അന്പലപ്പുഴ: തെരുവുനായയുടെ കടിയേറ്റ പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെ നൽകി. അന്പലപ്പുഴ ആമയിട മണിമന്ദിരത്തിൽ അനിൽ കുമാറിന്റെ ബോസ്കോ എന്ന പൂച്ചയുടെ ജീവനാണ് വീട്ടുകാരുടെ ഇടപെടൽ മൂലം തിരികെ ലഭിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വീട്ടിൽ വെച്ച് പൂച്ചയെ തെരുവുനായ കടിച്ചത്. കടിയേറ്റ പൂച്ചയുടെ ചെറുകുടലും വൻ കുടലും പുറത്തു വന്ന് ഗുരുതരാവസ്ഥയിലായി. ഉടൻ അന്പലപ്പുഴയിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്കുള്ള സംവിധാനം ഇല്ലെന്ന് ഡോക്ടർ അറിയിച്ചതോടെ പൂച്ചയെ ആലപ്പുഴ മുല്ലയ്ക്കലുള്ള മൃഗാശുപത്രിയിലെത്തിച്ചു. ഇവിടെ പൂച്ചയ്ക്ക് അനസ്തേഷ്യ നൽകിയ ശേഷം 45 മിനിറ്റു നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. മൂന്നു ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷം തിരികെ വീട്ടിലെത്തിച്ച പൂച്ച സുഖം പ്രാപിച്ചു വരുന്നതായി അനിൽ കുമാർ പറഞ്ഞു. പത്ര വിതരണക്കാരൻ കൂടിയായ അനിൽ കുമാർ 10 ആടുകൾ, 12 പ്രാവുകൾ, 2…
Read MoreCategory: Alappuzha
ജനങ്ങൾ പുറത്തിറങ്ങേണ്ട… സഹായത്തിന് പോലീസ് വിളിപ്പുറത്ത്! കണ്ടെയ്മെൻറ് സോൺ പരിധിയിലെ ജനങ്ങളെ സഹായിക്കാൻ പോലീസ്
കായംകുളം: കണ്ടെയ്മെൻറ് സോൺ പരിധിയിലെ ആവശ്യങ്ങൾക്ക് ജനങ്ങളെ സഹായിക്കാൻ സേവന സംഘവുമായി പോലീസ് രംഗത്ത്. രോഗവ്യാപനം കടുത്ത ഭീഷണി ഉയർത്തുന്ന ഘട്ടത്തിൽ നഗരത്തിൽ ഒരാളും പുറത്തിറങ്ങാതിരിക്കാനാണ് ബദൽ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. ആശുപത്രി, മരണം തുടങ്ങിയ അത്യാവശ്യങ്ങൾക്ക് മാത്രമേ ഇളവുള്ളു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ പ്രത്യേക ഉത്തരവിലൂടെ മാത്രമേ വിട്ടുനൽകൂ. ജനങ്ങളുടെ ഏത് ആവശ്യത്തിനും പോലീസ് വിളിപ്പുറത്തുണ്ടാകും. ഇതിനായി എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ടീം രൂപപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി ഓഫീസിൽ ഇതിനായി സംവിധാനം ഏർപ്പെടുത്തി. എസ്ഐ പ്രസാദ് (9497931755), സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ (9497909422), മനോജ്(9497909432)എന്നിവർക്ക് ചുമതല നൽകി.
Read Moreഭർതൃഗൃഹത്തിൽ സിനിക്കു സംഭവിച്ചതെന്ത്? മാൾട്ടയിൽ നഴ്സായിരുന്ന സിനിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: മാൾട്ടയിൽ നഴ്സായിരുന്ന പുറമറ്റം ലിബി ഭവനിൽ സിനി വർഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര കല്ലൂരേത്ത് മോനിഷ് (36) അറസ്റ്റിലായി. സിനിയുടെ ബന്ധുക്കളുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവാണ് മോനിഷിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 17നാണ് മാൾട്ടയിലെ താമസസ്ഥലത്തു സിനിയെ (32) മാൾട്ടയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനങ്ങളേ തുടർന്ന് സിനി ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. സിനിയുടെ മരണം കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. മാൾട്ടയിൽ സിനി മരിച്ച വിവരം മോനിഷ് തന്നെയാണ് നാട്ടിൽ അറിയിച്ചത്. അപകടമരണമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ജീവനൊടുക്കുകയായിരുന്നുവെന്ന് മാറ്റിപ്പറഞ്ഞു. തൂങ്ങിമരിച്ച നിലയിലാണ് സിനിയെ കണ്ടെത്തിയത്.സിനിയുടെ മാതാവ് നൽകിയ പരാതിയേ തുടർന്ന് നാട്ടിലെത്തിച്ച മൃതദേഹം പോലീസ് ഇൻക്വസ്റ്റ് പൂർത്തീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്കരിച്ചത്. ഭർത്തൃവീട്ടിലേക്ക് മൃതദേഹം വിട്ടുനൽകിയിരുന്നില്ല.…
Read Moreമടങ്ങിയെത്തിയ പ്രവാസി അർബുദ ചികിത്സയ്ക്കിടെ മരിച്ചു; കോവിഡ് ഫലം പോസിറ്റീവ്; നസീറിനെ ചികിത്സിച്ച ഡോക്ടർമാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ
ആലപ്പുഴ: അർബുദത്തിന് ചികിത്സയിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ്. ചുനക്കര സ്വദേശി നസീറിന്റെ(47) പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ജൂലൈ ആദ്യമാണ് ഇയാൾ സൗദിയിൽ നിന്നും നാട്ടിലെത്തിയത്. അർബുദ രോഗിയായ നസീർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും വീട്ടിലേക്കു മടങ്ങിയ നസീറിനെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചയോടെയാണ് നസീർ മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയി ലഭിച്ചത്. നസീറിനെ ചികിത്സിച്ച ഡോക്ടർമാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Read Moreകോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാളുടെ സഞ്ചാരപഥം വലുത്; കുട്ടനാട് ആശങ്കയിൽ: പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണിൽ
ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നതു കുട്ടനാട്ടിൽ ആശങ്ക പരത്തുന്നു. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പുളിങ്കുന്ന് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാള്‍ക്ക് പഞ്ചായത്തിലെ ഒട്ടനവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചായത്തിലെ 5,6,14,15 വാര്‍ഡുകള്‍ നിലവില്‍ കണ്ടെയിന്മെന്റ് സോണുകളാണ്. രോഗ വ്യാപനം തടയുന്നതിന് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുളിങ്കുന്ന് പഞ്ചായത്ത് കണ്ടെയിന്മെന്റ് സോണാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ല കളക്ടര്‍ ഉത്തരവിട്ടത്.
Read Moreബൈക്ക് വന്നു, അവൾ കയറി, പിന്നെ ഒരു പോക്കായിരുന്നു; ഫേസ് ബുക്ക് സുഹൃത്തിന്റെ കൂടെ കറങ്ങി നടന്ന യുവതിക്ക് തിരിച്ചറിവ് വന്നപ്പോഴേക്കും എല്ലാം നഷ്ടമായി…
മല്ലപ്പള്ളി: സുല്‍ത്താന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാന്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് അധികസമയം ആലോചിക്കേണ്ടിവന്നില്ല. സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ, പേര് സുല്‍ത്താന്‍. പേരില്‍ മാത്രമല്ല, താനൊരു സമ്പന്നനാണെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വേഷവിധാനങ്ങൾ, അവിവാഹിതന്, പോരാത്തതിന് സമ്പത്തിന്റെ ആധികാരിക വിവരങ്ങൾ. സുഹൃദ് പട്ടികയിലായ 19 കാരിയോട് പ്രണയാഭ്യര്‍ഥന നടത്താനും അധികം വൈകിയില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഇരുവരും പ്രണയത്തിലായി. മല്ലപ്പള്ളിക്കടുത്ത് ഒരു ഗ്രാമപ്രദേശത്തു വളര്‍ന്ന പെണ്‍കുട്ടിയുമായി കടക്കാന്‍ യുവാവ് പ്ലാനിട്ടു. പെണ്‍കുട്ടിയെ യുവാവ് മല്ലപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി. ഇയാളുടെ പ്ലാൻ അറിയാതെ പെൺകുട്ടി കാണാൻ ചെന്നു. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് എത്തുമെന്നായിരുന്നു അറിയിപ്പ്. മല്ലപ്പള്ളിയില്‍ കാത്തുനില്‍ക്കേണ്ട സ്ഥലത്തെ സംബന്ധിച്ചും പറഞ്ഞുകൊടുത്തു. നേരില്‍ കാണാനെന്നു പറഞ്ഞാണ് കാത്തുനില്ക്കാന് പറഞ്ഞത്. ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നെ കയറി.ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവിന്റെ മുഖം കാണാതെതന്നെ പെണ്‍കുട്ടി ബൈക്കില്‍…
Read Moreനാരങ്ങാവെള്ളം കുടിക്കാന്‍ പോയി തിരികെ വന്നപ്പോള്‍ കണ്ടത്! പോലീസുകാരനും പണികൊടുത്ത് കള്ളൻ
തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്ക് നഗരത്തിലെത്തിയ പോലീസുകാരന്റെ ബൈക്ക് പട്ടാപ്പകല്‍ മോഷ്ടിച്ചു. തിരുവല്ല എസ്്സിഎസ് ജംഗ്ഷനിലാണു സംഭവം. തിരുവല്ല ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അമിത്ബാബുവിന്റെ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ കെഎല്‍ 03 ജി 1644 നമ്പര്‍ ബൈക്ക് മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുമ്പില്വച്ചശേഷം പോലീസുകാരന് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു. തന്റെ ബൈക്കില്‍ ഒരു യുവാവ് ഇരിക്കുന്നതു പോലീസുകാരന് ഇടയ്ക്കു കണ്ടിരുന്നു. സമീപത്തെ കടയില്‍ നിന്ന് നാരങ്ങാവെള്ളം കുടിക്കാന്‍ പോയി തിരികെ വന്നപ്പോള്‍ ബൈക്ക് കാണാനില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എല്ലാം വ്യക്തം. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ കവറിലായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നു. കറ്റോട് ഭാഗത്തെ സിസിടിവിയിലും യുവാവ് ബൈക്കുമായി പോകുന്ന ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ബൈക്ക് മോഷ്ടിക്കുന്നതിനു മുമ്പായി ഇയാള്‍…
Read Moreപത്തനംതിട്ടയിൽ സമ്പര്‍ക്കപ്പട്ടിക വിപുലം, ക്വാറന്റൈൻ സംഖ്യ ഉയരും; ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തയാറാകണമെന്ന് അധികൃതര്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ സമീപദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടികയും വിപുലം. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പൊതുപ്രവര്‍ത്തകരും വ്യാപാരികളും ഒക്കെ ഉള്‍പ്പെടുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടിക വിപുലമാകുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ രോഗികളുടെയും പട്ടിക പുറത്തിറക്കുക ബുദ്ധിമുട്ടാകും. ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തയാറാകുകയാണ് വേണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ അടക്കം നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം. മുന്‍വൈസ് ചെയര്‍പേഴ്സണ്‍ നിലവില്‍ ആനപ്പാറയില്‍ റേഷന്‍കടയുണ്ട്. ഇവരുടെ സമ്പര്‍ക്കത്തിലും നിരവധി പേരുള്ളതായാണ് വിവരം. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥി നേതാവ് ഇവരുടെ മകനാണ്. മകള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യവ്യാപാരികളില്‍ നിന്നുള്ള സമ്പര്‍ക്കത്തില്‍ രോഗം പടര്‍ന്നവര്‍ പട്ടികയിലുണ്ട്. മേലെവെട്ടിപ്രം, കടമ്മനിട്ട, മലയാലപ്പുഴ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ രോഗം പടര്‍ന്നിട്ടുണ്ട്. പത്തനംതിട്ട നഗരപ്രദേശത്തെ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍…
Read Moreചെന്നിത്തലയിലെ ദമ്പതികളുടെ മരണം; പോലീസുകാർക്ക് പിന്നാലെ തഹസിൽദാരും പഞ്ചായത്ത് അംഗവും ക്വാറന്റൈനിലേക്ക്; മരിച്ച യുവതിയുടെ സമ്പർക്ക പട്ടിക നീണ്ടേക്കാം…
മാവേലിക്കര: ചെന്നിത്തലയിൽ ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്ത യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ യുവതിയുടെ നാടായ വെട്ടിയാറിൽ അഞ്ചുപേർ ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പധികൃതർ നിർദ്ദേശം നൽകി. മൃതദേഹം ഇൻക്വസ്റ്റ് നടത്തുവാൻ നേതൃത്വം നൽകിയ വെട്ടിയാർ സ്വദേശി കൂടിയായ തഹസിൽദാർ എസ്.സന്തോഷ് കുമാർ, തഴക്കര ഗ്രാമപഞ്ചായത്തംഗം തുളസീഭായി, യുവതിയുടെ അമ്മ, മൃതദേഹം ആംബുലൻസിൽ കയറ്റാൻ സഹായിച്ച വെട്ടിയാർ സ്വദേശികളായ രണ്ട് യുവാക്കൾ എന്നിവരോടാണ് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചത്. ഇവരുൾപ്പടെ പ്രാഥമിക, ദ്വിതീയ പട്ടികയിലുള്ള മുപ്പത് പേർ നിരീക്ഷണത്തിലാണ്. യുവതിയുടെ അമ്മ സന്ദർശിച്ച വെട്ടിയാറിലെ പലചരക്ക് കട, മാങ്കാംകുഴിയിലെ ഫാൻസി സ്റ്റോർ, ചാരുംമൂട്ടിലെ അക്ഷയകേന്ദ്രം എന്നിവ തൽക്കാലത്തേക്ക് അടയ്ക്കുവാനും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സ്വർണം പണയം വെയ്ക്കാനെത്തിയപ്പോൾ ഇവരുമായി സന്പർക്കമുണ്ടായെന്ന് കരുതുന്ന മാവേലിക്കരയിലെ ബാങ്കിലെ ജീവനക്കാരും നിരീക്ഷണത്തിലുളളവരിൽ ഉൾപ്പെടുന്നു.
Read Moreകോവിഡ് കാലത്തും ലഹരികടത്തിന് കുറവൊന്നുമില്ല; രണ്ടു ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്പനയ്ക്കെത്തിച്ച 2860 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പ്രത്യേക സംഘം വിദഗ്ധമായി പിടികൂടി. 2,28,800 രൂപ വിലവരുന്ന പുകയില പായ്ക്കറ്റുകളുമായെത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെയാണ് (30) ജില്ലാ പോലീസിലെ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയിലാണ് അറസ്റ്റ് ചെയ്തത്. തെങ്കാശിയില്‍ നിന്നുകുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്പന നടത്തിവരികയാണിയാള്‍. തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച് ഇയാളുടെ ഉടമസ്ഥതയിലുള്ള കാറില്‍ ഭക്ഷ്യവസ്തുക്കള്‍ നിറച്ച കാര്‍ട്ടണുകള്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചു വിദഗ്ധമായാണ് കൊണ്ടുവന്നത്. ഭക്ഷ്യവസ്തുക്കളെന്നു തോന്നിപ്പിക്കുന്നതിനായി പായ്ക്കറ്റുകള്‍ക്കു മുകളില്‍ ജങ്ക് ഫുഡ് കവറുകള്‍ നിരത്തിയിട്ട നിലയിലായിരുന്നു. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസിന്റെ നിര്‍ദേശാനുസരണം നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ഇയാള്‍…
Read More