പത്തനംതിട്ട: നെടുന്പ്രം അരയാൽ പറന്പിൽ വീട്ടിൽ ചാക്കോ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യന്റെ മാല പൊട്ടിക്കാൻ ശ്രമിച്ച കരുനാഗപള്ളി പുള്ളിമാൻ ജംഗ്ഷനിൽ കാരോട്ടുകര കിഴക്കതിൽ അൻസാദ് (41) പോലീസ് പിടിയിലായി. വ്യാഴാഴ്ച രാത്രി വീട്ടിൽ കയറി മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടമ്മ ബഹളം വയ്ക്കുകയും ഇയാൾ ഓടി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് ഇയാളെ കണ്ടെത്തി പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ കൊല്ലം ജില്ലയിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിച്ച കേസിൽ റിമാൻഡിലാകുകയും ജാമ്യത്തിലിറങ്ങി കുറച്ചു ദിവസത്തിനിടെയാണ് ഇപ്പോഴത്തെ സംഭവം. പൊടിയാടിയിലുള്ള ഇറച്ചിക്കടയിൽ നാലു ദിവസം മുന്‍പു മുതൽ ജോലി നോക്കി വരികയായിരുന്നു . ഇയാളുടെ കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ്.…
Read MoreCategory: Alappuzha
മണ്‍സൂണ്‍കാല മുന്നൊരുക്കം: ദുരിതാശ്വാസ ഏകോപനത്തിന് ഓണ്‍ലൈന്‍ മൊബൈല്‍ ആപ്പിനു നിര്‍ദേശം
പത്തനംതിട്ട: മണ്‍സൂണ്‍കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓണ്‍ലൈന്‍, മൊബൈല്‍ ആപ് സംവിധാനങ്ങള്‍കൂടി ജില്ലാതലത്തില്‍ ഉണ്ടാകണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്.ദുരന്തമുണ്ടായാല്‍ ആ സമയത്തെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലമാക്കാന്‍ ഇത് സഹായിക്കുമെന്നും മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗത്തില്‍ അധ്യക്ഷതവഹിച്ച കളക്ടര്‍ അഭിപ്രായപ്പെട്ടു. ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാന്‍ ജില്ലാതലത്തില്‍ ഓരോ വകുപ്പിനും ഉണ്ടാകണം. എവിടെയാക്കെ ക്യാമ്പുകള്‍ ആരംഭിക്കാം, അവിടെ എന്തൊക്കെ നടപടികള്‍ അതാത് വകുപ്പുതലങ്ങളില്‍ സ്വീകരിക്കാനുണ്ട്, രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയും തയാറാക്കണം. ഉപകരണങ്ങളുടെ കാലപ്പഴക്കം, പ്രവര്‍ത്തനക്ഷമമാണോയെന്നും അവ ആരുടെ കീഴിലാണ് സൂക്ഷിക്കുന്നതെന്നതു സംബന്ധിച്ച പട്ടികയും തയാറാക്കണം. ഓരോ വകുപ്പിലെയും ചുതമലപ്പെട്ട ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ടെലിഫോണ്‍, ഇമെയില്‍ വിവരങ്ങളും അടങ്ങിയ പട്ടിക പുതുക്കിവയ്ക്കണം. ഫോണ്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന്…
Read Moreകാവാരികുളം കണ്ഠൻ കുമാരൻ നവോത്ഥാന ചരിത്രത്തിൽ മായാത്ത വ്യക്തിയെന്ന് മന്ത്രി ഐസക്
ചെങ്ങന്നൂർ: കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ ഗണ്യമായ സംഭാവന നൽകിയ വ്യക്തിയായിരുന്നു കാവാരികുളം കണ്ഠൻ കുമാരൻ എന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. കാവാരികുളം കണ്ഠൻ കുമാരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധുജനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രജാസഭാംഗമായ അദ്ദേഹം കരുത്തോടെ വാദിച്ചിരുന്നു. പഴയ കാലത്തെ പല ആചാരങ്ങളും ആധുനിക സമൂഹത്തിൽ നിരർഥകമാണ്. ഇത് മനസിലാക്കി എല്ലാ സമുദായങ്ങളിലും പരിഷ്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ഗവ.ഐടിഐ ജംഗ്ഷനു സമീപമുള്ള ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.എൻ ഗോപിനാഥൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണവും സജി ചെറിയാൻ എം എൽ എ ഫോട്ടോ അനാഛാദനവും നിർവഹിച്ചു. കെ.ഷിബു രാജൻ, വെണ്ണിക്കുളം മാധവൻ, റവ. കെ.വി പത്രോസ്, വി.കെ തങ്കപ്പൻ, വിനീതാ വിജയൻ, ഡി. ആർ വിനോദ്,…
Read Moreതട്ടിപ്പുകളിൽ നിന്നു പാഠംപഠിക്കാതെ ഉദ്യോഗാർഥികൾ; പോലീസിൽ ജോലി മോഹിച്ച് തട്ടിപ്പിനിരയായവരിൽ ഏറെയും ഉന്നത ബിരുദധാരികൾ
കായംകുളം : എത്ര തട്ടിപ്പുകൾ കണ്ടാലും ഉദ്യോഗാർഥികൾ പാഠം പഠിക്കുന്നില്ല എന്നതിന് തെളിവാണ് കായംകുളത്ത് പോലീസിൽ ജോലിവാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പ്. പോലീസിൽ ഒരു ജോലി മോഹിച്ച് ഉന്നത ബിരുദധാരികൾ ഉൾപ്പടെ നിരവധി പേരാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണത്. കായംകുളത്ത് കഴിഞ്ഞ ദിവസം പിടിയിലായ കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഷൈമോൻ.പി.പോൾ (40) കോട്ടയം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു(35), ആലപ്പുഴ കലവൂർ കുളങ്ങരയിൽ മനു (25), എറണാകുളം പൊന്നാരിമംഗലം പുളിത്തറയിൽ മനു ഫ്രാൻസിസ് (27), പത്തനംതിട്ട തീയാടിക്കൽ കണ്ടത്തിങ്കൽ സോണി തോമസ്(24) എന്നിവർ 2018 ൽ സമാനരീതിയിൽ കോട്ടയം കടുവാക്കുളത്ത് തട്ടിപ്പ് നടത്തി കോട്ടയം പോലീസിന്റെ പിടിയിലായവരാണ്. ഈ കേസിൽ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ നിന്നും പുറത്തിറങ്ങി ഒരുവർഷം പിന്നിടുന്പോഴാണ് അടുത്ത തട്ടിപ്പിന് ഇവർ പിടിയിലാകുന്നത്. ഇത് പോലീസിനും മാനക്കേടായി.കോട്ടയത്ത് സംഘം ട്രാഫിക് പൊലീസിലേയ്ക്ക്…
Read Moreപോലീസ് വേഷം ധരിച്ച് വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ്; പോലീസ് സ്റ്റേഷന് സമീപം നടന്ന തട്ടിപ്പുപോലും കണ്ടെത്താനാവാതെ രഹസ്യാന്വേഷണവിഭാഗം
കായംകുളം: പോലീസ് സ്റ്റേഷന് നാലുകിലോമീറ്റർ ചുറ്റളവിൽ കെട്ടിടം വാടകക്കെടുത്ത് പോലീസിലേക്ക് ജോലിവാഗ്ദാനം ചെയ്ത് അഞ്ചാംഗ സംഘം തട്ടിപ്പ് നടത്തിയിട്ടും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്പെഷൽ ബ്രാഞ്ചിനും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. മൂന്ന് മാസത്തിലേറെയായി പട്ടാപകൽ പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെൻറ് നടത്തി സംഘം തട്ടിപ്പ് നടത്തിയിട്ടും ഇത് കണ്ടുപിടിക്കാൻ കഴിയാതിരുന്നത് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ജില്ലാ സ്പെഷൽബ്രാഞ്ച് എസ്ഐ ഉൾപ്പടെയുള്ളവർ കായംകുളം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെങ്കിലും തട്ടിപ്പ് കേന്ദ്രം കണ്ടെത്താൻ കഴിയാതിരുന്നത് പോലീസിന് തീർത്തും മാനക്കേടായി. നാട്ടുകാരിൽ ചിലർ നൽകിയ വിവരങ്ങളും തട്ടിപ്പിനിരയായ ചിലരുടെ പരാതിയും ലഭിച്ചതോടെയാണ് വൈകിയെങ്കിലും സംഘത്തെ പിടിക്കാൻ പോലീസിന് സഹായകമായത്. അല്ലെങ്കിൽ തട്ടിപ്പ് തുടരുകയും സംഘത്തിന്റെ കെണിയിൽ വീണവരുടെ എണ്ണം ഉയരുകയും ചെയ്തേനെ.
Read Moreകോന്നി മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനം ഉടനില്ല ; ഇടുക്കിയിൽ പ്രവേശനമാകാം
പത്തനംതിട്ട: പ്രാഥമിക നിർമാണ ജോലികൾ പൂർത്തീകരിച്ചെങ്കിലും കോന്നി സർക്കാർ മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനം ഉൾപ്പെടെ വൈകിപ്പിക്കും. ഇടുക്കി മെഡിക്കൽ കോളജിൽ ഇക്കുറി വിദ്യാർഥി പ്രവേശനത്തിന് അനുമതി തേടാനുള്ള തീരുമാനം ഉണ്ടായെങ്കിലും കോന്നിയുടെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. ഇടുക്കിയിൽ നേരത്തെയുണ്ടായിരുന്ന 50 സീറ്റുകൾ പുനഃസ്ഥാപിച്ച് വിദ്യാർഥി പ്രവേശനത്തിന് അഖിലേന്ത്യ മെഡിക്കൽ കൗണ്‍സിലിനെ സമീപിക്കാൻ മന്ത്രി കെ.കെ. ഷൈലജയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അക്കാദമിക് ബ്ലോക്കിന് അംഗീകാരം നേടിക്കൊണ്ട് വിദ്യാർഥി പ്രവേശനം ഉറപ്പാക്കാനാണ് തീരുമാനം. 50 കുട്ടികൾക്ക് സർക്കാർ ക്വാട്ടായിൽ എംബിബിഎസ് പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതേ നിലയിൽ കോന്നി സർക്കാർ മെഡിക്കൽ കോളജിലും പ്രവേശന സാധ്യത തേടാമായിരുന്നെങ്കിലും നടപടികൾ വൈകിപ്പിച്ചു. കോന്നി മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്ക് നിർമാണം പൂർത്തീകരിച്ചതാണ്. 300 കിടക്കകളോടെയുള്ള ആശുപത്രിയും പൂർത്തീകരിച്ചിട്ടുണ്ട്. നബാർഡിന്റെ ചുമതലയിൽ…
Read Moreയുവതിയുടെ മരണത്തിൽ ദുരൂഹതയെന്നു ഭർത്താവ്, മൃതദേഹം സംസ്കരിക്കുന്നതു പോലീസ് തടഞ്ഞു; സംഭവം അമ്പലപ്പുഴയില്‍
അന്പലപ്പുഴ: യുവതിയുടെ മരണത്തിൽ ദുരൂഹതയെന്നു ഭർത്താവ്. മൃതദേഹം സംസ്കരിക്കുന്നതു പോലീസ് തടഞ്ഞു. തകഴി പഞ്ചായത്ത് പത്താം വാർഡിൽ അന്പിളി ഭവനിൽ (വേലിപറന്പ്) തങ്കപ്പന്റെ മകൾ അന്പിളി(43)യാണ് ഇന്നലെ രാവിലെ 11ഓടെ ചേർത്തല സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തുടർന്ന് മൃതദേഹം തകഴിയിൽ എത്തിച്ചു സംസ്കരിക്കാൻ ഒരുങ്ങിയപ്പോൾ ഭർത്താവ് രാജേഷിന്റെ പരാതിയെത്തുടർന്ന് പോലീസ് തടയുകയായിരുന്നു. അന്പിളിയുടെ അച്ഛനും രണ്ടാനമ്മയ്ക്കുമെതിരേയാണ് രാജേഷ് അന്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. അന്പിളിയുടെ തകഴിയിലെ വീട്ടിൽ ആയിരുന്നു രാജേഷ് താമസിച്ചിരുന്നത്. നാലു വർഷം മുന്‍പു സാന്പത്തിക ഇടപാടിനെച്ചൊല്ലി അച്ഛൻ തങ്കപ്പൻ രാജേഷിനെ തകഴിയിലെ വീട്ടിൽനിന്ന് ഇറക്കിവിടുകയും അന്പിളിയെ വീട്ടിൽത്തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജേഷ് കാക്കാഴത്തെ വീട്ടിൽ താമസമാക്കി. ഇടയ്ക്കിടെ അപസ്മാര രോഗം വരുന്ന അന്പിളിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. എന്നാൽ, പിന്നീടു ചികിത്സ നൽകാതിരിക്കുകയും അന്പിളിയെ രാജേഷിനെ കാണാൻ സമ്മതിക്കാതെ മർദിക്കുകയും ചെയ്യുമായിരുന്നെന്ന്…
Read Moreതിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന് തീയറ്റര്‍ അടച്ചു പൂട്ടിയിട്ട് രണ്ട് മാസം;രോഗികള്‍ പെരുവഴിയില്‍
തിരുവല്ല: നഗരസഭയുടെ കീഴിലുള്ള തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന് തീയറ്റര്‍ വൈദ്യുതി തകരാര്‍ മൂലം അടച്ചുപൂട്ടിയിട്ട് രണ്ടു മാസം. പകരം താത്കാലിക തീയറ്റര്‍ ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി. പ്രതിദിനം നൂറുകണക്കിന് രോഗികള്‍ എത്തുന്ന താലൂക്കാശുപത്രിയുടെ നിലനില്പിനു പോലും ഭീഷണിയായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് രോഗികളെ പറഞ്ഞുവിടേണ്ട ഗതികേടിലാണ് ഡോക്ടര്‍മാര്‍. താത്കാലിക തീയറ്റര്‍ ഒരുക്കിയാല്‍ അടിയന്തര ശാസ്ക്രിയകള് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുക്കമാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ടവരെ ഭീതിയോടു കൂടിയാണ് മറ്റുള്ളിടത്തേക്ക് ഡോക്ടര്‍മാര്‍ അയയ്ക്കുന്നത്. പത്ത് ശസ്ത്രക്രിയകള്‍ വരെ ദിനംപ്രതി നടക്കുന്ന താലൂക്കാശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിന് എന്നും പരാധീനതകള്‍ ഏറെയാണ്. പത്ത് വര്‍ഷം മാത്രം പഴക്കമുള്ള നിലവിലെ ഓപ്പറേഷന് തീയറ്ററിനെ വൈദ്യുതി പ്രതിസന്ധി പിന്തുടരുന്നു. ഓപ്പറേഷന് തീയറ്റര്‍ സ്ഥിതി…
Read Moreകടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കടൽക്ഷോഭത്തിനെ തുടർന്ന് ഇവരോട് ഇറങ്ങരുതെന്ന് മുന്നറിയിപ്പു നൽകിയിരുന്നു
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃക്കൊടിത്താനം പായിപ്പാട് കൊച്ചുവെളി വീട്ടിൽ സജിയുടെ മകൻ നോയൽ എന്നു വിളിക്കുന്ന ഫ്രാൻസിസി(18) ന്റെ മൃതദേഹമാണ് ഇന്നു പുലർച്ചെയോടെ കണ്ടെത്തിയത്. കൂടെ കുളിക്കാനിറങ്ങിയ ആറു പേർ രക്ഷപെട്ടിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഏഴുപേരും ആലപ്പുഴ ബീച്ചിൽ എത്തിയത്. കടൽ ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ ആരേയും ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ഇതു വകവെയ്ക്കാതെ ബീച്ചിൽ ഏറ്റവും തെക്കു ഭാഗത്തു മാറി ഏഴു പേരും കുളിക്കാൻ ഇറങ്ങുകയും തിരയിൽ പെടുകയുമായിരുന്നു. ഇതിൽ നോയലിനു രക്ഷപെടാനായില്ല. നാട്ടുകാർ ഉൾപടെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിന്റെ സഹായത്തോടെ നടന്ന തെരച്ചിലിലാണ് ഇന്നു പുലർച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read Moreകടൽ ഇളക്കവും പ്രകൃതിക്ഷോഭവും; മത്സ്യബന്ധന മേഖല സ്തംഭനത്തിൽ; പട്ടിണിയിൽ തീരദേശ കുടുംബങ്ങൾ
തുറവൂർ: സർക്കാരിന്റെ ജാഗ്രതാ നിേർദേശത്തെയും കടൽ ഇളക്കത്തെയും തുടർന്ന് മത്സ്യമേഖല സ്തംഭനത്തിൽ. തൊഴിലാളികൾ മത്സ്യബന്ധനത്തിനുപോയിട്ട് രണ്ടാഴ്ചയിൽ അധികമായി. മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് ലൈലാന്റ് വള്ളങ്ങളും മുറിവള്ളങ്ങളും കടലിൽ പോകാതായിട്ട് മാസങ്ങളായി. മറ്റു വരുമാനമാർഗം ഇല്ലാത്തതിനാൽ ചെറുവള്ളങ്ങളും ഡിങ്കി വള്ളങ്ങളും നീട്ടുവള്ളങ്ങളും ചെറിയ തോതിൽ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഇവർക്ക് ചെറിയ തോതിൽ മത്സ്യവും ലഭിക്കുന്നുണ്ട്. വൻ തോതിൽ മത്സ്യലഭ്യത ഉണ്ടാകേണ്ട സമയത്ത് ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭവും, മത്സ്യബന്ധന നിരോധനവും തീരത്തെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർച്ചയായുണ്ടാകുന്ന പ്രകൃതിക്ഷോഭവും മത്സ്യ ബന്ധന നിയന്ത്രണവും മൂലം മത്സ്യതൊഴിലാളി സമൂഹത്തിലെ പുതുതലമുറ മറ്റു തൊഴിൽ മേഖല തേടിപ്പോകുകയാണ്.
Read More