ലോക്ക്ഡൗൺ ‘ലംഘിച്ച് ’ ആലപ്പുഴയിൽ വാ​ന​രസം​ഘ​ത്തി​ന്‍റെ ന​ഗ​രംചു​റ്റ​ൽ


ആ​ല​പ്പു​ഴ: ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​പെ​ടാ​തെ വാ​ന​ര സം​ഘ​ത്തി​ന്‍റെ നാ​ടു ചു​റ്റ​ൽ. ആ​ല​പ്പു​ഴ വ​ലി​യ​മ​രം വാ​ർ​ഡ് പ്ലാം​പ​റ​ന്പ് പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടു​ക​ളു​ടെ മ​തി​ലി​ലൂ​ടെ നീ​ങ്ങി​യ വാ​ന​ര കു​ടും​ബം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക​മാ​യി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കു​ട്ടി​ക്കു​ര​ങ്ങ​നു​ൾ​പ്പെ​ടെ മൂ​ന്നു കു​ര​ങ്ങന്മാരാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി കാ​ണു​ന്ന​ത്. ആ​ർ​ക്കും ശ​ല്യ​മൊ​ന്നും ഉ​ണ്ടാ​ക്കാ​തെ​യാ​ണ് വീ​ടു​ക​ളു​ടെ മ​തി​ലി​ലൂ​ടെ ഇ​വ​രു​ടെ സ​ഞ്ചാ​രം. മു​ന്പ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശ​ം കു​ര​ങ്ങന്മാരു​ടെ താ​വ​ള​മാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​ഹാ​ര​ങ്ങ​ളു​ൾ​പ്പ​ടെ ത​ട്ടി​യെ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ശ​ല്യ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​ത്തി​ൽ ഇ​തു കൗ​തു​ക കാ​ഴ്ച​യാ​ണ്.

Related posts

Leave a Comment