ചേർത്തല: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ കളവംകോടത്ത് നടന്ന വിവാഹം വേറിട്ടതായി. വരനും വധുവും മാസ്ക് ധരിച്ച് എത്തിയും വിവാഹസൽക്കാരം ലളിതമാക്കിയും കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണം പ്രദർശിപ്പിച്ചുമാണ് ചടങ്ങുകൾ നടന്നത്. കളവംകോടം കുത്തുതറ പരേതരായ പുരുഷോത്തമന്റെയും വിജയമ്മയുടെയും മകൻ അജയകുമാറിന്റെയും തണ്ണീർമുക്കം വാരണം ചള്ളിയിൽ സി.എൻ. രാജന്റെയും പരേതയായ ലക്ഷ്മിയുടെയും മകൾ സുജിയുടെയും വിവാഹം കഴിഞ്ഞ ദിവസം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലാണ് നടന്നത്. വൈകുന്നേരം വരന്റെ വീട്ടിൽ വിവാഹ സൽക്കാരം ക്രമീകരിച്ചിരുന്നു. എന്നാൽ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപെടുത്തിയ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അതിഥികൾ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം അധിക സമയം ചെലവഴിക്കാതെ മടങ്ങിപ്പോകമെന്നും അഭ്യർഥിച്ച് സൽക്കാര ഹാളിനു സമീപം ബോർഡ് സ്ഥാപിച്ചിരുന്നു. വരന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ പുല്ലൻചിറ ബ്രദേഴ്സാണ് ബോർഡ് സ്ഥാപിച്ചത്.
Read MoreCategory: Alappuzha
വിലക്കു ലംഘിച്ച് മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയ മെഡിക്കൽ വിദ്യാർഥികൾ നിരീക്ഷണത്തിൽ
അന്പലപ്പുഴ: വിലക്കു ലംഘിച്ച് മൂന്നാറിൽ വിനോദസഞ്ചാരത്തിനു പോയ മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് 19 എന്നു സംശയം. വിദ്യാർഥികളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിലെ അവസാന വർഷ എട്ടു വിദ്യാർഥികളാണ് ദിവസങ്ങൾക്കു മുന്പ് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയത്. കോവിഡ് 19 ബാധിച്ച ഇറ്റലി സ്വദേശി മൂന്നാറിൽ തങ്ങിയ സമയത്താണ് മെഡിക്കൽ വിദ്യാർഥികളും ഇവിടെയെത്തിയത്. വിനോദയാത്ര കഴിഞ്ഞ് തിങ്കളാഴ്ച തിരികെ നാട്ടിലെത്തിയ ഇവർക്ക് പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളജാശുപത്രി ഒപിയിലെത്തി. തുടർന്നു നടത്തിയ പരിശോധനയ്ക്കു ശേഷമാണ് എട്ടു വിദ്യാർഥികളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
Read Moreകോവിഡ് ലക്ഷണം: പത്തനംതിട്ടയിൽ വനിതാ ഡോക്ടർ നിരീക്ഷണത്തിൽ;ശ്രീചിത്രയില് പുതിയതായി ആര്ക്കും രോഗലക്ഷണമില്ല
പത്തനംതിട്ട: കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയിൽ വനിതാ ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിൽ. ഡോക്ടർ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാൾ രോഗത്തിൽ നിന്ന് പൂർണമായും വിമുക്തനായി. ശ്രീചിത്രയില് പുതിയതായി ആര്ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസമാണ്. അതേസമയം, ശ്രീചിത്രയിലെ ഡോക്ടറുടെ വിശദമായ സഞ്ചാരപാത ബുധനാഴ്ച പുറത്തുവിട്ടേക്കും. രോഗം സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ യാത്രാവഴിയും ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടിരുന്നു.
Read Moreതലചായ്ക്കാൻ ഇടമില്ലാതെ ആകാശം മേൽക്കൂരയാക്കിയവർക്ക് താങ്ങും തണലുമായി നിസാർ എന്ന ചെറുപ്പക്കാരൻ…
അന്പലപ്പുഴ: തലചായ്ക്കാൻ ഇടമില്ലാതെ ആകാശം മേൽക്കൂരയാക്കി അന്തിയുറങ്ങുന്നവർക്ക് കൈത്താങ്ങാകുകയാണ് നിസാർ എന്ന യുവാവ്. അന്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ വെള്ളാപ്പള്ളിയിൽ ഹംസബ ബീമ ദന്പതികളുടെ മകൻ നിസാറിന്റെ കാരുണ്യപ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിധി തെരുവോരങ്ങളിൽ എത്തിച്ച മൂന്നു കുരുന്നുകൾ അടങ്ങിയ കുടുംബത്തിന് ജീവിതസാഹചര്യം ഒരുക്കിയതിലൂടെയാണ് നിസാറിന്റെ വേറിട്ട പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ ഇടംതേടിയത്. ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ കോരിച്ചൊരിയുന്ന മഴയത്ത് ആക്രി പെറുക്കി നടക്കുന്ന മൂന്ന് കുട്ടികളെ കാണാനിടയായി. മറ്റ് കുട്ടികൾ സ്കൂളുകളിൽ പോകുന്പോൾ ജീവിതഭാരം പേറി തെരുവോരങ്ങളിൽ അലയുകയായിരുന്നു അവർ. കപ്പടകട ജംഗ്ഷന് സമീപത്തെ തുറസായ സ്ഥലത്തിന്റെ ഓരം പറ്റി മൂന്ന് പെണ്മക്കളുൾപ്പടെ നാല് മക്കളുമായി ദുരികക്കയത്തിൽ കഴിഞ്ഞ മാരിയപ്പന്റെയും തിലകയുടെയും കുടുംബം. കടുത്ത പ്രമേഹരോഗം ബാധിച്ച് മാരിയപ്പന്റെ ഒരു കാൽ മുറിച്ചു മാറ്റിയിരുന്നു. ഇവരിൽ മൂന്ന് കുട്ടികളെ ആലുവയിലെ ജനസേവ ശിശുഭവനിൽ ചേർത്തു…
Read Moreപക്ഷിപ്പനി ബാധയല്ല; താറാവുകൾ ചത്തത് ബാക്ടീരിയ ബാധയും കരൾ രോഗവും മൂലമെന്നു മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധയില്ലെന്നും കുട്ടനാട്ടിലെ താറാവുകൾ ചത്തത് ബാക്ടീരിയ ബാധയും കരൾ രോഗവും മൂലമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ. യഥാസമയം ചികിത്സ തേടാത്തതും സ്വയം ചികിത്സയും മരണനിരക്ക് കൂട്ടാൻ കാരണമായി. ഇതു സംബന്ധിച്ച് മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിന്റെ നിരീക്ഷണം അന്തിമമാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. മേരി ജയിംസ് പറഞ്ഞു. പക്ഷികളുടെ രോഗ നിർണയത്തിനും പരിശോധനയ്ക്കും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രമാണ് മഞ്ഞാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി. കഴിഞ്ഞ രണ്ടു തവണയും ജില്ലയിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത് ഈ കേന്ദ്രത്തിലായിരുന്നു. ഇതുസംബന്ധിച്ച് കർഷകർക്കുള്ള ആശങ്ക അസ്ഥാനത്താണ്. പലപ്പോഴും താറാവുകൾക്ക് രോഗബാധ ഉണ്ടായാൽ സ്വയം ചികിത്സ നടത്തി പരിഹരിക്കാനാകാതെ വരുന്പോൾ മാത്രമാണ് കർഷകർ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെടുന്നത്. ഇതുമൂലം മരണ നിരക്ക് കൂടുകയും കൃത്യമായ അളവിലല്ലാതെ അശാസ്ത്രീയമായ ആന്റിബയോട്ടിക്…
Read Moreകോവിഡ് 19: റാന്നിയിലും പഴവങ്ങാടിയിലും ആത്മവിശ്വാസവും ആശ്വാസവും പകർന്ന് ആരോഗ്യവകുപ്പ്
പത്തനംതിട്ട: ഐത്തല ഉൾപ്പെടുന്ന റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ആരോഗ്യവകുപ്പ് താങ്ങും തണലുമാകുകയാണ്. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണമെടുക്കുന്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന പഞ്ചായത്താണ് പഴവങ്ങാടി. പഞ്ചായത്ത് പ്രദേശത്ത് കൂടുതൽ ആളുകൾ വീടുകളിൽ തന്നെ നിരീക്ഷണത്തിലായതോടെ ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് ആരോഗ്യവകുപ്പും സന്നദ്ധപ്രവർത്തകരുമാണ്. ഒരു കുടുംബത്തിൽ നിന്നു തന്നെ ഏഴുപേർ. ഇവരിൽ നിന്നു രോഗം പരക്കുമെന്ന ഭീതിയിലായ ഈ ഗ്രാമത്തെ കൈവിടാൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തയാറായിരുന്നില്ല. സമീപസ്ഥലമായ വടശേരിക്കരയിലെ രണ്ടുപേർക്കു മാത്രമാണ് ഈ കുടുംബത്തിനു പുറത്ത് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി അടുത്തിടപഴകിയ 75 പേരെ ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തി നിരീക്ഷണത്തിലാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29നു നാട്ടിലെത്തിയ കുടുംബവുമായി ഓരോരുത്തരും ഇടപെട്ട തീയതി മുതൽ 14 ദിവസമാണ് ആദ്യഘട്ട നിരീക്ഷണം. ഹൈ റിസ്കിലുള്ളവരുടെ നിരീക്ഷണം 28 ദിവസം വരെ നീണ്ടേക്കാം.…
Read Moreആഡംബരമല്ല, ആരോഗ്യമാണ് പ്രധാനം; കൊറോണക്കാലത്തെ വിവാഹങ്ങൾ പുതുമയാകുന്നു
പത്തനംതിട്ട: കൊറോണ കാലത്തെ വിവാഹങ്ങൾക്കും പുതുമ. ആൾത്തിരക്ക് ഒഴിവാക്കാനും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ പാലിക്കാനും പലരും ശ്രദ്ധിക്കുന്നു. മുൻകൂട്ടി മുഹൂർത്തം നിശ്ചയിച്ച വിവാഹങ്ങൾ പലതുമാണ് നിശ്ചിത തീയതികളിൽ നടക്കുന്നത്. ക്ഷേത്രത്തിൽവച്ചോ വധു ഗൃഹത്തിലോ താലിച്ചാർത്ത് മാത്രമായി പലതും മാറുന്നു. സദ്യ ഒഴിവാക്കി ആഘോഷങ്ങളില്ലാതെ നടത്തുന്ന വിവാഹങ്ങളിൽ വധുവും വരനും ക്ഷണിതാക്കളും ഒക്കെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കുന്നു. മാസ്ക് ധരിച്ചാണ് ഏറെപ്പേരും കല്യാണങ്ങൾക്ക് എത്തുന്നത്. കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഒക്കെ കരുതിയിട്ടുണ്ടാകും. മുൻകൂട്ടി നൂറുകണക്കിനാളുകളെ ക്ഷണിക്കുകയും സദ്യയ്ക്ക് അടക്കം ഓർഡർ നൽകുകയും ചെയ്ത വിവാഹങ്ങൾ പോലും പെട്ടെന്നു തന്നെ ലളിതമാക്കി. അടുത്തു നടക്കാനിരിക്കുന്ന ചില വിവാഹങ്ങളിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആരുമെത്തേണ്ടതില്ലെന്ന അറിയിപ്പുകളും വന്നുതുടങ്ങി. മറ്റു ചിലരാകട്ടെ കാത്തുവച്ച മുഹൂർത്തം പോലും മാറ്റിവയ്ക്കാൻ തയാറായിട്ടുണ്ട്. അടിയന്തരം, ശ്രാദ്ധം തുടങ്ങിയവയും ചടങ്ങുകൾ മാത്രമായി.…
Read Moreകുട്ടനാട്ടിൽ താറാവുകൾക്ക് ബാക്ടീരിയ-ഫംഗസ് ബാധ,കോഴിക്കോട്ട് പക്ഷിപ്പനി! കോഴി-താറാവ് വില്പന കുറഞ്ഞു
എടത്വ: കുട്ടനാട്ടിൽ താറാവുകൾക്ക് ബാക്ടീരിയ-ഫംഗസ് ബാധയും കോഴിക്കോട്ട് പക്ഷിപ്പനിയും പ്രകടമായതോടെ വിപണിയിൽ കോഴി, താറാവ് വില്പന കുറഞ്ഞു. കോഴിവില കുത്തനെയാണ് ഇടിഞ്ഞത്. വില്പനയ്ക്കായി കൊണ്ടുവന്ന കോഴികളും താറാവുകളും മിക്ക സ്ഥലങ്ങളിലും കൂടുകളിൽ ഭദ്രമാണ്. ചെറുകിട കച്ചവടക്കാർ കിലോയ്ക്ക് 90 രൂപയോളം വിലയ്ക്ക് വാങ്ങിയ കോഴികളെ 40 രൂപയ്ക്ക് താഴെ ഉപഭോക്താക്കൾക്ക് നൽകാൻ തയാറാണെങ്കിലും ആരും വാങ്ങുന്നില്ല. ദിവസങ്ങൾ കൊണ്ട് ആയിരങ്ങളാണ് ചെറുകിട വിലപ്നക്കാർക്ക് നഷ്ടമായത്. കോഴി വില്പന ഏതാണ്ട് നിലച്ച മട്ടിലാണ്. പക്ഷിപ്പനി കുട്ടനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആവശ്യക്കാർ ഇല്ലാത്ത അവസ്ഥയാണ്. മുട്ട വില്പനയും നിലച്ചിട്ടുണ്ട്. നാടൻ മുട്ടയുടെ വില്പനയ്ക്കും വൻ ഇടിവാണ് സംഭവിച്ചത്. ചൂടുകൂടിയതോടെ കോഴിമുട്ട വില്പന കുറഞ്ഞെങ്കിലും താറാവിന്റെ മുട്ടകൾ സുലഭമായിരുന്നു. മുട്ട കച്ചവടം നടത്തി നൂറുകണക്കിന് ആളുകളാണ് ഉപജീവനം നടത്തിയിരുന്നത്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ത്രീകൾ ഉൾപ്പെടെ കുട്ടകളിൽ താറവിന്റെ മുട്ട വിലപ്നയ്ക്ക് എത്താറാണ്ടായിരുന്നു.…
Read Moreഒരു ഡിവിഷനിൽ 25,000 ലധികം ഉപയോക്താക്കൾ; കെഎസ്ഇബി ഡിവിഷൻ വിഭജിക്കണമെന്ന് നാട്ടുകാർ
തുറവൂർ: കെഎസ്ഇബി കുത്തിയതോട്, പട്ടണക്കാട്, അരൂർ ഡിവിഷൻ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉപയോക്താക്കളുടെ ബാഹുല്യം മൂലം നല്ല രീതിയിൽ സർവീസ് ലഭിക്കാത്ത അവസ്ഥയെത്തുടർന്നാണ് ആവശ്യം. ഒരു ഡിവിഷനിൽ 10000 ഉപഭോക്താക്കൾ എന്നതാണ് നിയമം. എന്നാൽ 25000 ലധികം ഉപയോക്താക്കളാണ് ഒരോ ഓഫീസിനു കീഴിലും ഉള്ളത്. ഒരു ഡിവിഷനിൽ 10000 ഉപയോക്താക്കളുടെ കണക്കിലാണ് ഉദ്യോഗസ്ഥ നിയമനം. എന്നാൽ നിലവിൽ ഇത്രയും ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് 25000 ലധികം ഉപയോക്താക്കൾക്ക് സേവനം എത്തിക്കുന്നത്. അരൂർ കെഎസ്ഇബി ഓഫീസിനു കീഴിൽ 20000 ഉം കുത്തിയതോട് ഡിവിഷനു കീഴിൽ 28000ഉം പട്ടണക്കാട് 26000ഉം അർത്തുങ്കൽ 25000ഉം ഉപയോക്താക്കളാണ് നിലവിൽ ഉള്ളത്. ഇത്രയും ഉപയോക്താക്കൾക്ക് സർവീസ് നൽകുവാനുള്ള ജീവനക്കാർ ഇല്ലാത്തതുമൂലം ഈ മേഖലയിൽ അപകട സാധ്യത വർധിക്കുകയാണ്. കുത്തിയതോട് ഡിവിഷൻ വിഭജിച്ച് ചാവടി കേന്ദ്രീകരിച്ച് ഡിവിഷൻ ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത് ഇപ്പോഴും ഫയലുകളിൽ…
Read Moreവഴിത്തർക്കത്തെത്തുടർന്ന് വീടുകയറി ആക്രമണം; ഒന്നര വയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
തുറവൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒന്നര വയസുകാരനും സ്ത്രീകളും ഉൾപടെ നിരവധി പേർക്ക് പരിക്ക്. തർക്കം പരിഹരിക്കാൻ പരാതിക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമയത്തായിരുന്നു വീടുകയറി ആക്രമണം. കുത്തിയതോട് ഒന്നാം വാർഡിൽ ചാപ്പക്കടവ് വെളിയിൽ വർഗീസിന്റെ മകൾ ട്രീസ (24), ഇവരുടെ കുട്ടി ഒന്നര വയസുള്ള ആമോസ്, സെലിൻ വർഗീസ് (26) , വെളിയിൽ ആന്റപ്പന്റെ ഭാര്യ ഷെറി (44), മകൾ ദിവ്യ (24), മകൻ നിധിൻ (20), അമരീസ് (3) എന്നിവരാണ് പരിക്കേറ്റ് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പൂത്രയിൽ പീറ്റർ , ഭാര്യ മെറിനാ, മക്കളായ അന്തോനി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വഴി നടക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇരുവീട്ടുകാർ തമ്മിൽ വഴക്കുണ്ടായി. ഇതു സംബന്ധിച്ച് വെളിയിൽ വർഗീസും കുടുംബവും…
Read More