തുറവൂർ: ട്രെയിനിൽ നിന്ന് മൊബൈൽ ഫോണ്‍ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് സ്വദേശി രതീഷ് (20) ആണ് പിടിയിലായത്. ഇന്ന് രാവിലെ ഏഴരയോടെ തുറവൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ – ഗുരുവായൂർ ട്രെയിനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചു കൊണ്ട് മോഷ്ടാവ് സ്റ്റേഷനിൽ നിന്ന് കിഴക്കോട്ടോടി. ഈ സമയം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മരിയാപുരം പള്ളിയുടെ പരിസരത്ത് നിന്നിരുന്ന പോലീസ് ഇയാളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
Related posts
നേത്രദാനം മഹാദാനം; 1994 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒരുമിക്കുന്നു; നേത്രദാന സമ്മതപത്രം കൈമാറാൻ
ചേര്‍ത്തല: മുട്ടം ഹോളിഫാമിലി ഹയര്‍ സെക്കൻഡറി സ്കൂളിലെ 1994 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒന്നിച്ച് നേത്രദാന സമ്മതപത്രം നല്കുന്നു. പൂര്‍വവിദ്യാര്‍ഥി സംഘടന...തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു.കായംകുളം ചേരാവള്ളി കുരുനാം കാവിൽ എസ് എസ് മൻസിലിൽ പരേതനായ സെയ്ദ് കുഞ്ഞിന്റെ...തര്‍ക്കം, കൊലപാതകം, ആത്മഹത്യ; ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കി
ചെങ്ങന്നൂര്‍: വെണ്മണിയില് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വെണ്മണി പുന്തല ശ്രുതിലയത്തില്‍ ദീപ്തി(48)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി(59) തൂങ്ങിമരിച്ചു....