സു​ഭാ​ഷ് വാ​സു​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് പ്ര​മേ​യവുമായി  എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യേ​യും പൊ​തു​ജ​ന മ​ധ്യ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സു​വി​നെ​തി​രെ നി​യ​മ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ശി​വ​ഗി​രി​യി​ലേ​യ്ക്കും ഗു​രു​വാ​യൂ​രി​ലേ​യ്ക്കും ഒ​പ്പം യൂ​ണി​യ​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ ത​ണ്ണീ​ർ​മു​ക്കം, പു​ത്ത​ന​ന്പ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര വ​ഴി അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലേ​യ്ക്ക് പു​തി​യ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts