കെഎസ്ആർടിസിയെ മറികടക്കാൻ പാഞ്ഞ സ്വകാര്യ ബസ് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ ബസിന് പിന്നിൽ ഇടുച്ചു കയറി

ചാ​രും​മൂ​ട്: യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റി നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ കൊ​ല്ലം തേ​നി ദേ​ശീ​യ​പാ​ത​യി​ൽ വെ​ട്ടി​യാ​ർ പ​ള്ളി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചാ​രും​മൂ​ട് ക​ല്ലു​മ​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബാ​ല​ഗോ​പാ​ൽ ബ​സി​ന് പി​ന്നി​ൽ ഭ​ര​ണി​ക്കാ​വ് ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​മൃ​ത ബ​സാ​ണ് ഇ​ടി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് നി​സാ​ര​മാ​ണ്. ക​ഐ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സു​മാ​യി മ​ത്സ​രി​ച്ചോ​ടു​ന്ന​തി​നി​ട​യി​ൽ ഒ​രു ബ​സ് വേ​ഗ​ത​യി​ലെ​ത്തി മ​റ്റൊ​രു ബ​സി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു.

Read More

ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിലെ കൂ​ട്ടു​പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ലെ​ന്ന് പ​രാ​തി

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ കൂ​ട്ടു​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​ന്ന ചെ​ന്നി​ത്ത​ല സ്വദേശി കു​ഞ്ഞു​മോ​നെ(​സാ​മു​വ​ൽ-71)​പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഇ​യോ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി കോ​ഴി​ക്കോ​ടു​കാ​ര​നാ​യ രാ​ജു എ​ന്നു വി​ളി​ക്കു​ന്ന ഡേ​വി​ഡി​നെ ഇ​നി​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. കൂ​ട്ടു​പ്ര​തി​യേ​യും അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​ന്‍റെ മു​ന്പി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി, ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗോ​സ്ഥ​ർ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

Read More

നിലംപൊത്താൻ ഒരുങ്ങി തിരുവല്ല ടൗൺ ഹാൾ; ഉപയോഗ ശൂന്യമെന്ന് അറിയിച്ചിട്ടും പൊളിച്ചുനീക്കാൻ നടപടിയെടുക്കാതെ അധികൃതർ

തി​രു​വ​ല്ല : അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ർ​ഷ​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ന്ന ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. കെ​ട്ടി​ടം ഉ​പ​യോ​ഗ ശൂ​ന്യ​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മൂ​ന്നു​വ​ർ​ഷം മു​മ്പ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ട്ടി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ കോ​ൺ​ക്രീ​റ്റ് പൂ​ർ​ണ​മാ​യും ഇ​ള​കി​മാ​റി ക​മ്പി​ക​ൾ ദ്ര​വി​ച്ച് നി​ൽ​ക്കു​ന്ന കെ​ട്ടി​ടം ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കെ​ട്ടി​ടം പൊ​തു പ​രി​പാ​ടി​ക​ൾ​ക്കാ​യി വി​ട്ടു ന​ൽ​കു​ന്നി​ല്ല. ടൗ​ൺ ഹാ​ളി​നോ​ടു ചേ​ർ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് കു​ടും​ബ കോ​ട​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ൾ കെ​ട്ടി​ടം പൊ​ളി​ച്ചാ​ൽ അ​തോ​ടൊ​പ്പം കോ​ട​തി കെ​ട്ടി​ട​വും ഇ​ടി​ഞ്ഞു വീ​ഴും. കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ നി​ന്ന് മാ​റ്റാ​ത്ത​താ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. കോ​ട​തി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​റോ​ട് നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ന​ഗ​ര​സ​ഭ…

Read More

61 വർഷത്തെ സാങ്കേതിക കുരുക്ക് അഴിഞ്ഞു; കർഷകരുടേത് വനഭൂമി അല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്; പെരുമ്പട്ടിയിലെ 500 കുടുംബങ്ങൾക്ക് ആശ്വാസം

പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി പൂ​ർ​ണ​മാ​യും വ​ന​പ​രി​ധി​ക്ക് പു​റ​ത്താ​ണെ​ന്നും ഭൂ​മി​പ​തി​വ് ച​ട്ട​പ്ര​കാ​രം പ​ട്ട​യം ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി. റ​വ​ന്യു​വ​കു​പ്പ് നി​ർ​ദേ​ശ​പ്ര​കാ​രം പ​ഠ​നം ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി. 61 വ​ർ​ഷം നീ​ണ്ട സാ​ങ്കേ​തി​ക കു​രു​ക്കാ​ണ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​നേ തു​ട​ർ​ന്ന് നീ​ങ്ങി​ക്കി​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പെ​രു​ന്പെ​ട്ടി​യി​ലെ 500 കു​ടും​ബ​ങ്ങ​ൾ​ക്കു​ണ്ട്. പ​ട്ട​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ഇ​വ​രു​ടെ കാ​ത്തി​രി​പ്പും സ​മ​ര​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ച് സ്ഥ​ലം അ​ള​ന്നു തു​ട​ങ്ങി​യ​ത്. ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും വ​ന​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ണ്ട​ക​ളും ക​ണ്ണാ​ടി ക​ല്ലു​ക​ളും കൃ​ത്യ സ്ഥാ​ന​ങ്ങ​ളി​ൽ ത​ന്നെ കാ​ണു​ന്ന​താ​യി ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ദൂ​ര​ത്തി​ലും ദി​ക്കി​ലും 1958ലെ ​സ​ർ​വേ അ​ട​യാ​ള​ങ്ങ​ൾ വ്യ​തി​യാ​നം കൂ​ടാ​തെ നി​ല​നി​ല്ക്കു​ന്നു . ക​ർ​ഷ​ക​രു​ടെ ഭൂ​മി വ​ന​ത്തി​നു പു​റ​ത്താ​ണെ​ന്ന റാ​ന്നി ഡി​എ​ഫ്ഒ​യു​ടെ ക​ത്ത് പ​രി​ഗ​ണി​ച്ചാ​ണ് ക​ള​ക്ട​ർ റ​വ​ന്യു മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ്…

Read More

ദുരന്തനിവാരണം; വില്ലേജ് തലത്തിൽ ഹെലിപ്പാഡുകൾ നിർമിക്കാനൊരുങ്ങി ദുരന്തനിവാരണ അഥോറിറ്റി

പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജ് ത​ല​ത്തി​ലും ഹെ​ലി​പ്പാ​ഡി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡിം​ഗി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​ഹ​സി​ല്‍​ദാ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക റ​വ​ന്യു, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു, പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ന്നീ വ​കു​പ്പു​ക​ള്‍​ക്ക് ന​ല്‍​കും. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ലി​സ്റ്റ് ജി​പി​എ​സ് ലൊ​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെടെ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ര്‍​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബോ​ട്ടു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള​ള ന​മ്പ​റു​ക​ള്‍ ശേ​ഖ​രി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ലയിൽ‍ ഉ​ള്‍​പ്പെ​ടു​ത്തും.ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​വു​ന്ന സ്‌​കൂ​ളു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എന്നിവ ക​ണ്ടെ​ത്തി അ​വ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ പ​ട്ടി​ക ത​യാ​റാ​ക്കി ജി​പി​എ​സ് ലൊ​ക്കേ​ഷ​ന്‍ സ​ഹി​തം ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ല്‍…

Read More

പ​ത്ത​നം​തി​ട്ട – പു​ന​ലൂ​ര്‍ റൂ​ട്ടി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം മു​റു​കു​ന്നു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട – പു​ന​ലൂ​ര്‍ റൂ​ട്ടി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം മു​റു​കു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി പ​ത്ത​നം​തി​ട്ട – പു​ന​ലൂ​ര്‍ റൂ​ട്ടി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​ര​യോ​ട്ടം രൂ​ക്ഷ​മാ​യ​ത്. തി​രു​വ​ല്ല – പു​ന​ലൂ​ര്‍ റൂ​ട്ടി​ലെ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള പു​ന​ലൂ​ര്‍ ബ​സു​ക​ളും കൂ​ടി എ​ത്തി​യ​തോ​ടെ ഓ​രോ ര​ണ്ടു മി​നി​ട്ടി​ലും ബ​സു​ണ്ടെ​ന്ന സ്ഥി​തി​യാ​യി. ഇ​തി​നി​ടെ​യി​ലാ​ണ് പ​ത്ത​നം​തി​ട്ട – പു​ന​ലൂ​ര്‍ റൂ​ട്ടി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ്. കെ​എ​സ്ആ​ര്‍​ടി​സി​യോ​ടു മ​ത്സ​രി​ച്ചാ​ണ് സ്വ​കാ​ര്യ​ബ​സു​ക​ള്‍ പാ​യു​ന്ന​ത്. ഇ​തു മ​ത്സ​ര ഓ​ട്ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. പ്ര​ധാ​ന​മാ​യും ഒ​ന്നോ ര​ണ്ടോ ക​മ്പ​നി​ക​ളു​ടെ ബ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ല്‍ ഓ​ടു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ കൂ​ടി ആ​കു​മ്പോ​ള്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും കൂ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ന്നി എ​ലി​യ​റ​യ്ക്ക​ലി​ല്‍ സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രാ​യ അ​ച്ഛ​നും മ​ക​ളും മ​രി​ച്ചി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. മ​ത്സ​ര ഓ​ട്ട​ത്തി​നെ​തി​രെ​യു​ള്ള ജ​ന​രോ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം ചി​ല സ്വ​കാ​ര്യ​ബ​സു​ക​ള്‍ നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​നി​ന്നു.ബ​സു​ക​ളു​ടെ സ​മ​യം…

Read More

ബാ​ക്കി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ചാ​യ​ക്ക​ട ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യ്ക്കു വെ​ട്ടേ​റ്റു

അ​ന്പ​ല​പ്പു​ഴ: ബാ​ക്കി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന വീ​ട്ട​മ്മ​യ്ക്കു വെ​ട്ടേ​റ്റു. പു​ന്ന​പ്ര വ​ട​ക്കു പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ താ​നാ​കു​ളം അ​മ്മൂ​സ് ദേ​വ​സ്വം പ​റ​ന്പി​ൽ ബാ​ലു​മേ​നോ​ന്‍റെ ഭാ​ര്യ സ​ര​സ്വ​തി​യെ (47) ആ​ണ് വെ​ട്ടേ​റ്റ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഇ​വ​ർ ന​ട​ത്തു​ന്ന ചാ​യ​ക്ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വാ​ട​യ്ക്ക​ൽ തൈ​പ​റ​ന്പ് വീ​ട്ടി​ൽ മ​ണി​യ​പ്പ​നാ (66) ണ് ​സ​ര​സ്വ​തി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം 500 രൂ​പ​യു​ടെ നോ​ട്ട് ഇ​യാ​ൾ സ​ര​സ്വ​തി​ക്ക് കൊ​ടു​ത്തി​രു​ന്നു. ഇ​വ​ർ ബാ​ക്കി രൂ​പ തി​രി​ച്ചു​ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ എ​ത്തി ബാ​ക്കി പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് സ​ര​സ്വ​തി​യെ ത​ല​യ്ക്കും കൈ​ക്കും വെ​ട്ടി പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സ​ര​സ്വ​തി​യെ ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച…

Read More

തുമ്പോളിയിലെ  മു​ഖം​മൂ​ടി ആ​ക്ര​മ​ണം; പ്രതികളെ തിരിച്ചറിഞ്ഞത് അക്രമത്തിനിടെ ചിലരുടെ മുഖം മൂടി അഴിഞ്ഞു വീണതു മൂലം;  അറസ്റ്റിലായ പ്രതികളെല്ലാം ക്രിമനിൽ സ്വഭാവമുള്ളവരെന്ന് പോലീസ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ തു​ന്പോ​ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മു​ഖം​മൂ​ടി ആ​ക്ര​മ​ണ കേ​സി​ൽ പി​ടി​യി​ലാ​യ ഏ​ഴു​പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ. കൊ​മ്മാ​ടി തീ​ർ​ഥ​ശേ​രി അ​ന്പ​ല​ത്തി​നു സ​മീ​പം വാ​ട​ക്കു​ഴി വെ​ളി​യി​ൽ വീ​ട്ടി​ൽ സു​ഭാ​ഷ് (28), അ​ര​യ​ശേ​രി വീ​ട്ടി​ൽ ഷി​ബി​ൻ (23), എ​സ്എ​ൻ​വി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം വ​ട​ക്കേ വെ​ളി​യി​ൽ വീ​ട്ടി​ൽ അ​രു​ണ്‍ (22), മാ​രാ​രി​ക്കു​ളം പ​ത്താം വാ​ർ​ഡി​ൽ കെഎസ്ഇ​ബി​ക്കു സ​മീ​പം നാ​ട്ചി​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത് (25), കൊ​മ്മാ​ടി കേ​ര​ള ബൈ​ലേ​ഴ്സി​നു പ​ടി​ഞ്ഞാ​റു മ​ട​യി​ൽ വീ​ട്ടി​ൽ ക​ട്ട​ചാ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ആ​ദ​ർ​ശ്, തു​ന്പോ​ളി പ​ടി​ഞ്ഞാ​റു അ​ഞ്ചു​തൈ​യ്യി​ൽ വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​ൻ (25), മ​ട​യി​ൽ വീ​ട്ടി​ൽ യോ​ഗി​ദാ​സ് ച​ന്ദ​ന എ​ന്ന് വി​ളി​ക്കു​ന്ന ജി​നീ​ഷ് (28) എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​ത്രി മം​ഗ​ലം സ്വ​ദേ​ശി പ്ര​ണ​വ് മം​ഗ​ല​ത്ത് ക​ട​യി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ സ​മ​യം ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി ത​ർ​ക്ക​വും…

Read More

ട്രെ​യി​നി​ൽ നി​ന്നു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ച റി​മാ​ൻ​ഡ് പ്ര​തി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി; കീഴടക്കുന്നതിനിടെ മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്

കാ​യം​കു​ളം: ട്രെ​യി​നി​ൽ നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച റി​മാ​ൻ​ഡ് പ്ര​തി​യെ പോ​ലീ​സു​കാ​രും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ജോ​ഷി​യാ (30) ണ് ​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​പ്ര​തി​യു​ടെ പ​രാ​ക്ര​മ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​എ​സ്ഐ ഓ​മ​ന​ക്കു​ട്ട​ൻ, പോ​ലീ​സു​കാ​രാ​യ അ​ൻ​വ​ർ, പ്ര​വീ​ണ്‍ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തെ​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണ​ഞ്ചേ​രി​യി​ൽ സി​പി​എം ബൂ​ത്ത് ഓ​ഫീ​സ് ക​ത്തി​ച്ച കേ​സി​ൽ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​വി​ടെ നി​ന്ന് ര​ണ്ട് പോ​ലീ​സു​കാ​ർ ഇ​യാ​ളെ ആ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ കാ​യം​കു​ള​ത്ത് നി​ർ​ത്തു​ന്ന​തി​നാ​യി വേ​ഗ​ത കു​റ​ച്ച​പ്പോ​ൾ പ്ര​തി ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യി​രു​ന്നു. പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടി​യ…

Read More

പോ​ലീ​സി​ലേ​ക്ക് വ്യാ​ജ റി​ക്രൂ​ട്ട്മെ​ൻ​റ് ത​ട്ടി​പ്പ്; പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കി; തട്ടിപ്പിന് ഇരയായവരിൽ വ്യാപാരിയും

കാ​യം​കു​ളം: പോ​ലീ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്‍റ് വ​ഴി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. കാ​യം​കു​ളം ചേ​രാ​വ​ള്ളി​യി​ൽ നി​ന്നും പി​ടി​യി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന കോ​ട്ട​യം കൊ​ല്ലാ​ട് വ​ട്ട​ക്കു​ന്നേ​ൽ ഷൈ​മോ​ൻ പി. ​പോ​ൾ (40) കോ​ട്ട​യം ഒ​ള​ശ ചെ​ല്ലി​ത്ത​റ ബി​ജോ​യ് മാ​ത്യു (35) ആ​ല​പ്പു​ഴ ക​ല​വൂ​ർ കു​ള​ങ്ങ​ര​യി​ൽ മ​നു (25) എ​റ​ണാ​കു​ളം പൊ​ന്നാ​രി​മം​ഗ​ലം പു​ളി​ത്ത​റ​യി​ൽ മ​നു ഫ്രാ​ൻ​സി​സ് (27) പ​ത്ത​നം​തി​ട്ട തീ​യാ​ടി​ക്ക​ൽ ക​ണ്ട​ത്തി​ങ്ക​ൽ സോ​ണി തോ​മ​സ് (24) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കാ​യം​കു​ളം സി​ഐ പി. ​കെ. സാ​ബു കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. പോ​ലീ​സി​ൽ ഒ​രു ജോ​ലി മോ​ഹി​ച്ച് ഉ​ന്ന​ത ബി​രു​ദ​ധാ​രി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യി സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ൽ വീ​ണ​ത്. അ​തി​നാ​ൽ വി​ശ​ദ​മാ​യ…

Read More