യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണം വൈ​റ​ൽ ..! കെഎസ്ആർടിസി ബസിൽ ഒപ്പമിരുന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ കു​ടു​ക്കാ​നു​ള്ള പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ നീ​ക്കം പൊ​ളി​ഞ്ഞു

കാ​യം​കു​ളം: കെഎസ്്ആ​ർ​ടി​സി ബ​സി​ലെ ജ​ന​റ​ൽ സീ​റ്റി​ൽ ഒ​പ്പം യാ​ത്ര​ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി യു​വാ​വി​നെ കു​ടു​ക്കാ​നു​ള്ള പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ നീ​ക്കം പൊ​ളി​ഞ്ഞു. പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ബ​സി​ലെ യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം പ്ര​തി​ക​രി​ച്ച​തോ​ടെ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹൈ​വേ പൊ​ലീ​സ് വെ​ട്ടി​ലാ​യി .

യു​വ​തി​ക്കെ​തി​രെ ബ​സി​ലെ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തും യാ​ത്ര​ക്കാ​ർ സം​ഭ​വം ഫേ​സ്ബു​ക്കി​ൽ ലൈ​വി​ലി​ടു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വം ഏ​റെ വി​വാ​ദ​മാ​യി. യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണം ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കാ​തെ പ​രാ​തി​ക്കാ​രി​യും മു​ങ്ങി​യ​തോ​ടെ യു​വാ​വി​നെ പി​ന്നീ​ട് പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യു​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ട്ട​നാ​ട് ച​ന്പ​ക്കു​ളം വൈ​ശ്യം​ഭാ​ഗം രാ​മ​നാ​ഥ​പു​ര​ത്ത് മ​നു​പ്ര​സാ​ദി​നെ​തി​രെ​യാ​ണ് (33) കാ​യം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി പ​രാ​തി ന​ൽ​കി​യ​ത്. വ​ല​തു​കാ​ലി​ന് ശേ​ഷി​ക്കു​റ​വു​ള്ള മ​നു​പ്ര​സാ​ദ് ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ൽ നി​ന്നാ​ണ് ബ​സി​ൽ ക​യ​റി​യ​ത്. വൈ​ക​ല്യം ബാ​ധി​ച്ച കാ​ലു​മാ​യി അ​ധി​കം നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബ​സി​ലെ ഒ​ഴി​ഞ്ഞു​കി​ട​ന്ന ജ​ന​റ​ൽ സീ​റ്റി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ഇ​രു​ന്നു.

എ​ന്നാ​ൽ സീ​റ്റി​ന്‍റെ മ​റു​വ​ശ​ത്ത് യാ​ത്ര ചെ​യ്ത യു​വ​തി​യ്ക്ക് ഇ​തി​ഷ്ട​മാ​യി​ല്ല. തു​ട​ർ​ന്ന് ഇ​യാ​ളോ​ട് ക​യ​ർ​ത്ത് എ​ഴു​ന്നേ​റ്റ് മാ​റി​യ യു​വ​തി പി​ന്നീ​ട് ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. ഇ​യാ​ൾ കാ​യം​കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി ബ​സ് ത​ട​ഞ്ഞി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ബ​സ് വി​ട്ടു​പോ​യി. തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ത​ട​ഞ്ഞ് ഹൈ​വേ പൊ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​തേ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം, പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കും പോ​ലീ​സി​നു​മെ​തി​രെ രം​ഗ​ത്തെ​ത്തി. യു​വാ​വ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ ഒ​ന്ന​ട​ങ്കം മൊ​ഴി​യും ന​ൽ​കി.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബ​സി​ൽ ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വം വീ​ഡി​യോ പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ന​ൽ​കി. ഇ​ത് വൈ​റ​ലാ​യ​തോ​ടെ പു​ലി​വാ​ല് പി​ടി​ച്ച അ​വ​സ്ഥ​യാ​യി പോലീ​സി​ന്. ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു. യു​വ​തി​യോ​ട് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യ​വ​തി എ​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് യു​വാ​വി​നെ വി​ട്ട​യ​ച്ച​ത്.

Related posts