കായംകുളം: പത്തിയൂരിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ തീവച്ച് നശിപ്പിച്ചു. കായംകുളം പത്തിയൂർ കിഴക്ക് പ്ലാമൂട്ടിൽ ജോസിൻറ്റെ വീട്ടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇത് രണ്ടാം തവണയാണ് ജോസിന്റെ വീട്ടിൽ ബൈക്ക് തീയിട്ട് നശിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ജോസിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന മൂന്ന് സ്കൂട്ടറുകളും ഒരു സൈക്കിളും സാമൂഹ്യ വിരുദ്ധരായ അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു. അന്ന് വീടിനും നാശമുണ്ടായി. പോലീസും അഗ്നിശമന സേനയെയും സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ മാസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് സമാനരീതിയിൽ വീണ്ടും ബൈക്ക് തീവച്ച് നശിപ്പിച്ചിരിക്കുന്നത്.
Read MoreCategory: Alappuzha
വീട്ടുകാർ തമ്മിലുള്ള തർക്കം; അയൽവാസിയുടെ വെടിയേറ്റ യുവാവിന്റെ വയറ്റിൽ നിന്നു പെല്ലറ്റ് നീക്കി
പൂച്ചാക്കൽ: അയൽവാസിയുടെ വെടിയേറ്റ യുവാവിന്റെ വയറ്റിൽ നിന്നും പെല്ലറ്റ് നീക്കി. തൈക്കാട്ടുശേരി പഞ്ചായത്ത് ഉളവയ്പ് രണ്ടാം വാർഡിൽ ഗോപീനിവാസിൽ ഗോപീഷ് ലാലിനു(24) നേരെയാണ് അയൽവാസി മാടശേരി നികർത്തിൽ അജയൻ നിറയൊഴിച്ചത്. വ്യാഴാഴ്ച രാത്രി 11.30ന് ഗോപീഷിന്റെ വീടിന് സമീപത്തുള്ള പഞ്ചായത്ത് റോഡിൽ വച്ചാണ് സംഭവം. വീട്ടിലേയ്ക്കു വരികയായിരുന്ന ഗോപീഷിനു നേരെ അജയൻ മറവിൽ ഇരുന്നുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. മാതാപിതാക്കളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ഗോപീഷും അജയനും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് അജയൻ തോക്കുമായെത്തി വെടിവയ്ക്കുകയായിരുന്നു. വയറിന് വെടിയേറ്റ് നിലത്ത് വീണ ഗോപീഷിന്റെ തലയ്ക്ക് പ്രതി തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ചോരവാർന്ന് നിലത്ത് വീണ ഗോപീഷിനെ ഓടിക്കൂടിയ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഗോപീഷിന്റെ ശരീരത്തിൽ നിന്നും വെടിയുണ്ട എടുക്കാനുള്ള സർജറി ഇന്നലെ രാത്രിയാണ് നടന്നത്. പെല്ലറ്റ്് നീക്കം ചെയ്തെങ്കിലും…
Read Moreഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ നന്നാക്കാൻ ആളെ കിട്ടുനില്ല; പ്ലാന്റുകൾ കൊതുകു വളർത്തൽ കേന്ദ്രങ്ങളാകുന്നു
ആലപ്പുഴ: നഗരത്തിലെ വീടുകളിലെ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകൾ പലതും ആവശ്യമായ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ പ്രവർത്തനരഹിതമാകുന്നുവെന്ന് പരാതി. വളരെ പ്രയോജനകരമായ പദ്ധതി തുടർ നടപടി ഇല്ലാത്തതിനാലാണ് ഇങ്ങനെ നാശമാകുന്നത്. ന്യായമായ നിരക്കിൽ സർവീസ് ചെയ്തു നിലനിർത്താൻ വിദഗ്ധരായ തൊഴിലാളികളെയാണ് പ്ലാന്റ് ഉടമകൾ തേടുന്നത്. പ്ലാന്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം അറ്റകുറ്റപ്പണികൾക്കായി പരിശീലനം നല്കിയവരെയും രംഗത്തിറക്കുമെന്നാണ് ഗാർഹിക ബയോഗ്യാസ് പ്ലാന്റ് പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതുണ്ടായില്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ നിർമല ഭവനം നിർമല നഗരം പട്ടണ ശുചിത്വ പരിപാടിയുടെ ഭാഗമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകൾ ദിവസേന വൻതോതിലാണ് ഖരജൈവമാലിന്യങ്ങൾ സംസ്ക്കരിക്കുകയും പാചകവാതകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നത്. ഇടയ്ക്ക് പച്ച ചാണകം ഇട്ടുകൊടുത്താലെ പാചക ഉത്പാദനം മെച്ചപ്പെട്ട രീതിയിൽ നടക്കൂ. എന്നാൽ പട്ടണത്തിൽ ചാണക ലഭ്യത പരിമിതമാണ്. താത്പര്യത്തോടെ പ്ലാന്റ് സ്ഥാപിച്ചവർ ഫലത്തിൽ മനസുമടുക്കുന്ന…
Read Moreപണിമുടക്കി പഞ്ചായത്ത് സെക്രട്ടറി ; വഴിയോര വിശ്രമകേന്ദ്രത്തിന്റെ പണി തുടങ്ങാൻ അനുമതി കാത്ത് പ്രവാസി; കോഴഞ്ചേരിയിലെ സംഭവം ഇങ്ങനെ…
കോഴഞ്ചേരി: എമർജിംഗ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ടൂർഫെഡ് മുഖേന പുല്ലാട്ട് വിശ്രമ കേന്ദ്രം പണിയുന്നതിന് അനുമതി ലഭിച്ച പ്രവാസി മലയാളിക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ വിലക്ക്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം 2012 ൽ തുടങ്ങിയ എമർജിംഗ് കേരള പദ്ധതിയിലാണ് പ്രവാസി മലയാളിയായ പുല്ലാട് വാടാത്ത് വീട്ടിൽ മാത്യു മാത്യു 2.5 കോടി രൂപയുടെ എക്കോ ഫ്രണ്ട്ലി ടൂറിസം പ്രോജക്ടായ വഴിയോര വിശ്രമ കേന്ദ്രം ആരംഭിക്കാൻ തുടങ്ങിയത്. തിരുവല്ല – കുന്പഴ സംസ്ഥാന പാതയിലെ മുട്ടുമണ്ണിനും പുല്ലാടിനും മധ്യേയുള്ള സർവേ നന്പർ 271/1 ൽ ഉള്ള തന്റെ 1.14 ഏക്കർ സ്ഥലത്താണ് വിശ്രമ കേന്ദ്രത്തിന്റെ സ്ഥലം കണ്ടെത്തിയത്്. വിശ്രമ കേന്ദ്രവുമായി ബന്ധപ്പെട്ട്് മീൻകുളം, ചിൽഡ്രൻസ് പാർക്ക് , റെസ്റ്റോറന്റ്, വിശ്രമമുറി തുടങ്ങിയവയായിരുന്നു ആദ്യഘട്ടത്തിൽ ടൂർഫെഡ് നിർദ്ദേശിച്ച പ്രാഥമിക ക്രമീകരണങ്ങൾ. ഇവ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ഓരോ നിയമ…
Read Moreപരുമലയിലെ വഴിയോരകച്ചവട തർക്കം രൂക്ഷമാകുന്നു; സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ നടപടിക്കെതിരേ സിഐടിയു യൂണിയൻ
മാന്നാർ: പരുമലയിലെ വഴിയോര കച്ചവടം സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. വഴിയോര കച്ചവടത്തിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് രംഗത്ത് വന്നപ്പോൾ വഴിയോര കച്ചവടക്കാരുടെ സിഐറ്റിയു യൂണിയൻ കച്ചവടക്കാർക്ക് അനുകൂലമായ നിലപാടുമായി രംഗത്ത് എത്തി. 25-ഓളം കുടുംബങ്ങളാണ്് കഴിഞ്ഞ കുറെ വർഷമായി പരുമല പാലം മുതൽ പരുമല പള്ളി വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും ചെറിയ കച്ചവടങ്ങൾ ചെയ്ത് ഉപജീവനം നടത്തി വന്നിരുന്നത്. എന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നായി നൂറ് കണക്കിന് കച്ചവടക്കാർ വാഹനങ്ങളിലും മറ്റും എത്തി പച്ചക്കറി കച്ചവടം ഉൾപ്പടെയുള്ളവ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വാഹനങ്ങൾക്ക് പോലൂം കടന്ന് പോകുവാൻ കഴിയാത്ത വിധത്തിൽ ഗതാഗത തടസ്സസങ്ങളൾ പതിവാകുകയും അപകടങ്ങൾ ഉണ്ടാകുകയും പതിവായി. വ്യാപകമായ എതിർപ്പാണ് ഇതിനെതിരെ ഉയർന്നത്. ഇതേ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ റോഡ് വക്കിലെ കച്ചവടം ഒഴിപ്പിക്കുകയും റോഡിന്റെ ഇരു വശങ്ങളിലും കച്ചവടം…
Read Moreറെയ്ഞ്ച് വിടും മുമ്പ് കൈയോടെ പൊക്കി; ട്രെയിനിൽ ഫോണ്‍ മോഷണം നടത്തി മോഷ്ടാവിനെ ഓടിച്ചിട്ടു പിടികൂടി
തുറവൂർ: ട്രെയിനിൽ നിന്ന് മൊബൈൽ ഫോണ്‍ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി രതീഷ് (20) ആണ് പിടിയിലായത്. ഇന്ന് രാവിലെ ഏഴരയോടെ തുറവൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ – ഗുരുവായൂർ ട്രെയിനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചു കൊണ്ട് മോഷ്ടാവ് സ്റ്റേഷനിൽ നിന്ന് കിഴക്കോട്ടോടി. ഈ സമയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിയാപുരം പള്ളിയുടെ പരിസരത്ത് നിന്നിരുന്ന പോലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
Read Moreഭർത്താവിന്റെ ശാരീരിക പീഡനം; പൊള്ളലേറ്റ വീട്ടമ്മയുടെ നില ഗുരുതരം; പോലീസ് അന്വേഷണം ആരംഭിച്ചു
കായംകുളം : വള്ളികുന്നത്ത് പൊള്ളലേറ്റ വീട്ടമ്മയുടെ നില അതീവ ഗുരുതരം. ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാൻ കഴിയാതെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് വീട്ടമ്മ മൊഴി നൽകി. ഇതേത്തുടർന്ന് വള്ളികുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ വീട്ടമ്മയിപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. മാവേലിക്കര വള്ളികുന്നം പടയണിവെട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ഗോപകുമാറിന്റെഭാര്യ രാജലക്ഷ്മിയാണ് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ശരീരത്തിൽ തീ ആളികത്തുന്ന രീതിയിൽ വീടിനുള്ളിൽനിന്ന് പുറത്തേക്കോടിവന്ന രാജലക്ഷ്മിയെ അയൽവാസികൾ വെള്ളമൊഴിച്ച് തീകെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഇവരെ പിന്നീട് നാട്ടുകാരും പോലീസും ചേർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreയാത്രക്കാരുടെ പ്രതികരണം വൈറൽ ..! കെഎസ്ആർടിസി ബസിൽ ഒപ്പമിരുന്ന ഭിന്നശേഷിക്കാരനായ യുവാവിനെ കുടുക്കാനുള്ള പോലീസുകാരന്റെ ഭാര്യയുടെ നീക്കം പൊളിഞ്ഞു
കായംകുളം: കെഎസ്്ആർടിസി ബസിലെ ജനറൽ സീറ്റിൽ ഒപ്പം യാത്രചെയ്ത ഭിന്നശേഷിക്കാരനായ യുവാവിനെതിരെ പരാതി നൽകി യുവാവിനെ കുടുക്കാനുള്ള പോലീസുകാരന്റെ ഭാര്യയുടെ നീക്കം പൊളിഞ്ഞു. പരാതി വ്യാജമാണെന്ന് ബസിലെ യാത്രക്കാർ ഒന്നടങ്കം പ്രതികരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത ഹൈവേ പൊലീസ് വെട്ടിലായി . യുവതിക്കെതിരെ ബസിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതും യാത്രക്കാർ സംഭവം ഫേസ്ബുക്കിൽ ലൈവിലിടുകയും ചെയ്തതോടെ സംഭവം ഏറെ വിവാദമായി. യാത്രക്കാരുടെ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പൊലീസിന് മൊഴി നൽകാതെ പരാതിക്കാരിയും മുങ്ങിയതോടെ യുവാവിനെ പിന്നീട് പോലീസ് വിട്ടയയ്ക്കുകയുയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുട്ടനാട് ചന്പക്കുളം വൈശ്യംഭാഗം രാമനാഥപുരത്ത് മനുപ്രസാദിനെതിരെയാണ് (33) കായംകുളം പൊലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. വലതുകാലിന് ശേഷിക്കുറവുള്ള മനുപ്രസാദ് ഓച്ചിറ ചങ്ങൻകുളങ്ങരയിൽ നിന്നാണ് ബസിൽ കയറിയത്. വൈകല്യം ബാധിച്ച കാലുമായി അധികം നിൽക്കാൻ കഴിയാത്തതിനാൽ ബസിലെ…
Read Moreയാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഊരിനുള്ളിലെ ജീവിത രീതിയും മൂഴിയാറിലെ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങുന്നു
പത്തനംതിട്ട: മൂഴിയാര്‍ ആദിവാസി കോളനികളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു. െകാടും വനത്തിനുള്ളില്‍ കഴിയുന്ന കുട്ടികളില്‍ ഏറെയും സര്‍ക്കാര്‍ കണക്കുകളില്‍ സ്കൂളിലെത്തുന്നതായി രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഒരാള്‍ മാത്രമാണ്. യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഊരിനുള്ളിലെ ജീവിത രീതിയും വിദ്യാഭ്യാസം ഇവര്‍ക്ക് അന്യമാവുകയാണ്. ആദിവാസി വിഭാഗത്തില്‍പെട്ട സ്കൂള്‍ വിദ്യാർഥികള്‍ക്ക് വീട്ടില്‍ നിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാക്കുന്നതിനാണ് ഗോത്ര സാരഥി പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.എന്നാല്‍ ഇതിന്റെ പ്രയോജനം പൂര്‍ണ തോതില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയാണ് നിലനില്‍ക്കുന്നത്. ഉള്‍പ്രദേശങ്ങളിലെ പത്താം ക്ലാസ് വരെയുള്ള ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഇല്ലാത്തത് മൂലം വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി അട്ടത്തോട്ടില്‍ ഒരു എല്‍പി സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളില്ലാതെ ഇടക്കാലത്ത് അടച്ചുപൂട്ടിയ സ്കൂൾ രണ്ട് വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. ഇത് യുപി…
Read Moreകായംകുളത്ത് തെരുവു നായകളുടെ ആക്രമണം വ്യാപകം; ഒരു മാസത്തിനുള്ളിൽ കടിയേറ്റത് 50 പേർക്ക്
കായംകുളം : ജനങ്ങളെ ഭീതിയിലാക്കി കായംകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായകളുടെ ആക്രമണം വ്യാപമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് സ്കൂൾ വിദ്യാർഥികൾ ഉൾപ്പടെ പത്തോളം പേർക്ക് ഇന്നലെ തെരുവ് നായ്ക്കളുടെ കടിയേറ്റു. കായംകുളം ചിറക്കടവം, പുള്ളിക്കണക്ക്, കൊറ്റുകുളങ്ങര, കന്നീശാകടവ്, എന്നിവിടങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. കറവ തൊഴിലാളിയായ മുരുകൻ (50), ആഷിത്(14), കെസിറ്റി ജീവനക്കാരൻ പ്രണവ് (24), ഷംനാദ് (18), നഫിയത്ത്(8), ജസ്ന(25), കദീജ (60), റംല (55) നസീല (24) എന്നിവർ ഉൾപ്പടെ പത്തോളം പേർക്കാണ് കടിയേറ്റത്. മിക്കവർക്കും മുഖത്താണ് മാരകമായി കടിയേറ്റത്. ഇതിൽ മുഖത്തും മൂക്കിലും കടിയേറ്റ കറവത്തൊഴിലാളി മുരുകനുൾപ്പടെ നാലുപേരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് സൈക്കിളിൽ പോകുന്പോഴാണ് ഇയാളെ തെരുവ്നായ്ക്കൾ കൂട്ടം കൂടി ആക്രമിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും…
Read More