കു​ത്തു​കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കാ​നെ​ത്തി​യ പോലീ​സുകാർക്ക് വെട്ടേറ്റു;  പോലീസുകാരന്‍റെ കൈ​ക്ക് 14 തു​ന്ന​ൽ; ആലപ്പുഴയിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ… 

ആ​ല​പ്പു​ഴ: കു​ത്തു​കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പോ​ൾ(41), ഷൈ​ജൂ(36) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 7.30ന് ​ചാ​ത്ത​നാ​ട്ട് വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കു​ത്തു​കേ​സി​ലെ പ്ര​തി​ക​ളാ​യ ചാ​ത്ത​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ൻ,രാ​ഹു​ൽ എ​ന്നി​വ​ർ ക​ണ്ണ​ന്‍റെ ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പോ​ളും ഷൈ​ജൂ​വും സ്ഥ​ല​ത്ത് എ​ത്തി. ഈ ​സ​മ​യം വീ​ടി​ന് സ​മീ​പം നി​ന്ന ക​ണ്ണ​ൻ പോലീ​സു​കാ​രെ ക​ണ്ട് വാ​ൾ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടു​ക​യാ​യി​രു​ന്നു.

പോ​ളി​ന്‍റെ കൈ​ക്ക് 14 തു​ന്ന​ൽ ഉ​ണ്ട്. ഷൈ​ജു​വി​ന്‍റെ വ​യ​റി​ന് മു​റി​വേ​റ്റു. രാ​ഹു​ൽ വ​ടി​കൊ​ണ്ട് ഷൈ​ജു​വി​നെ അ​ടി​ക്കു​ക​യും ചെ​യ്തു. കാ​പ്പ കേ​സി​ലെ പ്ര​തി​യാ​യ രാ​ഹു​ൽ പ​ത്തു ദി​വ​സം മു​ന്പാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്ത് ഇ​റ​ങ്ങി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Related posts