അടൂർ: കെപി റോഡിലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിൽ കാലതാമസമുണ്ടായതിന് പിന്നിൽ ഉദ്യോഗസ്ഥതലത്തിലെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആക്ഷേപം സ്വന്തം ജാള്യത മറയ്ക്കാനാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി. അപകടത്തിലൂടെ സ്കൂട്ടർ യാത്രക്കാരിയുടെ ജീവൻ പൊലിയുകയും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിലേക്കും കെപി റോഡിന്റെ നിർമാണ പ്രവൃത്തികളിലുണ്ടായ കാലതാമസം ഇടവരുത്തി. ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ റോഡ് നിർമാണത്തിലുണ്ടായ കാലതാമസം സ്വയം നിയമിച്ച ഉദ്യോഗസ്ഥരുടെ തലയിൽ പഴിചാരി ജനവികാരത്തിൽ നിന്നും രക്ഷപെടാനുള്ള നീക്കം അപഹാസ്യമാണെന്ന് ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അധ്യക്ഷത വഹിച്ചു. തേരകത്ത് മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു, എസ്. ബിനു, ബിജു വർഗീസ്, സുധാ കുറുപ്പ്, ബിനു ചക്കാല, ബിജിലി ജോസഫ്, പഴകുളം സുഭാഷ്,ആനന്ദപ്പളളി സുരേന്ദ്രൻ, ഡി. ശശികുമാർ, ഷിബു ചിരക്കരോട്ട്, മള്ളേത്ത് രാജേന്ദ്രൻ നായർ,…
Read MoreCategory: Alappuzha
നാട്ടിൻ പുറങ്ങളിൽ അപൂർവകാഴ്ചയായ് ആലകൾ; യന്ത്രവൽക്കരണങ്ങളുടെ കടന്നുവരവോടെ അപ്രത്യക്ഷമാകുന്ന ആലയുടെ ചരിത്രത്തിലൂടെ…
പൂച്ചാക്കൽ: ഒരു കാലത്ത് നാടിന്റെ മുക്കിലും മൂലയിലും കാണപ്പെട്ടിരുന്ന ആലകൾ ഇന്ന് അപൂർവകാഴ്ചയാകുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ കാർഷിക ഉപകരണങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൻ പുറങ്ങളിലെ ആലകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത്. ആലകൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും കൃഷിപ്പണി കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. വാൾ, അരിവാൾ, വാക്കത്തി, തൂന്പ, മണ്‍വെട്ടി, മഴു തുടങ്ങി നിരവധി ഉപകരണങ്ങൾ ആലകളിലാണ് ഉണ്ടാക്കിയിരുന്നത്. കാർഷികോപകരണങ്ങളായ കലപ്പയും ഇരുന്പുപകരണങ്ങളും ആലയിൽ രൂപപ്പെട്ടതാണ്. എന്നാൽ ഇവയിൽ പലതും ഇന്ന് ആധുനിക വ്യവസായശാലകളിൽ ഉല്പാദിപ്പിക്കുന്നതിനാൽ ആലകൾ ഇന്ന് പ്രതിസന്ധിയിൽ ആണ്. ആലകൾക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നാട്ടിൻ പുറങ്ങളിൽ കൃഷിപ്പണി കുറഞ്ഞതും പരന്പരാഗത തൊഴിലായ കൊല്ലപ്പണിയിലേക്ക് പുതിയ തലമുറ കടന്നു വരാത്തതും ആലകളുടെ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായതായി പൂച്ചാക്കൽ സ്വദേശി പി. സുരേഷ് പറയുന്നു. പൂച്ചാക്കലിൽ വർഷങ്ങളായി ആല നടത്തുന്ന സുരേഷും സഹോദരൻ…
Read Moreകശുവണ്ടി ഫാക്ടറികൾ അടഞ്ഞു കിടക്കുന്നു, തൊഴിലില്ലാതെ തൊഴിലാളികൾ
പത്തനംതിട്ട: എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് അടഞ്ഞുകിടന്ന ഒരു കശുവണ്ടി ഫാക്ടറി പോലും തുറന്ന് തൊഴിൽ നൽകാനായിട്ടില്ലെന്ന് ഇന്ത്യൻ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് (ഐഎൻടിയുസി) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. നാമമാത്രമായി പ്രവർത്തിച്ചിരുന്ന കശുവണ്ടി വികസന കോർപറേഷൻ – കാപ്പക്സ് ഫാക്ടറികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെബ്രുവരി മുതൽ അടച്ചിട്ടതിന്റെ ഫലമായി തൊഴിലാളികൾക്ക് തൊഴിലും ആനുകൂല്യങ്ങളും നഷ്ടമായതായും സംഘടന ആരോപിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ 864 കശുവണ്ടി ഫാക്ടറികളിൽ ഭൂരിഭാഗവും പ്രവർത്തിച്ചിരുന്നു. പ്രമുഖ വ്യവസായികളും പുതിയ സംരംഭകരുമെല്ലാം ഫാക്ടറികൾ അടച്ചിട്ടിട്ടും നിലവിലുള്ള നിയമം ഉപയോഗിച്ച് ഫാക്ടറികൾ പ്രവർത്തിക്കുന്നതിലേക്ക് യാതൊന്നും ചെയ്യുന്നില്ല. ഇഎസ്ഐ, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ട് ജീവനക്കാരും തൊഴിലാളികളും നട്ടം തിരിയുകയാണ്. പത്തനംതിട്ട ജില്ലയിൽ 50 ഓളം ഫാക്ടറികളുള്ളതിൽ പ്രവർത്തിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമാണ്. തൊഴിൽരഹിതരായ കശുവണ്ടി തൊഴിലാളികൾക്കും ജീവനക്കാർക്കും ആശ്വാസവേതനമോ സൗജന്യ റേഷനോ നൽകാതെ തൊഴിൽ ഇല്ലാതാക്കിയ…
Read Moreഅതിർത്തി തർക്കം: ഗർഭിണിയെയും നാലുവയസുകാരി മകളെയും അയൽവാസി മുളകുപൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി
ആലപ്പുഴ: ഗർഭിണിയായ യുവതിയെയും നാലുവയസുകാരി മകളെയും അയൽവാസി മുളകുപൊടി എറിഞ്ഞ് ആക്രമിച്ചതായി പരാതി. ആലിശ്ശേരി വാർഡിൽ താമസിക്കുന്ന സുരാജിന്റെ ഭാര്യ റസീല (26), മകൾ ഹദിയ (നാല്) എന്നിവരാണ് അയൽവാസിയുടെ ആക്രമണത്തെ തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സുരാജും അയൽവാസിയും തമ്മിൽ അതിർത്തി തർക്കം നിലവിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സുരാജും കുടുംബവും പുറത്തുപോയി മടങ്ങിവരവേ വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിന് സമീപം മറഞ്ഞുനിന്ന അയൽവാസിയും മകനും ഇവർക്കുനേരെ മുളകുപൊടി പ്രയോഗം നടത്തുകയായിരുന്നു എന്ന് സുരാജ് ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Read Moreതിരുവല്ല റെയിൽവേ സ്റ്റേഷൻ നവീകരണം; എസ്കലേറ്റർ, നടപ്പാലം നിർമാണം അന്തിമഘട്ടത്തിൽ
തിരുവല്ല: 3.65 കോടി രൂപ അനുവദിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർമ്മിക്കുന്ന രണ്ട് എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്ന് ആന്റോ ആന്റണി എംപി. എസ്കലേറ്ററുകളുടെയും നടപ്പാലത്തിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താൻ തിരുവല്ല റയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം. തന്റെയും മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പി. ജെ കുര്യന്റെയും പ്രാദേശിക വികസനഫണ്ടിൽ നിന്നും 1 കോടി രൂപ വീതവും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്നും നടപ്പാലം നിർമ്മിക്കുന്നതിനായി 1.65 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഓന്നാം നന്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും രണ്ടാം നന്പർ പ്ലാറ്റ്ഫോമിൽ കയറുന്നതിനുമാണ് എസ്കലേറ്റർ നിർമ്മിക്കുന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽനിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്നതിനുള്ള നടപ്പാലമാണ് റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുവദിച്ച 1.65 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്നത്. സിവിൽ വർക്കുകൾ അടുത്തയാഴ്ചയോടുകൂടി പൂർത്തീകരിച്ച് എസ്കലേറ്റർ പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചതായി…
Read Moreപമ്പാ – മണിമല നദികളില്‍ നീര്‍നായ ശല്യം രൂക്ഷമാകുന്നു; ഭയാശങ്കയിൽ നാട്ടുകാർ
തിരുവല്ല; പമ്പാ – മണിമല നദികളില്‍ നീര്‍നായ ശല്യം രൂക്ഷമാകുന്നു. കടുത്ത വേനലില്‍ കിണറുകളും നീര്‍ച്ചാലുകളും വറ്റിയതോടെ നദികളെ ആശ്രയിക്കുന്ന തീരവാസികള്‍ നീര്‍നായ ശല്യം മൂലം ഭയാശങ്കയിലായി. വസ്ത്രം കഴുകാനോ കുളിക്കാനോ നദികളില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കുളിക്കടവുകളില്‍ ഇറങ്ങുന്നവരെ നീര്‍നായ കൂട്ടത്തോടെ ആക്രമിക്കുകയാണ് ചെയ്യുന്നത്. കുളിക്കാനിറങ്ങിയ നിരവധി പേര്‍ക്ക് നീര്‍നായയുടെ കടി ഏറ്റതോടെ ആളുകള്‍ ഭയാശങ്കയിലാണ്. വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന നീര്‍നായ വെള്ളത്തിനടിയില്‍ 15 മുതല്‍ 20 മണിക്കൂര്‍ വരെ ശ്വാസം പിടിച്ച് കഴിയും. കൂടാതെ വെള്ളത്തിലൂടെ അതിവേഗത്തില്‍ നീന്താന്‍ കഴിയുന്ന ഇവയെ തുരത്താന്‍ കഴിയാത്ത അവസ്ഥയാണ്. കൂട്ടമായി കഴിയുന്ന ഇവയുടെ പ്രധാന ആഹാരം മത്സ്യങ്ങളാണ്. മത്സ്യ ലഭ്യത കുറഞ്ഞാല്‍ കരയില്‍ കയറി കോഴികളെയും മറ്റും പിടിച്ചു തിന്നുകയാണ് പതിവ്. കൂടാതെ ഉള്‍നാടന്‍ മത്സ്യ ബന്ധന തൊഴിലാളികളുടെ വലകളും ഇവ നശിപ്പുക പതിവായിട്ടുണ്ട്. നദികളിലേക്ക്…
Read Moreവെയിലത്ത് വാടി വീഴാതിരിക്കാൻ; വഴിയോര ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് സൗജന്യ ബീച്ച് അംബ്രല്ല വിതരണം ചെയ്ത് വീണാജോർജ് എംഎല്‍എ
പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച വഴിയോരഭാഗ്യക്കുറി കച്ചവടക്കാര്‍ക്കുള്ള ബീച്ച് അംബ്രല്ലയുടെ വിതരണം വീണാജോർജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പ്രളയധനസഹായം നഗരസഭാ പ്രതിപക്ഷ നേതാവ് പി. കെ. അനീഷ് ചടങ്ങില്‍ വിതരണം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം ടി. വി. സുബൈര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. കെ. ജേക്കബ്, ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി ജനു മാത്യു, ലോട്ടറി ഏജന്‍സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് അടൂര്‍ ബ്ലോക്ക് പ്രസിഡന്റ് വയലാര്‍ പ്രകാശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ബെന്നി ജോര്‍ജ്ജ്, ട്രേഡ് യൂണിയന് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ 102 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കിയത്. വില്പനയ്ക്കായി കരുതിയ ടിക്കറ്റ് പ്രളയത്തില്‍ നഷ്ടപ്പെട്ട ആറു ക്ഷേമ നിധി…
Read Moreസംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നത് 1328 കെട്ടിടങ്ങൾ; ഏറ്റവും കൂടുതൽ ആലപ്പുഴയിൽ; കൊച്ചിയിൽ 89 കെട്ടിടങ്ങൾ
റോബിൻ ജോർജ് കൊച്ചി: സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പശ്ചാത്തലത്തിൽ ഫയർഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതു ഗുരുതര ക്രമക്കേട്. ഒരോ ഫയർ യൂണീറ്റുകൾക്കു കീഴിയും പ്രത്യേക സംഘംതന്നെ രൂപീകരിച്ച് നടത്തിയ പരിശോധനകളിൽ 1328 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സംസ്ഥാന സർക്കാരിന് കൈമാറും. ആലപ്പുഴ ജില്ലയിലാണ് ഫയർ എൻഒസിയില്ലാതെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. 180 കെട്ടിടങ്ങൾക്കാണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിലുള്ളത്. 160 കെട്ടിടങ്ങളുടെ കണക്കുമായി കൊല്ലം ജില്ല രണ്ടാമതുണ്ട്. തൃശൂർ ജില്ലയിൽ 150 കെട്ടിടങ്ങൾക്കും കണ്ണൂരിൽ 134 കെട്ടിടങ്ങൾക്കും പാലക്കാട് 113 കെട്ടിടങ്ങൾക്കും എൻഒസിയില്ലെന്നാണ് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലാകട്ടെ 89 കെട്ടിടങ്ങളാണ് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കെട്ടിടങ്ങൾക്കു പുറമേ ഗോഡൗണുകളും ഇതിൽ ഉൾപ്പെടും.…
Read Moreകോടിശ്വരിയായ ബിന്ദുവിന്റെ തിരോധാനം; അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളെന്ന് സഹോദരൻ
ചേർത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പൊരുത്തക്കേടുകളുള്ളതായി കാട്ടി ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാർ രജിസ്ട്രേഷൻ ഐജിക്ക് പരാതി നൽകി. ബിന്ദുവിന്റെ മാതാവിന്റെ പേരിലുള്ള വസ്തു 2003ൽ ബിന്ദു വിറ്റതായാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് ഇപ്പോഴും വില്ലേജ് രേഖകൾ പ്രകാരം അംബികാദേവിയുടെ പേരിലാണ്. മാത്രമല്ല ആൾമാറാട്ടം നടത്തലിന് സാക്ഷ്യപ്പെടുത്തൽ നടത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി എടുത്തിട്ടില്ലെന്നും പ്രവീണിന്റെ പരാതിയിൽ പറയുന്നു. ബിന്ദുവിന്റെ തിരോധാനത്തിലും വസ്തു രജിസ്ട്രേഷനിലും ചില ആധാരം എഴുത്തുകാർക്കും വസ്തു ഇടനിലക്കാർക്കും ബന്ധമുള്ളതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു. കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭ (42)നെ കാണാതായതു സംബന്ധിച്ച് 2017ൽ സഹോദരൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിന്റെ പേരിലുള്ള വസ്തുക്കൾ ആൾമാറാട്ടം നടത്തി വിൽപന നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്…
Read Moreഅന്ധകാരനഴിയിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ മൂക്കുപൊത്തി സഞ്ചാരികൾ; കടൽത്തീരത്ത് കോഴിവേസറ്റ് തള്ളിയ നിലയിൽ; പോലീസ് എയ്ഡ്പോസ്റ്റ് നോക്കുകുത്തിയാകുന്നു
അന്ധകാരനഴി: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന അന്ധകാരനഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ വൻ തോതിൽ മാലിന്യങ്ങൾ തള്ളുന്നു. കോഴി മാംസ വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ളതും, ഇറച്ചിക്കടകളിലേയും മറ്റു വ്യാപാര കേന്ദ്രങ്ങളിലേയും മാലിന്യങ്ങളാണ് വൻതോതിൽ വിനോദസഞ്ചാരകേന്ദ്രത്തിന്റെ കടൽ തീരത്ത് കൊണ്ടുവന്ന് തള്ളുന്നത്. ഈ പ്രദേശത്തെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും തീരത്ത് കുഴിയുണ്ടാക്കി തള്ളുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ തിരികെ പോകുകയാണ്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് പാർക്കിങ്ങ് ഫീസായും മറ്റു രീതികളിലും പണം പിരിക്കുന്ന പട്ടണക്കാട് പഞ്ചായത്ത് അധികൃതർ ഇവിടുത്തെ മാലിന്യം നീക്കം ചെയ്യുവാനോ മാലിന്യം തള്ളാതിരിക്കുവാനുള്ള നടപടിയോ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Read More