മോ​ഹ​ന വാ​ഗ്ദാ​നം ! ആ​ഴ്ച​യി​ൽ 300 രൂ​പ വീ​തം എ​ഴു​പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യാ​ൽ ഒ​രു​ല​ക്ഷം രൂ​പ ക​ന്പ​നി നല്‍കും; വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​ അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട, ചെ​ന്നീ​ർ​ക്ക​ര തു​ന്പ​മ​ണ്‍ ഏ​റം മു​റി​യി​ൽ ഊ​ന്നു​ക​ൽ, ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ ആ​തി​രയെ(39) യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ ഭാ​ഗം കേ​ന്ദ്ര​മാ​ക്കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ചെ​റു​കി​ട വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 30 പേ​രി​ൽ നി​ന്നാ​ണ് യു​വ​തി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​വ​ർ​ടെ​ക് ക​ന്പ​നി​യു​ടെ പ്ര​തി​നി​ധി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി ഇ​വി​ടെ എ​ത്തി​യ​ത്. ആ​ഴ്ച​യി​ൽ 300 രൂ​പ വീ​തം എ​ഴു​പ​തി​നാ​യി​രം രൂ​പ ന​ൽ​കി​യാ​ൽ ഒ​രു​ല​ക്ഷം രൂ​പ ക​ന്പ​നി ന​ൽ​കു​മെ​ന്ന മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ഒ​രാ​ഴ്ച പ​ണം പി​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ പ​ണം കൊ​ടു​ത്ത​വ​ർ​ക്കു സം​ശ​യം തോ​ന്നു​ക​യും അ​വ​ർ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ യു​വ​തി​യു​ടെ ക​ള്ളി വെ​ളി​ച്ച​ത്താ​യി. ചെ​ങ്ങ​ന്നൂ​രി​ൽ ഇ​പ്ര​കാ​രം 30 പേ​രെ​യാ​ണ് പ​റ്റി​ച്ച​ത്. പ​ത്ത​നാ​പു​രം ഭാ​ഗ​ത്തു…

Read More

ഇനി രഘു വീട്ടിലിരിക്കട്ടെയെന്ന് മന്ത്രി; ക​രാ​റു​കാ​ര​നി​ൽ നി​ന്ന് കൈ​ക്കൂ​ലിവാങ്ങിയ ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയർക്ക് സ​സ്‌​പെ​ൻഷൻ

കാ​യം​കു​ളം: ക​രാ​റു​കാ​ര​നി​ൽ നി​ന്ന് പ​ണം കൈ​പ്പ​റ്റു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ അ​സി​സ്റ്റ​ന്റ് എ​ഞ്ചീ​നീ​യ​ർ​പി ര​ഘു​വി​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​നേ​ഷ്വ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​റ് ചെ​യ്തു. കാ​യം​കു​ളം പു​തു​പ്പ​ള്ളി ഗോ​വി​ന്ദ​മു​ട്ടം രോ​ഹി​ണി നി​ല​യ​ത്തി​ൽ പി .​ര​ഘു​വാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​രാ​റു​കാ​ര​നി​ൽ നി​ന്നും 50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൻ​റ്റെ പി​ടി​യി​ലാ​യ​ത് . നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ കു​റെ നാ​ളാ​യി ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും, അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​റും വി​ജി​ല​ൻ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ലെ ഫ​യ​ലു​ക​ളും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.​ കോ​ട്ട​യം റെ​യ്ഞ്ച് വി​ജി​ല​ൻ​സ് എ​സ്.​പി വി​നോ​ദ് കു​മാ​റി​ൻ​റ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി എ.​കെ. വി​ശ്വ​നാ​ഥ​ൻ, സി.​ഐ​മ​രാ​യ എ​ൻ. ബാ​ബു​ക്കു​ട്ട​ൻ, കെ.​വി. ബെ​ന്നി, ഋ​ഷി​കേ​ശ​ൻ നാ​യ​ർ,റി​ജു, റി​ജോ. പി. ​ജോ​സ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Read More

പുറത്തുനിന്ന് വാങ്ങേണ്ടിവരും; സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളി​ൽ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്കു ക്ഷാ​മം; സാധനം കിട്ടാതെ ഉപയോക്താക്കളും തൊഴിലില്ലാതെ ദിവസവേതന തൊളിലാളികളും ബുദ്ധിമുട്ടുന്നു

തി​രു​വ​ല്ല: സ​പ്ലൈ​കോ സ്‌​റ്റോ​റു​ക​ളി​ല്‍ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം. മു​ള​ക്, വെ​ളി​ച്ചെ​ണ്ണ, ക​ട​ല, വ​ന്‍​പ​യ​ര്‍ എ​ന്നി​വ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം വി​ല്പ​ന​ശാ​ല​ക​ളി​ലും സ്റ്റോ​ക്കി​ല്ല. സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ളാ​യ മൈ​ദ, സൂ​ചി ഗോ​ത​മ്പ്, നി​ല​ക്ക​ട​ല, കു​ത്ത​രി, വെ​ളു​ത്തു​ള്ളി എ​ന്നി​വ​യ്ക്കും ക്ഷാ​മം നേ​രി​ടു​ക​യാ​ണ്. സ്ഥി​ര​മാ​യി സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ര്‍ ഇ​തു​കാ​ര​ണം പൊ​തു​വി​പ​ണി​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രി​ക​യാ​ണ്. സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള സ​പ്ലൈ​കോ​യു​ടെ ക​രാ​ര്‍ വൈ​കു​ന്ന​തും ക​രാ​ര്‍ ല​ഭി​ച്ച ക​മ്പ​നി​ക​ള്‍ യ​ഥാ​സ​മ​യം സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ത്ത​തു​മാ​ണ് സ​പ്ലൈ​കോ സ്‌​റ്റോ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി​ക്കു​ന്ന​ത്. കാ​ര്‍​ഡ് ഒ​ന്നി​ന് അ​ഞ്ച് കി​ലോ അ​രി​യും ഒ​രു​ കി​ലോ പ​ഞ്ച​സാ​ര​യും ഉ​ള്‍​പ്പെ​ടെ ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഏ​റെ ആ​ശ്ര​യ​മാ​യി​രു​ന്നു സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ള്‍. സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ സ​പ്ലൈ​കോ​യി​ലെ ദി​വ​സ​വേ​ത​ന, പാ​യ്ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​വും ദു​രി​ത​ത്തി​ലാ​ണ്. ക​ച്ച​വ​ടം കു​റ​വാ​യ​തി​നാ​ല്‍ പ​ല തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജോ​ലി​യി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. പാ​യ്ക്കിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സാ​ധ​നം ചെ​ല​വാ​കു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​ണ് കൂ​ലി. ഒ​രു പാ​യ്ക്കി​ന് 1.04 രൂ​പ​യാ​ണ്…

Read More

ഇനി ഇവിടെയിരിക്കണ്ട; സ​ർ​ക്കാ​ർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നടപടി പുരോഗമിക്കവേ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ രാ​ജ​മാ​ണി​ക്യ​ത്തി​നു സ്ഥാ​ന​ച​ല​നം

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ​നി​ന്നു റ​വ​ന്യൂ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തെ നീ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. രാ​ജ​മാ​ണി​ക്യം വ​ഹി​ച്ചി​രു​ന്ന സ്പെ​ഷ​ൽ ഓ​ഫീ​സ​ർ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ചു​മ​ത​ല​ക​ൾ ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ. ​കൗ​ശി​ക​നു കൈ​മാ​റി. ഹാ​രി​സ​ണ്‍​സ് കേ​സി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം 2013 ഏ​പ്രി​ൽ 24-നാ​ണു രാ​ജ​മാ​ണി​ക്യ​ത്തെ സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2015-ൽ ​തോ​ട്ടം മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ അ​ന​ധി​കൃ​ത​ഭൂ​മി​യും ഏ​റ്റെ​ടു​ക്കാ​നു​ള്ള ചു​മ​ത​ല അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ചു രാ​ജ​മാ​ണി​ക്യം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഹാ​രി​സ​ണ്‍​സ് ഉ​ൾ​പ്പെ​ടെ തോ​ട്ടം മേ​ഖ​ല​യി​ൽ ക​ന്പ​നി​ക​ൾ കൈ​യ​ട​ക്കി​യ ആ​റു​ല​ക്ഷം ഏ​ക്ക​ർ സ​ർ​ക്കാ​ർ​ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വെ​യാ​ണു രാ​ജ​മാ​ണി​ക്യ​ത്തെ നീ​ക്കി​ക്കൊ​ണ്ടു പൊ​തു​ഭ​ര​ണ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Read More

സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ; ആ​ത്മ​ഹ​ത്യ​ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കൾ പറ‍യുന്നതിങ്ങനെ…

അ​ന്പ​ല​പ്പു​ഴ: സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ നാ​ല് തൈ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യെ (53) യാ​ണ് ക​പ്പ​ക്ക​ട സി​എം​എ​സ് ഗ്രൗ​ണ്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്നു വാ​ങ്ങി​യ എ​ണ്ണ​യൊ​ഴി​ച്ചു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്നു. പു​ന്ന​പ്ര പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സോ​റി​യാ​സി​സ് രോ​ഗ​ബാ​ധി​ത​നാ​യ ഷാ​ജി​ക്ക് അ​തി​ലു​ള്ള മ​ന​പ്ര​യാ​സ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​യ സൂ​ച​ന. വ​ണ്ടാ​നം ശ​ങ്കേ​ഴ്സ് ലാ​ബി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷാ​ജി. ഭാ​ര്യ: റ്റി.​എ​സ് അ​ജി​ത. അ​നു​പ​മ, അ​ഞ്ജ​ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്

Read More

സഹപാഠിയുടെ ദുരിത ജീവിതം ഫാത്തിമ കണ്ടില്ലെന്ന് നടിച്ചില്ല; തെരുവിലും അമ്പലമുറ്റത്തും അന്തിയുറങ്ങിയ ഉ​ഷയ്​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും ഇ​തു പു​തുജീ​വി​തം; സുമനസുകളുടെ കൂട്ടായ്മയിൽ വീടൊരുങ്ങി

അ​ന്പ​ല​പ്പു​ഴ: സു​മ​ന​സു​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഉ​ഷ​ക്കും പെ​ണ്‍​മ​ക്ക​ൾ​ക്കും അ​ന്തി​യു​റ​ങ്ങാ​ൻ വീ​ടൊ​രു​ങ്ങി. തെ​രു​വി​ൽ നി​ന്നാ​ണ് ഉ​ഷ​യേ​യും മ​ക്ക​ളേ​യും ഇ​വ​ർ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. ക​ള​ർ​കോ​ട് എ​സ്ഡി കോ​ള​ജി​ൽ ഹോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​യ ഉ​ഷ (40) മ​ക്ക​ളാ​യ ഭ​ദ്ര(16), പാ​ർ​വ​തി (14) എ​ന്നി​വ​ർ പ​ല​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​ർ അ​ന്പ​ല​പ്പു​ഴ​യി​ൽ വാ​ട​ക​ക്ക് താ​മ​സ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ വാ​ട​ക കു​ടി​ശി​ക​യാ​യ​തോ​ടെ വീ​ട്ടു​ട​മ ഇ​വ​രെ ഇ​റ​ക്കി വി​ട്ടു. പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​മാ​യി​രു​ന്നു അ​ഭ​യം. ക​ള​ഭ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ഷേ​ത്ര​ത്തി​ൽ നി​ന്നു ത​ന്നെ​യാ​യി​രു​ന്നു. അ​ന്തി​യു​റ​ക്കം ക്ഷേ​ത്ര ക​ളി​ത്ത​ട്ടി​ലും. ക​ള​ഭം അ​വ​സാ​നി​ച്ച​തോ​ടെ ക്ഷേ​ത്ര​ത്തി​ൽ തി​ര​ക്ക് കു​റ​ഞ്ഞു. പി​ന്നെ തൊ​ട്ട​ടു​ത്ത കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലേ​ക്ക് മാ​റി താ​മ​സം. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ​യാ​യി​രു​ന്നു അ​ന്പ​ല​പ്പു​ഴ മോ​ഡ​ൽ സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന ഭ​ദ്ര​യും പ​റ​വൂ​ർ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പാ​ർ​വ​തി​യും സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. സ​ഹ​പാ​ഠി​യു​ടെ ദു​രി​ത ജീ​വി​തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട…

Read More

പി​ഞ്ചുവിന്‍റെ നില ഗുരുതരം ; കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ ഇ​ളം ത​ല​മു​റ​ക്കാ​രിയുടെ ചി​കി​ത്സാ പി​ഴ​വ് ച​ർ​ച്ച​യാ​കു​ന്നു

കോ​ന്നി: ആ​ന​ക്കു​ട്ടി​യു​ടെ നി​ല​വി​ളി​യി​ൽ ഗ്രാ​മം തേ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്നം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ ഇ​ളം ത​ല​മു​റ​ക്കാ​രി പി​ഞ്ചു (നാ​ല്) വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യാ​ണ് കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ​ത്. ആ​ന​ക്കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ ആ​രോ​ഗ്യ​പ്ര​ശ്നം ക​ണ്ടെ​ത്താ​നാ​കാ​തെ, വ​നം വെ​റ്റ​റി​ന​റി വി​ഭാ​ഗം ന​ട​ത്തി​യ ചി​കി​ത്സ​യാ​ണ് സ്ഥി​തി വ​ഷ​ളാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​രോ​ഗ്യ​പ്ര​ശ്നം ക​ണ്ടെ​ത്തി​യ കു​ട്ടി​യാ​ന​യ്ക്കു തു​ട​ക്ക​ത്തി​ൽ ഹെ​ർ​പ്പീ​സ് വൈ​റ​സ് ബാ​ധ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദ​ഗ്ധ​മാ​യ പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഇ​തി​നെ അ​തി​ജീ​വി​ച്ച് ഏ​താ​നം മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് കൂ​ട്ടി​യാ​ന​യി​ൽ അ​ടു​ത്ത പ്ര​ശ്നം ക​ണ്ടെ​ത്തു​ന്ന​ത്. ആ​ന​ക്കു​ട്ടി പി​ന്നി​ലെ ഒ​രു കാ​ൽ നി​ല​ത്തു​റ​പ്പി​ച്ചി​രു​ന്നി​ല്ല. ചി​കി​ത്സ തു​ട​ങ്ങി​യ വി​ദ​ഗ്ധ​ർ ആ​ദ്യം പ​റ​ഞ്ഞ​ത് ആ​ന​യു​ടെ കാ​ലി​ൽ ര​ണ്ട് ന​ഖ​ങ്ങ​ൾ അ​ധി​ക​മാ​യി വ​ള​ർ​ന്നെ​ന്നും ഇ​തി​ൽ ഒ​രെ​ണ്ണം മാം​സ​ത്തി​നു​ള്ളി​ലേ​ക്ക് വ​ള​ർ​ന്ന​താ​ണ് പ്ര​ശ്ന​മെ​ന്നു​മാ​യി​രു​ന്നു. ഇ​തി​നു ചി​കി​ൽ​സ ന​ട​ക്കു​ന്ന​തി​നി​ടെ അ​ടു​ത്ത കാ​ലും നി​ല​ത്തു​റ​പ്പി​ക്കാ​നാ​കാ​തേ ആ​ന​ക്കു​ട്ടി എ​ഴു​ന്നേ​ൽ​ക്കാ​തെ​യാ​യി. എ​ക്സ്റേ എ​ടു​ത്തെ​ങ്കി​ലും വ്യ​ക്ത​മാ​യ…

Read More

ആ​ശ​ങ്ക അ​ക​റ്റു​വാ​ൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട; കൊറോണ വൈറസ് ബാധയുടെ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജിൽ തുടങ്ങി

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​രി​ശോ​ധ​ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​രം​ഭി​ച്ച​ത് അ​തി​വേ​ഗ​ത്തി​ൽ രോ​ഗ നി​ർ​ണ​യം ന​ട​ത്തി ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക അ​ക​റ്റു​വാ​ൻ സാ​ധി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ നി​പ്പ, എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ എ​ന്നീ വൈ​റ​സ് രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ഴൊ​ക്കെ ര​ക്ത​സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത പൂന​യി​ലെ നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​യി​രി​ന്നു. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ര​ക്ത​ത​സാ​ന്പി​ൾ എ​ത്തി​ക്കു​വാ​നും പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത് വൈ​കു​ന്ന​തും രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു താ​മ​സം നേ​രി​ടു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​വാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണ മ​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കു​വാ​ൻ താ​മ​സം നേ​രി​ട്ടു. ഇ​ത്ത​വ​ണ കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഉ​ട​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി. ക​ഴി​ഞ്ഞ ഒ​ന്നി​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ…

Read More

എല്ലാം ശരിയാവണേ, കൈമടക്ക് വേണം; കൈ​ക്കൂ​ലി ആവശ്യപ്പെട്ട ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യറെ കൈയോടെ കുടുക്കി വിജിലൻസ്

ആ​ല​പ്പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​യം​കു​ളം ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി​ടി​യി​ലാ​യി. വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് ന​ഗ​ര​സ​ഭാ അ​സി​സ്റ്റ​ന്‍റ് എൻജി​നി​യ​റായ ര​ഘു​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. വീ​ട്ടി​ൽ വ​ച്ചാ​ണ് ര​ഘു കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. പ​രാ​തി​ക്കാ​ര​നു​മാ​യി ചേ​ർ​ന്ന് വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് രഘുവിനെ കുടുക്കിയത്.

Read More

കെഎസ്ആ​ർ​ടി​സി ശ​മ്പളവും പെ​ൻ​ഷ​നും ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് നി​വേ​ദ​നം; മറുപടിയിങ്ങനെ

മാ​ന്നാ​ർ: കെഎസ്്ആ​ർ​ടി​സി ശ​ന്പ​ള​വും പെ​ൻ​ഷ​നും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​വാ​ൻ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം. ഇ​വ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ടാ​കു​ന്ന ദ​യ​നീ​യ ജീ​വി​ത​ത്തെ കു​റി​ച്ച് തെ​ളി​വു​ക​ൾ നി​ര​ത്തി മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ഐ​ക്യ​ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ​ൻ. നെ​ടു​വേ​ലി​യാ​ണ് ഗ​വ​ർ​ണ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഗൗ​ര​വ​ത​ര​വും മാ​നു​ഷി​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​തു​മാ​യ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് അ​ഡ്മി​നി​സ്്ര​ടേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് രാ​ജ്ഭ​വ​നി​ൽ നി​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ശ​ന്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങാ​തി​രി​ക്കു​വാ​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഹ​ർ​ജി​ക്കാ​ര​നാ​യ പി.​എ​ൻ. നെ​ടു​വേ​ലി​യെ അ​റി​യി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് നി​വേ​ദ​ന​ത്തി​ന് മ​റു​പ​ടി​യാ​യി ഗ​വ​ർ​ണ​റു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More