പത്തനംതിട്ട: ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡുകള്‍ നിര്‍മിക്കാന്‍ കെപ്ലര്‍ റോബോട്ടിക്സിന് ജില്ലാ കളക്ടറുടെ പച്ചക്കൊടി. കോവിഡ് 19 ചികിത്സയ്ക്കായി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പിപിഇ കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫെയ്സ് ഷീല്‍ഡ്. ഒഎച്ചപി ഷീറ്റ്, പിഎല്‍എ മെറ്റീരിയല്‍ എന്നിവ കൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിര്‍മിക്കുന്ന ഫെയ്സ് ഷീല്‍ഡുകള്‍ ഭാരം കുറഞ്ഞതും ഇലാസ്റ്റിക് ബാനറുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും. ചെങ്ങന്നൂര്‍ സ്വദേശിയായ കെ.എസ് ജിഷ്ണുവും കൂട്ടുകാരായ അതുല്‍ ചന്ദ്രസേനന്, ആല്വിന് എം. കുര്യന്, പി. ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ കെപ്ലര്‍ റോബോട്ടിക്സും ജില്ലാ ഭരണകൂടവും സംയോജിച്ചാണ് ആവശ്യമായ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കുന്നത്. ജില്ലയ്ക്ക് ആവശ്യമായ 5000 ഫെയ്സ് ഷീല്‍ഡ് പ്രാഥമികമായി നിര്‍മിക്കാനുള്ള നിര്‍ദേശം നല്കി. 10 മെഷീനുകള്‍ ഉപയോഗിച്ച് 400 ഫെയ്സ് ഷീല്‍ഡുകള്‍ ആണ് ദിവസേന നിര്‍മിക്കുക.
Read MoreCategory: Alappuzha
താമസ സ്ഥലത്ത് അതിഥിതൊഴിലാളികൾ മരിച്ചു; സ്രവം പരിശോധനയ്ക്ക്; 48 തൊഴിലാളികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട: രണ്ട് അതിഥിത്തൊഴിലാളികളെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ സ്രവ പരിശോധനയ്ക്കുശേഷം മാത്രമേ മൃതദേഹം മറവു ചെയ്താല്‍ മതിയെന്ന് ആരോഗ്യവകുപ്പ്. ഇരുവരുടെയും സ്രവം പരിശോധനയ്ക്കെടുത്തു. വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കല്‍ (കമല്‍-36) ഇന്നലെ രാവിലെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ചെങ്കിലും എഴുന്നേല്‍ക്കാതെ വന്നപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബല്‍ബീര്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ മറ്റ് 48 തൊഴിലാളികളോടു പരിശോധനാഫലം പുറത്തുവരുന്നതുവരെ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയോടൊപ്പം ഷെഡില്‍ കഴിഞ്ഞിരുന്ന ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read Moreമുംബൈയിലും ഡല്‍ഹിയിലും മലയാളി നഴ്സുമാര്‍ക്ക് ദുരിതം ; എംപിയും എംഎൽഎയും ഇടപെട്ടു
പത്തനംതിട്ട: മുംബൈയിലും ഡല്‍ഹിയിലും വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ക്ക് കോവിഡ് 19 ബാധിച്ചതിനേതുടര്ന്ന് ഇവര്‍ നേരിടുന്ന ചികിത്സാ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതികളില്‍ ആന്റോ ആന്റണി എംപിയുടെയും വീണാ ജോര്‍ജ് എംഎല്‍എയുടെയും ഇടപെടല്‍. ഇവര്‍ക്കു ലഭിച്ച പരാതികളേ തുടര്‍ന്നാണ് നടപടി. അതാതു സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ചികിത്സാ സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതായി ആന്റോ ആന്റണി എംപി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഒറ്റപ്പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ച മുംബൈ ഭാട്യ ആശുപത്രിയിലെ സാഹചര്യം വളരെ മോശമാണെന്ന് നഴ്സുമാര്‍ അറിയിച്ചതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നഗരത്തിലെ മറ്റൊരു പ്രധാന ആശുപത്രി രോഗബാധയേ തുടര്‍ന്ന് അടച്ചപ്പോള്‍ ഭാട്യ ആശുപത്രിയിലേക്ക് കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ട്. ഇവരില്‍ കോവിഡ് ബാധിതരടക്കമുണ്ട്. യാതൊരു സുരക്ഷാ സംവിധാനവും നല്‍കാതെ…
Read Moreകോവിഡ് നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം; മൂന്ന് സിപിഎം പ്രവർത്തകർകൂടി കീഴടങ്ങി
പത്തനംതിട്ട: തണ്ണിത്തോട് കോവിഡ് നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിലെ പ്രതികളായ മൂന്നു പേർ കീഴടങ്ങി. സിപിഎം പ്രവർത്തകരും തണ്ണിത്തോട് സ്വദേശികളുമായ നവീൻ, ജിൻസൻ, സനൽ എന്നിവരാണ് കീഴടങ്ങിയത്. നേരത്തെ തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തിൽ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തിൽ അജേഷ്, തണ്ണിത്തോട് പുത്തൻപുരയിൽ അശോകൻ എന്നിവരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്. കഴിഞ്ഞമാർച്ച് 19ന് കോയമ്പത്തൂരിൽ നിന്നും വീട്ടിൽ എത്തിയ വിദ്യാർഥിനി വീട്ടിൽ നിരീക്ഷണത്തിലാകുകയായിരുന്നു. ആരോഗ്യ വകുപ്പ് വീട്ടിൽ നോട്ടീസും പതിച്ചിരുന്നു.പെണ്‍കുട്ടിയുടെ പിതാവ് കേബിൾ ഓപ്പറേറ്ററായതിനാൽ മകൾ വന്നശേഷം ഇദ്ദേഹം ഓഫീസിലാണ് താമസം. പിതാവ് റോഡിൽ ഇറങ്ങി നടക്കുന്നതിന്റെ പേ രിൽ തണ്ണിത്തോട്ടിലെ ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴി ഈ കുടുംബത്തെ അപകീർത്തീപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ…
Read Moreകോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച സംഭവം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ
പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ അറസ്റ്റിലായവര്‍ക്ക് സിപിഎം ബന്ധം. തണ്ണിത്തോട് മേക്കണ്ണം മോഹന വിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന് എന്നിവരെയാണ് തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സിപിഎമ്മിന് സജീവ പ്രവര്‍ത്തകരാണെന്ന് പറയുന്നു. ഇവരെ കൂടാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും, വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 19ന് കോയമ്പത്തൂരില്‍ നിന്നും വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ സ്വയം നിരീക്ഷണത്തിലാകുകയായിരുന്നു. ആരോഗ്യ വകുപ്പ് വീട്ടില്‍ നോട്ടീസും പതിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആയതിനാല്‍ മകള്‍ വന്നശേഷം ഇദ്ദേഹം ഓഫീസിലാണ് താമസം. പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നതിന്റെ…
Read Moreഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുത ലൈനിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണ മരണം
കായംകുളം: ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങരകവലയിൽ ഓട്ടോ ഇലക്ട്രിക് സ്ഥാപനം നടത്തുന്ന കായംകുളം ചിറക്കടവം കൂന്തോളിത്തറയിൽ വിശ്വംഭരനാ( 43 )ണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ വീടിനു സമീപം മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്തു കൂടി കടന്നു പോകുന്ന 11 കെവി ലൈനിലേക്ക് വീഴുകയായിരുന്നു. ഷോക്കേറ്റ് മാവിന്റെ ചില്ലയിൽ കുടുങ്ങിക്കിടന്ന വിശ്വംഭരനെ കായംകുളം യൂണിറ്റിൽ നിന്നും അഗ്നിരക്ഷാസേന താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : രജനി. മക്കൾ : അച്ചു, അപ്പു.
Read Moreആലപ്പുഴയിൽ മത്സ്യലേലവും വള്ളത്തില്‍ നാലിലധികം പേര് പോകുന്നതും നിരോധിച്ചു
ആലപ്പുഴ: ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ ലേലം 14നു രാത്രി 12 വരെ നിരോധിച്ച് കളക്ടര്‍ ഉത്തരവായി. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലെ ചില തീരദേശമേഖലകളിലെങ്കിലും മത്സ്യലേലം നടത്തുന്നതായും നിരോധനാജ്ഞ ലംഘിച്ച് മത്സ്യ വിപണനത്തിനായി ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതായും ശ്രദ്ധയി ല്പെട്ടതിനെ തുടര്‍ന്നാണിത്. അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളിലെ ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന രീതിയിലുള്ള സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മത്സ്യവിപണനത്തിന് ഈ ഉത്തരവ് ബാധകമല്ല. ലേലം ഒഴിവാക്കി, ടോക്കണ്‍ വ്യവസ്ഥയിലുള്ള വിപണനമാണ് അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി ഹാര്‍ബറുകളില്‍ അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ മത്സ്യബന്ധന വള്ളങ്ങളില്‍ നാലിലധികം പേര് പോകുന്നതും കളക്ടര്‍ ഉത്തരവ് പ്രകാരം നിരോധിച്ചു. ദുരന്തനിവാരണ നിയമപ്രകാരമാണ് ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടറുടെ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുന്നതിനു ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
Read Moreകോവിഡ് 19 പ്രതിരോധം; ആരോഗ്യവകുപ്പും സർക്കാരും വിശ്രമമില്ലാതെ ഓടുന്നു; ഹെൽത്ത് സൂപ്പർവൈസർ അവധിയിൽ
പൂച്ചാക്കൽ: കൊറോണ രോഗവ്യാപനം തടയുന്നതിനായി സർക്കാർ വകുപ്പുകൾ വിശ്രമമില്ലാതെ ഓടുമ്പോൾ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസറെ ബന്ധപ്പെടാ നാകാ തെ ആരോഗ്യ വകുപ്പ്. അടിയന്തര സാഹചര്യങ്ങളില്‍ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാരുടെയും യോജിച്ചുള്ള ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമായ സാഹചര്യത്തിൽ അനുമതിയില്ലാതെ അവധിയെടുക്കരുതെന്നും അവധിക്ക് പോയവർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള കളക്ടറുടെ അറിയിപ്പ് നിലനിൽക്കെയാണ് ഹെൽത്ത് സൂപ്പർവൈസർ എവിടെയെന്നതിൽ വ്യക്തതയില്ലാത്തത്. ആശുപത്രിയിൽനിന്ന് ഫെബ്രുവരി രണ്ടിനാണ് ഇദ്ദേഹം മൂന്നുമാസത്തെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിച്ചതെന്ന് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സേതുമാധവൻ പറഞ്ഞു. എന്നാൽ കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഡ്യൂട്ടിക്ക് പ്രവേശിക്കാൻ ആവശ്യപ്പെട്ട് അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിൽനിന്ന് ഇദ്ദേഹത്തിന് ഇ-മെയിൽ അയച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം സംസ്ഥാനത്തിനു പുറ ത്ത് യാത്ര ചെയ്തതായും പറയുന്നു. അവധിയിലായശേഷം ബംഗളൂരുവിൽ പോയിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും…
Read Moreകുടുംബ കലഹം; ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; മകനോടൊപ്പം സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്; പ്രതി പ്രജിത്ത് മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ആളല്ലെന്ന് നാട്ടുകാർ
തുറവൂർ: കുടുബ കലഹത്തെത്തുടർന്ന് അടിയേറ്റ് യുവതി മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെ ചാണി വീട് പ്രജിത്തിന്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. പ്രജിത്ത് (40) പിന്നീട് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. കോടാലിയുടെ പിൻഭാഗം കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു . രണ്ടര വർഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പലപ്പോഴായി ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. പരാതി നൽകിയതിനെ തുടർന്ന് പോലീസ് കൗണ്‍സിലിംഗ് നൽകിയിട്ടുള്ളതായും ബന്ധുക്കൾ പറഞ്ഞു. ഇന്നലെ പകലും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇവരുടെ രണ്ടു വയസുള്ള കുട്ടിയെ തൊട്ടടുത്തുള്ള ചേട്ടന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി പത്തോടെ ഇരുവരും ചേർന്ന് ഇവരുടെ വീട്ടിലേക്ക് കൊണ്ടുപോന്നിരുന്നു. ഇന്ന് പുലർച്ചേ അഞ്ചോടെ പ്രജിത്ത് മകനുമൊത്ത്ജ്യേഷ്ഠന്റെ വീട്ടിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുന്പോഴാണ്…
Read Moreകരുതലോടെ ഫയർഫോഴ്സ്;ഡോക്ടർക്ക് ഉൾപ്പെടെ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചു നൽകി കായംകുളം അഗ്നിരക്ഷാസേന
കായംകുളം : ലോക്ക് ഡൗണ്‍ നിലനിൽക്കുന്നതിനാൽ ജീവൻ രക്ഷാമരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടിയ ഡോക്ടർമാർ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകി അഗ്നിശമന സേനയുടെ കൈത്താങ്ങ്. കരീലകുളങ്ങര രഘു വിഹാറിൽ പരുമല സെൻറ് ഗ്രിഗോറിയസ് ഹോസ്പിറ്റലിലെ അനസ്തേഷ്യ ഡോക്ടർ കിരണ്‍ രഘുനാഥനിനാണ് തിരുവനന്തപുരത്തു നിന്ന് അടിയന്തരമായി ആവശ്യമുള്ള മരുന്നുകൾ എത്തിച്ചു നൽകിയത്. വിമുക്ത ഭടനായ പുതിയവിള സ്വദേശി സോമന് പത്തനംതിട്ട ഓമല്ലൂരിൽ ഹോം അപ്ലയൻസ് സ്ഥാപനത്തിൽ ഡ്രൈവർ ആണ്. ഹൃദ്രോഗി ആയ സോമൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ പത്തനംതിട്ടയിലെ കടയിലായിപ്പോയി . ലോക്ക് ഡൗണ്‍ മൂലം മരുന്നുകൾ എടുക്കാൻ നിർവാഹം ഇല്ലാതെ വന്നപ്പോൾ കായംകുളം ഫയർ സ്റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു രണ്ട് മണിക്കൂറിനുള്ളിൽ ഈ മരുന്നുകൾ എത്തിച്ചു നൽകി. പത്തിയൂർ മേനാന്പള്ളിൽ സ്വദേശി കണ്ണൻ പിള്ളയ്ക്ക് സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കോട്ടയത്തുനിന്ന് എത്തിച്ചു നൽകി. നൂറനാട്…
Read More