നൗഷാദ് മാങ്കാംകുഴി കായംകുളം : ആത്മവിശ്വാസത്തിന്റെ കരുത്തിൽ വിധിയെ തോൽപ്പിച്ച നന്ദുമഹാദേവൻ ഏറെ സന്തോഷത്തിലാണ്. തനിക്ക് നഷ്ടപ്പെട്ട കാൽ തിരികെ ലഭിക്കുന്നതിന്റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വിവാഹ ക്ഷണക്കത്ത് മാതൃകയിലാണ്. ഇതിപ്പോൾ വൈറലായി മാറുകയും ചെയ്തു. തിരുവനന്തപുരം ഭരതന്നൂർ സായി കൃഷ്ണയിൽ നന്ദു മഹാദേവൻ (25 )ആണ് ആ വരൻ. ഫേസ് ബുക്ക് സൗഹൃദ കൂട്ടായ്മയിൽ നന്ദു ക്ഷണിച്ചതിങ്ങനെയാണ്: ഈ വരുന്ന ബുധനാഴ്ച രാവിലെ പത്ത് മണിക്കുള്ള ശുഭ മുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെന്റ് തോമസ് മാർത്തോമാ പാരിഷ് ഹാളിൽ വെച്ച് എന്റെ കല്ല്യാണമാണ്.ഈ വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്,ജർമ്മനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്ത മകൾ 3ആർ 80 ആണ് വധു .എനിക്ക് ഈ ആലോചന കൊണ്ടു വന്നത് ആത്മ സുഹൃത്ത് ഷഫീഖ് പാണക്കാടനാണ്.ആരും ഞെട്ടണ്ട കേട്ടോ.കല്യാണത്തിനെക്കാൾ പ്രാധാന്യമുള്ള ഒരു കാര്യമാണ് സുഹൃത്തുക്കളോട് പറയാനുള്ളത്.ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുകയാണ്.…
Read MoreCategory: Alappuzha
പ്രളയം; നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ആലപ്പുഴ: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി പ്രഖ്യാപിച്ചു. 67-ാമത് നെഹ്റുട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇതോടൊപ്പം ചാമ്പ്യന്സ് ബോട്ട് ലീഗും ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഓഗസ്റ്റ് 10ന് നടത്താനിരുന്ന മത്സര വള്ളംകളികള് പ്രളയക്കെടുതിയെ തുടർന്നാണ് മാറ്റിവച്ചത്. നെഹ്റു ട്രോഫിക്കൊപ്പം തുടങ്ങുന്ന ബോട്ട് ലീഗാണ് ഇത്തവണത്തെ പ്രധാന ആകർഷണം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ലീഗിന് പ്രത്യേകം യോഗ്യതാ മത്സരങ്ങൾ ഇല്ല. നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയിൽ അവസാനിക്കുന്ന വിധമാണ് ബോട്ട് ലീഗ് നടത്തുന്നത്. എന്നാൽ ലീഗിലെ രണ്ടാമത്തെ മത്സരം പുളിങ്കുന്ന് ജലോത്സവം നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
Read Moreഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreടിക്കറ്റ് വേണ്ട, ബക്കറ്റ് പിരിവിൽ വരുമാനം പ്രളയബാധിതർക്ക് ; എംബസി’ ബസിന്റെ കാരുണ്യ നടപടി ശ്രദ്ധേയമാകുന്നു
റാന്നി: പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ ഒരു ദിവസത്തെ മുഴുവൻ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ സ്വകാര്യബസ് സർവീസ് ശ്രദ്ധേയമായി. ഇടമുറി – റാന്നി – എരുമേലി – മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന “എംബസി’ ബസിന്റെ വെള്ളിയാഴ്ചത്തെ വരുമാനമാണ് പ്രളയബാധിതർക്കായി മാറ്റിവച്ചത്. എരുമേലി സ്വദേശി പനച്ചിയിൽ പി.എ. സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. പ്രളയബാധിതർക്ക് സഹായനിധി ശേഖരിക്കാൻ അന്നേ ദിവസം ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് കളക്ഷൻ നടത്തുകയായിരുന്നു. ബസിന്റെ ഉടമ സലിം ഒരു ദിവസത്തെ വരുമാനം പ്രളയബാധിതരെ സഹായിക്കാനായി മാറ്റിവയ്ക്കുന്നതായി അറിഞ്ഞ് ബസ് ജീവനക്കാരായ അഷ്റഫും ബിജുവും തങ്ങളുടെ ഒരു ദിവസത്തെ ശന്പളം സഹായിനിധിയിലേക്ക് സംഭാവന ചെയ്തു. ഇതോടെ യാത്രക്കാരും വിദ്യാർഥികളും തങ്ങളുടെ കഴിവിനനുസരിച്ചുള്ള തുകകൾ സംഭാവനയായി നൽകി. ടിക്കറ്റിനുപകരം വെള്ളിയാഴ്ച ബക്കറ്റുമായാണ് കണ്ടക്ടർ യാത്രക്കാരെ സമീപിച്ചത്. പ്രളയബാധിതരെ സഹായിക്കുന്നതിൽ യാത്രക്കാരുടെ സഹകരണം വലുതായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.…
Read Moreകാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്ത്രീകൾക്ക് മർദനം; മാവേലിക്കരയില് നടന്ന സംഭവം ഇങ്ങനെ…
മാവേലിക്കര: കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ സ്ത്രീകളെ ആക്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ മാവേലിക്കര പോലീസ് അറസ്റ്റു ചെയ്തു. അറനൂറ്റിമംഗലം രാജീവ് ഭവനത്തിൽ രാജീവ് (42), അറുനൂറ്റിമംഗലം പുത്തൂർവില്ലയിൽ ഷിബു (45) എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കല്ലുമല സ്വദേശി ബിനുലാൽ ഒളിവിലാണ്. ആക്കനാട്ടുകര കളഭം വീട്ടിൽ സുരഭി, മാതാവ് സുനിത എന്നിവരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 15ന് വൈകുന്നേരം 4.45 ഓടെ ആക്കനാട്ടുകര ദേവീക്ഷേത്രത്തിന്റെ സഹകരണ ബാങ്കിനടുത്തുള്ള വഞ്ചിക്ക് സമീപമായിരുന്നു സംഭവം. സുരഭിയും മാതൃസഹോദരനായ സുഭാഷും സഞ്ചരി ച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടി ക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിനിടെ സുരഭി മാതാപിതാ ക്കളെ വിളിച്ചുവരുത്തി. പ്രതിയായ രാജീവ് ഇവരുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതിനെത്തുടർന്ന് സുരഭിയും അമ്മ സുനിതയും ചേർന്ന് രാജീവിന്റെ പക്കൽ നിന്നും ഫോണ് പിടിച്ചുവാങ്ങാൻ…
Read Moreതനിച്ചല്ല, ഒപ്പമുണ്ട്! സംഭരണ കേന്ദ്രത്തിലേക്ക് കൂടുതൽ സഹായങ്ങളെത്തിച്ച് സുമനസുകൾ
ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നവർക്കായി തങ്ങളാലാവുന്ന തരത്തിലുള്ള സഹായം എത്തിച്ച് മാതൃകയാവുകയാണ് ജില്ലയിലെ സുമനസ്സുകൾ. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന സഹായ സാമഗ്രികളുടെ സംഭരണ കേന്ദ്രത്തിലേക്ക് ഇതുവരെ സഹായം എത്തിച്ചത് ധാരാളം പേരാണ്. വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, യുവജന കൂട്ടായ്മകൾ, സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മകൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുമുള്ള സഹായങ്ങളാണ് സംഭരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, പായ, ടൂത്ത്പേസ്റ്റ് ബ്രഷ് തുടങ്ങിയ നിത്യോപയോഗ സാമഗ്രികൾ, കുപ്പിവെള്ളം, മരുന്നുകൾ തുടങ്ങിയവയെല്ലാം സംഭരണ കേന്ദ്രത്തിൽ ചെറിയ തോത് മുതൽ വലിയ അളവിൽ വരെയും എത്തിച്ചേരുന്നു. രജിസ്ട്രേഷൻ വകുപ്പ് അധികൃതർ ചേർന്ന് 1150 കിലോ റവയാണ് ദുരിതബാധിതർക്ക് വിതരണം ചെയ്യുന്നതിലേക്കായി സംഭരണ കേന്ദ്രത്തിൽ എത്തിച്ചത്. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സഹായങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്. ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന…
Read Moreകമ്യൂണിസ്റ്റുകാർ ജനങ്ങൾക്ക് വേണ്ടിമാത്രമാകണം പ്രവർത്തിക്കേണ്ടത്; നേതാക്കൾ ജനങ്ങളിൽ നിന്ന് അകലരുതെന്ന് പന്ന്യൻ രവീന്ദ്രൻ
ആലപ്പുഴ: നേതാക്കൾ ജനങ്ങളിൽ നിന്നും അകലരുതെനന്ന സിപിഐ ദേശീയ കണ്ട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പുന്നപ്ര വയലാർ സമരനായകനും സിപിഐ നേതാവുമായിരുന്ന എം.ടി ചന്ദ്രസേനനൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാര വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റുകാർ ജനങ്ങൾക്ക് വേണ്ടിമാത്രമാകണം പ്രവർത്തിക്കേണ്ടത്. ഏതുതരത്തിലുള്ള തിരിച്ചടികളേയും നേരിടാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയും. കമ്യൂണിസ്റ്റുകാർ എന്നും നേരിന്റെ പാതയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ബൂർഷ്വാ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തിതാൽപര്യം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമന് പുരസ്ക്കാരം സമർപ്പിച്ചു. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് കേരളത്തിൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് പി തിലോത്തമൻ പറഞ്ഞു. അവാർഡ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. എം ടി ചന്ദ്രസേനൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എ.ശിവരാജൻ അധ്യക്ഷനായി. സെക്രട്ടറി ടി.ജെ ആഞ്ചലോസ് സ്വാഗതം…
Read Moreപോലീസുകാരന്റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് ക്വട്ടേഷൻ സംഘത്തിന്റെ ക്രൂരത; ചേർത്തലയിൽ പോലീസുകാർക്കുനേരെ നടന്ന സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
ചേർത്തല: പോലീസുകാരന്റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് ജീപ്പിൽ കടന്നു കളഞ്ഞ ക്വട്ടേഷൻ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. തിരുവല്ല ശങ്കര മംഗലത്ത് രാഹുൽ (24), പത്തനംതിട്ട നിരണം മഠത്തിൽ വീട്ടിൽ സാജൻ (31) എന്നിവരാണ് പിടിയിലായത്. നാലംഗ സംഘത്തിൽ നിന്ന് രണ്ടുപേർ ഓടിരക്ഷപെട്ടു. ഇന്നലെ വൈകുന്നേരം 7.30 ഓടെ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ബൈക്കിൽ മഫ്തിയിൽ സഞ്ചരിക്കുകയായിരുന്ന എആർ ക്യാന്പിലെ ശരത് എന്ന പോലീസുകാരനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ബൈക്കിന് മുന്നിൽ ജീപ്പ് വട്ടം നിർത്തിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. ശരതും ജീപ്പിലുള്ളവരും തമ്മിൽ രൂക്ഷമായി വാക്കുതർക്കം ഉണ്ടായി. ഇതിനിടെ ജീപ്പിലുണ്ടായിരുന്ന ഒരാൾ ശരത്തിന്റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടുകയായിരുന്നു. ജീപ്പിൽ കടന്നു കളഞ്ഞ സംഘത്തെക്കുറിച്ച് ചേർത്തല, മുഹമ്മ, അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ നിമിഷനേരം കൊണ്ട് സന്ദേശം…
Read Moreമദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിലേക്ക്; തിരുവല്ലയിൽ മധ്യവയസ്കൻ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
തിരുവല്ല: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ സോനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കവിയൂർ ഞാൽഭാഗം പാർവതി വിലാസത്തിൽ രമേശ് ചന്ദ്രനെ ( 65 ) കൊലപ്പെടുത്തിയ കേസിലാണ് വള്ളംകുളം കോഴിമല കരുവിക്കാട്ടിൽ കെ. എസ്. സോനു ( 29 )വിനെ തിരുവല്ല പോലിസ് ഹൈദരാബാദിലെ ബീബി നഗറിൽ നിന്നും വ്യാഴാഴ്ച ഉച്ചയോടെ പിടികൂടിയത്. നാട്ടിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ റിമാൻഡ് ചെയ്തു.കഴിഞ്ഞ മേയ് 31 നാണ് രമേശ് ചന്ദ്രന്റെ അഴുകിയ നിലയിലുള്ള മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് ബന്ധുക്കളെയും സമീപവാസികളെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്, സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പല സംസ്ഥാനങ്ങളിലായി…
Read Moreഒരു പാഠവും പഠിച്ചില്ല; ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ മുഖ്യമന്ത്രി പരാജയമെന്ന് പി.ടി. തോമസ് എംഎൽഎ
ആലപ്പുഴ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രി സന്പൂർണ പരാജയമെന്ന് പി.ടി. തോമസ് എംഎൽഎ. 2018-ലെ മഹാപ്രളയത്തിൽനിന്ന് അദ്ദേഹം ഒരു പാഠവും പഠിച്ചില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രളയകാലത്തെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തമുഖങ്ങളിൽ പാലിക്കേണ്ട അധികാരങ്ങൾ പോലും പ്രാവർത്തികമാക്കാൻ അദ്ദേഹത്തിനായില്ല. ജനങ്ങൾ സ്വമേധയാ ശേഖരിച്ച വസ്തുവകകൾ പോലും കൃത്യമായി വിതരണം ചെയ്യാനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ അടിയന്തര നടപടിയും സ്വീകരിക്കണം.
Read More