 നാണ് ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രതീക്ഷയേകി തോട്ടപ്പള്ളി തുറമുഖം നാടിന് സമർപിച്ചത്. 200 ഓളം ബോട്ടുകൾക്കും 800 ഓളം വള്ളങ്ങൾക്കും പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പ്രവർത്തനം തുടങ്ങി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ പുലിമുട്ടിനുള്ളിൽ മണലടിഞ്ഞുകയറി തുറമുഖത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. തുടർന്ന് പുലിമുട്ടിനുള്ളിലെ മണൽ നീക്കം ചെയ്യാനുള്ള ചുമതല പൊതുമേഖലാ സ്ഥാപനമായ ഐആർഇ ക്ക് കൈമാറി. ഇതിനു ശേഷം ഇതിന്റെ മറവിൽ കരിമണൽ ഖനനം ആരംഭിച്ചതോടെ തുറമുഖത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. പിന്നീട് പുലിമുട്ടിനുള്ളിൽ വീണ്ടും വൻതോതിൽ…
Read More