ലോക്ക്ഡൗൺ ‘ലംഘിച്ച് ’ ആലപ്പുഴയിൽ വാ​ന​രസം​ഘ​ത്തി​ന്‍റെ ന​ഗ​രംചു​റ്റ​ൽ

ആ​ല​പ്പു​ഴ: ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​പെ​ടാ​തെ വാ​ന​ര സം​ഘ​ത്തി​ന്‍റെ നാ​ടു ചു​റ്റ​ൽ. ആ​ല​പ്പു​ഴ വ​ലി​യ​മ​രം വാ​ർ​ഡ് പ്ലാം​പ​റ​ന്പ് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടു​ക​ളു​ടെ മ​തി​ലി​ലൂ​ടെ നീ​ങ്ങി​യ വാ​ന​ര കു​ടും​ബം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കു​ട്ടി​ക്കു​ര​ങ്ങ​നു​ൾ​പ്പെ​ടെ മൂ​ന്നു കു​ര​ങ്ങന്മാരാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി കാ​ണു​ന്ന​ത്. ആ​ർ​ക്കും ശ​ല്യ​മൊ​ന്നും ഉ​ണ്ടാ​ക്കാ​തെ​യാ​ണ് വീ​ടു​ക​ളു​ടെ മ​തി​ലി​ലൂ​ടെ ഇ​വ​രു​ടെ സ​ഞ്ചാ​രം. മു​ന്പ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ം കു​ര​ങ്ങന്മാരു​ടെ താ​വ​ള​മാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ഹാ​ര​ങ്ങ​ളു​ൾ​പ്പ​ടെ ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ശ​ല്യ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ൽ ഇ​തു കൗ​തു​ക കാ​ഴ്ച​യാ​ണ്.

Read More

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കുടുംബ കറങ്ങിനടന്നു; സംഭവം റിപ്പോർട്ട് ചെയ്ത ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യുടെ വീട്ടിൽ കയറി അക്രമം; ചേർത്തലയിൽ നടന്ന സംഭവം ഇങ്ങനെ…

ചേ​ർ​ത്ത​ല: വീട്ടിൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മീ​പ​വാ​സി​ക​ൾ ക​റ​ങ്ങി ന​ട​ന്ന വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച ആ​രോ​ഗ്യ​വ​കു​പ്പു​ജീ​വ​ന​ക്കാ​രി​യു​ടെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. ചേ​ർ​ത്ത​ല താ​ലു​ക്ക് ആ​ശു​പ​ത്രി ഹെ​ഡ് ന​ഴ്സ് ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡി​ൽ അ​നു​ഗ്ര​ഹ​യി​ൽ എ​സ്.​ഒ. ശ്രീ​ജ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ക്ര​മം ന​ട​ന്ന​ത്. വീ​ട്ടു​വ​ള​പ്പി​ലെ വൃ​ക്ഷ​ങ്ങ​ൾ ഉ​ൾപ്പെടെ ന​ശി​പ്പി​ച്ചു. ഇ​തേതു​ട​ർ​ന്ന് ശ്രീ​ജ ചേ​ർ​ത്ത​ല പോ​ലീ​സി​ലും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി. മം​ഗ​ലാ​പു​ര​ത്ത് പ​ഠി​ക്കു​ന്ന മ​ക​ളു​മാ​യി സ​മീ​പ​വാ​സി മാ​ർ​ച്ച് 15 നാ​ണ് എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ കു​ടും​ബ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ച്ച് 19ന് ​ഇ​വ​രോ​ട് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഇ​വ​ർ ഇ​ത​വ​ഗ​ണി​ച്ച് വീ​ണ്ടും പു​റ​ത്തി​റ​ങ്ങി ന​ട​ന്നു. ഈ ​വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

പ​ട്ടി​ണി​യി​ലാ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൻ രാ​ജ്

എ​ട​ത്വ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ​ട്ടി​ണി​യി​ലാ​യ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൻ രാ​ജ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സീ​നി​യ​ർ സി​പി​ഒ ഗോ​പ​നോ​ടൊ​പ്പം പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി എ​ത്തി 10 പാ​ക്ക​റ്റോ​ളം ബി​സ്ക​റ്റു​ക​ളാ​ണ് തെ​രു​വു​നാ​യ്ക്കൾ​ക്ക് ന​ൽ​കി​യ​ത്. ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​വു​ക​യും ഭ​ക്ഷ​ണം കി​ട്ടാ​താ​യ​തോ​ടെ അ​ക്ര​മാ​സ്ക​ത​രാ​കാ​നു​ള്ള സാ​ധ്യ​ത​യും മ​ന​സി​ലാ​ക്കി തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​നാ​യി എ​സ്ഐ ത​യാ​റാ​കു​ക​യാ​യി​രു​ന്നു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, മ​റ്റുഭ​ക്ഷ​ണ​ശാ​ല​ക​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​പ​രി​സ​രം, ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ ക​വാ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ട്ട​ത്തോ​ടെ ഇ​വ ത​ന്പ​ടി​ക്കു​ന്ന​ത്. ഏ​ഴു​മ​ക്ക​ളു​ണ്ടാ​യി​ട്ടും വി​ദേ​ശ​ത്തും മ​റ്റു​മാ​യ​തി​നാ​ൽ ഒ​റ്റ​യ്ക്കു ക​ഴി​യേ​ണ്ടി വ​ന്ന 93 വ​യ​സു​ള്ള വൃ​ദ്ധ​യോ​ടൊ​പ്പം എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ് ഓ​ണ​മാ​ഘോ​ഷി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു. അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ലെ വാ​ഹ​ന അ​പ​ക​ടം വ​ർ​ധി​ച്ചു​വ​രിക​യും 90 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗ മൂ​ല​മാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മ​തി​ലി​ൽ ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ്…

Read More

വേനൽ മഴയുടെ സാഹചര്യം മുതലെടുത്ത് വാരു കൂലി കൂട്ടി തൊഴിലാളികൾ; ചൂഷണം ചെയ്യുകയാണെന്ന് കർഷകർ; കാവാലം പാടങ്ങളിൽ നെല്ലുസംഭരണം മുടങ്ങുന്നു

മ​ങ്കൊ​ന്പ്: അ​ധി​ക വാ​രു​കൂ​ലി​യും തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും മൂ​ലം നെ​ല്ലു​സം​ഭ​ര​ണം മു​ട​ങ്ങി​യ​താ​യി പ​രാ​തി. കാ​വാ​ലം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ലു​സം​ഭ​ര​ണ​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. 350 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും ആ​രം​ഭി​ച്ച​ത്. സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന നെ​ല്ല് ചാ​ക്കു​ക​ളി​ൽ നി​റ​യ്ക്കു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വാ​രു​കൂ​ലി സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് സം​ഭ​ര​ണ​ത്തി​നു വി​ല​ങ്ങു​ത​ടി​യാ​യ​ത്. നി​ല​വി​ൽ നെ​ല്ലു കു​ട്ട​യി​ൽ വാ​രി ചാ​ക്കു​ക​ളി​ൽ നി​റ​യ്്ക്കു​ന്ന​തി​ന് ക്വി​ന്‍റ​ലി​ന് 30 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന കൂ​ലി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി വി​ള​വെ​ടു​പ്പും സം​ഭ​ര​ണ​വും ന​ട​ന്ന കാ​യ​ൽ​മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​തേ​നി​ര​ക്കി​ലാ​യി​രു​ന്നു നെ​ല്ലു​സം​ഭ​ര​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലു​സം​ഭ​ര​ണം ന​ട​ന്ന സ​മീ​പ​ത്തെ വെ​ള്ളി​സ്രാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു നി​ര​ക്കെ​ന്ന് മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ച്ച തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തൊ​ഴി​ലാ​ളി​ക​ൾ 35 രൂ​പ വാ​രു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഈ ​തു​ക ന​ൽ​കാ​ത്ത​പ​ക്ഷം നെ​ല്ലു​സം​ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നാ​ണ്…

Read More

യുടൂ​ബ് സ​ഹാ​യ​ത്തോ​ടെ ചാ​രാ​യം വാ​റ്റ്; ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ; കൃഷ്ണപുരത്ത് അഞ്ചുപേർ അറസ്റ്റിൽ

ചാ​രും​മൂ​ട്:​ യുടൂ​ബ് സ​ഹാ​യ​ത്തോ​ടെ അ​ന​ധി​കൃ​ത​മാ​യി വാ​റ്റ് ചാ​രാ​യം നി​ർ​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. നൂ​റ​നാ​ട് ഇ​ട​പ്പോ​ണ്‍​നി​ല​യ്ക്ക​ൽ പ​ടി​റ്റ​തി​ൽ സു​രേ​ഷ്(47) നെ​യാ​ണ് നൂ​റ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​ക്ക്ഇ ആ​ർ ഗി​രി​ഷ്കു​മാ​റും സം​ഘ​വും റെ​യ്ഡി​ലൂ​ടെ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മാ​രാ​യ കെ ​സ​ദാ​ന​ന്ദ​ൻ ,ജി .​സ​ന്തോ​ഷ് കു​മാ​ർ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ റി​യാ​സ്, സി​നു​ലാ​ൽ, അ​നു, ശ്യാം,​വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​നി​താ​കു​മാ​രി എ​ക്സൈ​സ് ഡ്രൈ​വ​ർ സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. കൃ​ഷ്ണ​പു​ര​ത്ത് വ്യാ​ജ വാ​റ്റ് നി​ർ​മ്മാ​ണം അ​ഞ്ച് പേ​ർ പി​ടി​യി​ൽ കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന വ്യാ​ജ വാ​റ്റ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ഞ്ചു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു . ഇ​വ​രി​ൽ നി​ന്ന് 60 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. കാ​യം​കു​ളം ഗോ​വി​ന്ദ​മു​ട്ടം ചാ​പ്ര​യി​ൽ വ​ട​ക്ക​തി​ൽ ബാ​ബു​രാ​ജ് (33),…

Read More

ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ​റാ​ണി ; ചെ​ങ്ങ​ന്നൂ​രി​ൽ രണ്ടു മാസം പഴക്കമുള്ള 300 കി​ലോ പ​ഴ​കി​യ​ മീൻ പി​ടി​കൂ​ടി

ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശ്ശേ​രി എം​സി റോ​ഡ​രി​കി​ൽ പ​റ​യ​ന​കു​ഴി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നു ര​ണ്ടു മാ​സ​ത്തോ​ളം പ​ഴ​ക്കം​ചെ​ന്ന 300 കി​ലോ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. സം​സ്ഥാ​ന ഭ​ക്ഷ്യ സു​ര​ക്ഷാവ​കു​പ്പ് ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി എ​ന്ന പേ​രി​ൽ മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാവ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ്, ഫി​ഷ​റി​സ് വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ ഇ​ര​മ​ല്ലി​ക്ക​ര എ​ന്നീ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഒ​ന്പ​തോ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന മൂ​ന്നു​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ക​ല്ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ സ​ജി വ​ർ​ഗീ​സ്, രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വ​ഴി​യോ​ര​ക്ക​ട​യി​ൽ സൂ​ക്ഷി​ച്ച പ​ഴ​കി​യ മ​ത്സ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​ള, കേ​ര, റോ​ക്ക​റ്റ്, ചെ​ങ്ക​ല​വ, പാ​ന്പാ​ട എ​ന്നീ ഇ​ന​ങ്ങ​ളി​ലു​ള്ള മ​ത്സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ൽ​പെ​ടു​ന്നു. ആ​ഡി​ഒ ജി. ​ഉ​ഷാ​കു​മാ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥാ​പ​ന​ങ്ങ​ൾ ര​ണ്ടും അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

ഹോട്ട്സ്പോട്ട് മേഖലയിൽ നിന്നെത്തുന്നവരുടെ പ്ര​ത്യേ​ക പ​ട്ടി​ക ത​യാ​റാ​ക്കി ​നി​രീ​ക്ഷ​ണം; 83000 പ​രി​ശോ​ധ​നാ​ക്കി​റ്റു​ക​ള്‍​ക്ക് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച രാ​ഷ്‌ട്രങ്ങ​ളി​ലെ​യും രാ​ജ്യ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ നി​ന്നു ജി​ല്ല​യി​ല്‍ എ​ത്തി​യ​വ​രു​ടെ പ്ര​ത്യേ​ക​പ​ട്ടി​ക ത​യാ​റാ​ക്കി ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ​ന്ത​ള​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​നി നി​സാ​മു​ദീ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു വ​ന്നു​വെ​ന്ന ഒ​റ്റ​ക്കാ​ര​ണം കൊ​ണ്ടാ​ണു സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. മാ​ര്‍​ച്ച് 17നാ​ണ് എ​ത്തി​യ​ത്. 14 ദി​വ​സം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണു വി​ദ്യാ​ര്‍​ഥി​നി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​വ​ര്‍​ക്ക് കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഇ​ല​ന്തൂ​ര്‍ നെ​ല്ലി​ക്കാ​ല സ്വ​ദേ​ശി​യി​ലു​മു​ണ്ടാ​യ​ത്. ദു​ബാ​യ് ദെ​യ്റ​യി​ല്‍ നി​ന്നു ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 19നു ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ദെ​യ്റ​യി​ല്‍ നി​ന്നു​വ​ന്ന​യാ​ളെ​ന്ന നി​ല​യി​ലാ​ണ് നാ​ലി​ന് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു.…

Read More

പത്തനംതിട്ടയിൽ ഹോട്ട്സ്പോട്ട് മേഖലയിൽ നിന്നെത്തിയവർക്ക് പ്ര​ത്യേ​ക ജാ​ഗ്ര​ത;കൂ​ടു​ത​ല്‍ പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന കൂ​ടു​ത​ല്‍ പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പ്. രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രി​ലാ​ണ് പ​രി​ശോ​ധ​ന. ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി 18 ദി​വ​സം വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ക​യും പ്ര​ത്യ​ക്ഷ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത പ​ന്ത​ളം സ്വ​ദേ​ശി​യാ​യ 19കാ​രി​ക്ക്്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ ജാ​ഗ്ര​ത ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 7000 ഓ​ളം ആ​ളു​ക​ള്‍ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നിന്നു​മെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. വീട്ടിൽ 14 മു​ത​ല്‍ 28 ദി​വ​സ​മാ​യി​രു​ന്നു ഇ​വ​രു​ടെ ക്വാ​റ​ന്‍റൈന്‍. ക​ഴി​ഞ്ഞ​ദി​വ​സം എ​ല്ലാ​വ​രും 28 ദി​വ​സം ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രി​ല്‍ മാ​ത്ര​മാ​ണ് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രി​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ടാ​യ​തി​നേ തു​ട​ര്‍​ന്നാ​ണ് പ​ന്ത​ളം സ്വ​ദേ​ശി​നി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഇ​ത് പോ​സി​റ്റീ​വാ​യ​ത് ജാഗ്ര​ത വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​തെ​ന്ന് ഡി​എം​ഒ…

Read More

സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട, കെ​എ​സ്ആ​ർ​ടി​സി​ക്കാ​ർ ന​ന്നാ​ക്കും…

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​നാ​യി രാ​ജ്യം ലോ​ക്ക് ഡൗ​ണി​ൽ തു​ട​രു​ന്ന​തി​നി​ടെ അ​വ​ശ്യ സ​ർ​വീ​സു​ക​ളു​ടേ​ത​ട​ക്കം വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട; കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​തു ന​ന്നാ​ക്കി ന​ൽ​കും. കെ​എ​സ്ആ​ർ​ടി​സി സൗ​ത്ത് സോ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കി ന​ൽ​കി​യ പ​ത്ത​നം​തി​ട്ട മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് അ​ഭി​നന്ദ​ന സ​ന്ദേ​ശ​വു​മാ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണു മ​ന്ത്രി അ​ഭി​നന്ദ​നം അ​റി​യി​ച്ച​ത്. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും ഇ​വ​ർ​ക്ക് അ​ഭി​നന്ദ​ന​വും പി​ന്തു​ണ​യു​മാ​യെ​ത്തി. കോ​വി​ഡ് 19 വൈ​റ​സ് ബാ​ധാ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ജി​ല്ല​യി​ലെ ഹെ​ൽ​ത്ത്, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ്, പോ​ലീ​സ് വി​ഭാ​ഗം വാ​ഹ​ന​ത്ത​ക​രാ​റു​ക​ൾ പെ​രു​കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ല​ച്ച​പ്പോ​ൾ സ​ഹാ​യ​വു​മാ​യി പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സൗ​ത്ത് സോ​ണ്‍ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ​കു​മാ​ർ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ ത​ക​രാ​റി​ലാ​യ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ക്ക്ഷോ​പ്പാ​യി മാ​റു​ക​യാ​യി​രു​ന്നു പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഗാ​രേ​ജ്.…

Read More

മാതൃകയായി ജനപ്രതിനിധി..! മട്ടുപ്പാവിൽ വിളയിച്ച പ​ച്ച​ക്ക​റി​ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​യ്ക്ക് കൈ​മാ​റി

അ​ന്പ​ല​പ്പു​ഴ: സ്വ​ന്ത​മാ​യി വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റി ജ​ന​പ്ര​തി​നി​ധി. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദാ​ണ് താ​ൻ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ൾ പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യ​ത്. പ​രി​മി​ത​മാ​യ സ്ഥ​ല​മു​ള്ള​തി​നാ​ൽ മ​ട്ടു​പ്പാ​വി​ലാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ ഈ ​ജൈ​വ പ​ച്ച​ക്ക​റി​ക​ൾ വീ​ട്ടി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു ത​ന്നെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വി​ള​ഞ്ഞ പ​ച്ച​ക്ക​റി​യെ​ല്ലാം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത്തി​ന് ന​ൽ​കാ​നാ​യാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ പ​ച്ച​ക്ക​റി​ക​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഷീ​ജ, സ​ലീ​ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Read More