വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന  ബൈ​ക്ക്  മുഖം മൂടിവെച്ചത്തിയ അക്രമികൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചു; കഴിഞ്ഞ വർഷം മൂന്ന് ബൈക്കുകളാണ് ഇതുപോലെ തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുകാർ

കാ​യം​കു​ളം: പ​ത്തി​യൂ​രി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്ക് മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യ അ​ക്ര​മി​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. കാ​യം​കു​ളം പ​ത്തി​യൂ​ർ കി​ഴ​ക്ക് പ്ലാ​മൂ​ട്ടി​ൽ ജോ​സി​ൻ​റ്റെ വീ​ട്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​സി​ന്‍റെ വീ​ട്ടി​ൽ ബൈ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ജോ​സി​ന്‍റെ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് സ്കൂ​ട്ട​റു​ക​ളും ഒ​രു സൈ​ക്കി​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​യ അ​ക്ര​മി​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചി​രു​ന്നു. അ​ന്ന് വീ​ടി​നും നാ​ശ​മു​ണ്ടാ​യി.

പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യെ​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് സ​മാ​ന​രീ​തി​യി​ൽ വീ​ണ്ടും ബൈ​ക്ക് തീ​വ​ച്ച് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts