കാ​യം​കു​ളം റ​സ്റ്റ് ഹൗ​സ് പൊ​ളി​ച്ച് ശി​ലാ​ഫ​ല​കം മാ​റ്റി​യ സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം

കാ​യം​കു​ളം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ കാ​യം​കു​ളം ഗ​വ​ണ്‍​മെ​ൻ​റ് റ​സ്റ്റ് ഹൗ​സ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റു​ക​യും, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ശി​ലാ​ഫ​ല​കം പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം കാ​യം​കു​ളം ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വ​ർ​ഷം മു​ന്പ് ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച​താ​ണ് ഗ​വ​ണ്‍​മെ​ൻ​റ് റ​സ്റ്റ് ഹൗ​സ്. ജി. ​സു​ധാ​ക​ര​ൻ കാ​യം​കു​ളം എം​എ​ൽ​എ ആ​യി​രി​ക്കു​ന്പോ​ൾ നി​ർ​മി​ച്ച ര​ണ്ടാം നി​ല​യു​ടെ ഭാ​ഗ​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കി.ഈ ​പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​രോ, മ​ന്ത്രി​യോ അ​റി​ഞ്ഞി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ ഓ​ഫീ​സ് മു​റി​യും പു​തു​ക്കി പ​ണി​ത ഭ​ക്ഷ​ണ​ശാ​ല അ​ട​ക്കം പൊ​ളി​ച്ചു​മാ​റ്റു​ക​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ​യെ​ല്ലാം ഫ​ല​മാ​യി ഗ​സ്റ്റ് ഹൗ​സ് താ​മ​സ യോ​ഗ്യ​മ​ല്ലാ​തെ​യാ​യി. ഇ​തു​വ​ഴി സ​ർ​ക്കാ​രി​ന് വ​രു​മാ​ന ന​ഷ്ട​വും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ​ന്ന് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​യും വ​കു​പ്പ് മ​ന്ത്രി​യേ​യും…

Read More

കോഴിഫാമിൽ യുവാക്കൾ ഷോക്കേറ്റ് മരിച്ച സംഭവം; സു​ഹൃ​ത്തു​ക്ക​ളു​ടെ വി​യോ​ഗം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി

റാ​ന്നി: അ​യ​ൽ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ നി​ജി​ലി​ന്‍റെ​യും ബൈ​ജു​വി​ന്‍റെ​യും അ​കാ​ല വേ​ർ​പാ​ട് കു​ടും​ബ​ത്തെ​യും നാ​ടി​നെ​യും ഒ​രോ​പോ​ലെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. ആ​രു​ടെ​യും ഏ​ത് ആ​വ​ശ്യ​ത്തി​നും എ​പ്പോ​ഴും ഓ​ടി​യെ​ത്തു​ന്ന​യാ​ളാ​യി​രു​ന്നു നി​ജി​ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്വ​ന്ത​മാ​യി കോ​ഴി​ഫാം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന നി​ജി​ൽ വ​ർ​ഗീ​സ് നാ​ട്ടി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നു​മാ​യി​രു​ന്നു. അ​ടു​ത്ത സ​മ​യ​ത്താ​ണ് ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ​തെ​ങ്കി​ലും നി​ജി​ലി​നൊ​പ്പം എ​പ്പോ​ഴും ഏ​താ​വ​ശ്യ​ത്തി​നും സു​ഹൃ​ത്താ​യ ബൈ​ജു​വും ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തി​നെ കോ​ഴി​ഫാ​മി​ൽ സ​ഹാ​യി​ക്കാ​നാ​ണ് വി​ളി​ച്ച​യു​ട​നെ രാ​ത്രി​യി​ൽ ബൈ​ജു​വും ഓ​ടി​യെ​ത്തി​യ​ത്. ഇ​ത് ഇ​രു​വ​രു​ടെ​യും അ​ന്ത്യ​യാ​ത്ര​യാ​കു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. ബൈ​ജു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ സൗ​ദി​യി​ൽ ന​ഴ്സാ​ണ്. ആ​റു​വ​യ​സു​കാ​രി​യാ​യ ഗൗ​രീ​ന​ന്ദ​ന ഏ​ക മ​ക​ളാ​ണ്. ഗ​ൾ​ഫി​ലാ​യി​രു​ന്ന സൗ​മ്യ വി​വ​ര​മ​റി​ഞ്ഞ​ത് ഇ​ന്ന​ലെ രാ​ത്രി ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. നി​ജി​ലി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി ഗ​ൾ​ഫി​ലു​ള്ള നി​ത​യും നാ​ളെ വീ​ട്ടി​ലെ​ത്തും. റാ​ന്നി മാ​ർ​ത്തോ​മ്മാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ മോ​ർ​ച്ച​റി​യി​ൽ നി​ന്നെ​ടു​ത്ത് വി​ലാ​പ​യാ​ത്ര​യാ​യി ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഇ​രു​സം​സ്കാ​ര​ങ്ങ​ൾ​ക്കും അ​യ​ൽ​വാ​സി​ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും…

Read More

ദുരൂഹത നീങ്ങാതെ  അ​ങ്ങാ​ടി​യി​ലെ സ്ഫോ​ട​നം; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ണാ​യ​ക​മാ​കും

റാ​ന്നി: അ​ങ്ങാ​ടി​യി​ലെ സ്ഫോ​ട​നം സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത നീ​ങ്ങു​ന്നി​ല്ല. ജി​ല്ലാ ഫോ​റ​ൻ​സി​ക് ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ​യും തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് നി​ർ​ണാ​യ​ക​മാ​കും. സ്ഫോ​ട​ന സ്ഥ​ല​ത്തു നി​ന്നും ല​ഭി​ച്ച പാ​റ​ക്ക​ഷ​ണ​ങ്ങ​ൾ, ചി​ല്ല്, മ​ണ്ണ്, മ​ര​ക്ക​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ഫോ​റ​ൻ​സി​ക് സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ ഇ​വ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ മാ​ലി​ന്യ ടാ​ങ്കും സ്ഫോ​ട​ന​ത്തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ ക​ട്ട​ക​ളും മ​റ്റും ദൂ​രേ​ക്ക് ഇ​ള​കി​ത്തെ​റി​ച്ചി​രു​ന്നു. ടാ​ങ്കി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വ​സ്തു​ക്ക​ളും പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യി. ഹോ​ട്ട​ലി​ന്‍റെ മാ​ലി​ന്യ ടാ​ങ്കി​നു സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. പു​റ​ത്തു നി​ന്നു​ള്ള എ​ന്തെ​ങ്കി​ലും വ​സ്തു ഇ​വി​ടെ കൊ​ണ്ടി​ട്ടു പ്ര​ത്യേ​ക​മാ​യി സ്ഫോ​ട​നം ന​ട​ക്കാ​നു​ള്ള യാ​തൊ​രു സാ​ധ്യ​ത​യും ഇ​ല്ലെ​ന്നും മാ​ലി​ന്യ ടാ​ങ്കി​നു സ​മീ​പം ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​യ​താ​കാം സ്ഫോ​ട​ന​ത്തി​ന് വ​ഴി​വ​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം.…

Read More

മകന്‍റെ ചോറൂണിന് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞ് പിതാവിന് ദാരുണാന്ത്യം; അപകടത്തിൽ മകനും ഭാര്യയ്ക്കും പരിക്ക്

അ​ടൂ​ർ: ആ​റ് മാ​സം പ്രാ​യ​മു​ള്ള മ​ക​ന് ചോ​റു കൊ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പി​താ​വ് മ​രി​ച്ചു. ക​ടി​ക കി​ഴ​ക്കും പു​റം ഈ​ട്ടി വി​ള​യി​ൽ ആ​ദി​ച്ച​ന്‍റെ മ​ക​ൻ മ​ധു (30) വാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​മ​ണ്ണ​ടി അ​ലും​മൂ​ട്ടി​ൽ വ​ള​വി​ലാ​ണ് അ​പ​ക​ടം. എ​തി​രെ കാ​ർ വ​രു​ന്ന​ത് ക​ണ്ട് വെ​ട്ടി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ ഇ​ട​തു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. മ​ധു​വി​നെ ഉ​ട​ൻ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ധു​വി​ന്‍റെ ഭാ​ര്യ അ​ശ്വ​തി​ക്കും മ​ക്ക​ൾ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. മ​ക​ന്‍റെ ചോ​റൂ​ണ് ച​ട​ങ്ങ് ന​ട​ത്തു​ന്ന​തി​നാ​യി കു​ടും​ബ​സ​മേ​തം മ​ണ്ണ​ടി ക​ല്ലേ​ലി അ​പ്പൂ​പ്പ​ൻ​കാ​വി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം.

Read More

വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: പ​ത്ത​നം​തി​ട്ട​യി​ൽ സി​പി​എം മ​റ്റൊ​രു പ​രീ​ക്ഷ​ണ​ത്തി​ന് ‌

‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നി​താ മ​തി​ലും ന​വോ​ത്ഥാ​ന സ​ദ​സും ന​ട​ത്തി സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു​നേ​തൃ​ത്വം ന​ല്കി​യ സി​പി​എം ഒ​രു വ​നി​ത​യെ ശ​ബ​രി​മ​ല​യു​ടെ ത​ട്ട​ക​ത്തി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ലെ രാ​ഷ്‌ട്രീ​യം ഒ​രു ഭാ​ഗ്യ പ​രീ​ക്ഷ​ണം കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ​ന്മു​ള​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലൂ​ടെ ഉ​ണ്ടാ​ക്കി​യ നേ​ട്ടം ഇ​ത്ത​വ​ണ യു​ഡി​എ​ഫ് കോ​ട്ട​യെ​ന്നു ക​രു​തു​ന്ന പ​ത്ത​നം​തി​ട്ട​യി​ലും ആ​വ​ർ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.ആ​റ​ന്മു​ള​യി​ലെ സി​റ്റിം​ഗ് എം​എ​ൽ​എ വീ​ണാ ജോ​ർ​ജി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. 2009ൽ ​നി​ല​വി​ൽ വ​ന്ന പ​ത്ത​നം​തി​ട്ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൽ​ഡി​എ​ഫി​നു പ​രാ​ജ​യ​മാ​യി​രു​ന്നു. 2009ൽ ​കെ. അ​ന​ന്ത​ഗോ​പ​ൻ സി​പി​എം ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചു. 2014 ൽ ​കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന പീ​ലി​പ്പോ​സ് തോ​മ​സി​നെ എ​ൽ​ഡി​എ​ഫ് ചേ​രി​യി​ലെ​ത്തി​ച്ച് സീ​റ്റു ന​ൽ​കി. ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​ന്‍റോ ആ​ന്‍റ​ണി വി​ജ​യി​ച്ചു. എ​ന്നാ​ൽ ര​ണ്ടാം അ​ങ്ക​ത്തി​ൽ ആ​ന്‍റോ​യു​ടെ ഭൂ​രി​പ​ക്ഷം പ​കു​തി…

Read More

സപ്ലൈകോ  സംഭരിച്ച  നെ​ല്ലു​മാ​യി വ​ന്ന വ​ള്ളം മു​ങ്ങി നെ​ല്ല് ന​ശി​ച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളക്കാർ പരാതി നൽകി

മ​ങ്കൊ​ന്പ്: പു​ഞ്ച​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​ത്ത നെ​ല്ലു​മാ​യി വ​ന്ന് യ​ന്ത്ര​വ​ൽ​കൃ​ത​വ​ള്ളം മു​ങ്ങി നെ​ല്ലു ന​ന​ഞ്ഞു ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ചേ​ന്ന​ങ്ക​രി​പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കാ​യ​ൽ​മേ​ഖ​ല​യി​ൽ നി​ന്നും സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ല് ലോ​റി​യി​ൽ ക​യ​റ്റു​ന്ന​തി​നാ​യി നെ​ടു​മു​ടി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ. നെ​ല്ലു ക​യ​റ്റി​യ​വ​ള്ളം ആ​റി​നു ന​ടു​വി​ലൂ​ടെ വ​രു​ന്ന​തി​നി​ടെ ചേ​ന്ന​ങ്ക​രി​യി​ലെ​ത്തി​യ​പ്പോ​ൾ ആ​റ്റി​ൽ ഇ​ട്ടി​രു​ന്ന പെ​രു​വ​ല​യി​ൽ ക​യ​റാ​തി​രി​ക്കു​ന്ന​തി​നാ​യി ആ​റി​ന്‍റെ അ​രി​കു​ചേ​ർ​ന്നു വ​ള്ളം ഓ​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ കു​റ്റി​യി​ൽ ഇ​ടി​ക്കു​ക​യും പ​ല​ക ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി വ​ള്ളം മു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഏ​റെ ആ​ഴ​മി​ല്ലാ​ത്ത സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന നെ​ല്ലു പ​കു​തി​യി​ലേ​റെ ന​ന​ഞ്ഞു. പി​ന്നീ​ട് മ​റ്റൊ​രു വ​ള്ളം കൊ​ണ്ടു​വ​ന്ന് ചാ​ക്കു​ക​ൾ അ​തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി. അ​പ​ട​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​നു ന​ഷ്പ​രി​ഹാ​രം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ള്ള​ക്കാ​ർ നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

വേനൽ ചൂട് കനക്കുന്നു: കരിഞ്ഞുണങ്ങി കാർഷിക മേഖല;  നിരാശയിൽ കർഷകർ

റാ​ന്നി: ക​ത്തു​ന്ന വേ​ന​ലി​ൽ കാ​ർ​ഷി​ക മേ​ഖ​ല ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. പ​ച്ച​ക്ക​റി​ക​ളും വാ​ഴ​യും ചേ​ന്പും ചേ​ന​യും മാ​ത്ര​മ​ല്ല കു​രു​മു​ള​കു വ​ള്ളി​ക​ളെ​പ്പോ​ലും ഉ​ണ​ക്കു ബാ​ധി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. ഇ​ട​യ്ക്കു പെ​യ്ത മ​ഴ​യാ​ക​ട്ടെ കു​ല​വാ​ഴ​ക​ളെ അ​പ്പാ​ടെ ഒ​ടി​ച്ചു ക​ള​ഞ്ഞ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ള​വെ​ത്താ​ത്ത ഏ​ത്ത​വാ​ഴ​ക്കു​ല​ക​ളു​മാ​യി വ​ൻ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ​ത്. തു​ട​ർ​ച്ച​യാ​യി മ​ഴ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ വി​ള​വി​നും പു​തി​യ കൃ​ഷി​യി​റ​ക്ക​ലി​നും ഗു​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. മ​ഹാ​പ്ര​ള​യ​ത്തി​ലു​ണ്ടാ​യ വ​ൻ ക​ർ​ഷി​ക​ന​ഷ്ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് വേ​ന​ലി​ലെ കൃ​ഷി​നാ​ശം. കാ​ർ​ഷി​ക വൃ​ത്തി​യി​ൽ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ​വ സ്വ​പ്നം കാ​ണു​ക​യും ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ​യാ​ണ് കാ​ലാ​വ​സ്ഥ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളാ​യ വെ​ച്ചു​ച്ചി​റ, നാ​റാ​ണം​മൂ​ഴി, സീ​ത​ത്തോ​ട്,ചി​റ്റാ​ർ, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ വാ​ഴ​കൃ​ഷി​യും മ​റ്റും ന​ശി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​ടി​ഞ്ഞു പോ​യ വാ​ഴ​ക്കു​ല​ക​ളാ​ക​ട്ടെ ഒ​ട്ടും വി​ള​യാ​തെ തോ​ര​ൻ പ​രു​വം പോ​ലു​മാ​കാ​ത്ത​തി​നാ​ൽ പ്ര​യോ​ജ​ന​മി​ല്ലാ​തെ വെ​ട്ടി…

Read More

എം​എ​ൽ​എ​മാ​ർ കൂ​ട്ട​ത്തോ​ടെ മ​ത്സ​ര​ഗോ​ദ​യി​ലേ​ക്ക്; വി​ഷ​യം ഏ​റ്റെ​ടു​ത്ത് സ​മൂഹ മാ​ധ്യ​മ​ങ്ങ​ൾ; ജയിച്ചാൽ കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പുകാലം

ബി​ജു കു​ര്യ​ൻ പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ എം​എ​ൽ​എ​മാ​രെ കൂ​ടു​ത​ൽ രം​ഗ​ത്തി​റ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. എം​എ​ൽ​എ​മാ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സം​ബ​ന്ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച​ക​ളും തു​ട​ങ്ങി. എം​എ​ൽ​എ സ്ഥാ​നം കൈ​യി​ലു​ള്ള​പ്പോ​ൾ എം​പി​യാ​കാ​നു​ള്ള അ​വ​സ​ര​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് സമൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.എം​എ​ൽ​എ എം​പി ആ​യാ​ൽ ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും അ​തേ​ത്തു​ട​ർ​ന്നു​ള്ള ചെ​ല​വു​ക​ളും ച​ർ​ച്ച​യ്ക്ക് ആ​ധാ​ര​മാ​കു​ന്നു​ണ്ട്. സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥിപ്പട്ടി​ക​യി​ൽ ര​ണ്ട് എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സി​പി​എം പ​ട്ടി​ക​യി​ലും മൂ​ന്നു പേ​രെ ഉ​ൾ​പ്പെ​ടു​ത്തി. പൂ​ഞ്ഞാ​ർ എം​എ​ൽ​എ പി.​സി. ജോ​ർ​ജും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.എം​എ​ൽ​എ, എം​പി ആ​യാ​ൽ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ഒ​രു സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന​താ​ണ് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ. സാ​ധാ​ര​ണ​ഗ​തി​യി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്ഥാ​ന​ത്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ്ഥാ​നം ഒ​ഴി​യു​ക​യാ​ണ് പ​തി​വ്. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന എം​എ​ൽ​എ​മാ​ർ എം​പി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ രാ​ജി​വ​യ്ക്കു​ന്ന​ത് എം​എ​ൽ​എ സ്ഥാ​നം ത​ന്നെ​യാ​കും. അ​ങ്ങ​നെ​യെ​ങ്കി​ൽ 2021 മേ​യ് വ​രെ…

Read More

പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ; സംഭവം അമ്പലപ്പുഴയില്‍

അ​ന്പ​ല​പ്പു​ഴ: പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ ഗ​ലീ​ലി​യാ വാ​ർ​ഡി​ൽ വ​ട​ക്കേ അ​റ്റ​ത്തു​വീ​ട്ടി​ൽ ജോ​ഷ്വ​യെ (21)യാ​ണ് പു​ന്ന​പ്ര എ​സ്ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് പ്ര​ണ​യം ന​ടി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും മാ​ർ​ച്ച് 27നും ​സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​ണ്‍​കു​ട്ടി​യി​ൽ മാ​ന​സി​ക​മാ​യി മാ​റ്റം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പെ​ണ്‍​കു​ട്ടി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ട​യി​ൽ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ൾ ര​ണ്ടു ത​വ​ണ​യാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ട​ന്നും പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ഒ​ളി​വി​ൽ പോ​കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​റ​വൂ​ർ ഗ​ലീ​ലീ​യാ ഭാ​ഗ​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. എ​എ​സ്ഐ​മാ​രാ​യ അ​ശോ​ക​ൻ, സി​ദ്ദി​ക്ക്, സീ​നി​യ​ർ…

Read More

ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു പീ​ഡ​നം; നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്

മ​ങ്കൊ​ന്പ്: വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്ര​മെ​ടു​ത്ത് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു പ​ല​വ​ട്ടം പീ​ഡ​നം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​വാ​ലം ഇ​ല​വും​ത​ല​വീ​ട്ടി​ൽ ശ്രീ​കു​മാ​റാ(​കു​മാ​ർ- 42) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്ത്രീ​യെ സൗ​ഹൃ​ദം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച പ്ര​തി ഇ​വ​രു​ടെ ന​ഗ്ന​ചി​ത്ര​മെ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ൽ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്. നി​ര​ന്ത​ര​മാ​യി ശ​ല്യം​ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് സി​ഐ കെ.​പി. തോം​സ​ണ്‍, കൈ​ന​ടി എ​സ്ഐ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള ആ​ളാ​ണ്. ഇ​തി​നു പു​റ​മെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. ആ​ല​പ്പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More