പമ്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ലിൽ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: പ​ന്പ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു. നാ​ര​ങ്ങാ​നം രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. നാ​ര​ങ്ങാ​നം വ​ട്ട​ക്കാ​വ് ഇ​ട​ശേ​രി​ൽ അ​നീ​ഷ് (28), തെ​ക്കേ​തി​ൽ ജി​ബി​ൻ ചെ​റി​യാ​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​രു​വ​രും ഒ​ഴു​ക്കി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​നാ​ലി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. ഇ​ത​റി​യാ​തെ വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വാ​ക്ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ച​രി​വു​പു​ര​യി​ട​ത്തി​ൽ സു​നി​ൽ നീ​ന്തി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​ത്രി​യി​ൽ ത​ന്നെ ഇ​ട​തു​ക​ര ക​നാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്ക് ത​ട​ഞ്ഞ് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും പു​ല​ർ​ച്ചെ 2.30ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts